വാഴുന്നോറൊടി കുടിവെള്ള പദ്ധതിയോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിക്ഷേധം

- വാഴുന്നോറൊടി കുടിവെള്ള പദ്ധതിയോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് ഉപ്പിലിക്കൈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വാഴുന്നോറടിയിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ നഗരസഭ നോക്കുകുത്തിയാക്കിയ പൈപ്പ് ലൈനിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗോകുൽദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറിമാരായ അനിൽ വാഴുന്നോറൊടി, സുരേഷ് ബാബു മേലത്ത്, മണ്ഡലം സെക്രട്ടറിമാരായ എം. കെ ആലാമി, ചന്ദ്രശേഖരൻ മേനിക്കോട്ട്,സുജിത്ത് പുതുക്കൈ,പ്രസാദ് ഉപ്പിലിക്കൈ,മനോജ് ഉപ്പിലിക്കൈ,രാധാകൃഷ്ണൻ മണിയാണി.ജനശ്രീ മണ്ഡലം ചെയർമാൻ കെ കെ പിഷാരടി മാസ്റ്റർ,ബൂത്ത് പ്രസിഡന്റ്‌മാരായ രാജൻ തെക്കേക്കര,കുഞ്ഞികൃഷ്ണൻ, പ്രശാന്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു ,യൂത്ത് കോൺഗ്രസ്സ് കുണ്ടേന യൂണിറ്റ് പ്രസിഡന്റ് അവിനാഷ്, മേനിക്കോട്ട് യൂണിറ്റ് പ്രസിഡന്റ് ജയപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. അജയ് ശശിധരൻ സ്വാഗതവും ജിജേഷ്.കെ നന്ദിയും പറഞ്ഞു