ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ പാട്ടിന്റെ അലയൊലി തീർത്ത് നഞ്ചിയമ്മ

Share

 

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ഞായറാഴ്ച്ച നടന്ന സാംസ്കാരിക സദസ്സിൽ മുഖ്യാതിഥിയായി ഗായികയും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ നഞ്ചിയമ്മ.

കാ സർകോട് ജില്ലയിൽ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. സിനിമയിൽ ആലപിച്ച ഗാനങ്ങൾ നിറഞ്ഞ വേദിക്ക് മുന്നിൽ വീണ്ടും പാടാനും നഞ്ചിയമ്മ മറന്നില്ല.

 

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ അധ്യക്ഷത വഹിച്ചു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നഞ്ചിയമ്മയ്ക്ക് ഉപഹാരം നൽകി. സംഘാടക സമിതി ഗതാഗത കമ്മിറ്റി ചെയർമാൻ രാജേഷ് പള്ളിക്കര സ്വാഗതവും ടി.സി.സുരേഷ് നന്ദിയും പറഞ്ഞു.

 

ഫോട്ടോ ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നത്തിൽ മുഖ്യാതിഥിയായി സംസാരിക്കുന്ന ഗായിക നഞ്ചിയമ്മ

 

 

 

 

ബേക്കൽ ഫെസ്റ്റിന് മാറ്റ് കൂട്ടാൻ വ്യവസായ മേളയും

 

 

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് നടത്തുന്ന വ്യവസായ വാണിജ്യ പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നത്. ഭക്ഷ്യ ഉത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഗൃഹ നിർമ്മാണ വസ്തുക്കൾ, പാള പ്ലേറ്റ് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഇതര ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി വിവിധങ്ങളായ പ്രദർശനങ്ങളുടെ 32 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ ഭക്ഷ്യ വിപണന മേളയുടെ സമീപം ഒരുക്കിയിരിക്കുന്ന വ്യവസായ വാണിജ്യ പ്രദർശന വിപണന മേള രാത്രി പതിനൊന്ന് വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം.

 

 

ഉദ്ഘാടനം ചെയ്തു

 

 

ജില്ലാ പഞ്ചായത്തിന്റെ പ്രദർശന വിപണന മേള സി.എച്ച് കുഞ്ഞമ്പു എം.എൽ.എയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും ഉദ്ഘാടനം ചെയ്തു.

 

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.ആദിൽ മുഹമ്മദ്, മാനേജർ കെ.പി.സജീർ തുടങ്ങിയവർ പങ്കെടുത്തു.

 

ഫോട്ടോ പ്രദർശന വിപണന മേള സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

 

 

 

ബേക്കൽ ഫെസ്റ്റിൽ ഇന്ന് ( ഡിസംബർ 25)

 

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക രാവിൽ പ്രമുഖ പ്രഭാഷകൻ വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ) ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മുഖ്യാതിഥിയാവും. രാത്രി ഏഴിന് പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ്.

Back to Top