Categories
Uncategorised

സർവീസിൽ നിന്നും വിരമിച്ചമണി രാജിന്ആർട്ട് ഫോറം പ്രസിഡണ്ട് വി.സുരേഷ് മോഹൻ സ്നേഹോപഹാരം നൽകി

മണി രാജ്ന്സ്നേഹോപഹാരം നൽകി ആർട്ട് ഫോറം

 

കാഞ്ഞങ്ങാട്::-സർവീസ് ജീവിതത്തിനിടയിൽജനപഹാരപ്രദമായ നിരവധി പ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്കിടയിൽ ജനകീയനായി പ്രവർത്തി ച്ച് സർവീസിൽ നിന്നും വിരമിച്ച ഹൊസ്ദുർഗ് തഹസിൽദാർ .മണി രാജിന് ആർട്ട് ഫോറം കാഞ്ഞങ്ങാട് ജനറൽ ബോഡി യോഗത്തിൽസ്നേഹോപഹാരം നൽകി. ആർട്ട് ഫോറം പ്രസിഡണ്ട് വി.സുരേഷ് മോഹൻഉപഹാരം കൈമാറി.

ആർട്ട് ഫോറം വൈസ് പ്രസിഡൻ്റ് കൂടിയാണ് .മണി രാജ്.

ചടങ്ങിൽസെക്രട്ടറിചന്ദ്രൻ ആലാമി പള്ളി,സി. നാരായണൻ ബി സുരേന്ദ്രൻ ദിനേശൻ മൂലകണ്ടം, ലിജിൻ, ബാബുരാജ് നെല്ലിക്കട്ട് , തുടങ്ങിയവർ പങ്കെടുത്തു

 

 

ചിത്രംഅടിക്കുറിപ്പ്

സർവീസിൽ നിന്നും വിരമിച്ചമണി രാജിന്ആർട്ട് ഫോറം പ്രസിഡണ്ട് വി.സുരേഷ് മോഹൻ സ്നേഹോപഹാരം നൽകുന്നു

Categories
Kasaragod Latest news main-slider top news Uncategorised

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ പാട്ടിന്റെ അലയൊലി തീർത്ത് നഞ്ചിയമ്മ

 

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ഞായറാഴ്ച്ച നടന്ന സാംസ്കാരിക സദസ്സിൽ മുഖ്യാതിഥിയായി ഗായികയും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ നഞ്ചിയമ്മ.

കാ സർകോട് ജില്ലയിൽ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. സിനിമയിൽ ആലപിച്ച ഗാനങ്ങൾ നിറഞ്ഞ വേദിക്ക് മുന്നിൽ വീണ്ടും പാടാനും നഞ്ചിയമ്മ മറന്നില്ല.

 

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ അധ്യക്ഷത വഹിച്ചു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നഞ്ചിയമ്മയ്ക്ക് ഉപഹാരം നൽകി. സംഘാടക സമിതി ഗതാഗത കമ്മിറ്റി ചെയർമാൻ രാജേഷ് പള്ളിക്കര സ്വാഗതവും ടി.സി.സുരേഷ് നന്ദിയും പറഞ്ഞു.

 

ഫോട്ടോ ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നത്തിൽ മുഖ്യാതിഥിയായി സംസാരിക്കുന്ന ഗായിക നഞ്ചിയമ്മ

 

 

 

 

ബേക്കൽ ഫെസ്റ്റിന് മാറ്റ് കൂട്ടാൻ വ്യവസായ മേളയും

 

 

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് നടത്തുന്ന വ്യവസായ വാണിജ്യ പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നത്. ഭക്ഷ്യ ഉത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഗൃഹ നിർമ്മാണ വസ്തുക്കൾ, പാള പ്ലേറ്റ് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഇതര ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി വിവിധങ്ങളായ പ്രദർശനങ്ങളുടെ 32 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ ഭക്ഷ്യ വിപണന മേളയുടെ സമീപം ഒരുക്കിയിരിക്കുന്ന വ്യവസായ വാണിജ്യ പ്രദർശന വിപണന മേള രാത്രി പതിനൊന്ന് വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം.

 

 

ഉദ്ഘാടനം ചെയ്തു

 

 

ജില്ലാ പഞ്ചായത്തിന്റെ പ്രദർശന വിപണന മേള സി.എച്ച് കുഞ്ഞമ്പു എം.എൽ.എയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും ഉദ്ഘാടനം ചെയ്തു.

 

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.ആദിൽ മുഹമ്മദ്, മാനേജർ കെ.പി.സജീർ തുടങ്ങിയവർ പങ്കെടുത്തു.

 

ഫോട്ടോ പ്രദർശന വിപണന മേള സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

 

 

 

ബേക്കൽ ഫെസ്റ്റിൽ ഇന്ന് ( ഡിസംബർ 25)

 

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക രാവിൽ പ്രമുഖ പ്രഭാഷകൻ വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ) ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മുഖ്യാതിഥിയാവും. രാത്രി ഏഴിന് പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ്.

Categories
Uncategorised

ഇന്റർനെറ്റ് ഡി.ടി.പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ചെയ്തു

കാഞ്ഞങ്ങാട്:- അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യകൾക്കനുസൃതമായി ജനസേവന കേന്ദ്രങ്ങളും മാറേണ്ടിയിരിക്കുന്നു എന്ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് ഡി.ടി.പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം (ഐ.ഡി..പി.ഡബ്ല്യ. എ) കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ ജനതയ്ക്ക് നിസ്സംശയം ആശ്രയിക്കാവുന്ന സ്ഥാപനങ്ങളായി ഇത്തരം കേന്ദ്രങ്ങൾ മാറിത്തീർന്നിരിക്കയാണെന്നും ആയതിനാൽ നിസ്വാർത്ഥതയോടെ പ്രവർത്തിക്കുവാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉല്ലാസ് കുഞ്ഞമ്പു നായർ അദ്യക്ഷ്യം വഹിച്ചു.

സംസ്ഥാന പ്രസിഡണ്ട് മജീദ് മൈ ബ്രദർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സിക്രട്ടറി റുയേഷ് കോഴിശ്ശേരി,അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും , സംഘടന വിശദീകരണവും നടത്തി.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ഫോക് ലോർ അക്കാദമി മുൻ സിക്രട്ടറി എം. പ്രദീപ് കുമാർ ഉപഹാരം നൽകി ആദരിച്ചു.

ജില്ലാ സിക്രട്ടറി മനോജ്

കുമാർ. സി.എം. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

രാജൻ പിണറായി, വർഗ്ഗീസ് ചിറ്റാരിക്കാൽ,

കൃഷ്ണേന്ദു.എം.,ഇന്ദു മതി. ഏ.വി., പ്രഭാകരൻ കാസർഗോഡ്, സതീഷ് പൂർണിമ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ദിനേശൻ മൂലക്കണ്ടം സ്വാഗതവും, രാജേന്ദ്രൻ. എ. നന്ദിയും പറഞ്ഞു. PHOTO ഇന്റർനെറ്റ് ഡി.ടി.പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ചെയ്യുന്നു

Categories
Kasaragod Latest news top news Uncategorised

തായന്നൂർ ജനസേവന കേന്ദ്രം ഉത്ഘാടനം ചെയ്തു.

ജനസേവന കേന്ദ്രം ഉത്ഘാടനം ചെയ്തു.

തായന്നൂർ : നിരവധി ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി തായന്നൂരിൽ ജനസേവന കേന്ദ്രം തുറന്ന് പ്രവർത്തനമാരംഭിച്ചു. ഇതോടെ നാട്ടുകാർക്ക് ഓൺ ലൈൻ സേവനങ്ങൾ തായന്നൂരിൽ ലഭിക്കും.
വില്ലേജ്, പഞ്ചായത്ത്, മറ്റു സർക്കാർ ഓഫീലെ സേവനങ്ങൾക്ക് പുറമെ online ടിക്കറ്റ് റിസർവേഷൻ വരെയുള്ള സേവനങ്ങളാണ് മലയോരത്ത് ലഭിക്കുക.
കോടോം-ബേളൂർ പഞ്ചായത്ത് മെമ്പർ ഇ ബാലകൃഷ്ണൻ ജന സേവന കേന്ദ്രം ഉത്ഘാടനം ചെയ്തു. തോമസ് തായന്നൂർ, എ.എസ് ഹമീദ്, പ്രമോദ് തൊട്ടിലായി, പത്മനാഭൻ കൂളിമാവ്, സതീന്ദ്രൻ ചീരോൽ, പി.എസ് കൃഷ്ണൻ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു

Categories
Uncategorised

എൻ സി പി കാസറഗോഡ് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചേരിതിരിഞ്ഞു ബഹളം വെച്ചു.

എൻ സി പി കാസറഗോഡ് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി

ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചേരിതിരിഞ്ഞു ബഹളം വെച്ചു.

കാഞ്ഞങ്ങാട് കാസറഗോഡ് ജില്ലാ എൻ സി പി യിൽ ചാക്കോ പക്ഷവും തോമസ് കെ തോമസ് പക്ഷവും തമ്മിലുള്ള വിഭഗീയത ജില്ലാ കമ്മിറ്റിയിലും പരസ്യമായി. മുൻ ജില്ലാ പ്രസിഡന്റും അനുയായികളും കൂടിജില്ലയിൽ തോമസ് ചാണ്ടി ഫൌണ്ടേഷന് രൂപം കൊടുത്തതിൽ ചാക്കോ പക്ഷം പരസ്യമായി തന്നെ എതിർപ്പ് പ്രകടിപ്പിക്കുകയായിയിരുന്നു. സംസ്ഥാന അധ്യക്ഷൻ ചാക്കോയുടെ അനുമതിയില്ലാതെ ഒരു പരിപാടിയും എൻ സി പി യുടെയോ എൻ സി പി നേതാക്കളുടെയോ പേരിൽ ജില്ലയിൽ നടത്താൻ സമ്മതിക്കില്ലായെന്നു ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റും കൂടി നേതാക്കൾക്കും പ്രവർത്തകർക്കും താകീത് നൽകി.

മുൻ ജില്ല പ്രസിഡന്റും അനുയായികളും കൂടി കഴിഞ്ഞാഴ്ച തോമസ് ചാണ്ടി ഫൌണ്ടേഷന് രൂപം കൊടുത്തിരുന്നു ഇതാണ് ചാക്കോ പക്ഷത്തിനു എതിർപ്പിന് കാരണമായത്.

നേരത്തെ എൻ സി പി ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ കാസറഗോഡ് കേന്ദ്രീകരിച്ചു നടത്തുന്ന പെൺ വാണിഭ സംഘത്തിന്റെ പിടിയിലാണെന്നുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്.

കാസറഗോഡ് ജില്ലയിൽ ചാക്കോ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെല്ലാം ഒരേ തട്ടിലാണെന്നതും ജില്ലയിലെ ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയാണ്.

അതിനിടയിൽ ദേശീയ തലത്തിൽ ശരത് പവാറും അജിത് പവാറും തമ്മിലുള്ള കൊടിയും ചിന്നത്തിനും വേണ്ടിയുള്ള നിയമ പോരാട്ടം അന്തിമ ഘട്ടത്തിലേക് എത്തി ഇരു വിഭാഗങ്ങളിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വാദങ്ങൾ കേൾക്കുകയും തെളിവുകൾ ഹാജരാക്കി വാങ്ങുകയും ചെയ്തതിൽ ഈ മാസവസാനത്തോട് കൂടി വിധി വരുമെന്നാണ് അറിയാൻ കഴിയുന്നത്. കൊടിയും ചിന്നവും അജിത് പവാർ വിഭാഗത്തിനു തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സംഘം.

Categories
Uncategorised

KSRTC യെ സർക്കാർ ഇല്ലാതാക്കാൻ ശ്രമം : KSRTC പെൻഷണേഴ്സ് ഫോറം

കാസറഗോഡ് :-KSRTC പുതിയ ബസുകൾ വാങ്ങി പ്രധാനപെട്ട റൂട്ടുകളിൽ സർവ്വീസുകൾ നടത്തി സാമ്പത്തികനേട്ടമുണ്ടാക്കുവാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പകരം പുതിയ ബസുകൾ KSRTC വാങ്ങുന്നില്ലയെന്ന തീരുമാനം സ്വകാര്യ ബസ് മുതലാളിമാരെ സംരക്ഷിച്ച് KSRTC യെ ഇല്ലാതാക്കാനാണെന്ന് KPCC അംഗം കെ. നീലകണ്ഡൻ ആരോപിച്ചു , KSRTC യിലെ പെൻഷൻകാർക്ക് ,പെൻഷൻ നിഷേധിക്കുന്നതിലും ,ജീവനകാർക്ക് യഥാസമയം ശമ്പളം ലഭിക്കാത്തതിലും പ്രതിഷേധിച്ച് KSRTC പെൻഷണേഴ്സ് ഫോറത്തിൻ്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ KSRTC പരിസരത്ത് നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പി.വി.നാരായണൻ അദ്ധ്യക്ഷം വഹിച്ചു,
പി വി ഉദയകുമാർ, എം വി വിജയൻ ,പത്മനാഭൻ ,കെ വി സജീവ് കുമാർ, കെ.എം ഹുസൈൻ, വേണുഗോപാലൻ, ഗോപാലകൃഷ്ണകുറുപ്, തമ്പാൻനായർ, പി സുബ്ബനായക്, വി എം ‘ ഗോപാലൻ, കൃഷ്ണൻ മുന്നാട് ,പി ഇസ്മായിൽ, ഓ എം രാധാകൃഷ്ണൻ ,കുഞ്ഞി കണ്ണൻ ” എന്നിവർ പ്രസംഗിച്ചു.

Categories
Uncategorised

തായന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.

തായന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 3 വെള്ളിയാഴ്ച എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. അതോടനുബന്ധിച്ച് “മനസ്സു നന്നാവട്ടെ” എന്ന മനോഹരമായ എൻ.എസ്.എസ് ഗീതം കുട്ടികൾ ആലപിച്ചു .ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഡി ഹേമലത ടീച്ചർ സ്വാഗതവും കോടോം – ബേളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രാജീവൻ അധ്യക്ഷ സ്ഥാനവും വഹിച്ചു തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ ശ്രീമതി ശ്രീജ പി ഉദ്ഘാടനം നിർവഹിച്ചു കുട്ടികളുടെ വ്യക്തിത്വ വികാസത്തെക്കുറിച്ച് പ്രൗഢഗംഭീരമായ ഒരു പ്രഭാഷണം നടത്തി ചടങ്ങിൽ മുഖ്യാതിഥിയായി ബേക്കൽ ഡിവൈഎസ്പി ശ്രീ സുനിൽകുമാർ പങ്കെടുത്തു. അദ്ദേഹം കുട്ടികളിൽ പ്രകടമായി കണ്ടുവരുന്ന ഫോണിൻറെ ഉപയോഗവും ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചു കൂടാതെ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീ മണികണ്ഠൻ കെആറും മുഖ്യ അതിഥിയായിരുന്നു തുടർന്ന് കൊടം വേളൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ശ്രീമതി ജയ ശ്രീ എൻഎസ്എസ് ബാഡ്ജ് വിതരണം നടത്തി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 14-)0 വാർഡ് മെമ്പറായ ശ്രീ ഇ ബാലകൃഷ്ണൻ ഹരിതം പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതം പദ്ധതിയുടെ ഭാഗമായി അദ്ദേഹം തെങ്ങിൻ തൈ നട്ടു .തുടർന്ന് ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ ആയ ശ്രീ അരവിന്ദാക്ഷൻ സി വി എൻഎസ്എസ് റൂം ഉദ്ഘാടനം ചെയ്തു. പിന്നീട് ശ്രീ മനോജ് കുമാർ കണിച്ചു കുളങ്ങര എൻഎസ്എസ് പ്രോജക്ട് വിശദീകരണം നടത്തി. എൻഎസ്എസ് കാസർഗോഡ് കൺവീനറായ ശ്രീഹരിദാസ് എൻഎസ്എസ് സന്ദേശം നടത്തി. അതിനുശേഷം 1989- 90 എസ്എസ്എൽസി ബാച്ച് ജേഴ്സി വിതരണം നടത്തി. തായന്നൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അതിർത്തി രക്ഷാ സേന ഉദ്യോഗസ്ഥനുമായ ശ്രീ വിനീതി നെ പിടിഎ പ്രസിഡണ്ടായ ശ്രീ രാജൻ ചടങ്ങിൽ ആദരിച്ചു .എസ് എം സി ചെയർമാനായ ശ്രീ . ഷൺമുഖം ചടങ്ങിൽ ആശംസകൾ അർപ്പിച്ചു തുടർന്ന് സ്കൂൾ വൈസ് പ്രസിഡണ്ട് രാജനും ഹയർ സെക്കൻഡറി ജില്ലാ അസിസ്റ്റൻറ് കോഡിനേറ്റർ ആയ ശ്രീ പി മോഹനനും ചിറ്റാരിക്കൽ ക്ലസ്റ്റർ പി എ സി ആയ ശ്രീ രതീഷ് കുമാർ എ മദർ പി ടി എ പ്രസിഡണ്ടായ ടി ജി ശാലിനി സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ ആയ കരുണാകരൻ നായർ തായന്നൂർ സ്കൂൾ ഹെഡ്മാസ്റ്റർ ആയ സൈനുദ്ദീൻ വി കെ സ്കൂളിൻറെ സീനിയർ അസിസ്റ്റൻറ് ധന ലക്ഷ്മി ടീച്ചർ സ്കൂൾ ലീഡർ വൈഷ്ണവ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസറായ ശ്രീ ജോൺ മാത്യു നന്ദി അർപ്പിച്ചു .തുടർന്ന് ദേശീയഗാനവും വിവിധ കലാപരിപാടികളും അരങ്ങേറി .എല്ലാവരുടെയും മനം കുളിർപ്പിക്കുന്ന മംഗലം കളി ചടങ്ങിൽ വളരെ മനോഹരമായി കുട്ടികൾ അവതരിപ്പിച്ചു.

Categories
Uncategorised

നവകേരള സദസ്സ് ; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം അവലോകന യോഗം നടത്തി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 19ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തുറമുഖം, പുരാവസ്തു പുരാരേഖ 1 മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എത്തി. കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. നവകേരള സദസ്സിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 8 തദ്ദേശ സ്ഥാപനങ്ങളിലും സംഘാടക സമിതികള്‍ ഇതിനകം രൂപീകരിച്ചു. നിയോജക തലത്തില്‍ ആറ് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. വാര്‍ഡുതല സംഘാടക സമിതികള്‍ ഇന്ന് പൂര്‍ത്തിയാക്കും. ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനമാണ് പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 5000 ത്തോളം പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കും.

കലാപരിപാടികള്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട കലാകാരന്മാര്‍ ആയിരിക്കും അവതരിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മുതല്‍ കലാപരിപാടികള്‍
ആരംഭിക്കും. ഒരു മണിക്കൂര്‍ നീളുന്ന പരിപാടികളാണ് നടക്കുക. 4.30ന് മന്ത്രിമാരെത്തി ജനങ്ങളുമായി സംവദിക്കും. മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍ക്കൊള്ളിച്ച് പ്രഭാത യോഗവും നടത്തും. പരാതികള്‍ കൗണ്ടറുകളിലാവും സ്വീകരിക്കുക. വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഒരുക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ആറ് സബ് കമ്മിറ്റികളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനം യോഗം വിലയിരുത്തി. പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പാട്ടും വണ്ടി, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പാട്ടും വരയും കൊട്ടും, വിവിധ വകുപ്പുകള്‍ക്കായി ക്വിസ് മത്സരം എന്നിവയും നടത്തും. ജില്ലയിലെ വീടുകളിലേക്ക് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള കത്തുകള്‍ നല്‍കും. 70,000 കത്തുകളാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന നല്‍കുക. വൊളന്റിയര്‍മാരായി എന്‍.എസ്, എസ്, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയവരെ നിയമിക്കും. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ രൂപ രേഖ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

നവംബര്‍ 18ന് മഞ്ചേശ്വരത്ത് ആരംഭിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് ആണ് സമാപനം. നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഒരുക്കിയ മുന്നേറ്റങ്ങളെ കുറിച്ച് ജനങ്ങളുമായി സംവദിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീജ, കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ.ജയരാജ്, ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പി.സി.ജയരാജ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മധു കരിമ്പില്‍, കെ.വി.ബോസ്, സജിത്ത് കുമാര്‍, രാജഗോപാല്‍, രമേശന്‍ കോളിക്കര, മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

യോഗ ശേഷം മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഉദ്യോഗസ്ഥരും പരിപാടിക്ക് വേദിയൊരുക്കുന്ന ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കി. പോരായ്മകള്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കി. മന്ത്രിയോടൊപ്പം പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്ത് കുമാര്‍, അസി.എക്‌സികുട്ടീവ് എഞ്ചിനീയര്‍ പി.എം.യമുന, സംഘാടക സമിതി കണ്‍വീനര്‍ പി സി ജയരാജ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡി ഇ ഒ ബാലദേവി, തഹസില്‍ദാര്‍ എന്‍.മണിരാജ്, ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, അഡ്വ.പി.അപ്പുക്കുട്ടന്‍, എം.രാഘവന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
നന്ദിയും പറഞ്ഞു.
ഫോട്ടോ കാഞ്ഞങ്ങാട് നിയോജക മണ്ഡലം അവലോകന യോഗം തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ കാഞ്ഞങ്ങാട് മണ്ഡലം നവ കേരള സദസ്സ് നടക്കുന്ന ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിക്കുന്നു

Categories
Uncategorised

ബേക്കൽ ഇസ്ലാമിയ എ.എൽ.പി സ്‌കൂൾ നൂറാം വാർഷികം

ബേക്കൽ : ബേക്കൽ ഇസ്ലാമിയ എ. ഏൽ. പി സ്കൂൾ നൂറാം വാർഷികം വിപുലമായ ആഘോഷ പരിപാടികളൊടെ നടത്തുവാൻ സ്കൂൾ ചേർന്ന മാനേജ്മെന്റ്‌, പി.ടി.എ, പൂർവ്വ വിദ്യാർത്ഥികളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി.

വാർഷികാഘോഷത്തിന്റെ ഭാഗമായി ആറു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്തുവാനും, സ്മരണിക പ്രസിദ്ധീകരിക്കുവാനും തീരൂമാനിച്ചു. പരിപാടിയുടെ വിജയത്തിനായി ഉപദേശക സമിതിയും , പ്രചാരണ സമിതിയും യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു.

യോഗത്തിൽ സ്‌കൂൾ മാനേജർ ഖത്തർ സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ചോണായി മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു. ചീഫ് കോർഡിനേറ്റർ ഗഫൂർ ഷാഫി നൂറാം വാർഷിക പരിപാടി വിശദീകരണം നടത്തി.

പി.ടി.എ പ്രസിഡണ്ട് താജുദീൻ സ്വാഗതവും, ഹെഡ്മിസ്ട്രസ് സപ്ന ടീച്ചർ നന്ദിയും പറഞ്ഞു.

Categories
Uncategorised

ഇന്ത്യ’ മുന്നണിയുമായി സിപിഎം സഖ്യം: ‘കൂട്ടായ്മ വിജയിക്കും’: നയം വ്യക്തമാക്കി സീതാറാം യച്ചൂരി

കൊച്ചി ∙ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരതം ഒന്നിച്ചു നില്‍ക്കും, ഇന്ത്യയും ഒന്നിച്ചു നിൽക്കും, എന്നാൽ ഇന്ത്യ എന്ന കൂട്ടായ്മ വിജയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മനോരമ ന്യൂസ് കോൺക്ലേവിലാണ് ‘ഇന്ത്യ’ മുന്നണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യച്ചൂരി നയം വ്യക്തമാക്കിയത്. പൊതുതിരഞ്ഞെടുപ്പിൽ സിപിഎം ‘ഇന്ത്യ’ മുന്നണിയുമായി എത്രമാത്രം സഹകരിക്കുമെന്ന ചർച്ച ശക്തമായിരിക്കെയാണ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.ജനങ്ങൾക്ക് രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും വേണം. ഇതിനായാണ് ഇടതിന്റെ പോരാട്ടമെന്നും യച്ചൂരി പറഞ്ഞു. ഇസ്‌ലാമിക രാഷ്ട്രം വേണം എന്ന വാദത്തിനു തുല്യമാണ് ഹിന്ദു രാഷ്ട്രം വേണമെന്ന വാദവും. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനും രാജ്യത്തെ മതനിരപേക്ഷ രാജ്യമായി നിലനിർത്താനും ഇടതുപക്ഷത്തിന് പ്രധാന പങ്കു വഹിക്കാൻ കഴിയും.ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടം അടുത്ത കാലത്ത് പലയിടങ്ങളിലും ഉണ്ടായിട്ടില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ വലിയ പങ്കു വഹിക്കാനായി. കർഷക സമരം അതിന് ഉദാഹരണമാണ്. കടുത്ത പ്രതിഷേധത്തിനു മുന്നിൽ സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടിവന്നു. ദേശീയ സ്വത്തുക്കളായ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ കാലതാമസം ഉണ്ടായതും നടപടികൾ മരവിപ്പിച്ചതും ഇടതു സംഘടനകളുടെ പ്രതിഷേധത്തിന്റെ ഫലമായാണ്തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല രാഷ്ട്രീയത്തിൽ പ്രധാനം. തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയത്തിന്റെ ഒരു ഭാഗം മാത്രമാണ്. മഹാത്മാഗാന്ധിയും ജയപ്രകാശ് നാരായണും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. പക്ഷേ അവർക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താനായി. തിരഞ്ഞെടുപ്പിൽ ഇന്ത്യ ആയിരിക്കും വിജയിക്കുക. ഇന്ത്യയും ഭാരതും ഏറ്റുമുട്ടുമെന്നല്ല, രണ്ടും ഒന്നാണ്. ബിജെപി ഭരണത്തിൽ ക്യാംപസുകളിലെ തിരഞ്ഞെടുപ്പുകൾ നിരോധിച്ചിരിക്കുകയാണ്. കേരളത്തിൽ അത്തരമൊരു സാഹചര്യമല്ല. പുതു തലമുറയ്ക്കു ചർച്ച ചെയ്യാനും ചിന്തിക്കാനും ഇടയുള്ള സാഹചര്യം സൃഷ്ടിച്ചതിനു കേരളം അഭിനന്ദനം അർഹിക്കുന്നുവെന്നും യച്ചൂരി വ്യക്തമാക്കി.

Back to Top