ട്രോമാകെയർ ട്രെയിനിങ്ങ് സംഘടിപ്പിച്ചു.

Share

ട്രോമാകെയർ ട്രെയിനിങ്ങ് സംഘടിപ്പിച്ചു

കാസറഗോഡ്: കാസറഗോഡ് ആർ ടി ഒ യുടെ നേതൃത്വത്തിൽ ട്രാക്ക് കാസറഗോഡിൻ്റെ സഹകരണത്തോടെ 6-11- 2022 ന് ഞായറാഴ്ച കാസറഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ട്രോമാകെയർ പരിശീലനം സംഘടിപ്പിച്ചു. ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിച്ച 120 പേർക്കാണ് പരിശീലനം ഒരുക്കിയത്. രാവിലെ 9 മണിക്ക് കാസറഗോഡ് അസിസ്റ്റൻ്റ് കളക്ടർ ഡോ.മിഥുൻ പ്രേമരാജ് ഐഎഎസ് ഉദ്ഘാടനം ചെയ്തു.വിദ്യാനഗർ സബ് ഇൻസ്പെക്ടർ പ്രശാന്ത് മുഖ്യാഥിതിയായി.റോഡുസുരക്ഷയും മോട്ടോർ വാഹന നിയമവും എന്ന വിഷയത്തിൽ തളിപ്പറമ്പ് എം വി ഐ വിജയൻ എം, പ്രഥമ ശുശ്രൂഷയിൽ -ബി എൽ എസ് ട്രയിനർ പി.പി സത്യനാരായണൻ, ലീഡർഷിപ് വിഷയത്തിൽ കെ.ടി രവികുമാർ എന്നിവർ ക്ലാസെടുത്തു. ട്രാക്ക് സെക്രട്ടറി വി വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രാക്ക് വൈസ് പ്രസിഡൻ്റ് എ വി പവിത്രൻ സ്വാഗതവും, എക്സിക്യൂട്ടിവ് അംഗം കെ ഗിരീഷ് നന്ദിയും പറഞ്ഞു.വൈകുന്നേരം 4 മണിക്ക് വളണ്ടിയർ കാർഡ് വിതരണത്തോടെ പരിപാടി അവസാനിച്ചു.

Back to Top