എൻ സി പി കാസറഗോഡ് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചേരിതിരിഞ്ഞു ബഹളം വെച്ചു.

Share

എൻ സി പി കാസറഗോഡ് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി

ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചേരിതിരിഞ്ഞു ബഹളം വെച്ചു.

കാഞ്ഞങ്ങാട് കാസറഗോഡ് ജില്ലാ എൻ സി പി യിൽ ചാക്കോ പക്ഷവും തോമസ് കെ തോമസ് പക്ഷവും തമ്മിലുള്ള വിഭഗീയത ജില്ലാ കമ്മിറ്റിയിലും പരസ്യമായി. മുൻ ജില്ലാ പ്രസിഡന്റും അനുയായികളും കൂടിജില്ലയിൽ തോമസ് ചാണ്ടി ഫൌണ്ടേഷന് രൂപം കൊടുത്തതിൽ ചാക്കോ പക്ഷം പരസ്യമായി തന്നെ എതിർപ്പ് പ്രകടിപ്പിക്കുകയായിയിരുന്നു. സംസ്ഥാന അധ്യക്ഷൻ ചാക്കോയുടെ അനുമതിയില്ലാതെ ഒരു പരിപാടിയും എൻ സി പി യുടെയോ എൻ സി പി നേതാക്കളുടെയോ പേരിൽ ജില്ലയിൽ നടത്താൻ സമ്മതിക്കില്ലായെന്നു ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റും കൂടി നേതാക്കൾക്കും പ്രവർത്തകർക്കും താകീത് നൽകി.

മുൻ ജില്ല പ്രസിഡന്റും അനുയായികളും കൂടി കഴിഞ്ഞാഴ്ച തോമസ് ചാണ്ടി ഫൌണ്ടേഷന് രൂപം കൊടുത്തിരുന്നു ഇതാണ് ചാക്കോ പക്ഷത്തിനു എതിർപ്പിന് കാരണമായത്.

നേരത്തെ എൻ സി പി ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ കാസറഗോഡ് കേന്ദ്രീകരിച്ചു നടത്തുന്ന പെൺ വാണിഭ സംഘത്തിന്റെ പിടിയിലാണെന്നുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്.

കാസറഗോഡ് ജില്ലയിൽ ചാക്കോ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെല്ലാം ഒരേ തട്ടിലാണെന്നതും ജില്ലയിലെ ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയാണ്.

അതിനിടയിൽ ദേശീയ തലത്തിൽ ശരത് പവാറും അജിത് പവാറും തമ്മിലുള്ള കൊടിയും ചിന്നത്തിനും വേണ്ടിയുള്ള നിയമ പോരാട്ടം അന്തിമ ഘട്ടത്തിലേക് എത്തി ഇരു വിഭാഗങ്ങളിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വാദങ്ങൾ കേൾക്കുകയും തെളിവുകൾ ഹാജരാക്കി വാങ്ങുകയും ചെയ്തതിൽ ഈ മാസവസാനത്തോട് കൂടി വിധി വരുമെന്നാണ് അറിയാൻ കഴിയുന്നത്. കൊടിയും ചിന്നവും അജിത് പവാർ വിഭാഗത്തിനു തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സംഘം.

Back to Top