കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കായികമേള നവംബർ 17,18 തിയ്യതികളിൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും

Share

കാലിക്കടവ്: കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കായികമേള കലോത്സവത്തിന്റെ ഭാഗമായി ദീപശിഖ പ്രയാണം നവംബർ പതിനാറാം തീയതി നടക്കും. കാലിക്കടവിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണത്തിന്റെ ദീപം മുൻ രാജ്യാന്തര ഫുട്ബോൾ താരം സുരേഷ് എം തെളിയിക്കും. ദീപശിഖ പ്രയാണത്തിന്റെ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി നിർവഹിക്കും. ടോർച്ച് ആൻഡ് സെറിമണി കമ്മിറ്റി ചെയർമാൻ ഇ ഷജീർ അധ്യക്ഷനാവും. കെ ശ്രീനിവാസൻ,നികേഷ് മാടായി തുടങ്ങിയവർ സംബന്ധിക്കും. ദീപശിഖ പ്രയാണം പതിനാറാം തീയതി ബുധൻ രണ്ടുമണിക്ക് കാലിക്കടവിൽ നടക്കും

Back to Top