കാഞ്ഞങ്ങാട് നടക്കുന്ന ഹോസ്ദുർഗ് ഉപ ജില്ലാ കലോത്സവത്തിന് എത്തുന്ന കുരുന്നു പ്രതിഭകൾക്ക് യൂത്ത് കോൺഗ്രസിന്റെ കുടിവെള്ള പന്തൽ

കാഞ്ഞങ്ങാട് നടക്കുന്ന ഹോസ്ദുർഗ് ഉപ ജില്ലാ കലോത്സവത്തിന് എത്തുന്ന കുരുന്നു പ്രതിഭകൾക്ക് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. രാവിലെ 8മണിക്ക് ആരംഭിക്കുന്ന കുടിവെള്ള വിതരണവും വൈകുന്നേരം 4മണി മുതൽ രാത്രി 11മണിവരെ ചുക്ക് കാപ്പിയും വിതരണം ചെയ്യുന്നു. യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, കൃഷ്ണലാൽ തോയമ്മൽ,പ്രതീഷ് കല്ലഞ്ചിറ, ശരത്ത് മരക്കാപ്പ്, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ വിനീത് എച്ച്. ആർ, ആസിഫ് പോളി, തശ്രീന. സി. എച്ച്, ഡോ. ദിവ്യ, ഷനോജ് കുശാൽ നഗർ,അക്ഷയ എസ് ബാലൻ, ഗോകുൽ ദാസ് ഉപ്പിലിക്കൈ,ആദർശ് തോയമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി