നാട്ടിനടീൽ ഉത്സവമാക്കി പൊയ്യക്കര വലിയപുര തറവാട് .,വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവം മെയ് മാസം 9 മുതൽ 11 വരെ

Share

പൊയ്യക്കര:  പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവത്തിന്റെ ഭാഗമായിനാട്ടി നടീൽ നടന്നു. കാഞ്ഞങ്ങാട് പൊയ്യക്കര വലിയ പുര തറവാട്ടിൽ മെയ്മാസം 9 മുതൽ 11 വരെ നടക്കുന്ന വയനാട്ടുകുലവൻ ദൈവംകെട്ടു മഹോത്സവത്തിന്റെ ഭാഗമായി കൂവം അളക്കാനും അന്നദാനത്തിനമുള്ള അരിക്കായി നെൽകൃഷി ആരംഭിച്ചു.

നാട്ടി നടീൽ അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് ഉദ്ഘാടനം ചെയ്തു. മഹോത്സവ കമ്മിറ്റി വർക്കിംഗ് ചെയർമാൻ കുന്നരുവത്ത് ജനാർദ്ദനൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഷിജു മാസ്റ്റർ,ടി. വി.ശ്രീധരൻ, രവി കൊളവയൽ, എന്നിവർ സംസാരിച്ചു.
രണ്ടേക്കർ വയലിൽ ത്രിവേണി വിത്തിന്റെ ഞാറു ഉപയോഗിച്ചാണ് നെൽകൃഷി ചെയ്യുന്നത്

Back to Top