Categories
Kasaragod Latest news main-slider

കാഞ്ഞങ്ങാട് നടക്കുന്ന ഹോസ്ദുർഗ് ഉപ ജില്ലാ കലോത്സവത്തിന് എത്തുന്ന കുരുന്നു പ്രതിഭകൾക്ക് യൂത്ത് കോൺഗ്രസിന്റെ കുടിവെള്ള പന്തൽ

കാഞ്ഞങ്ങാട് നടക്കുന്ന ഹോസ്ദുർഗ് ഉപ ജില്ലാ കലോത്സവത്തിന് എത്തുന്ന കുരുന്നു പ്രതിഭകൾക്ക് യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. രാവിലെ 8മണിക്ക് ആരംഭിക്കുന്ന കുടിവെള്ള വിതരണവും വൈകുന്നേരം 4മണി മുതൽ രാത്രി 11മണിവരെ ചുക്ക് കാപ്പിയും വിതരണം ചെയ്യുന്നു. യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, കൃഷ്ണലാൽ തോയമ്മൽ,പ്രതീഷ് കല്ലഞ്ചിറ, ശരത്ത് മരക്കാപ്പ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ വിനീത് എച്ച്. ആർ, ആസിഫ് പോളി, തശ്രീന. സി. എച്ച്, ഡോ. ദിവ്യ, ഷനോജ് കുശാൽ നഗർ,അക്ഷയ എസ് ബാലൻ, ഗോകുൽ ദാസ് ഉപ്പിലിക്കൈ,ആദർശ് തോയമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി

Categories
Kasaragod Latest news

കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കായികമേള നവംബർ 17,18 തിയ്യതികളിൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും

കാലിക്കടവ്: കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കായികമേള കലോത്സവത്തിന്റെ ഭാഗമായി ദീപശിഖ പ്രയാണം നവംബർ പതിനാറാം തീയതി നടക്കും. കാലിക്കടവിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണത്തിന്റെ ദീപം മുൻ രാജ്യാന്തര ഫുട്ബോൾ താരം സുരേഷ് എം തെളിയിക്കും. ദീപശിഖ പ്രയാണത്തിന്റെ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി നിർവഹിക്കും. ടോർച്ച് ആൻഡ് സെറിമണി കമ്മിറ്റി ചെയർമാൻ ഇ ഷജീർ അധ്യക്ഷനാവും. കെ ശ്രീനിവാസൻ,നികേഷ് മാടായി തുടങ്ങിയവർ സംബന്ധിക്കും. ദീപശിഖ പ്രയാണം പതിനാറാം തീയതി ബുധൻ രണ്ടുമണിക്ക് കാലിക്കടവിൽ നടക്കും

Categories
Kasaragod Latest news main-slider

അജാനൂർ മൂലക്കണ്ടം അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു

അജാനൂർ : മൂലക്കണ്ടം അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു.
മധുര, പായസവിതരണം, ചിത്രരചന, കുട്ടികളുടെ കലാപരിപാടികൾ നടന്നു.
മൂലകണ്ടം അംഗൻവാടി ടീച്ചർ പ്രസന്ന, വാർഡ് മെമ്പർ സിന്ധു ബാബു, വനജ, ആശാവർക്കർ ദീപ,മുൻ വാർഡ് മെമ്പർ നാരായണൻ, പത്മിനി തുടങ്ങി രക്ഷിതാക്കൾ വിവിധ സാംസ്കാരിക സംഘടന പ്രവർത്തകരും സംബന്ധിച്ചു.

Categories
Kasaragod Latest news main-slider

കല്യാൺ റോഡ്ല്യാൺ റോഡ്ശ്രീ കൊറഗ ജ്ജൻ ദേവസ്ഥാനത്ത് 2023 ഫെബ്രവരി 28 നു നടക്കുന്ന കളിയാട്ട മഹോത്സവത്തോടു അനുബന്ധിച്ച് നടന്ന സംഘാടക സമിതി രൂപീകരണം പൂരക്കളി പണിക്കരും സംസ്കൃത പണ്ഡിതനുമായ പി .ദാമോധരപണിക്കർ ഉൽഘാടനം ചെയ്തു

 

കല്യാൺ റോഡ്ല്യാൺ റോഡ്ശ്രീ കൊറഗ ജ്ജൻ ദേവസ്ഥാനത്ത് 2023 ഫെബ്രവരി 28 നു നടക്കുന്ന കളിയാട്ട മഹോത്സവത്തോടു അനുബന്ധിച്ച് നടന്ന സംഘാടക സമിതി രൂപീകരണം പൂരക്കളി പണിക്കരും സംസ്കൃത പണ്ഡിതനുമായ പി .ദാമോധരപണിക്കർ ഉൽഘാടനം ചെയ്തു

 

. ക്ഷേത്ര പ്രസിഡണ്ട് , ശാസ്ത നാരായണൻ അദ്ധ്യക്ഷം വഹിച്ചു. അരവിന്ദൻ നെല്ലിത്തറ, ബാലകൃഷ്ണ ഗുരുസ്വാമി, ഭാനുമതി ടീച്ചർ, കുമാരി ബാലൻ, ദിനേശൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വെച്ച്ക്ഷേത്ര ഭണ്ഡാരത്തിനുള്ള തുക ഭാനുമതി ടീച്ചർ അരവിന്ദൻ നെല്ലിത്തറയ്ക്ക് കൈമാറി. ആഘോഷ കമ്മിറ്റി ചെയർമാനായി അരവിന്ദൻ നെല്ലിത്തറയും കൺവീനറായി ശിവൻ ശിവശക്തിയെയും സാമ്പത്തിക ചെയർമാനായി ചന്ദ്രൻ മരുതോടെ നെയും യോഗം ചുമതലപ്പെടുത്തി. ക്ഷേത്ര സെക്രട്ടറി ഭരതൻ കല്യാൺ റോഡ് സ്വാഗതവും ഷിജു തട്ടിൽ നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider

ദേശീയ പാതാ വികസനത്തിന്റെ പേരിൽ ഏറെ ആശങ്ക കൾക്ക് വേദിയായ മൂലക്കണ്ടം ശ്രീ ഗുളികൻ ദേവസ്ഥാനം പുനർ നിർമ്മാണത്തിനൊരുങ്ങി

മൂലക്കണ്ടം:ദേശീയ പാതാ വികസനത്തിന്റെ പേരിൽ ഏറെ ആശങ്ക കൾക്ക് വേദിയായ മൂലക്കണ്ടം ശ്രീ ഗുളികൻ ദേവസ്ഥാനം പുനർ നിർമ്മാണത്തിനൊരുങ്ങി. ദേശീയ പാതയ്‌ക്കരികിലായി ശില്പ ശാസ്ത്ര വിധി പ്രകാരമുള്ള കൊത്തുപണികളോട് കൂടിനിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ് .2023(മകരം 11,12,13)ജനുവരി 25,26,27, തീയതി കളിലായി വിവിധ ആദ്യമാത്മിക കലാ സാംസ്കാരിക പരിപാടികളോടുകൂടി ദ പുന പ്രതിഷ്ടാകളിയാട്ട മഹോത്സവം നടത്തപ്പെടുകയാണ്. മഹോത്സവത്തിന്റെ നടത്തിപ്പിനായി ഭരണ സമിതി പ്രസിഡന്റ്‌ ജയൻ പാലക്കാൽ ചെയർമാനും, സെക്രട്ടറി വിനു മൂലക്കണ്ടം കൺവിനറുമായി 33അംഗ കമ്മിറ്റി നിലവിൽ വന്നു.

Categories
Kasaragod Kerala Latest news main-slider

കാസർഗോഡ് പാക്കം സ്വദേശി ശ്രുതി മേലത്തിന്റെ പുതിയ പുസ്തകം ‘ പകലവസാനിക്കുന്നിടം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധീകരിച്ചു

ഷാർജ : കാസർഗോഡ് പാക്കം സ്വദേശി ശ്രുതി മേലത്തിന്റെ പുതിയ പുസ്തകം
‘ പകലവസാനിക്കുന്നിടം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധീകരിച്ചു.
യുഎഇയിലെ ഷാർജ എക്സ്പോ സെന്ററിൽ വർഷംതോറും നടക്കുന്ന 41 മത് അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് ശ്രുതി മേലത്തിന്റെ പുതിയ പുസ്തകം പ്രസിദ്ധികരിച്ചത്

യുഎഇയിലെ മഹാമേളകളിൽ ഒന്നാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം.
41മത്തെ പുസ്തകോത്സവം പ്രവാസികളായ അനേകം എഴുത്തുകാരെ സൃഷ്ടിക്കാനും അവരെ മുൻനിരയിലേക്ക് കൊണ്ടുവരാനും മേളക്ക് പറ്റുന്നുണ്ട്
കാസർഗോഡ് ജില്ലയിലെ പാക്കം സ്വദേശിയായ അധ്യാപക ജീവിതം നയിക്കുന്ന ശ്രുതി മേലത്ത് അനേകം കഥകളും ചെറുകഥകളും രചിച്ചിട്ടുണ്ട്’ ഇത്തിരി വെളിച്ചം ‘എന്ന പുസ്തകം ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ പെടുന്നു
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലാണ് നിർവഹിച്ചത്.പുസ്തകം ഏറ്റുവാങ്ങിയത് ബെന്ന ചേന്ദമംഗലൂർ, പുസ്തകപരിചയം നടത്തിയത് കെ പി കെ വേങ്ങര, ലിബി അക്ബർ, നാരായണ നമ്പ്യാർ, മുരളീധരൻ നമ്പ്യാർ, മുരളി മംഗലം തുടങ്ങിയവർ സംബന്ധിച്ചു

Categories
Kasaragod Latest news main-slider

ചേറ്റുകുണ്ട്, ചിത്താരി കടപ്പുറം ശ്രീ അയ്യപ്പ ഭജനമന്ദിരം പ്രതിഷ്ഠാദിന ഉത്സവം 2022 ഡിസംബർ ഏഴാം തീയതി ബുധനാഴ്ച നടക്കും.

ചേറ്റുകുണ്ട്:  ചിത്താരി കടപ്പുറം ശ്രീ അയ്യപ്പ ഭജനമന്ദിരം പ്രതിഷ്ഠാദിന ഉത്സവം 2022 ഡിസംബർ ഏഴാം തീയതി ബുധനാഴ്ച നടക്കും.
വാരിക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ തായർ എന്നിവരുടെ മഹനീയ കാർമ്മികത്വത്തിൽ രാവിലെ അഞ്ചുമണിക്ക് ഗണപതി ഹോമം കളരി ഭഗവതി ആഞ്ജനേയ മഠം ചിത്താരി കടപ്പുറം നടത്തുന്ന ഭജന, കാളിക ഭജന സംഘം കളനാടിന്റെ ഭജന, ഓമന മുരളിയുടെ മഹനീയ കാർമികത്വത്തിൽ നടക്കുന്ന സർവ്വേശ്വരവിളക്ക് പൂജ, ദിനേശൻ ഗുരുസ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദീപാരാധനയും ഉണ്ടാകും.
ഉത്സവാഘോഷത്തിന്റെ ഭാഗമായി കൈകൊട്ടികളികളും ഗാനമേളയും നടക്കും. അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം ശ്രീ പാടാർക്കുളങ്ങര ഭഗവതി ക്ഷേത്ര കാരണവരായി ആചാരം കൊണ്ട ജ്യോതിഷിനെ ആദരിക്കുന്നു. ഭക്തർക്ക് ഭഗവൽ പ്രസാദമായി അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

Categories
Kasaragod Latest news main-slider

ഈസ്റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു

ഈസ്റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. ആകെ പോൾ ചെയ്തത് 3741 വോട്ടുകൾ എതിർ സ്ഥാനാർത്ഥികളായി മത്സരിച്ച സിപിഎം സ്ഥാനാർഥികൾക്ക് മൂന്നുറ്റിയമ്പതിനടുത്ത് വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഡെപ്പോസിറ്റർമാരുടെ പ്രതിനിധിയായി മാത്യു പടിഞ്ഞാറയിൽ എസ് സി എസ് ടി പ്രതിവിധിയായി രാജു പുതിയേടത്ത് തുടങ്ങിയവർ നേരത്തെ തന്നെ എതിരില്ലാതെ വിജയിച്ചിരുന്നു. നാല് സ്ഥാനത്തിലേക്കാണ് സിപിഎം പ്രതിനിധികൾ മത്സരിച്ചത്.
പതിനൊന്നു സീറ്റിലേക്കാണ് യുഡിഫ് സ്ഥാനാർഥികൾ മത്സരിച്ചത്. ചാക്കോ ഇ. വി ഇലഞ്ഞിമറ്റത്തിൽ, ജിന്റോ കുര്യൻ, ജോസ് ജോസഫ്, ജോൺസൺ മുണ്ടമറ്റത്തിൽ, തോമസ് പി ജെ, ഷിജു ആന്റണി, കിഴുതറയിൽ, സന്തോഷ് തോമസ്, ജെസ്സി തോമസ് മേരി സി എ മുരിക്കനാക്കൽ, സെൽമത്ത് തട്ടാപറമ്പിൽ തുടങ്ങിയവർ മൂവായിരത്തി അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

പരസ്പര വൈരത്തോടെ പോരാടിച്ച കോൺഗ്രസും കോൺഗ്രസ്‌ വിട്ട് പോയ ഡി ഡി ഫും ഒന്നിച്ചതോടെയാണ് യുഡിഫിന്
ബാങ്ക് ഭരണം എതിരില്ലാതെ ജയിക്കാൻ സാധിച്ചത്.ലയനം ഉറപ്പായത്തോടെ ഡി ഡി ഫ് മത്സരത്തിൽ നിന്നും പിന്മാറിയിരിന്നു

Categories
Kasaragod Latest news main-slider

നാട്ടിനടീൽ ഉത്സവമാക്കി പൊയ്യക്കര വലിയപുര തറവാട് .,വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവം മെയ് മാസം 9 മുതൽ 11 വരെ

പൊയ്യക്കര:  പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവത്തിന്റെ ഭാഗമായിനാട്ടി നടീൽ നടന്നു. കാഞ്ഞങ്ങാട് പൊയ്യക്കര വലിയ പുര തറവാട്ടിൽ മെയ്മാസം 9 മുതൽ 11 വരെ നടക്കുന്ന വയനാട്ടുകുലവൻ ദൈവംകെട്ടു മഹോത്സവത്തിന്റെ ഭാഗമായി കൂവം അളക്കാനും അന്നദാനത്തിനമുള്ള അരിക്കായി നെൽകൃഷി ആരംഭിച്ചു.

നാട്ടി നടീൽ അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് ഉദ്ഘാടനം ചെയ്തു. മഹോത്സവ കമ്മിറ്റി വർക്കിംഗ് ചെയർമാൻ കുന്നരുവത്ത് ജനാർദ്ദനൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഷിജു മാസ്റ്റർ,ടി. വി.ശ്രീധരൻ, രവി കൊളവയൽ, എന്നിവർ സംസാരിച്ചു.
രണ്ടേക്കർ വയലിൽ ത്രിവേണി വിത്തിന്റെ ഞാറു ഉപയോഗിച്ചാണ് നെൽകൃഷി ചെയ്യുന്നത്

Categories
Kasaragod Kerala Latest news main-slider

വോട്ടർ പട്ടിക ഡിസംബർ 9 തീയ്യതി വരെ നിങ്ങൾക്കും പുതിയ പേര് ചേർക്കാം

കാഞ്ഞങ്ങാട് : Form 6 മുഖേന അപേക്ഷിച്ചു കൊണ്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പതിനേഴു വയസ് പൂർത്തിയായവർക്കും ഇപ്രാവശ്യം മുതൽ അവസരമുണ്ട് .

form 8വഴി വോട്ടർ പട്ടികയിലെ തെറ്റുതിരുത്താൻ, താമസ സ്ഥലം മാറുന്നതിന്, കാർഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്താനും അവസരമുണ്ട്.
ഇലെക്ഷൻ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിച്ചു കൊണ്ട് form – 6 B ഉപയോഗിക്കണം

കൂടുതൽ വിവരങ്ങൾക്ക് ഈ സൈറ്റിൽ സന്ദർശിച്ചാൽ മതിയാകും www.ceo.kerala.gov.in

Back to Top