Categories
Kasaragod Latest news main-slider

വാഴുന്നോറൊടി കുടിവെള്ള പദ്ധതിയോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിക്ഷേധം

  • വാഴുന്നോറൊടി കുടിവെള്ള പദ്ധതിയോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ്‌ ഉപ്പിലിക്കൈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വാഴുന്നോറടിയിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ നഗരസഭ നോക്കുകുത്തിയാക്കിയ പൈപ്പ് ലൈനിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗോകുൽദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറിമാരായ അനിൽ വാഴുന്നോറൊടി, സുരേഷ് ബാബു മേലത്ത്, മണ്ഡലം സെക്രട്ടറിമാരായ എം. കെ ആലാമി, ചന്ദ്രശേഖരൻ മേനിക്കോട്ട്,സുജിത്ത് പുതുക്കൈ,പ്രസാദ് ഉപ്പിലിക്കൈ,മനോജ്‌ ഉപ്പിലിക്കൈ,രാധാകൃഷ്ണൻ മണിയാണി.ജനശ്രീ മണ്ഡലം ചെയർമാൻ കെ കെ പിഷാരടി മാസ്റ്റർ,ബൂത്ത്‌ പ്രസിഡന്റ്‌മാരായ രാജൻ തെക്കേക്കര,കുഞ്ഞികൃഷ്ണൻ, പ്രശാന്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു ,യൂത്ത് കോൺഗ്രസ്സ് കുണ്ടേന യൂണിറ്റ് പ്രസിഡന്റ്‌ അവിനാഷ്, മേനിക്കോട്ട് യൂണിറ്റ് പ്രസിഡന്റ് ജയപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. അജയ് ശശിധരൻ സ്വാഗതവും ജിജേഷ്.കെ നന്ദിയും പറഞ്ഞു
Categories
Kasaragod Latest news main-slider top news

ആൽത്തറക്കൂട്ടത്തിൻ്റെ പാർക്കിൽ കുട്ടിക്കൂട്ടത്തിൻ്റെ ആരവം

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം:ആൽത്തറക്കൂട്ടത്തിൻ്റെ പാർക്കിൽ കുട്ടിക്കൂട്ടത്തിൻ്റെ ആരവം

 

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് നടന്നു വരുന്ന ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ മൂന്നും അഞ്ചും വേദികളിലെത്തിയാൽ കലാപരിപാടികൾ ആസ്വദിക്കുന്നതിനൊപ്പം പാർക്കിലും സമയം ചെലവഴിക്കാം.
ഈ സാധ്യത കൂടി മനസിലാക്കിയിട്ടാകണം സ്‌റ്റേജിനങ്ങൾ തുടങ്ങിയതിന് ശേഷം പാർക്കിൽ കുട്ടിക്കൂട്ടത്തിൻ്റെ ആരവമാണ്. ഇന്ന് അവധി ദിവസമായതിനാൽ മറ്റു വേദികളിലെത്തിയവരും രാവിലെ മുതൽ കുട്ടികൾക്കൊപ്പം പാർക്കിലെത്തുന്നുണ്ട്. മൂന്നാം വേദിയായ യങ് മെൻസ് ക്ലബിലെ ചിലമ്പൊലി അഞ്ചാം വേദിയായ നെഹ്റു ബാലവേദി സർഗവേദിക്ക് സമീപത്തെ ശംഖൊലി എന്നിവയ്ക്ക് സമീപമാണ് ഈ പാർക്ക് . വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ പൂർവ വിദ്യാർത്ഥി പ്രവാസി കൂട്ടായ്മയായ ആൽത്തറക്കൂട്ടമാണ് സ്കൂളിലെ എൽപി വിഭാഗത്തിന് സമീപം സുസജ്ജമായ പാർക്കൊരുക്കിയത്. 5 ലക്ഷം രൂപ ചിലവിലൊരുക്കിയ പാർക്കിൽ കുട്ടികൾക്കുള്ള ഊഞ്ഞാൽ, സ്ലൈഡർ, എന്നിവയെല്ലാമുണ്ട്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് പാർക്ക് തുറന്നത്. 2018ൽ ആറരലക്ഷം രൂപ ചിലവിൽ ആൽത്തറക്കൂട്ടം എൽപി വിഭാഗത്തിന് ശുചിമുറി സമുച്ചയവും നിർമിച്ചിരുന്നു. പാർക്കിന് സമീപം വി.വി.ശശിധരൻ്റെ നേതൃത്വത്തിൽ വെള്ളിക്കോത്ത് നെഹ്റു ബാലവേദി സർഗവേദി ഒരുക്കിയ ഓച്ചിറക്കളയുടെ പടുകൂറ്റൻ രൂപവും കലാസ്വാദകർക്ക് കൗതുകക്കാഴ്ചയൊരുക്കുന്നു. കലോത്സവത്തിൻ്റെ സമാപന ദിവസമായ ഇന്ന് കലോത്സവ നഗരിയിലെ 8 വേദികളിലേക്കും കാണികളുടെ ഒഴുക്കാണ്. ഉച്ചയ്ക്ക് വിപുലമായ സദ്യയും ഒരുക്കിയിട്ടുണ്ട്

Categories
Kasaragod Latest news main-slider top news

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് 4 ദിവസം കൗമാരകലയുടെ ഉത്സവക്കാഴ്ചയൊരുക്കി ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ പ്രധാന വേദിയിലും സമീപത്തെ 7 വേദികളിലുമായാണ് മത്സരങ്ങൾ നടന്നത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശോഭ അധ്യക്ഷത വഹിച്ചു.സംസ്ഥാന സ്കൂൾ തെയ്ക്കോൺഡോ ചാമ്പ്യൻഷിപ്പിലെ വിജയികളെ അനുമോദിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ലക്ഷ്മി, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സബീഷ്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീബ ഉമ്മർ, കെ.മീന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം എം.ജി.പുഷ്പ, അജാനൂർ പഞ്ചായത്തംഗം കെ.ബാലകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ ബേക്കൽ എഇഒ, പി.കെ.സുരേശൻ, ഐടി അറ്റ് സ്കൂൾ കോ- ഓർഡിനേറ്റർ രാജേഷ് കുമാർ, ബേക്കൽ ബിപിസി, കെ.എം.ദിലീപ് കുമാർ, വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ്സ്എസ്എസ് പിടിഎ പ്രസിഡൻ്റ് കെ ജയൻ, മദർ പിടിഎ പ്രസിഡൻ്റ് വി.വി.തുളസി എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും സ്കൂൾ പ്രധാനധ്യാപികയുമായ സരള ചെമ്മഞ്ചേരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider top news

ചരിത്രനേട്ടവുമായി കാസർകോട് ജില്ലാ തായ്ക്വോൺഡോ സ്കൂൾ ടീം./ സംസ്ഥാന സ്കൂൾ തെയ്കോണ്ടോയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ജില്ലാ ടീമിനും കോച്ച്മാർക്കും സ്വീകരണം നൽകി.

കോട്ടയത്ത് വെച്ച് നവംബർ 1 മുതൽ 4 വരെ നടന്ന 64 മത് കേരള സംസ്ഥാന സ്കൂൾ ഗെയിംസ് തായ് ക്വോൺ ഡോ ചാമ്പ്യൻഷിപ്പിൽ 9 ഗോൾഡ് മെഡലും, 16 സിൽവർ മെഡലും, 13 ബ്രോൺസും മെഡലും നേടി കൊണ്ട് 106 പോയിന്റ് മായി കാസർഗോഡ് ജില്ല ഓവറോൾ കപ്പ് കരസ്ഥമാക്കി.

അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ തെയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ കാസർഗോഡ് ജില്ലാ ടീമംഗങ്ങൾക്കും കോച്ച്മാരായ പ്രകാശൻ ബി ഐ, മധു വി.വി ,ജയൻ ബി എന്നിവർക്ക് സ്കൂൾ ഗെയിംസ് അസോസിയേഷൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സ്വീകരണത്തിൽകാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ.വി.സുജാത ടീച്ചർ ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം.ധനേഷ് കുമാർ, കോ.ഓർഡിനേറ്റർ കെ.മധുസൂദനൻ, കെ.കിഷോർ കുമാർ, തെയ്കോണ്ടോ സെക്രട്ടറി ഷാജി, പ്രസിഡണ്ട് അബ്ദുള്ള, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

Categories
Sports

ലോകകപ്പ് ഫൈനൽ തോൽവികൾ തുടർകഥയായ ഹോളണ്ട്

ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഓറഞ്ചു പടയുടെ ലോകകപ്പ് മോഹങ്ങൾ ചിറകരിഞ്ഞു വീണത് മൂന്ന് പ്രാവശ്യമാണ് . ഫുട്‍ബോള് ഇതിഹാസം യോഹന്നാൻ ക്രൈഫ് എന്ന മനുഷ്യൻ ഫുട്ബോൾ പുൽമൈതാനത്ത് കണ്ണീർ ഒഴുക്കി മുട്ടുകുത്തിയ 1974 ലെ ലോകകപ്പ് ഫൈനൽ എങ്ങനെ മറക്കാനാണ് . അന്ന് ജർമനിയോട് തോറ്റപ്പോൾ ,മനോഹരമായ ഫുട്‌ബോൾ കളിച്ച ഹോളണ്ട് കണ്ണീരോടെ തലകുനിച്ചപ്പോൾ കൂടെ കരഞ്ഞത് ലോകം തന്നെ ആയിരിന്നു . 77833കാണികൾ ഒരു പക്ഷെ ആ ലോകകപ്പിൽ കണ്ട ഏറ്റവും മനോഹരമായ നീക്കങ്ങളിൽ ഹോളണ്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് നിസംശയം പറയാം ടോട്ടൽ ഫുട്ബോളിന്റെ വക്താക്കളായി ഹോളണ്ട് മാറിയതും അവിടെയാണ് .പിന്നീട് 1978 ൽ അർജന്റീനയോടും അതിന് ശേഷം 2010 ൽ സ്പെയിനോടും പരാജയം ഏറ്റുവാങ്ങി ഫൈനലിൽ നിരാശരായി മടങ്ങാനായിരുന്നു ഹോളണ്ടിന്റെ വിധി

ലോകം കണ്ട മികച്ച ഫുട്ബാൾ താരങ്ങളുടെ നീണ്ട നിര തന്നെ ഹോളണ്ടിന് അവകാശപ്പെടാനുണ്ട് .യോഹാൻ ക്രൈഫ് ,ഡെന്നിസ് ബെർഗ്കാമ്പ് ,എഡ്‌വാൻ വാൻ ദേർ സർ ,റോബിൻ വാൻ പെർസീ ,പാട്രിക് ക്ളിവെർട് ,റൂഡ് വാൻ നിസ്റ്റൽറോയ് ,ആര്യൻ റോബൻ ,മാർക്കോ വാൻ ബാസ്റ്റിൻ ,ഫാസ് വില്ക്സ് ,വെസ്ലി സ്‌നൈഡർ ,റൂഡ് ഗുള്ളിറ്റ് ,ക്‌ളാസ് ജാൻ ഹ്യൂന്റെലാർ ,മെംഫിസ് ഡിപേ ,എഡ്ഗാർ ഡേവിഡ്‌സ് ഫ്രാങ്ക് റിക്കാർഡ് ,ഗുസ് ഹിഡിൻക് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത മഹാരഥന്മാർ ഉണ്ടായിട്ടും ഹോളണ്ടിന് ഇപ്പോഴും ലോകകപ്പ് സ്വപ്നം കാണുന്ന ദൂരത്തു തന്നെ ആണ് . ഹോളണ്ട് ഇപ്പോൾ ഖത്തറിൽ വരുന്നത് മുൻ കാലങ്ങളിലെ നിരാശ മാറ്റാൻ കൂടിയാണ് .ഇത്തവണ ഖത്തറിലെ ലോകകപ്പിനെത്തുമ്പോള്‍ ആ മുറിവുണക്കാന്‍ ഓറഞ്ചുസംഘത്തിനു സാധിക്കുമോയെന്നാണ് ഫുട്ബോള്‍ലോകം ഉറ്റുനോക്കുന്നത്. ഓറഞ്ചിനെ ജ്യൂസാക്കാന്‍ ആതിഥേയരായ ഖത്തർ
ആഫ്രിക്കന്‍ കരുത്തരായ സെനഗലും ലാറ്റിനമേരിക്കയുടെ ഇക്വഡോറുമെത്തുമ്പോള്‍ ഗ്രൂപ്പ് എ പോരാട്ടങ്ങള്‍ക്കു ചൂടേറും

Categories
Kasaragod Latest news main-slider

കെ പി സി സി മൈനോറിറ്റി കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി സിജോ അമ്പാട്ട് ചുമതലയേറ്റു

കെപിപിസി മൈനൊരിറ്റി കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ ചെയർമാനായി സിജോ അമ്പാട്ട് കാസറഗോഡ് ഡി സി സി ഓഫീസിൽ വെച്ച് ചുമതല ഏറ്റെടുത്തു. കാസറഗോഡ് ഡിസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉൽഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽ വീട്,  പി വി സുരേഷ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്കുമാർ, സാജിദ് മൗവ്വൽ , കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ്‌ എൻ കെ രത്നാകരൻ വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌മാരായ കെ പി ബാലകൃഷ്ണൻ, എം പി ജോസഫ് , രാജേഷ് പള്ളിക്കര, പ്രവീൺ തോയമ്മൽ, ഷിബിൻ ഉപ്പിലിക്കൈ, ശരത് മരക്കാപ്പ്, ജിബിൻ ജെയിംസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി നിയമതരായ ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ്, സെക്രട്ടറിമാരായ അബ്ദുള്ള കോട്ടോടി, താജുദിൻ കാട്ടൂർ എന്നിവർക്ക് ഡി സി സി. യിൽ സ്വീകരണം നൽകി.

Categories
Kasaragod Latest news main-slider

മംഗൽപാടി പഞ്ചായത്ത് എൽ ഡി എഫ് നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ധർണ സമരം 10 ദിവസം പിന്നിട്ടു.

മംഗൽപാടി: മംഗൽപാടി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകര്യസ്ഥതയും, അഴിമതിയും പഞ്ചായത്തിലെ ജനങ്ങളെയാകെ പൊരുതിമുട്ടിച്ചിരിക്കുകയാണ്.
പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ക്യാൻസർ പോലെയുള്ള മാരകമായ രോഗത്തിലേക്ക് തള്ളിവിടുന്ന ഭരണസമിതിയുടെ ജനവിരുദ്ധ നിലപാടുകൾകെതിരെ, മംഗൽപാടി ജനതയുടെ ആരോഗ്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല ധർണ്ണ സമരത്തിന്റെ പത്താം ദിവസം എൻ. സി. പി ജനറൽസെക്രട്ടറി വസന്ത് കുമാർ കാട്ടുകുളങ്ങര ഉദ്ഘാടനം ചെയ്തു. ജെ.ഡി.എസ്. ജില്ലാ പ്രസിഡണ്ട് പി.പി.രാജു, ജെ ഡി എസ് ജില്ലാ സെക്രട്ടറി കെ എം ബാലകൃഷ്ണൻ,എൻസിപി ജില്ലാ സെക്രട്ടറി സുബൈർ പടുപ്പ്, എൻ എം സി ജില്ലാ സെക്രട്ടറി ഖദീജ, കേരള കോൺഗ്രസ്‌ നേതാവ് രാഘവ ചെരാൽ, സിപിഐ ഉപ്പള ലോക്കൽ സെക്രട്ടറി ഹരീഷ് കുമാർ ഷെട്ടി, അഷ്റഫ് മുട്ടം, മഹ്മൂദ് കൈക്കമ്പ, സിദിഖ് കൈകമ്പ തുടങ്ങിയവർ സംസാരിച്ചു, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സാദിഖ് ചെറുഗോളി, എൻ.സി.പി മണ്ഡലസെക്രട്ടറി മുഹമ്മദ് ആന ബഗിലു, K.S.T.A. സംസ്ഥാന കമ്മിറ്റിയംഗം ചന്ദപ്പ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഫറൂഖ് ഷിറിയ അധ്യക്ഷത വഹിച്ചു എൽഡിഎഫ് മംഗൽപ്പാടി പഞ്ചായത്ത് കൺവീനർ ഹമീദ് കോസ്മോസ് സ്വാഗതം പറഞ്ഞു.

Categories
Kasaragod Latest news

അനധികൃത നിർമ്മാണത്തിനും കയ്യേറ്റത്തിനും എതിരെ പള്ളിക്കര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ മാർച്ച്‌

പള്ളിക്കര : പള്ളിക്കര പഞ്ചായത്തിൽ  അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും കൂടി വരുന്നതായി പള്ളിക്കര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അറിയിച്ചു . പാതയോരങ്ങളിലെ കൈയ്യേങ്ങളിൽ ഹൈകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപെട്ടും അനധികൃത നിർമ്മാണങ്ങളിലും കയ്യേറ്റങ്ങളിലും പഞ്ചായത്ത്‌ അധികൃതർ കാണിക്കുന്ന നിസ്സംഗ്ഗതക്കെതിരായും പ്രതിക്ഷേധ മാർച്ചും ധർണയും നവംബർ 7തീയതി രാവിലെ 10മണിക്ക് പള്ളിക്കര പഞ്ചായത്ത്‌ ഓഫിസിലേക്ക് നടക്കുമെന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Categories
Kasaragod Latest news main-slider

ആയിരം ട്രോഫിയും ആയിരം പുസ്തകങ്ങളുമായി ബേക്കൽ ഉപജില്ലാ കലോത്സവം

വെള്ളിക്കോത്ത് : മഹാകവി പി സ്മാരക സ്കൂളിൽ നടക്കുന്ന ബേക്കൽ ഉപജില്ലാ കലോത്സവത്തിന് ഒന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്കാണ് ആയിരം ട്രോഫിയും ആയിരം പുസ്തകങ്ങളുമായി ഉപജില്ലാ കലോത്സവം കാത്തിരിക്കുന്നത്.
ട്രോഫി കമ്മിറ്റിയുടെ ആശയമാണ് പുസ്തകങ്ങൾ. “വായനയാണ് ലഹരി” എന്ന ആശയം പ്രചരിപ്പിച്ച് പുസ്തകങ്ങൾ നൽകുക എന്നത് ട്രോഫി കമ്മിറ്റി പിന്നിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ ആലോചനയുടെ ഭാഗമായിരിന്നു
20 അംഗങ്ങളുള്ള ട്രോഫി കമ്മിറ്റി തന്നെയാണ് കേന്ദ്ര കമ്മിറ്റിയുടെ പണത്തിന്ന് കാത്തുനിൽക്കതെ ഒന്നര ലക്ഷത്തിൽ അധികം രൂപ സമാഹരിച്ചു ട്രോഫികളും പുസ്തകങ്ങളും വാങ്ങിയത് സുമനസ്സുകളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹായം ലഭിച്ചതായി കമ്മിറ്റി അറിയിച്ചു

Categories
Kasaragod main-slider

പുത്തിലോട്ട് ശ്രീ മാപ്പിട്ടച്ചേരികാവ് മഹാ ക്ഷേത്രം പൂരക്കളി സംഘം അനുമോദന സദസ് സംഘടിപ്പിക്കുന്നു

പുത്തിലോട്ട് : പുത്തിലോട്ട് ശ്രീ മാപ്പിട്ടച്ചേരി കാവ് മഹാ ക്ഷേത്രം പൂരക്കളി സംഘം അനുമോദന സദസ് സംഘടിപ്പിക്കുന്നു പൂരക്കളിയിൽ വളർന്നു വരുന്നവരെയും അഭിമാന നേട്ടങ്ങൾ കൈവരിച്ചവരെയുമാണ് ആദരിക്കുന്നത് 2022 നവംബർ ആറാം തീയതി ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ശ്രീ മാപ്പിട്ടച്ചേരി കാവ് മഹാക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
പൂരക്കളി കമ്മിറ്റി പ്രസിഡണ്ട് ടി വി ശ്രീജിത്തിന്റെ അധ്യക്ഷതയിൽ കേരള സംസ്ഥാന പൂരക്കളി കലാ അക്കാദമി സെക്രട്ടറി ഗോപാലകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ ടി കെ പ്രശാന്ത് ടി കെ അശ്വനികുമാർ, എംപി രാജേഷ്, ക്ഷേത്രേശ്വരന്മാർ,ക്ഷേത്ര കോയിമ്മ അകമ്പടികാർ എന്നിവർ സംബന്ധിക്കുന്നു

Back to Top