പള്ളിക്കര പഞ്ചായത്ത്‌ സെക്രട്ടറിക്ക് എതിരെ വകുപ്പ് തല അന്വേഷണം നടത്തണമെന്ന് കെ പി സി സി മെമ്പർ ഹകീം കുന്നിൽ

Share

പള്ളിക്കര : അനധികൃത കെട്ടിട നിർമ്മാണത്തിന് ഒത്താശ ചെയ്ത കൊടുക്കുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുവാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാകണമെന്ന് കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു. വികസന മുരടിപ്പിനെതിരെയും പാതയോര കയ്യേറ്റത്തിനുമെതിരെ പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എം.പി.എം ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഹനീഫ കുന്നിൽ, സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, ചന്തുക്കുട്ടി പൊഴുതല,രവീന്ദ്രൻ കരിച്ചേരി, വി.വി കൃഷ്ണൻ, വി.ബാലകൃഷ്ണൻ നായർ, രാജേഷ് പള്ളിക്കര, എം. രത്നാകരൻ നമ്പ്യാർ, ടി.മാധവൻ നായർ, ഗോപാലകൃഷ്ണൻ കരിച്ചേരി, ബി.ബിനോയ് , രാജു കുറച്ചിക്കുന്ന്, ദാമോദരൻ വള്ളേ ലിങ്കാൽ, മാധവ ബേക്കൽ, ഷറഫു മൂപ്പൻ, എം.പി. ജയശീ , ദിവാകരൻ കരിച്ചേരി, സി എച്ച് രാഘവൻ , ബേബി വിജയൻ , ബാലചന്ദ്രൻ തൂവൽ, ഷഫീഖ് കല്ലിങ്കാൽ, മഹേഷ് തച്ചങ്ങാട്, കണ്ണൻ കരുവാക്കോട്, എൻ. ഭാസ്ക്കരൻ , മൻമോഹൻ ഞെ ക്ളി, രൂപ സത്യൻ എന്നിവർ പ്രസംഗിച്ചു.

Back to Top