Categories
Kerala Latest news main-slider top news

ആഹീർ റെജിമെൻ്റ് യാഥാർത്ഥ്യമാക്കണം – അഖില കേരള യാദവ സഭ

ഇന്ത്യാ-ചൈന അതിർത്തിയായ രസങ്ക് ലാ ചിസൂതിൽ വെച്ച് 1962 ൽ ഉണ്ടായ ഇന്തോ – ചൈന യുദ്ധത്തിൽ വീരമൃത്യു മരിച്ച 114 ധീര ആഹിർ ( യാദവ) ജവാന്മാരുടെ ധീര രക്തസാക്ഷിത്വത്തിന്റെ അറുപതാം വാർഷിക മാണ് നവംബർ 18.
ധീര രക്തസാക്ഷികളുടെ സ്മരണകളുറങ്ങുന്ന രസങ്ക് ലായിൽ നിന്നും മഹാസഭയുടെ പ്രതിനിധികളായ ബ്രിഗേഡിയർ പ്രദീപ് യദു , ശ്രീ രമേശ് പൈലറ്റ് എന്നിവർ കുംഭങ്ങളിൽ ശേഖരിച്ച രസങ്ക് ലാ മണ്ണ് രാജ്യത്തുടനീളം വിതരണം ചെയ്യുന്നതിന് സംഘടി പ്പിക്കുന്ന രസങ്ക് ലാ ഷഹീദ് യാത്രഹരിയാനയിലെ ഗുരു ഗ്രാമിലെ രസങ്ക് ലാ സ്മാരകത്തിൽ വെച്ച് ദേശീയ അദ്ധ്യക്ഷൻ ഡോ. സ്വപൻകുമാർ ഘോഷ് ഉൽഘാടനം ചെയ്തു.

ആഹിർ റജിമെന്റ് രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് നടത്തുന്ന ഈ പരിപാടിയിൽ ദേശീയ നേതാക്കളോടൊപ്പം എല്ലാ സംസ്ഥാന അദ്ധ്യക്ഷന്മാരും മറ്റു ഭാരവാഹികളും പങ്കെടുത്തു. ദേശീയ സെക്രട്ടറി Adv.രമേശ് യാദവ് ഹരിയാനയിൽ നിന്ന് കലശം ഏറ്റുവാങ്ങി. സംസ്ഥാന ഭാരവാഹി കളുടെ സാന്നിദ്ധ്യത്തിൽ കാഞ്ഞങ്ങാട് വെച്ച് ദേശീയ സെക്രട്ടറിയെ ഹാരമണിയിച്ച് സ്വീകരിച്ചു. സംസ്ഥാന രക്ഷാധികാരി വയലപ്രം നാരായണൻ, ജനറൽ സെക്രട്ടറി കെ. യം. ദാമോദരൻ എന്നിവർ കലശം ഏറ്റുവാങ്ങി.

അഖില കേരള യാദവ സഭ രക്ഷാധികാരി വയലപ്രം നാരായണൻ്റെഅദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ദേശീയ സെക്രട്ടറി Adv. രമേശ് യാദവ് ഗുരുഗ്രാം, ഹരിയാനയിൽ നടന്ന പരിപാടിയുടെ വിശദീകരണം നടത്തി. സംസ്ഥാന കമിററി അംഗം ചന്ദ്രൻ പെരിയ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.യം.ദാമോദരൻ സ്വാഗതവും, സംസ്ഥാന സെക്രട്ടറി ബാബു കുന്നത്ത് നന്ദിയും പറഞ്ഞു.

Categories
International Latest news main-slider top news

വാട്‌സാപ്പില്‍ സ്വന്തം നമ്പറിലേക്കുതന്നെ മെസേജ് അയക്കാനുള്ള സൗകര്യം വന്നേക്കും

നിരവധി പുതിയ സൗകര്യങ്ങൾ വാട്സാപ്പിൽ വരാനിരിക്കുന്നുണ്ട്. കഴിഞ്ഞ കുറേ നാളുകളായി വാട്സാപ്പ്പ രീക്ഷിച്ചുകൊണ്ടിരിക്കുന്ന നിരവധി സൗകര്യങ്ങളെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾക്ക് സ്വന്തം അക്കൗണ്ടിലേക്കുതന്നെ മെസേജ് അയക്കാൻ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ് എന്നാണ് പുതിയ വിവരംവാബീറ്റ ഇൻഫോ പുറത്തുവിട്ട സ്ക്രീൻ ഷോട്ടുകൾ ഇത് വ്യക്തമാക്കുന്നു. ‘മെസേജ് വിത്ത് യുവർസെൽഫ്’ എന്ന് വിളിക്കുന്ന സൗകര്യമാണിത്. ഇതുവഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ മെസേജ് അയക്കാൻ സാധിക്കും. ‘ന്യൂ ചാറ്റ്’ ബട്ടൻ തുറന്നാൽ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും.

നിലവിൽ നമ്മൾ ന്യൂ ചാറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ, ന്യൂ ഗ്രൂപ്പ്, ന്യൂ കോൺടാക്റ്റ് ബട്ടനുകളാണ് കാണുക. അതിന് താഴെയായി ഇടക്കിടെ സന്ദേശം അയക്കാറുള്ള നമ്പറുകളും കാണാം.എന്നാൽ പുതിയ അപ്ഡേറ്റ് വന്നാൽ ന്യൂ ചാറ്റ് ബട്ടൻ തുറക്കുമ്പോൾ അതിൽ ന്യൂ കമ്മ്യൂണിറ്റി എന്നൊരു ബട്ടനും ഇതിൽ ചേർക്കും. ഇതിന് താഴെയായി വാട്സാപ്പ് കോൺടാക്റ്റ് ലിസ്റ്റും ഉണ്ടാവും. ഈ പട്ടികയിൽ ഏറ്റവും മുകളിലായി നിങ്ങളുടെ കോൺടാക്റ്റ് തന്നെ കാണാം. ഈ ചാറ്റ് തുറന്ന് നിങ്ങൾക്ക് തന്നെ മെസേജ് അയക്കാം.

മറ്റ് ചാറ്റുകളിൽ അയക്കാൻ സാധിക്കുന്ന എല്ലാ സന്ദേശങ്ങളും നിങ്ങൾക്ക് സ്വയം അയക്കാൻ സാധിക്കും. ടെക്സ്റ്റ് മെസേജുകളും മീഡിയാ ഫയലുകളും എല്ലാം അയക്കാം.സാധാരണ പിന്നീട് ഓർമവെക്കേണ്ടതായ സന്ദേശങ്ങളും മറ്റും എളുപ്പത്തിൽ കുറിച്ചുവെക്കാനും മറ്റും ഉപഭോക്താക്കൾ ഒരു ഡമ്മി ചാറ്റ് ഉണ്ടാക്കാറുണ്ട്. സുഹൃത്തുക്കളിൽ ആരെയെങ്കിലും ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ആ ഗ്രൂപ്പിൽ നിന്ന് പിന്നീട് സുഹൃത്തിനെ ഒഴിവാക്കി ഗ്രൂപ്പ് ഡമ്മി ചാറ്റ് ആയി നിലനിർത്തുകയും ചെയ്യും. ഈ ചാറ്റിലേക്കാണ് കുറിപ്പുകളും ആരെങ്കിലും അയക്കുകയോ പറഞ്ഞ് തരികയോ ചെയ്യുന്ന ഫോൺ നമ്പറുകളോ മറ്റ് നിർദേശങ്ങളോ ടൈപ്പ് ചെയ്ത് അയക്കുക. ഇങ്ങനെ പ്രയാസപ്പെടുന്നവർക്ക് ഏറെ ഉപകാരമായിരിക്കും വാട്സാപ്പ് ഒരുക്കുന്ന സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാനുള്ള ഫീച്ചർ.

നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ഈ സൗകര്യം എപ്പോൾ എല്ലാവർക്കുമായി ലഭിക്കുമെന്ന് വ്യക്തമല്ല.

Categories
Kasaragod Latest news main-slider top news Uncategorised

പി.അവനീന്ദ്രനാഥ് സ്മാരക നാലാമത് സംസ്ഥാന തല അധ്യാപക പുരസ്കാരം ഡോ.കെ.വി.രാജേഷിന്

അധ്യാപനത്തിലും, പൊതുയിടത്തിലും ബദൽ മാതൃകകൾ സൃഷ്ടിച്ച് അനേകം അപൂർവ്വതകൾ കൊണ്ട് ജീവിതത്തെ വിശുദ്ധവും സമ്പന്നവുമാക്കിയ ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ മുൻപ്രിൻസിപ്പൽ പി. അവനീന്ദ്രനാഥിൻ്റെ അഞ്ചാം ചരമവാർഷിക ദിനം നവമ്പർ നാല് വെള്ളിയാഴ്ച, ചട്ടഞ്ചാലിൽ സ്ഥാപിതമായ പി അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ്, പൊതുജന വായനശാല&ഗ്രന്ഥാലയം സംയുക്തമായി ആചരിക്കും.
ചടങ്ങിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ നാലാമത് സംസ്ഥാന തല അധ്യാപക പുരസ്കാരം ഡോ.കെ.വി.രാeജഷിന് സമർപ്പിക്കും.
കാഞ്ഞിരപ്പൊയിൽ ഗവ.ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനാണ് ഡോ.കെ.വി.രാജേഷ്. അധ്യാപനത്തോടൊപ്പം, സാമൂഹ്യ സാംസ്കാരികയിടങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് അദ്ദേഹം.ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ സംസ്ഥാന സെക്രട്ടറി, കൂടിയായ രാജേഷ് കൊവിഡ് കാലത്ത് നവമാധ്യമങ്ങളിൽ മൊട്ടൂസ് എന്ന വീഡിയോ പരമ്പര സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. ബയോബബിൾ മാതൃകയിൽ ഗ്രാമപ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് വിവിധ ക്യാമ്പുകൾ നടത്തി വരുന്നു.സംസ്ഥാന തല അധ്യാപക പരിശീലകൻ കൂടിയാണ്.
കെ.രാഘവൻ ചെയർമാനും, രതീഷ് പിലിക്കോട് കോർഡിനേറ്ററുമായി
ഡോ.എം.ബാലൻ, ഡോ. പി.വി.കൃഷ്ണകുമാർ, ഡോ.എ.സി. ശ്രീഹരി തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ വെച്ച് നവമ്പർ നാലിന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങ് മുൻ മന്ത്രി, കാഞ്ഞങ്ങാട് എം എൽ എ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.സാംസ്കാരിക പ്രവർത്തൻ പി.വി.രാജൻ, അവനീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കർ, ട്രസ്റ്റ് ചെയർമാൻ ഡോ.പി.ഭാസ്കരൻനായർ എന്നിവർ ദേശീയ ഗോൾഡൻ ജൂബിലി മറൈൻ ക്വിസിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സായന്ത് കെ, കൃഷ്ണജിത്ത് കെ SSLC, +2 ഉന്നത വിജയം നേടിയ കുട്ടികൾ, മുതിർന്ന കർഷകർ, സാംസ്കാരിക-സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരെ ആദരിക്കും.
വായനശാല സെക്രട്ടറി കെ.രാഘവൻ റിപ്പോർട് അവതരിപ്പിക്കും.ചടങ്ങിൽ ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്തംഗം രാജൻ പൊയിനാച്ചി, ഡോ.വിനോദ് കുമാർ പെരുമ്പള, വായനശാല പ്രസിഡൻ്റ് ഹാരിസ് ബെണ്ടിച്ചാൽ, കെ.ജെ.ആൻ്റണി, കെ.വി.ഗോവിന്ദൻ, വായനശാല വൈസ് പ്രസിഡൻ്റ് സുലൈമാൻ ബാദുഷ എന്നിവർ സംസാരിക്കും. ട്രസ്റ്റ് സെക്രട്ടറി വി.രാമചന്ദ്രൻ സ്വാഗതവും, ട്രഷറർ സുധീഷ് ചട്ടഞ്ചാൽ നന്ദിയും പറയും.

Categories
Kasaragod Kerala Latest news main-slider top news

ബേഡകത്ത്ജിബിജി തട്ടിയത് കോടികൾ:

ബേഡകംജിബിജി തട്ടിയത് കോടികൾ
കാഞ്ഞങ്ങാട്:നഗരത്തിലെ പല പ്രമുഖരുടെയും കാശ് പോയത് പുറത്ത് പറയാനാവാതെ അടച്ച പണം തിരികെ കിട്ടുന്നതിന് നെട്ടോട്ടമോടുകയാണ്.നഗരത്തിലെ പ്രധാന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വൻ സാമ്പത്തിക മോഹം കൊണ്ട് കോടികൾ ഇടപ്പാട് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കുണ്ടംകുഴിയിൽ രണ്ടു വർഷം മുമ്പ് രഹസ്യ സ്വഭാവത്തോടു കൂടിയാരംഭിച്ച ജിബി ജി ധനകാര്യ .സ്ഥാപനം ഇടപാടുകാരിൽ നിന്നും തട്ടിയത്.
ഡോക്ടർ വിനോദ് കുമാർ മാനേജിംഗ് ഡയറക്ടറായി ആരംഭിച്ച ഈ തട്ടിപ്പുകമ്പനിക്ക് കുണ്ടംകുഴി ടൗണിൽ ഓഫീസ് തുറന്നിട്ട് .2 വർഷം കഴിഞ്ഞു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുമുള്ള നിക്ഷേപകരെ വൻ പലിശ മോഹിപ്പിച്ചാണ് ഏജൻ്റുമാർ നിക്ഷേപം സ്വീകരിച്ചത്.

Categories
Kasaragod Latest news main-slider

കേരളാ സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേർസ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരണയോഗം നടന്നു.

കേരളാ സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേർസ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരണയോഗം നടന്നു.
വ്യവസായ സമിതി ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങങ്ങിൽ സമിതി ജില്ലാ സെക്രട്ടറി ശ്രീ രാഘവൻ വെളുത്തോളി ഉത്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ ബാബു തോട്ടും കര മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ടി. സത്യൻ പടന്നക്കാട് അദ്ധ്യക്ഷത വഹിച്ചു. KS DF ജില്ലാ സെക്രട്ടറി ശ്രീ Kv ദിനേശൻ സ്വാഗതം പറഞ്ഞു.
സ്വാഗതം സംഘം ചെയർമാനായി ശ്രീ രാഘവൻ വെളുത്തോളി
വൈസ് ചെയർമാൻമാരായി
സത്യൻ പടന്നക്കാട്, സുകുമാരൻ P
കൺവീനർ : Kv ദിനേശൻ
ജോയിൻറ് കൺവീനർ മാർ : ഷബീർ ഹസൻ ,ഉമ്മറുൽ ഫാറൂഖ്
ട്രഷററർ : Av വാമനൻ
കൂടാതെ വിവിധ സബ് കമ്മിറ്റി മെമ്പർമാരെയും തെരെഞ്ഞെടുത്തു

Categories
Kasaragod Latest news main-slider top news

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്(ബി)

പ്രസിദ്ധീകരണത്തിന്, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്(ബി) കാസർഗോഡ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെൻഷൻ പ്രായം ഉയർത്തിയതു കാരണം ലക്ഷകണക്കിനു വരുന്ന യുവതി – യുവാക്കളെയാണ് ഈ തീരുമാനം ബാധിക്കുന്നതെന്നും യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് സന്തോഷ് മാവുങ്കാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ ദീപക് ജി, പ്രസാദ് എ വി, എം ഷാജി, ടി.കെ ജയൻ ,ജിഷ് വി തുടങ്ങിയവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

ശബരിമല ശ്രീ അയ്യപ്പ സേവാ സമിതി കാസർഗോഡ് ജില്ലാ സമ്മേളനം നവംബർ 6ന്

കാഞ്ഞങ്ങാട്: ശബരിമല ശ്രീ അയപ്പ സേവാസമിതി കാസർഗോഡ് ജില്ലാ സമ്മേളനം 2022 നവംബർ 6 ഞായർ രാവിലെ 9.30. മുതൽ ‘കാഞ്ഞങ്ങാട് മഹാകവി പി.സ്മാരക മന്ദിരം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ സമ്മേളനം ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ഉൽഘാടനം ചെയ്യും.
സമിതി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ടി.കുഞ്ഞിരാമൻ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിക്കും.
നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണ ഉദ്ഘാടനം ശ്രീ പറമ്പൻ പ്രകാശൻ സംസ്ഥന ജനറൽ സെക്രട്ടറി ,ഗുരുസ്വാമിമാരെ ആദരിക്കൽ
എച്ച്.വസന്ത് ഗുരുസ്വാമി ( പൂങ്കാവനം ക്ഷേത്രം)
സാന്നിദ്ധ്യം ശ്രീ ഉദയഭാനു (നിത്യാനന്ദാശ്രമം കാഞ്ഞങ്ങാട്)

Categories
Kerala Latest news main-slider top news

നിര്‍ണായക തെളിവായ വിഷക്കുപ്പി കാട്ടില്‍ നിന്ന് കണ്ടെടുത്തു; ഗ്രീഷ്മയുടെ വീടിനു സമീപം തടിച്ചുകൂടി ജനക്കൂട്ടം.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍വധക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് അടുത്തുള്ള കാട്ടില്‍ നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്.തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പച്ച അടപ്പുള്ള വെളുത്ത നിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളെ തിരുവനന്തപുരത്തുനിന്നും ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ ചിറയിലേക്ക് കൊണ്ടുവന്നത്.

ഷാരോണിന് കഷായത്തില്‍ ചേര്‍ത്തു നല്‍കിയ കളനാശിനിയുടെ കുപ്പി പറമ്ബിലേക്ക് എറിഞ്ഞു കളഞ്ഞെന്നും, പിന്നീട് അമ്മാവന്‍ അവിടെ നിന്നും അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ്
: നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്.

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കൊലപ്പെടുത്തുന്നതിനായി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് തമിഴ്‌നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് നിയമോപദേശം തേടിയത്. ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ
രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്.

ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് കേരളത്തില്‍ വെച്ചാണ്. ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമ പ്രശ്‌നങ്ങളുണ്ടോ, തമിഴ്‌നാട് പൊലീസിന് കേസ് കൈമാറേണ്ടതുണ്ടോ തുടങ്ങിയ
: കാര്യങ്ങളില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയത്.

Categories
Kasaragod Latest news main-slider top news

കര്‍ഷക പ്രശ്‌നങ്ങള്‍ പരഹരിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം: സി മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതു മുന്നണി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി.  കൃഷികാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപാകമായി സ്വാതന്ത്ര കര്‍ഷക സംഘം നടത്തുന്ന മാര്‍ച്ചിന്റെ ഭാഗായി  ഹോസ്ദുര്‍ഗ് താലൂക്ക് സ്വാതന്ത്ര കര്‍ഷക സംഘം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേരം, റബ്ബര്‍, നെല്ല് മുതലായ കാര്‍ഷിക വിളകള്‍ മതിയായ വില ലഭിക്കാതെ വന്‍ തകര്‍ച്ച നേരിടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖലയെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ലാ ജന. സെക്രട്ടറി പാലാട്ട് ഇബ്രാഹിം അധ്യക്ഷത വഹിക്കും. മണ്ഡലം ജന.സെക്രട്ടറി എന്‍.എ ഉമ്മര്‍ സ്വാഗതം പറഞ്ഞു. എം.പി ജാഫര്‍, എ ഹമീദ് ഹാജി, അഡ്വ.എന്‍.എ ഖാലിദ്, ഉസ്മാന്‍ പാണ്ഡ്യാല, എം. മുഹമ്മദ് കുഞ്ഞി, ബി.സി.എ റഹ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ബി കുട്ടി ഹാജി, ടി അന്തുമാന്‍, അബ്ദുറഹ്മാന്‍ സെവന്‍സ്റ്റാര്‍,  പി ശരീഫ് ഹാജി, കെ.പി മജീദ് ഹാജി, , എം അബ്ദുള്‍ ഖാദര്‍, ടി.കെ.ബി അബ്ദുല്‍ കരീം, നൗഷാദ് ബാവനഗര്‍, അബ്ദുറഹ്മാന്‍ മീനാപ്പീസ്, അബ്ദുറഹ്മാന്‍ വടകരമുക്ക്, കെ.ടി അബ്ദുല്ല എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി

Categories
Kerala Latest news main-slider top news

എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം > പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. എല്ലാദിവസവും രാവിലെ ഒമ്പതുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കും.

Back to Top