കെ പി സി സി മൈനോറിറ്റി കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി സിജോ അമ്പാട്ട് ചുമതലയേറ്റു

കെപിപിസി മൈനൊരിറ്റി കോൺഗ്രസ് കാസറഗോഡ് ജില്ലാ ചെയർമാനായി സിജോ അമ്പാട്ട് കാസറഗോഡ് ഡി സി സി ഓഫീസിൽ വെച്ച് ചുമതല ഏറ്റെടുത്തു. കാസറഗോഡ് ഡിസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉൽഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽ വീട്, പി വി സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ, സാജിദ് മൗവ്വൽ , കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എൻ കെ രത്നാകരൻ വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌മാരായ കെ പി ബാലകൃഷ്ണൻ, എം പി ജോസഫ് , രാജേഷ് പള്ളിക്കര, പ്രവീൺ തോയമ്മൽ, ഷിബിൻ ഉപ്പിലിക്കൈ, ശരത് മരക്കാപ്പ്, ജിബിൻ ജെയിംസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി നിയമതരായ ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ്, സെക്രട്ടറിമാരായ അബ്ദുള്ള കോട്ടോടി, താജുദിൻ കാട്ടൂർ എന്നിവർക്ക് ഡി സി സി. യിൽ സ്വീകരണം നൽകി.