കാസർഗോഡ് പാക്കം സ്വദേശി ശ്രുതി മേലത്തിന്റെ പുതിയ പുസ്തകം ‘ പകലവസാനിക്കുന്നിടം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധീകരിച്ചു

Share

ഷാർജ : കാസർഗോഡ് പാക്കം സ്വദേശി ശ്രുതി മേലത്തിന്റെ പുതിയ പുസ്തകം
‘ പകലവസാനിക്കുന്നിടം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധീകരിച്ചു.
യുഎഇയിലെ ഷാർജ എക്സ്പോ സെന്ററിൽ വർഷംതോറും നടക്കുന്ന 41 മത് അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് ശ്രുതി മേലത്തിന്റെ പുതിയ പുസ്തകം പ്രസിദ്ധികരിച്ചത്

യുഎഇയിലെ മഹാമേളകളിൽ ഒന്നാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം.
41മത്തെ പുസ്തകോത്സവം പ്രവാസികളായ അനേകം എഴുത്തുകാരെ സൃഷ്ടിക്കാനും അവരെ മുൻനിരയിലേക്ക് കൊണ്ടുവരാനും മേളക്ക് പറ്റുന്നുണ്ട്
കാസർഗോഡ് ജില്ലയിലെ പാക്കം സ്വദേശിയായ അധ്യാപക ജീവിതം നയിക്കുന്ന ശ്രുതി മേലത്ത് അനേകം കഥകളും ചെറുകഥകളും രചിച്ചിട്ടുണ്ട്’ ഇത്തിരി വെളിച്ചം ‘എന്ന പുസ്തകം ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ പെടുന്നു
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലാണ് നിർവഹിച്ചത്.പുസ്തകം ഏറ്റുവാങ്ങിയത് ബെന്ന ചേന്ദമംഗലൂർ, പുസ്തകപരിചയം നടത്തിയത് കെ പി കെ വേങ്ങര, ലിബി അക്ബർ, നാരായണ നമ്പ്യാർ, മുരളീധരൻ നമ്പ്യാർ, മുരളി മംഗലം തുടങ്ങിയവർ സംബന്ധിച്ചു

Back to Top