Categories
Kasaragod Latest news main-slider top news

കെ.എസ്.ഇ.ബിയിലെ 12 മണിക്കൂര്‍ ഡ്യൂട്ടി അവസാനിപ്പിക്കണം ; ബി.എം.എസ്

കെ.എസ്.ഇ.ബിയിലെ 12 മണിക്കൂര്‍ ഡ്യൂട്ടി അവസാനിപ്പിക്കണം ; ബി.എം.എസ

കാസർഗോഡ് : കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടി അവസാനിപ്പിച്ച്‌ 8 മണിക്കൂര്‍ ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കണമെന്ന് കെ.വി.എം.എസ് (ബി.എം.എസ്) സംസ്ഥാന സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു. കേരളാ വൈദ്യുതി മസ്ദൂര്‍ സംഘ് (ബി.എം.എസ്) കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കെ.വി.എം.എസ് സംസ്ഥാന സമിതി അംഗം ടി. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് ജില്ലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണന്‍ കെ.എസ്.ടി എംപ്ലോയീസ് സംഘ് കാസര്‍ഗോഡ് യൂണിറ്റ് സെക്രട്ടറി ഹരീഷ് നായ്ക്, കേരളാ എന്‍.ജി.ഒ സംഘ് സംസ്ഥാന സമിതി അംഗം ഗംഗാധരന്‍ നെക്രാജെ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു. ജില്ലാ ട്രഷറര്‍ പി.പി.സുനില്‍ കുമാര്‍ സ്വാഗതവും, ജില്ലാ സെക്രട്ടറി കെ.ശശിധരന്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി.ഗോവിന്ദന്‍ മടിക്കൈ (പ്രസിഡണ്ട്), കെ.വസന്തനായ്ക് (വര്‍ക്കിംഗ് പ്രസിഡണ്ട്), എം.പി.രാജു, എച്ച്.പി.പ്രവീണ്‍ (വൈ: പ്രസിഡണ്ടുമാര്‍), കെ.ശശിധരന്‍ (സെക്രട്ടറി), കെ.ചന്ദ്രശേഖര നായ്ക്, ടി.പി.മുരളി (ജോ: സെക്രട്ടറിമാര്‍), പി.പി.സുനില്‍ കുമാര്‍ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സെക്രട്ടറി ശശിധരന്‍ നന്ദി പറഞ്ഞു

Categories
Kasaragod Latest news main-slider top news

ചീമേനി തുറവിലെ നെല്ലൂരിൽ വാഹനാപകടം

ചീമേനി തുറവിലെ നെല്ലൂരിൽ വാഹനാപകടം കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന KL60R 965 റഷീദ് എന്ന ആളുടെ സ്കൂട്ടിയും വെളിച്ചന്തോട് ഭാഗത്തേക്ക് പോകുന്നKL 02 AT 1709 ആൾട്ടോ കാറുമാണ് അപകടത്തിൽപ്പെട്ടത് സ്കൂട്ടി യാത്രക്കാരൻ നിസാര  പരിക്കുകളോടെ രക്ഷപ്പെട്ടു വേറെ ആളപായമൊന്നുമില്ല

Categories
Kasaragod Latest news main-slider

പെരിയയിൽ ഇടത് സർക്കാറിനെതിരെ യൂത്ത് കോൺഗ്രസിന്റെ തെരുവ് വിചാരണ

പെരിയ :രൂക്ഷമായ വിലക്കയറ്റം,പ.പി. ഇ കിറ്റ് അഴിമതി,ആഭ്യന്തര വകുപ്പിന്റെ തകർച്ച , കടം കയറ്റി മുടിക്കുന്ന ധനകാര്യ വകുപ്പ്, പിൻ വാതിൽ നിയമനം തുടങ്ങി അഴിമതി മുഖമുദ്രയാക്കിയ ഇടത് സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു.പെരിയയിൽ വെച്ച് നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബിപി പ്രദീപ് കുമാർ മുഖ്യാഥിതി ആയിരുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ മുഖ്യപ്രഭാഷണം നടത്തി.നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി എ സിയാദ് അധ്യക്ഷത വഹിച്ചു.

പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ അരവിന്ദൻ, പുല്ലൂർ പെരിയ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് പെരിയ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അഡ്വ. ബാബുരാജ്
യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റുമാർ വസന്തൻ പടുപ്പ്,രതീഷ് കാട്ടുമാടം ജില്ലാ സെക്രട്ടറിമാരായ കാർത്തികേയൻ പെരിയ, ഉനൈസ് ബേഡകം, രാകേഷ് പെരിയ, റാഫി അടൂർ, ബി.ബിനോയ്‌, ഗിരികൃഷ്ണൻ കൂടാല തുടങ്ങിയവർ സംസാരിച്ചു.പുല്ലൂർ പെരിയ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ മനോജ്‌ ചാലിങ്കാൽ സ്വാഗതവും റഷീദ് നാലക്ര നന്ദിയും പറഞ്ഞു രാകേഷ് കരിച്ചേരി, സിറാജ് പാണ്ടി, പ്രദീപ് പൊയ്‌നാച്ചി. മഹേഷ്‌ തച്ചങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി..
സിപിഎംക്കാർക്ക് മാത്രം ഉപകാരമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ഇടതുപക്ഷ സർക്കാർ മാറി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോമോൻ ജോസ് പ്രസ്താവിച്ചു.. കള്ളമാരാൽ ഭരിക്കുന്ന ഒരു ഭരണകൂടമായി കേരളത്തിലെ സർക്കാർ മാറി എന്ന് ജില്ലാ പ്രസിഡന്റ്‌ ബിപി പ്രദീപ്‌ കുമാറും, സിപിഎം കാർക്ക് പോലും നീതി ലഭിക്കാത്ത ഒരു സംവിധാനമായി കേരള പോലീസ് മാറി എന്നു മുഖ്യ പ്രഭാഷണം നടത്തിയ സന്ദീപ് പാണപുഴയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ത്സാൻ സി ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബ് മാവുങ്കാൽ ഉദയം കുന്ന് ഉത്തരമേഖലാ വടംവലി മത്സരം സംഘടിപ്പിച്ചു.. ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് സൗത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

മാവുങ്കാൽ: ത്സാൻ സി ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബ് മാവുങ്കാൽ ഉദയം കുന്ന് ഉത്തരമേഖലാ വടംവലി മത്സരം സംഘടിപ്പിച്ചു.. ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് സൗത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.    ക്ലബ്ബ് പ്രസിഡണ്ട് പ്രകാശൻ കെ അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ക്ലബ് മുഖ്യരക്ഷാധികാരി വി വി കമ്മാരൻ ഉപഹാരം നൽകി ആദരിച്ചു.വാർഡ് മെംബർമാരായ സുനിത, മധു, എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി നിധീഷ് കെ സ്വാഗതവും, ക്ലബ്ബ് ജോയിൻ്റ് സെക്രട്ടറി അഖിൽ പി കെ നന്ദിയും പറഞ്ഞു.കെ ടി കെ ബ്രദേഴ്സ് കാട്ടുകുളങ്ങര, ടീം മാവുങ്കാൽ, ഡോ: ശ്യാം പ്രസാദ് മുഖർജി കോട്ടപ്പാറ, ഫ്രണ്ട്സ് വെള്ളത്തോളി എന്നി ടീമുകൾ വിജയികളായി ഒന്നും, രണ്ടും, മുന്നും, നാലും സ്ഥാനങ്ങൾ പങ്കിട്ടു.

Categories
Kasaragod Latest news main-slider top news

ട്രോമാകെയർ ട്രെയിനിങ്ങ് സംഘടിപ്പിച്ചു.

ട്രോമാകെയർ ട്രെയിനിങ്ങ് സംഘടിപ്പിച്ചു

കാസറഗോഡ്: കാസറഗോഡ് ആർ ടി ഒ യുടെ നേതൃത്വത്തിൽ ട്രാക്ക് കാസറഗോഡിൻ്റെ സഹകരണത്തോടെ 6-11- 2022 ന് ഞായറാഴ്ച കാസറഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ട്രോമാകെയർ പരിശീലനം സംഘടിപ്പിച്ചു. ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിച്ച 120 പേർക്കാണ് പരിശീലനം ഒരുക്കിയത്. രാവിലെ 9 മണിക്ക് കാസറഗോഡ് അസിസ്റ്റൻ്റ് കളക്ടർ ഡോ.മിഥുൻ പ്രേമരാജ് ഐഎഎസ് ഉദ്ഘാടനം ചെയ്തു.വിദ്യാനഗർ സബ് ഇൻസ്പെക്ടർ പ്രശാന്ത് മുഖ്യാഥിതിയായി.റോഡുസുരക്ഷയും മോട്ടോർ വാഹന നിയമവും എന്ന വിഷയത്തിൽ തളിപ്പറമ്പ് എം വി ഐ വിജയൻ എം, പ്രഥമ ശുശ്രൂഷയിൽ -ബി എൽ എസ് ട്രയിനർ പി.പി സത്യനാരായണൻ, ലീഡർഷിപ് വിഷയത്തിൽ കെ.ടി രവികുമാർ എന്നിവർ ക്ലാസെടുത്തു. ട്രാക്ക് സെക്രട്ടറി വി വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രാക്ക് വൈസ് പ്രസിഡൻ്റ് എ വി പവിത്രൻ സ്വാഗതവും, എക്സിക്യൂട്ടിവ് അംഗം കെ ഗിരീഷ് നന്ദിയും പറഞ്ഞു.വൈകുന്നേരം 4 മണിക്ക് വളണ്ടിയർ കാർഡ് വിതരണത്തോടെ പരിപാടി അവസാനിച്ചു.

Categories
Kasaragod Latest news main-slider

പള്ളിക്കര പഞ്ചായത്ത്‌ സെക്രട്ടറിക്ക് എതിരെ വകുപ്പ് തല അന്വേഷണം നടത്തണമെന്ന് കെ പി സി സി മെമ്പർ ഹകീം കുന്നിൽ

പള്ളിക്കര : അനധികൃത കെട്ടിട നിർമ്മാണത്തിന് ഒത്താശ ചെയ്ത കൊടുക്കുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുവാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാകണമെന്ന് കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു. വികസന മുരടിപ്പിനെതിരെയും പാതയോര കയ്യേറ്റത്തിനുമെതിരെ പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എം.പി.എം ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഹനീഫ കുന്നിൽ, സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, ചന്തുക്കുട്ടി പൊഴുതല,രവീന്ദ്രൻ കരിച്ചേരി, വി.വി കൃഷ്ണൻ, വി.ബാലകൃഷ്ണൻ നായർ, രാജേഷ് പള്ളിക്കര, എം. രത്നാകരൻ നമ്പ്യാർ, ടി.മാധവൻ നായർ, ഗോപാലകൃഷ്ണൻ കരിച്ചേരി, ബി.ബിനോയ് , രാജു കുറച്ചിക്കുന്ന്, ദാമോദരൻ വള്ളേ ലിങ്കാൽ, മാധവ ബേക്കൽ, ഷറഫു മൂപ്പൻ, എം.പി. ജയശീ , ദിവാകരൻ കരിച്ചേരി, സി എച്ച് രാഘവൻ , ബേബി വിജയൻ , ബാലചന്ദ്രൻ തൂവൽ, ഷഫീഖ് കല്ലിങ്കാൽ, മഹേഷ് തച്ചങ്ങാട്, കണ്ണൻ കരുവാക്കോട്, എൻ. ഭാസ്ക്കരൻ , മൻമോഹൻ ഞെ ക്ളി, രൂപ സത്യൻ എന്നിവർ പ്രസംഗിച്ചു.

Categories
Kasaragod Latest news main-slider top news

മംഗൽപാടി ഇടതുപകക്ഷ ജനാധിപത്യ മുന്നണി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ അനിശ്ചിതകാല ധർണ്ണ പന്ത്രണ്ടാം ദിവസത്തിലേക്ക് ”……..

 

മംഗൽപാടി ഇടതുപക്ഷഇടതുപക്ഷ ജനാധിപത്യ മുന്നണി മുഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ അനിശ്ചിതകാല ധർണ്ണ പന്ത്രണ്ടാം ദിവസത്തിലേക്ക് ”…….

മംഗൽപ്പാടി ഭരണ സമിതിയുടെ നിഷ്കൃയത്വത്തിനും, ജനാധിപത്യവിരുദ്ധ നടപടിക്കുമെതിരെ LDF പഞ്ചായത്ത് കമ്മിറ്റിയുടെ ധർണ്ണ സി.പിഐ .എം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് വി.വി.രമേശൻ ഉദ്ഘാടനം ചെയ്ത . ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണ മെന്ന് അവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത് ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തുമ്പോൾ MLA യും എം.പി യും 150 km ന് അകലെ ഉപ്പളയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ മാലിന്യപ്രശ്നത്തിൽ സ്വീകരിക്കന്ന നിലപാട് എന്തെന്നറിയാൻ മംഗൽപ്പാടി ജനതയ്ക് അവകാശമുണ്ട്.അതു പോലെ ഭരണസമിതി എത്രയും പെട്ടെന്ന് ജനാധിപത്യമായ രീതിയിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും, സന്നദ്ധത പ്രവരത്തകരെയും വിളിച്ച് ഒരു മേശയുടെ ചുറ്റുമാരുന്നു് ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും വി.വി രമേശൻ ആവശ്യപ്പെട്ടു. ജനാധിപത്യ മുന്നണി പഞ്ചായത്ത് കമ്മിറ്റിയുടെ അനിശ്ചിതകാല ധാരണ സമരം 12 ദിവസം പിന്നിട്ടു
അനിശ്ചിതകാല ധർണ്ണ സമരം . സി.പി.എം. ജില്ലാസെക്രട്ടറിയേറ്റംഗം വി.വി. രമേശൻ ഉദ്ഘാടനം
ചെയ്തു സി.പി.എം. ജില്ലാകമ്മിറ്റിയംഗവും ജില്ലാ പഞ്ചയത്ത് പഞ്ചയത്ത് പ്രസിഡണ്ടുമായ ബേബി ബാലകൃഷ്ണൻ,DYFI ജില്ലാ ജോയിൻ്റ് സെക്രട്ടറി സാദിക്ക് ചെറു ഗോളി എൻ, സി,പി, നേതാകളായ
മഹമൂദ് കൈക്കമ്പ, അഷ്റഫ് മുട്ടം, ഖലീദ് കണ്ണാടിപാറ, സിദ്ദിഖ് കൈകമ്പ,ഫാറൂഖ് ഷിറിയ, പോതുപ്രവർത്തകൻ,അയൂബ്ഹാജിമലങ് മണ്ണംകുഴി, CPI ഉപ്പള ബ്രഞ്ച് സെക്രട്ടറി സൈദ്, LDF കൺവീനർ ഹമീദ് കോസ്മൂസ്, ,തുടങ്ങിയവർ സംസാരിച്ചു,ഹരീഷ് ഷെട്ടി അധ്യക്ഷത വഹിച്ചു
ഗംഗധരൻഅടിയോടി മസ്റ്റർ സ്വാഗതം പറഞ്ഞു

Categories
Kasaragod

തെക്കുപുറം ഷറഫുൽ ഇസ്ലാം അൽബിർ സ്പോർട്സ് മീറ്റ് മത്സര വിജയികൾക്ക് പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അബ്ബാസ് തെക്കുപുറം സർട്ടിഫിക്കറ്റ് നൽകുന്നു, ജമാഅത് പ്രസിഡന്റ്‌ ടി പി അബ്ദുറഹ്മാൻ ഹാജി സമീപം

തെക്കുപുറം ഷറഫുൽ ഇസ്ലാം അൽബിർ സ്പോർട്സ് മീറ്റ് മത്സര വിജയികൾക്ക് പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അബ്ബാസ് തെക്കുപുറം സർട്ടിഫിക്കറ്റ് നൽകുന്നു, ജമാഅത് പ്രസിഡന്റ്‌ ടി പി അബ്ദുറഹ്മാൻ ഹാജി സമീപം

Categories
Kasaragod Latest news main-slider top news

പള്ളിക്കര ബീച്ച് പാർക്കിൽ മെഗാ ശിങ്കാരി പൂരം അരങ്ങേറി



പള്ളിക്കര :ഗുരു വാദ്യ സംഘത്തിന്റെ ഇരുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 2022 നംവബർ 06 ഞായറാഴ്ച പള്ളിക്കരയിലെ ബീച്ച് പാർക്കിൽ ജില്ലയിലെ വിവിധ ടീമുകളിൽ നിന്നുള്ള 500 ൽ പരം കലാ കാരന്മാരെ ഒന്നിച്ചു അണിനിരത്തികൊണ്ടു മെഗാ ശിങ്കാരി പൂരം അരങ്ങേറി. സാംസ്ക്കാരിക സമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌   എം കുമാരൻ  അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ സമ്മേളനം ഉത്ഘാടനം ചെയ്തു  സുനീഷ് പൂജാരി ,ഉടയമംഗലം സുകുമാരൻ ,കുമാരൻ പി ,ബാലൻ ഹരിശ്രീ അനിത വി ,ഹക്കീം കുന്നിൽ,ടി സി സുരേഷ്, പ്രശാന്ത് കുമാർ, രവി വർമൻ തുടങ്ങിയവർ സംസാരിച്ചു .

Categories
Kasaragod Latest news main-slider top news

തെക്കുപുറം അൽബിർ സ്പോർട്സ് മീറ്റ് സമാപിച്ചു

പള്ളിക്കര -പള്ളിക്കര ഇസ്ലാമിക്‌ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന തെക്കുപുറം ഷറഫുൽ ഇസ്ലാം അൽബീർ വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ്, പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് തെക്കുപുറം ഉത്ഘാടനം ചെയ്തു.
പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി പ്രിൻസിപ്പൽ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മുഖ്യാഥിതിയായിരുന്നു.
ഷറഫുൽ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ്‌ ടിപി അബ്ദുറഹ്മാൻ ഹാജി, ജനറൽ സെക്രട്ടറി മുഹമ്മദ്‌ ത്വയ്യിബ്, ആക്ടിങ് പ്രസിഡന്റ്‌ ടിപി കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി അബ്ദുൽ കാദർ ഹാജി, ട്രഷറർ ബടക്കൻ കുഞ്ഞബ്ദുള്ള, ബംഗ്ലാവിൽ അബ്ദുറഹ്മാൻ,അസീസ് കണ്ടത്തിൽ, യുസുഫ് അന്തുമാൻ,നാസർ എഞ്ചിനീയർ,ഹമീദ് കാരയിൽ, ഷൗക്കത്തലി റൊമാന്സിയ, കോർഡിനേറ്റർ ഇർഷാദ് മാസ്റ്റർ തെക്കുപുറം, ഹെഡ് ടീച്ചർ ഫാത്തിമത് സുനീറ, എംപിടിഎ പ്രസിഡന്റ്‌ റമീസ,വൈസ് പ്രസിഡന്റ് റഫീന അസീസ്, ആയിഷ ബേക്കൽ, അസ്‌നിഫ, ജാസ്മിൻ, അൻഷിദ തുടങ്ങിയവർ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്, മെഡലുകൾ വിതരണം ചെയ്തു.

Back to Top