ദേശീയ പാതാ വികസനത്തിന്റെ പേരിൽ ഏറെ ആശങ്ക കൾക്ക് വേദിയായ മൂലക്കണ്ടം ശ്രീ ഗുളികൻ ദേവസ്ഥാനം പുനർ നിർമ്മാണത്തിനൊരുങ്ങി

മൂലക്കണ്ടം:ദേശീയ പാതാ വികസനത്തിന്റെ പേരിൽ ഏറെ ആശങ്ക കൾക്ക് വേദിയായ മൂലക്കണ്ടം ശ്രീ ഗുളികൻ ദേവസ്ഥാനം പുനർ നിർമ്മാണത്തിനൊരുങ്ങി. ദേശീയ പാതയ്‌ക്കരികിലായി ശില്പ ശാസ്ത്ര വിധി പ്രകാരമുള്ള കൊത്തുപണികളോട് കൂടിനിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ് .2023(മകരം 11,12,13)ജനുവരി 25,26,27, തീയതി കളിലായി വിവിധ ആദ്യമാത്മിക കലാ സാംസ്കാരിക പരിപാടികളോടുകൂടി ദ പുന പ്രതിഷ്ടാകളിയാട്ട മഹോത്സവം നടത്തപ്പെടുകയാണ്. മഹോത്സവത്തിന്റെ നടത്തിപ്പിനായി ഭരണ സമിതി പ്രസിഡന്റ് ജയൻ പാലക്കാൽ ചെയർമാനും, സെക്രട്ടറി വിനു മൂലക്കണ്ടം കൺവിനറുമായി 33അംഗ കമ്മിറ്റി നിലവിൽ വന്നു.