Categories
Kasaragod Latest news main-slider Uncategorised

നീലേശ്വരം പാലായില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍

നീലേശ്വരം പാലായില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍

 

നീലേശ്വരം പാലായില്‍ നിരവധി പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. പാലായിയിലെ തറവാട്ടില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

Categories
Kasaragod Latest news main-slider top news Uncategorised

കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കൂട്ടായിക്കാരൻ കിഴക്കുംകര കിഴക്കേ വളപ്പിൽ കെ വി നാരായണൻ അന്തരിച്ചു

കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കൂട്ടായിക്കാരൻ കിഴക്കുംകര കിഴക്കേ വളപ്പിൽ കെ വി നാരായണൻ (70) അന്തരിച്ചു. സിപിഐഎം കിഴക്കുംകര ബ്രാഞ്ച് മുൻഅംഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഒരു മാസം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. പരേതരായ അമ്പാടി കുഞ്ഞുമാണിക്കം എന്നിവരുടെ മകനാണ്. ഭാര്യ: ലക്ഷ്മി മാനടുക്കം. മക്കൾ: ശ്രീജ, ഷാജി. മരുമക്കൾ കൃഷ്ണൻ,പ്രീന. സഹോദരങ്ങൾ കെ വി.ബേബി,പരേതനായമണി.

Categories
Kasaragod Latest news main-slider top news Uncategorised

തിലകൻ അനുസ്മരണ സമിതി” കാസർകോഡ് ജില്ല പ്രവർത്തക സംഗമം മാർച്ച് 5 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട്

കഴിഞ്ഞ 11 വർഷമായി മലയാളത്തിന്റെ മഹാ നടൻ തിലകന്റെ സ്മരണ നിലനിർത്തു ന്നതിനായി പ്രവർത്തി ക്കുന്ന “തിലകൻ അനുസ്മരണ സമിതി” കാസർകോഡ് ജില്ല പ്രവർത്തക സംഗമം മാർച്ച് 5 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഹാളിൽ ചേരുന്നു. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ജഗത് മയൻ ചന്ദ്രപുരി, സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് കോവൂർ, സംസ്ഥാന കോ ഓർഡിനേറ്റർ കരീം മേച്ചേരി, ‘കാരുണ്യ തിലകം’ സംസ്ഥാന വൈസ് ചെയർമാൻ ശങ്കരൻ നടുവണ്ണൂർ, മൂസ പാട്ടില്ലത്ത് തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നു.

 

Categories
Uncategorised

കാസറഗോഡ് അശ്വനി ബിജെപി സ്ഥാനാർഥി 16 സംസ്ഥാനങ്ങളിലെ 195 ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി.

നരേന്ദ്ര മോദി വാരണാസിയില്‍ തന്നെ; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും; വി മുരളീധരൻ ആറ്റിങ്ങലില്‍ തന്നെ; കോഴിക്കോട് എംടി രമേശും; കേരളത്തിലെ 12 സീറ്റുകളില്‍ അടക്കം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു ബിജെപി

16 സംസ്ഥാനങ്ങളിലെ 195 ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി.

 

34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തർപ്രദേശിലെ വാരണാസിയില്‍നിന്ന് ജനവിധി തേടും.

 

കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും മത്സരിക്കും. വി മുരളീധരൻ ആറ്റിങ്ങലില്‍ തന്നെ സ്ഥാനാർത്ഥിയാകുമ്ബോള്‍ കോഴിക്കോട് എംടി രമേശും മത്സരിക്കും.

കേരളത്തില്‍ നിന്നുള്ള സ്ഥാനാർത്ഥികള്‍ ഇവരാണ്: അശ്വനി (കാസർകോട്), സി. രഘുനാഥ് (കണ്ണൂർ), പ്രഫുലകൃഷ്ണൻ, എംടി രമേശ് (കോഴിക്കോട്), ഡോ.അബുദുല്‍സലാം, നിവേദിത സുബ്രഹ്മണ്യം (പൊന്നാനി), സി കൃഷ്ണകുമാർ (പാലക്കാട്), സുരേഷ്ഗോപി (തൃശ്ശൂർ), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), അനില്‍ ആന്റണി (പത്തനംതിട്ട), വി മുരളീധരൻ (ആറ്റിങ്ങല്‍), രാജീവ് ചന്ദ്രശേഖൻ (തിരുവനന്തപുരം).

 

അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ടത്തില്‍ മോദി തമിഴ്‌നാട്ടില്‍ സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്ബ്, പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ ഇന്ത്യാ സഖ്യത്തിനുമേല്‍ സമ്മർദ്ദം

ചെലുത്താനാണ് ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേർന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

സ്ഥാനാർത്ഥിപ്പട്ടിക നേരത്തേ പ്രഖ്യാപിക്കുന്നത് സ്ഥാനാർത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതിയായ സമയം കണ്ടെത്താൻ സഹായിക്കും

എന്നുകണ്ടാണ് മാർച്ച്‌ ആദ്യം തന്നെ ഒന്നാം ഘട്ട പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ തവണ സമാനമായ തന്ത്രം സ്വീകരിച്ച മധ്യപ്രദേശില്‍ അത് വിജയകരമായെന്നു വിലയിരുത്തിയാണ് ഇത്തവണ രാജ്യവ്യാപകമായി ഇതേ തന്ത്രം സ്വീകരിക്കുന്നത്. മാർച്ച്‌ 10നു മുമ്ബായി 50% സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്ബ് 164 സ്ഥാനാർത്ഥികളെയാണ് അന്നു പ്രഖ്യാപിച്ചത്.

 

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയം ബിജെപിയെ സംബന്ധിച്ചു നിർണായകമാണ്.

ദക്ഷിണേന്ത്യയില്‍ പാർട്ടി ഇതുവരെ അക്കൗണ്ട് തുറക്കാത്ത കേരളത്തിലും മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി മുൻതൂക്കം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആദ്യ ഘട്ട പട്ടികയില്‍ എട്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ എൻഡിഎ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അതില്‍ 370 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനാകുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

Categories
Uncategorised

സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലകളിൽസംഘടിപ്പിക്കുന്ന ബാല പാർലമെൻ്റ് കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലകളിൽസംഘടിപ്പിക്കുന്ന ബാല പാർലമെൻ്റ് കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ചു. പാർലമെൻ്റിൽ
ജനാധിപത്യ ത്തിൻ്റെ നടപടിക്രമങ്ങളും അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കുടി സംഘടിപ്പിച്ച ബാല പാർലിമെൻറ് അഡ്വ: സി.എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവിഷാപ്രമോദ്‌ അധ്യക്ഷയായി.ശിശുക്ഷേമ സമീതി സംസ്ഥാന നിർവ്വാഹക സമിതിയംഗം ഒ എം ബാലകൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ പി.കെ നിഷാന്ത് , സചിത റൈ , എം വി നാരായണൻ, ജയൻ കാടകം എസ്‌ ഭാരതി , അനുരാഗ്‌ പുല്ലുർ, ഋഷിതാ പവിത്രൻ എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി ടിഎംഎ കരീം സ്വാഗതവും ജില്ലാ ട്രഷറർ സിവിഗിരീഷൻ നന്ദിയും പറഞ്ഞു ജില്ലാ ശിശുക്ഷേമ സമിതി മുഖേന തെരഞ്ഞെടുത്ത 30 കുട്ടികളാണ് പാർലമെൻറ് നേതാക്കളായി  പരിപാടി നയിച്ചത്‌. പ്രധാനമന്ത്രിയായ അശ്വിൻഎളേരി,  സ്‌പീക്കറായി കൃഷ്‌ണസുകുമാരൻ,  പ്രതിപക്ഷനേതാവായി കെ അഖിലയും  പാർലമെന്റിൽ തിളങ്ങി. വിവിധ വകുപ്പുമന്ത്രിമാരായി  എസ്‌കെ സാന്ദ്ര, ദർശന ജയപ്രകാശ്‌, പി.അമൽ , സി.അഖിലേഷ്‌ , പി.കാർത്തിക്‌,  എസ്.നവമി, കെ.ദേവസൂര്യ  , വി.വാസുദേവ്‌,  എച്ച്.അനുശ്രീ എന്നിവരും പാർലമെന്റിനെ സജീവമാക്കി.

Categories
Uncategorised

ആർട്ട് ഫോറം ഈ വർഷത്തെ കലാപരിപാടികൾ 28ന് തുടങ്ങും

കാഞ്ഞങ്ങാട്:-കലാസംസ്കാരിക മേഖലയിൽകാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നആർട്ട് ഫോറത്തിൻ്റെഈ വർഷത്തെകലാപരിപാടികൾ28 ഞായറാഴ്ചതുടക്കമാകും.

ആദ്യത്തെ പരിപാടിയായി മജീഷ്യൻ

മാനൂർ രാജേഷ് അവതരിപ്പിക്കുന്ന ഇല്ലൂഷൻവിസ്മയഈ വരുന്ന ഞായറാഴ്ച രാത്രി 6.30ന്അലാമിപള്ളിരാജ് റസിഡൻസിയിൽപ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും.തുടർന്ന് 2024ഡിസംബർ വരെ വിവിധങ്ങളായ കലാസാംസ്കാരിക പരിപാടികൾ നടക്കും

Categories
Uncategorised

കലാ-കായികപ്രവർത്തി പരിചയപ്രതിഭകളെ ആദരിച്ച് ഹൊസ്ദുർഗ്സ്കൂൾ

 

കാഞ്ഞങ്ങാട്:-ഈ കഴിഞ്ഞസ്കൂൾജില്ലാ,സംസ്ഥാന,ദേശീയകലാ കായിക പ്രവർത്തി പരിചയം മേളകളിൽഉജ്ജ്വല വിജയങ്ങൾ നേടിയ ഹൊസ്ദുർഗ്. ഗവ:ഹയർസെക്കൻഡറി സ്കൂളിലെവിവിധ മത്സരങ്ങളിൽ പങ്കെടുത്ത്ഉജ്വല വിജയം നേടിയ 80വിദ്യാർത്ഥികൾക്കുള്ളആദരവും,അനുമോദന റാലിയും നടത്തി. റാലി സ്കൂളിൽ നിന്നും ആരംഭിച്ച സ്മൃതി മണ്ഡപം വഴിസ്കൂളിൽ സമാപിച്ചു.തുടർന്ന് നടന്ന ആദരവ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ഡി ഇ ഒ. ബാലാദേവി കെ.എ. എസ്. വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി.ദേശീയ തലത്തിൽ തൈക്കൊണ്ടോ,കല ഉത്സവ്ദേശീയ മേളയിൽനാടോടി നൃത്തൽസംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിനു,സംസ്ഥാന ജില്ലാമത്സരങ്ങളിൽവിജയികളായ 80 ഓളം കുട്ടികൾക്കാണ് അനുമോദനം ഒരുക്കിയത്.അതോടൊപ്പംസബ്ജില്ലാ കലോത്സവത്തിൽഗവർമെൻറ് സ്കൂളുകളിൽഒന്നാം സ്ഥാനം നേടുന്നതിനും സ്കൂളിന് കഴിഞ്ഞു.

സ്കൂൾപിടിഎ പ്രസിഡണ്ട് വി.വി.രഞ്ജിരാജ്അധ്യക്ഷത വഹിച്ചു. ഒ. സി.കൃഷ്ണൻ, വി.കെ.ബാലാമണി,സന്തോഷ് കുശാൽ നഗർ,.എന്നിവർ .സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൾ ഡോ: എ. വി.സുരേഷ് ബാബു സ്വാഗതംവുംഹെഡ്മാസ്റ്റർ എസ്. പി. കേശവൻനന്ദിയും പറഞ്ഞു

Categories
Uncategorised

അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന ഇരുൾത്തടികൾ വനംവകുപ്പ് അധികൃതർ പിടിച്ചെടുത്തു

പൊയിനാച്ചി : അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന ഇരുൾത്തടികൾ വനംവകുപ്പ് അധികൃതർ പിടിച്ചെടുത്തു. പൊയിനാച്ചി-ബന്തടുക്ക റോഡിലെ പറമ്പിൽ വെച്ചാണ് മിനിലോറിയിൽ കടത്തിയ 64 എണ്ണം ഇരുൾത്തടികൾ ഫ്ലൈയിങ് സ്ക്വാഡ് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസറായ വി. രതീശന്റെ നേതൃത്വതിലുള്ള സംഘം ചൊവാഴ്ച പിടിച്ചത്.

 

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. ഹരി, കെ.വി. വീണ, ഡ്രൈവർ പി. പ്രദീപ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വാഹന ഉടമ ബേത്തൂർപാറ പള്ളഞ്ചിയിലെ കെ.എസ്. നിസാറിനെതിരേ കേരള വനനിയമ പ്രകാരം കേസെടുത്തു. തുടരന്വേഷണത്തിനായി കേസ് കാസർകോട് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ടി. ജോർജിന് കൈമാറി.

 

 

Categories
Uncategorised

സർവീസിൽ നിന്നും വിരമിച്ചമണി രാജിന്ആർട്ട് ഫോറം പ്രസിഡണ്ട് വി.സുരേഷ് മോഹൻ സ്നേഹോപഹാരം നൽകി

മണി രാജ്ന്സ്നേഹോപഹാരം നൽകി ആർട്ട് ഫോറം

 

കാഞ്ഞങ്ങാട്::-സർവീസ് ജീവിതത്തിനിടയിൽജനപഹാരപ്രദമായ നിരവധി പ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്കിടയിൽ ജനകീയനായി പ്രവർത്തി ച്ച് സർവീസിൽ നിന്നും വിരമിച്ച ഹൊസ്ദുർഗ് തഹസിൽദാർ .മണി രാജിന് ആർട്ട് ഫോറം കാഞ്ഞങ്ങാട് ജനറൽ ബോഡി യോഗത്തിൽസ്നേഹോപഹാരം നൽകി. ആർട്ട് ഫോറം പ്രസിഡണ്ട് വി.സുരേഷ് മോഹൻഉപഹാരം കൈമാറി.

ആർട്ട് ഫോറം വൈസ് പ്രസിഡൻ്റ് കൂടിയാണ് .മണി രാജ്.

ചടങ്ങിൽസെക്രട്ടറിചന്ദ്രൻ ആലാമി പള്ളി,സി. നാരായണൻ ബി സുരേന്ദ്രൻ ദിനേശൻ മൂലകണ്ടം, ലിജിൻ, ബാബുരാജ് നെല്ലിക്കട്ട് , തുടങ്ങിയവർ പങ്കെടുത്തു

 

 

ചിത്രംഅടിക്കുറിപ്പ്

സർവീസിൽ നിന്നും വിരമിച്ചമണി രാജിന്ആർട്ട് ഫോറം പ്രസിഡണ്ട് വി.സുരേഷ് മോഹൻ സ്നേഹോപഹാരം നൽകുന്നു

Categories
Kasaragod Latest news main-slider top news Uncategorised

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ പാട്ടിന്റെ അലയൊലി തീർത്ത് നഞ്ചിയമ്മ

 

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ഞായറാഴ്ച്ച നടന്ന സാംസ്കാരിക സദസ്സിൽ മുഖ്യാതിഥിയായി ഗായികയും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ നഞ്ചിയമ്മ.

കാ സർകോട് ജില്ലയിൽ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. സിനിമയിൽ ആലപിച്ച ഗാനങ്ങൾ നിറഞ്ഞ വേദിക്ക് മുന്നിൽ വീണ്ടും പാടാനും നഞ്ചിയമ്മ മറന്നില്ല.

 

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ അധ്യക്ഷത വഹിച്ചു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നഞ്ചിയമ്മയ്ക്ക് ഉപഹാരം നൽകി. സംഘാടക സമിതി ഗതാഗത കമ്മിറ്റി ചെയർമാൻ രാജേഷ് പള്ളിക്കര സ്വാഗതവും ടി.സി.സുരേഷ് നന്ദിയും പറഞ്ഞു.

 

ഫോട്ടോ ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നത്തിൽ മുഖ്യാതിഥിയായി സംസാരിക്കുന്ന ഗായിക നഞ്ചിയമ്മ

 

 

 

 

ബേക്കൽ ഫെസ്റ്റിന് മാറ്റ് കൂട്ടാൻ വ്യവസായ മേളയും

 

 

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് നടത്തുന്ന വ്യവസായ വാണിജ്യ പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നത്. ഭക്ഷ്യ ഉത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഗൃഹ നിർമ്മാണ വസ്തുക്കൾ, പാള പ്ലേറ്റ് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഇതര ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി വിവിധങ്ങളായ പ്രദർശനങ്ങളുടെ 32 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ ഭക്ഷ്യ വിപണന മേളയുടെ സമീപം ഒരുക്കിയിരിക്കുന്ന വ്യവസായ വാണിജ്യ പ്രദർശന വിപണന മേള രാത്രി പതിനൊന്ന് വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം.

 

 

ഉദ്ഘാടനം ചെയ്തു

 

 

ജില്ലാ പഞ്ചായത്തിന്റെ പ്രദർശന വിപണന മേള സി.എച്ച് കുഞ്ഞമ്പു എം.എൽ.എയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും ഉദ്ഘാടനം ചെയ്തു.

 

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.ആദിൽ മുഹമ്മദ്, മാനേജർ കെ.പി.സജീർ തുടങ്ങിയവർ പങ്കെടുത്തു.

 

ഫോട്ടോ പ്രദർശന വിപണന മേള സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

 

 

 

ബേക്കൽ ഫെസ്റ്റിൽ ഇന്ന് ( ഡിസംബർ 25)

 

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക രാവിൽ പ്രമുഖ പ്രഭാഷകൻ വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ) ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മുഖ്യാതിഥിയാവും. രാത്രി ഏഴിന് പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ്.

Back to Top