Categories
Kasaragod main-slider

കാലിച്ചാംപാറ ഊരിൽ സജീവമായി ഊരു കൃഷി.

കാലിച്ചാംപാറ ഊരിൽ സജീവമായി ഊരു കൃഷി
തായന്നൂർ :കുടുംബശ്രീ ജില്ലാ മിഷൻന്ടെ നേതൃത്വത്തിൽ കോടോം ബേളൂർ സിഡിഎസും കൃഷിഭവനും സംയുക്തമായി നടത്തുന്ന”ഞാനും എന്റെ ഊരും കൃഷിയിലേക്ക്” എന്ന ജനകീയ ക്യാമ്പയിൻ പതിനേഴാം വാർഡ് തല ഉത്ഘാടനം കാലിച്ചാം പാറ ഊരിൽ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഷൈലജ ഉത്ഘാടനം നിർവഹിച്ചു. ഊരിലെ 147 കുടുംബങ്ങൾക്ക്‌ ഊരുമൂപ്പൻ കുഞ്ഞികൃഷ്ണൻ വിത്ത് വിതരണം ചെയ്തു. ആനിമേറ്റർ രാധിക രതീഷ് പദ്ധതി വിശദീകരിച്ചു. സി ഡി എസ് മെമ്പർ വിജയ, വാർഡ് കൺവീനർ മധു നർക്കല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.എ.ഡി എസ് അധ്യക്ഷ പി രാധ സ്വാഗതവും അനുശ്രീ മഞ്ജു നന്ദിയും പറഞ്ഞു.

Categories
Kasaragod Kerala Latest news

കുണ്ടംകുഴി ജിബിജി നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പ് പരാതി നൽകിയവർക്ക് മാത്രമേ ഇനി പണം തിരികെ ലഭിക്കുകയുള്ളു എന്ന് നിയമവിദഗ്ദ്ധർ

 

കുണ്ടംകുഴി :കേന്ദ്ര സർക്കാരിന്റെ കീഴിൽ നിധി ലിമിറ്റഡ് ആയി രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ പേരിൽ നടത്തിയ നിക്ഷേപ തട്ടിപ്പിൽ ഇനി ഇടപാട് കാർക്ക് പണം തിരികെ കിട്ടണമെങ്കിൽ പോലിസിൽ പരാതി നൽകേണ്ടിവരും എന്ന് നിയമ വിദഗ്ദ്ധരും പോലീസ് വൃത്തങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നു.

2019-ൽ നിലവിൽ വന്ന അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് നിരോധന നിയമപ്രകാരം (കേന്ദ്ര നിയമവും അതിന്റെ ചുവട് പിടിച്ച് കൊണ്ടുള്ള കേരള നിയമവും ) ഇത്തരം അനധികൃത നിക്ഷേപത്തിൽ പണം നഷ്ടപ്പെട്ടവർക്ക് പണം തിരികെ ലഭിക്കും എന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. പക്ഷേ പരാതിയില്ലാത്തവർക്ക്
തുക തിരികെ കിട്ടാൻ യാതൊരു നിലയിലും സാധ്യതയില്ല.

അനധികൃത നിക്ഷേപം വഴി സ്വരൂപിച്ച പണവും മറ്റ് സ്വത്തുക്കളും പിടിച്ചെടുത്ത് ‘ ലേലം ചെയ്ത് കിട്ടുന്ന തുകയിൽ നിന്ന് നിക്ഷേപകർക്ക് തുക തിരികെ നൽകാൻ ജില്ലാ കോടതികളെയാണ് കേരളം ഈ നിയമ പ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നത്. ( *Banning of unregulated deposit scheme act 2019* )

നിലവിൽ 600 കോടിയിൽ കൂടുതൽ രൂപയാണ് സ്ഥാപനം നിക്ഷേപമായി സ്വീകരിച്ചിട്ടുള്ളത്. 100 ശതമാനത്തിലധികം പലിശ വാഗ്ദാനത്തിൽ വിശ്വസിച്ച് നിക്ഷേപിച്ചവർക്ക് ഇത്രയും പണം മുഴുവൻ തിരികെ ലഭിക്കാൻ
വലിയ നിയമ പോരാട്ടം തന്നെ നടത്തേണ്ടിവരും എന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഓരോ ദിവസവും പുറത്ത്‌ വരുന്നത് എന്ന് പോലീസുമായി ബന്ധപെട്ടു ലഭിക്കുന്ന വിവരം. GBG നിധി ലിമിറ്റഡിന്റെ പേരിൽ നിക്ഷേപം സ്വികരിക്കുകയും അന്നേരം തന്നെ ആ തുക പിൻവലിക്കാനുള്ള സ്ലിപ്പ് കൂടി ഒപ്പിട്ട് വാങ്ങിയ ശേഷം സ്ഥാപനത്തിൽ നിന്നും ബാഗ്ലൂരിൽ പ്രവർത്തിക്കുന്ന ഇവരുടെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് പണം വക മാറ്റുകയാണ് ചെയ്യിതിട്ടുള്ളത്. സ്ഥാപനത്തിന്റെ ഏഴോളം അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും, ഇതിൽ എല്ലാം കൂടി 7 കോടിയോളം രൂപ മാത്രമാണ് ഉള്ളതെന്നും ഇനി ഒൻപത് അക്കൗണ്ടുകളുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നും, അത് കൂടി മരവിപ്പിച്ചാൽ മാത്രമേ എത്ര തുക ഇടപാട് കാർക്ക് മടക്കി കിട്ടും എന്ന് പറയാൻ സാധിക്കുകയുള്ളു എന്നും പോലീസ് പറയുന്നു.

എന്നാൽ പോലിസിന്റെ ഇടപെടൽ കൊണ്ടു മാത്രം എല്ലാ ഇടപാട്ക്കാർക്കും പണം തിരിച്ചു കിട്ടാൻ സാധ്യത ഇല്ല. കാരണം വലിയൊരു തുക ദൂർത്തടിക്കുകയും, വിദേശത്തേക്ക് കടത്തുകയും ചെയ്തതായി പോലീസ് സംശയിക്കുന്നു. എത്ര ജപ്തി ചെയ്തു തിരിച്ചു പിടിച്ചാലും നിക്ഷേപകർക്ക് കൊടുക്കുവാനുള്ളതിന്റെ പകുതിയിൽ താഴെ മാത്രമേ ലഭിക്കുകയുള്ളു എന്നാണ് കിട്ടുന്ന വിവരം. അങ്ങനെ ആണെങ്കിൽ ആദ്യം പരാതി നൽകുന്ന നിക്ഷേപകർക്ക് മാത്രമാണ് നിക്ഷേപം തിരികെ ലഭിക്കുവാനുള്ള സാധ്യത. പരാതി സമർപിച്ചവർക്ക് ഫ്രീസ് ചെയ്ത അക്കൗണ്ടിൽ നിന്നും, കൂടാതെ ആസ്തി ലേലം ചെയ്തു കിട്ടുന്ന തുകയിൽ നിന്നുമാണ് നിയമ പ്രകാരം പണം തിരികെ ലഭിക്കുക. അല്ലാത്ത പക്ഷം പണം മുഴുവൻ നഷ്ട്ടമാവും.

നിക്ഷേപ തട്ടിപ്പുമായി ബന്ധപെട്ടു വരും ദിവസങ്ങളിൽ അറസ്റ്റ് അടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുവാനാണ് സാധ്യത എന്നാണ് കിട്ടുന്ന വിവരങ്ങൾ. കമ്പനി ഡയറക്ടർമാർ മുൻ കൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ട് ഉണ്ടെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ചു നൽകുന്നതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കും. ED അടക്കമുള്ള കേന്ദ്ര അന്വേഷണഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. നിക്ഷേപ തട്ടിപ്പിന് പുറമെ കള്ള പണം വെളുപ്പിക്കൽ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ സ്ഥാപനം നടത്തിയതിനായി നേരിട്ട് തെളിവുകൾ ഉണ്ട്. കള്ളപ്പണം സിമ്പിൾ ആയി വെളുപ്പിച്ചു നൽകാം എന്ന ഡോ : വിനോദ് കുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വരും ദിവസങ്ങളിൽ കേരളം ഞെട്ടുന്ന തരത്തിൽ ഉള്ള വാർത്തകളായിരിക്കും നിക്ഷേപ തട്ടിപ്പുമായി ബന്ധപെട്ടു പുറത്തു വരിക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Categories
Kasaragod Latest news main-slider

ചങ്ക്സ് പേരിയ എൻ്റർടെയ്ൻമെൻ്റ് ബാനറിൽ വിജയൻ കാട്ടുകുളങ്ങരയുടെ വരികൾ പ്രജിത്ത് പേര്യ സംവിചെയ്യുന്ന തങ്കവിളക്ക് അയ്യപ്പഭക്തിഗാന വീഡിയോ ആൽബം പുറത്തിറങ്ങി. ചാനലിൻ്റെ ലിങ്കിന് വേണ്ടി

ചങ്ക്സ് പേരിയ എൻ്റർടെയ്ൻമെൻ്റ്  ബാനറിൽ പ്രജിത്ത് പേര്യ സംവിധാനം ചെയ്യുന്ന തങ്കവിളക്ക് അയ്യപ്പഭക്തിഗാന വീഡിയോ ആൽബം പുറത്തിറങ്ങി
ചാനലിൻ്റെ ലിങ്ക് താഴെ.

https://youtu.be/J8zB5FoSP90

പേര്യ :റാണിപുരംപാണത്തൂർ, പേര്യ എന്നീ വനപ്രദേശങ്ങളിൽ ചിത്രീകരിച്ച തങ്കവിളക്ക് അയ്യപ്പഭക്തിഗാന വീഡിയോ ആൽബം ഇന്ന് വൈകുന്നേരം 8 മണിക്ക് ഓറഞ്ച് മീഡിയ യുട്യൂബ് ചാനലിൽ നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുകയാണ്.
പ്രജിത്ത് പേര്യയുടെ സംവിധാനത്തിൽ തങ്കവിളക്കിൻ്റ രചന നിർവ്വഹിച്ചിരിക്കുന്നത് വിജയൻ കാട്ടുകുളങ്ങര, സംഗീതം നൽകിയത് ജയകാർത്തി,
ഗാനാലാപാനം സുരേഷ് പള്ളിപ്പാറ, കോറസ്: മിഥുൻ രാജ്, അനുരാഗ്, റെക്കോഡിംഗ് ആൻ്റ് മിക്സിംഗ് ചെയ്തിരിക്കുന്നത് അനൂപ് വൈറ്റ് ലാൻറ് പയ്യന്നൂർ.ഈ കലാകാരൻമാരുടെ കൂട്ടായ്മ്മയിൽ ഇതിനകം മൂന്നോളം ഷോർട്ട് ഫിലിംമുകളും ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

Categories
Kasaragod main-slider

കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ വെച്ച് KSHGOA ശബ്ദം വെളിച്ചം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ ശരത് ഉൽഘാടനം ചെയതു സംസാരിച്ചു.

 

കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ വെച്ച് KSHGOA ശബ്ദം വെളിച്ചം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ ശരത് ഉൽഘാടനം ചെയതു സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് സുരേന്ദ്രൻ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാലൻ മുഖ്യാതിഥിയായി, മുൻ ജില്ലാ പ്രസിഡണ്ട് രാധാകൃഷ്ണൻ ചിത്ര, ട്രഷറർ ഹംസ എസ്.എസ് മുരളി ജവഹർ, സുരേഷ് ബെള്ളിക്കോത്ത്,ബാലൻ ബളാംതോട് എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ഷിബു സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider

സന്തോഷ് ട്രോഫി കേരള ടീമിനെ തിരഞ്ഞെടുക്കാനുള്ള പരിശീലന ക്യാമ്പിലേക്ക് കാസർകോട് ജില്ലയിൽനിന്നും ആറ് പേർ

തൃക്കരിപ്പൂർ : സന്തോഷ് ട്രോഫി കേരള ടീമിനെ തിരഞ്ഞെടുക്കാനുള്ള പരിശീലന ക്യാമ്പിലേക്ക് ജില്ലയിൽനിന്നും ആറ് പേർ.തൃക്കരിപ്പൂർ വൾവക്കാട്ടെ കെ.മുഹമ്മദ് സാബിത്ത്, സി.മുഹമ്മദ് ഇഖ്ബാൽ, യു.ജ്യോതിഷ് എടാട്ടുമ്മൽ, ആകാശ് രവി ഉദിനൂർ, കെ.പി.ഇനാസ്, എം.റാഷിദ് എന്നിവരേയാണ് തിരഞ്ഞെടുത്തത്.

20 മുതൽ ഡിസംബർ 14 വരെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് പരിശീലനം

Categories
Kasaragod Latest news main-slider

മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ LDF സമരം കനക്കുന്നു21-മത്തെ ദിവസത്തെ ഉൽഘാടനം ജെ.ഡി.എസ്.ജില്ലാ പ്രസിഡണ്ട് പി.പി.രാജു നിർവ്വഹിച്ചു.

മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ മാലിന്യ പ്രശ്നമടക്കമുള്ള പ്രശ്നങ്ങളിൽ ഭരണസമിതിയുടെ നിഷ്‌ക്രിയത്വത്തിനെതിരെ മംഗൽപാടി പഞ്ചായത്ത്‌ എൽ ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തി ഒന്നാം ദിവസത്തെ ഉൽഘാടനം ജനതാദൾ എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ പി പി രാജു ഉൽഘാടനം ചെയ്തു. എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ ഹമീദ് കോസ്മോസ് അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ സമിതിയംഗം ഹുസൈൻ മാസ്റ്റർ, ഹരീഷ് കുമാർ ഷെട്ടി, ഗംഗാധരൻ അടിയോടി, മുഹമ്മദ് കൈകമ്പ, സിദിഖ് കൈകബ, അഷ്‌റഫ്‌ മുട്ടം, സാദിഖ് ചേർഗോളി, എന്നിവർ പ്രസംഗിച്ചു.
ഫാറൂഖ് ഷിറിയ സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news main-slider

കള്ളാർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ചുമതലയേറ്റു

കള്ളാർ : കള്ളാർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ചുമതലയേറ്റു. കള്ളാർ മണ്ഡലം ഓഫീസിൽ വെച്ചു മണ്ഡലം പ്രസിഡന്റ് ജയരാജ്‌ എബ്രഹമിന്റെ അധ്യക്ഷതയിൽ നടന്ന സ്‌ഥാനരോഹണ ചടങ്ങ് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, മണ്ഡലം പ്രസിഡന്റ് എം എം സൈമ്മൺ, കള്ളാർ മണ്ഡലത്തിന്റെ ചാർജുള്ള ജില്ലാ സെക്രട്ടറി ബി. ബിനോയ്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി വിനോദ് പൂടംകല്ല്, മൈനൊരിറ്റി കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ബി അബ്‌ദുള്ള, ജോണി പെരുമാനൂർ, രേഖ സി, കെ ഗോപി,സജി പ്ലാച്ചേരി, രാജേഷ് പെരുമ്പള്ളി,ബാബു കാരമൊട്ട, ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ്‌ വി ചാക്കോ,ശരണ്യ സുധീഷ്,സുരേഷ് കൂക്കൾ തുടങ്ങിയവർ സംസാരിച്ചു. മണികണ്ഠൻ സി, പ്രശാന്ത്,ഗോപി കാഞ്ഞിര ത്തടി,സരുൺ സൈമൺ അജിത് കുമാർ തുടങ്ങിയവർ മണ്ഡലം ഭാരവാഹികളായി സ്ഥാനം ഏറ്റെടുത്തു

Categories
Kasaragod Kerala Latest news

കാസർകോട്‌, രാജപുരം സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ്‌ പരിശോധന 11300 രൂപ കൈക്കൂലി പണം പിടിച്ചു

കാസർകോട്‌:സംസ്ഥാന വ്യാപകമായുള്ള മിന്നൽ പരിശോധനയുടെ ഭാഗമായി കാസർകോട്‌, രാജപുരം സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ്‌ പരിശോധന. കാസർകോട്‌ ഡിവൈഎസ്‌പി കെ വി വേണുഗോപാൽ, ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രജിസ്ടേഷനായി കൈക്കൂലി പണവുമായി വന്ന ആധാരം എഴുത്തുകാരിൽ നിന്നും 11,300 രൂപ പിടിച്ചു.
മറ്റ്‌ ക്രമക്കേടുകളും കണ്ടെത്തി. എഎസ്‌ഐമാരായ വി എം മധുസുദനൻ, വി ടി സുഭാഷ്ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ വി രാജീവൻ, രതീഷ് എന്നിവരും കൂടെയുണ്ടായി. രാജപുരത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ, എഎസ്‌ഐ രാധാകൃഷ്ണൻ, പി വി സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സന്തോഷ്, ബിജു, പ്രമോദ് കുമാർ എന്നിവർ നേതൃത്വം നൽകി

Categories
Kasaragod main-slider

രാവണീശ്വരംഅള്ളംകോട് ചേടിക്കണ്ടം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം പ്രതിഷ്ഠാദിന ഉത്സവവും ഒറ്റക്കോല മഹോത്സവവും 2023 ജനുവരി 17 മുതൽ 21 വരെ നടക്കും

അള്ളംകോട് ചേടിക്കണ്ടം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം പ്രതിഷ്ഠാദിന ഉത്സവവും ഒറ്റക്കോല മഹോത്സവവും 2023 ജനുവരി 17 മുതൽ 21 വരെ നടക്കും

രാവണീശ്വരം: വാണിയംപാറ അള്ളംകോട് ചേടികണ്ടം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തിലെ പ്രതിഷ്ഠാദിന ഉത്സവവും ഒറ്റക്കോല മഹോത്സവവും 2023 ജനുവരി 17 മുതൽ 21 വരെ നടക്കുമെന്ന് ദേവസ്ഥാന ഭാരവാഹികൾ അറിയിച്ചു.
പ്രതിഷ്ഠാദിനമായ ജനുവരി 17 ന് ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജയും ശേഷം ദേവസ്ഥനത്തേക്ക് എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും ഉണ്ടായിരിക്കും. തുടർന്ന് രാത്രി 7 മണിമുതൽ ദേവസ്ഥാന പരിധിയിലെ കലാകാരി കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറും.
ജനുവരി 20 ന് വൈകിട്ട് വ്യാസേശ്വരം ശിവക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവരുന്നത്തോടെ ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിക്കും തുടർന്ന് രാത്രി 8 മണിക്ക് അന്നദാനവും 11 മണിക്ക് വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി പ്രവർത്തകർ അവതരിപ്പിക്കുന്ന ഗ്രാമകം നാടൻപാട്ടുകളും നാട്ടുകലകളും എന്ന പരിപാടി നടക്കും. ജനുവരി 21 ന് രാവിലെ 4 മണിക്ക് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശവും തുടർന്ന് ദേവസ്ഥാനത്ത് പണിപൂർത്തീകരിച്ച മേൽമാടിന്റെ സമർപ്പണവും നടക്കും

Categories
Kasaragod main-slider top news

കാഞ്ഞങ്ങാട് നിർമാണ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ ക്ഷേമനിധി ഓഫീസ് മാർച്ച് സംസ്ഥാന പ്രസിഡണ്ട് കെ.പി.മുഹമ്മദ് അശ്റഫ് ഉൽഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്  എസ്. ടി.യു ക്ഷേമനിധി ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി

കാഞ്ഞങ്ങാട്: നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡിന്റെ കൊടുകാര്യസ്ഥതക്കെതിരെ നിർമാണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.
കഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെൻഷനും ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന വിവിധ ആനുകൂല്യങ്ങളും ഉടൻ ലഭ്യമാക്കുക, ക്ഷേമനിധി സെസ് പിരിവ് ഊർജിതപ്പെടുത്തുക, ക്ഷേമനിധിയെ തകർച്ചയിൽ നിന്നും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ഓഫീസിനു മുമ്പിൽ നടന്ന ധർണാ സമരം എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അശ്റഫ് ഉൽഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്,എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ അഹ്മദ് ഹാജി, ജന.സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, മാഹിൻ മുണ്ടക്കൈ, പി.ഐ.എ.ലത്തീഫ്, എൽ.കെ. ഇബ്രാഹിം, മൊയ്തീൻ കൊല്ലമ്പാടി, കരീം കുശാൽ നഗർ, യൂനുസ് വടകരമുക്ക്, ബി.എ.അബ്ദുൽ മജീദ്, മുഹമ്മദ് കുഞ്ഞി കുളിയങ്കാൽ, അബ്ദുൽ റഹ്മാൻ സെവൻസ്റ്റാർ, ജാഫർ മുവാരിക്കുണ്ട് പ്രസംഗിച്ചു.
ധർണക്ക് മുന്നോടിയായി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ചിന് ജില്ലാ നേതാക്കളായ ഹനീഫ പാറ ചെങ്കള, ശിഹാബ് റഹ്മാനിയ നഗർ, ശാഫി പള്ളത്തടുക്ക, എ.എച്ച്.മുഹമ്മദ് ആദൂർ, യൂസഫ് പാച്ചാണി, സൈനുദ്ധീൻ തുരുത്തി, എച്ച്.എ. അബ്ദുല്ല, അബ്ദുൽ ഖാദർ ബേവിഞ്ച, എസ്.കെ.അബ്ബാസലി, ഫുളൈൽ കെ. മണിയനൊടി, മുഹമ്മദ് മൊഗ്രാൽ നേതൃത്വം നൽകി

Back to Top