തെക്കുപുറം അൽബിർ സ്പോർട്സ് മീറ്റ് സമാപിച്ചു

Share

പള്ളിക്കര -പള്ളിക്കര ഇസ്ലാമിക്‌ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന തെക്കുപുറം ഷറഫുൽ ഇസ്ലാം അൽബീർ വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ്, പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് തെക്കുപുറം ഉത്ഘാടനം ചെയ്തു.
പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി പ്രിൻസിപ്പൽ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മുഖ്യാഥിതിയായിരുന്നു.
ഷറഫുൽ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ്‌ ടിപി അബ്ദുറഹ്മാൻ ഹാജി, ജനറൽ സെക്രട്ടറി മുഹമ്മദ്‌ ത്വയ്യിബ്, ആക്ടിങ് പ്രസിഡന്റ്‌ ടിപി കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി അബ്ദുൽ കാദർ ഹാജി, ട്രഷറർ ബടക്കൻ കുഞ്ഞബ്ദുള്ള, ബംഗ്ലാവിൽ അബ്ദുറഹ്മാൻ,അസീസ് കണ്ടത്തിൽ, യുസുഫ് അന്തുമാൻ,നാസർ എഞ്ചിനീയർ,ഹമീദ് കാരയിൽ, ഷൗക്കത്തലി റൊമാന്സിയ, കോർഡിനേറ്റർ ഇർഷാദ് മാസ്റ്റർ തെക്കുപുറം, ഹെഡ് ടീച്ചർ ഫാത്തിമത് സുനീറ, എംപിടിഎ പ്രസിഡന്റ്‌ റമീസ,വൈസ് പ്രസിഡന്റ് റഫീന അസീസ്, ആയിഷ ബേക്കൽ, അസ്‌നിഫ, ജാസ്മിൻ, അൻഷിദ തുടങ്ങിയവർ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്, മെഡലുകൾ വിതരണം ചെയ്തു.

Back to Top