പെരിയയിൽ ഇടത് സർക്കാറിനെതിരെ യൂത്ത് കോൺഗ്രസിന്റെ തെരുവ് വിചാരണ

Share

പെരിയ :രൂക്ഷമായ വിലക്കയറ്റം,പ.പി. ഇ കിറ്റ് അഴിമതി,ആഭ്യന്തര വകുപ്പിന്റെ തകർച്ച , കടം കയറ്റി മുടിക്കുന്ന ധനകാര്യ വകുപ്പ്, പിൻ വാതിൽ നിയമനം തുടങ്ങി അഴിമതി മുഖമുദ്രയാക്കിയ ഇടത് സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു.പെരിയയിൽ വെച്ച് നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബിപി പ്രദീപ് കുമാർ മുഖ്യാഥിതി ആയിരുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ മുഖ്യപ്രഭാഷണം നടത്തി.നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി എ സിയാദ് അധ്യക്ഷത വഹിച്ചു.

പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ അരവിന്ദൻ, പുല്ലൂർ പെരിയ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് പെരിയ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അഡ്വ. ബാബുരാജ്
യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റുമാർ വസന്തൻ പടുപ്പ്,രതീഷ് കാട്ടുമാടം ജില്ലാ സെക്രട്ടറിമാരായ കാർത്തികേയൻ പെരിയ, ഉനൈസ് ബേഡകം, രാകേഷ് പെരിയ, റാഫി അടൂർ, ബി.ബിനോയ്‌, ഗിരികൃഷ്ണൻ കൂടാല തുടങ്ങിയവർ സംസാരിച്ചു.പുല്ലൂർ പെരിയ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ മനോജ്‌ ചാലിങ്കാൽ സ്വാഗതവും റഷീദ് നാലക്ര നന്ദിയും പറഞ്ഞു രാകേഷ് കരിച്ചേരി, സിറാജ് പാണ്ടി, പ്രദീപ് പൊയ്‌നാച്ചി. മഹേഷ്‌ തച്ചങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി..
സിപിഎംക്കാർക്ക് മാത്രം ഉപകാരമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ഇടതുപക്ഷ സർക്കാർ മാറി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോമോൻ ജോസ് പ്രസ്താവിച്ചു.. കള്ളമാരാൽ ഭരിക്കുന്ന ഒരു ഭരണകൂടമായി കേരളത്തിലെ സർക്കാർ മാറി എന്ന് ജില്ലാ പ്രസിഡന്റ്‌ ബിപി പ്രദീപ്‌ കുമാറും, സിപിഎം കാർക്ക് പോലും നീതി ലഭിക്കാത്ത ഒരു സംവിധാനമായി കേരള പോലീസ് മാറി എന്നു മുഖ്യ പ്രഭാഷണം നടത്തിയ സന്ദീപ് പാണപുഴയും പറഞ്ഞു.

Back to Top