അനധികൃത നിർമ്മാണത്തിനും കയ്യേറ്റത്തിനും എതിരെ പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മാർച്ച്

പള്ളിക്കര : പള്ളിക്കര പഞ്ചായത്തിൽ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും കൂടി വരുന്നതായി പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു . പാതയോരങ്ങളിലെ കൈയ്യേങ്ങളിൽ ഹൈകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപെട്ടും അനധികൃത നിർമ്മാണങ്ങളിലും കയ്യേറ്റങ്ങളിലും പഞ്ചായത്ത് അധികൃതർ കാണിക്കുന്ന നിസ്സംഗ്ഗതക്കെതിരായും പ്രതിക്ഷേധ മാർച്ചും ധർണയും നവംബർ 7തീയതി രാവിലെ 10മണിക്ക് പള്ളിക്കര പഞ്ചായത്ത് ഓഫിസിലേക്ക് നടക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു