കെ.എസ്.ഇ.ബിയിലെ 12 മണിക്കൂര്‍ ഡ്യൂട്ടി അവസാനിപ്പിക്കണം ; ബി.എം.എസ്

Share

കെ.എസ്.ഇ.ബിയിലെ 12 മണിക്കൂര്‍ ഡ്യൂട്ടി അവസാനിപ്പിക്കണം ; ബി.എം.എസ

കാസർഗോഡ് : കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടി അവസാനിപ്പിച്ച്‌ 8 മണിക്കൂര്‍ ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കണമെന്ന് കെ.വി.എം.എസ് (ബി.എം.എസ്) സംസ്ഥാന സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു. കേരളാ വൈദ്യുതി മസ്ദൂര്‍ സംഘ് (ബി.എം.എസ്) കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കെ.വി.എം.എസ് സംസ്ഥാന സമിതി അംഗം ടി. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് ജില്ലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണന്‍ കെ.എസ്.ടി എംപ്ലോയീസ് സംഘ് കാസര്‍ഗോഡ് യൂണിറ്റ് സെക്രട്ടറി ഹരീഷ് നായ്ക്, കേരളാ എന്‍.ജി.ഒ സംഘ് സംസ്ഥാന സമിതി അംഗം ഗംഗാധരന്‍ നെക്രാജെ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു. ജില്ലാ ട്രഷറര്‍ പി.പി.സുനില്‍ കുമാര്‍ സ്വാഗതവും, ജില്ലാ സെക്രട്ടറി കെ.ശശിധരന്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി.ഗോവിന്ദന്‍ മടിക്കൈ (പ്രസിഡണ്ട്), കെ.വസന്തനായ്ക് (വര്‍ക്കിംഗ് പ്രസിഡണ്ട്), എം.പി.രാജു, എച്ച്.പി.പ്രവീണ്‍ (വൈ: പ്രസിഡണ്ടുമാര്‍), കെ.ശശിധരന്‍ (സെക്രട്ടറി), കെ.ചന്ദ്രശേഖര നായ്ക്, ടി.പി.മുരളി (ജോ: സെക്രട്ടറിമാര്‍), പി.പി.സുനില്‍ കുമാര്‍ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സെക്രട്ടറി ശശിധരന്‍ നന്ദി പറഞ്ഞു

Back to Top