ത്സാൻ സി ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബ് മാവുങ്കാൽ ഉദയം കുന്ന് ഉത്തരമേഖലാ വടംവലി മത്സരം സംഘടിപ്പിച്ചു.. ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് സൗത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

Share

മാവുങ്കാൽ: ത്സാൻ സി ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബ് മാവുങ്കാൽ ഉദയം കുന്ന് ഉത്തരമേഖലാ വടംവലി മത്സരം സംഘടിപ്പിച്ചു.. ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് സൗത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.    ക്ലബ്ബ് പ്രസിഡണ്ട് പ്രകാശൻ കെ അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ക്ലബ് മുഖ്യരക്ഷാധികാരി വി വി കമ്മാരൻ ഉപഹാരം നൽകി ആദരിച്ചു.വാർഡ് മെംബർമാരായ സുനിത, മധു, എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി നിധീഷ് കെ സ്വാഗതവും, ക്ലബ്ബ് ജോയിൻ്റ് സെക്രട്ടറി അഖിൽ പി കെ നന്ദിയും പറഞ്ഞു.കെ ടി കെ ബ്രദേഴ്സ് കാട്ടുകുളങ്ങര, ടീം മാവുങ്കാൽ, ഡോ: ശ്യാം പ്രസാദ് മുഖർജി കോട്ടപ്പാറ, ഫ്രണ്ട്സ് വെള്ളത്തോളി എന്നി ടീമുകൾ വിജയികളായി ഒന്നും, രണ്ടും, മുന്നും, നാലും സ്ഥാനങ്ങൾ പങ്കിട്ടു.

Back to Top