Categories
Kasaragod Latest news National top news

പുല്ലൂർ തടത്തിൽ ഇ എം എസ് സ്മാരക ഗ്രാഥാലയത്തിന്റെ 15 ആം വാർഷികവും, ഇ എം എസ് അനുസ്മരണവും സംഘടിപ്പിച്ചു,

പുല്ലൂർ തടത്തിൽ ഇ എം എസ് സ്മാരക ഗ്രാഥാലയത്തിന്റെ 15 ആം വാർഷികവും, ഇ എം എസ് അനുസ്മരണവും സംഘടിപ്പിച്ചു, വാർഷികാഘോഷം ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി വേണുഗോപാലൻ മാസ്റ്റർ നിർവഹിച്ചു, ഇ എം എസ് അനുസ്മരണം പ്രമുഖ വാഗ്മിയും സാംസ്‌കാരിക പ്രവർത്തകനുമായ രവി ഏഴോo നടത്തി.ഗ്രന്ഥാലയം പ്രസിഡന്റ്‌ കെ ടി ഗംഗാധരൻ അദ്യക്ഷം വഹിച്ചു, സി പി എം ചാലിങ്കാൽ ലോക്കൽ സെക്രെട്ടറി ഷാജി എടമുണ്ട, പുല്ലൂർ പെരിയ പഞ്ചായത്ത്‌ സമിതി കൺവീനർ അബ്ദുൾ ലത്തീഫ്,13 വാർഡ് മെമ്പർ പ്രീതി, ഗ്രന്ഥാലയം രക്ഷധികാരി പി കൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി, ഗ്രന്ഥാലയ പരിധിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ടി കെ പ്രഭാകരൻ,അനുഷ. അനാമിക മധു , കീർത്തന പി,അരുണിമ രാജ്,ദേവദാസ് കെ എന്നിവരെ അനുമോദിച്ചു, തുടർന്ന് ഗ്രന്ഥാലയ പ്രവർത്തകരുടെ കൈകൊട്ടിക്കളിയും, കലാപരിപാടികളും അവതരിപ്പിച്ചു സംഘാടക സമിതി ചെയർമാൻ എ അശോകൻ സ്വാഗതവും ഗ്രന്ഥാലയം സെക്രെട്ടറി മണികണ്ഠൻ നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider National

അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി

സൂറത്ത്∙ 2019-ലെ ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി.

കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ഇതോടെ രാഹുലിന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ചോദ്യം വീണ്ടും ഉയർന്നു.

രാഹുലിന്റെ അപേക്ഷയിൽ ഈ മാസം 13ന് കോടതി 5 മണിക്കൂർ വാദം കേട്ടിരുന്നു. മാപ്പ് പറയാൻ കൂട്ടാക്കാത്ത രാഹുൽ അഹങ്കാരിയാണെന്നും സ്റ്റേ നൽകരുതെന്നുമായിരുന്നു പരാതിക്കാരനും ബിജെപി നേതാവുമായ പൂർണേശ്മോദിയുടെ വാദം. രാഹുൽ നൽകിയ അപേക്ഷയിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്

രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും പൂർണേഷ് മോദി അവകാശപ്പെട്ടിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ച രാഹുല്‍, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു പരാമര്‍ശമെന്നും വാദിച്ചെങ്കിലും കോടതിയിൽ വിലപ്പോയില്ല.

കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേസിന്റെ വിചാരണ നടപടികൾ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ പുനഃരാരംഭിച്ചത്. അന്തിമ വാദത്തിനു ശേഷം ഐപിസി സെക്‌ഷൻ 504 പ്രകാരം രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവിച്ചത്. 10,000 രൂപ കെട്ടിവച്ച് ഉടന്‍ തന്നെ രാഹുൽ ജാമ്യം നേടിയിരുന്നു.

മാർച്ച് 23 മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചു.

മാർച്ച് 24: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കി.

മാർച്ച് 27: എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.

ഏപ്രിൽ 3: രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ രണ്ട് അപേക്ഷകളാണ് സമർപ്പിച്ചത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കിൽ അപ്പീൽ തീർപ്പാക്കുന്നത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനും. സെഷൻസ് കോടതി, ജാമ്യകാലാവധി നീട്ടി നൽകി

ഏപ്രിൽ 13: കോടതി ഇരു കക്ഷികളുടെയും (രാഹുൽ ഗാന്ധിയുടെയും പരാതിക്കാരനായ പൂർണേഷ് മോദിയുടെയും) വാദം കേട്ട് വിധി പറയുന്നത് ഏപ്രിൽ 20 ലേക്ക് മാറ്റി.

ഏപ്രിൽ 14: രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനുള്ള നടപടികൾ ആരംഭിച്ചു.

Categories
Latest news main-slider National top news

യുപിയിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി

ലക്‌നൗ: ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങള്‍ക്കു പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും യുപിയില്‍ ഒരു കൊലപാതകം കൂടി. പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ചു കൊലപ്പെടുത്തി.

ജലൗന്‍ ജില്ലയിലാണ് സംഭവം. ബിഎ വിദ്യാര്‍ത്ഥിനിയായ രോഷ്നി അഹിര്‍വാര്‍ (21)ആണ് കൊല്ലപ്പെട്ടത്. കോട്വാലിയിലെ രാം ലഖാന്‍ പട്ടേല്‍ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് റോഷ്നി. രാവിലെ 11ഓടെ കോളജില്‍ പരീക്ഷ കഴിഞ്ഞു മടങ്ങുംവഴിയാണ് ബൈക്കിലെത്തിയ അക്രമിസംഘം പെണ്‍കുട്ടിയെ വെടിവച്ചുവീഴ്‌ത്തിയത്. പെണ്‍കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു.

 

ഓടിക്കൂടിയ നാട്ടുകാര്‍ പ്രതികളെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ രക്ഷപെട്ടു. സംഭവം നടന്നസ്ഥലത്ത് നിന്നും പൊലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ് അഹിര്‍വാര്‍ എന്നയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

 

അതിനിടെ, അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകത്തില്‍ കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് താക്കൂറാണ് ഹര്‍ജി നല്‍കിയത്.പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സിബിഐക്ക് കൈമാറാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് അമിതാഭ് താക്കൂര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനാല്‍ കേസ് സംബന്ധിച്ച മുഴുവന്‍ സത്യവും എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേസില്‍ ഉടനടി നടപടിയെടുക്കേണ്ടതുണ്ട്. വിഷയത്തില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

 

 

Categories
Kasaragod Latest news National top news

നിട്ടടുക്കംമാരിയമ്മദേവീക്ഷേത്രം മഹാപൂജ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി തിരുവാതിരയും കൈകൊട്ടി കളിയും നടന്നു

കാഞ്ഞങ്ങാട്:- നിട്ടടുക്കംമാരിയമ്മ ദേവീക്ഷേത്രം9 വർഷങ്ങൾക്കു ശേഷം ഈ മാസം 11 മുതൽ 18 വരെനടക്കുന്നമഹാ പൂജകളിയാട്ട ഉത്സവത്തിന്റെഭാഗമായിതിരുവാതിരയും കൈകൊട്ടിക്കളിയും നടന്നു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള5 ടീമുകളാണ്പരിപാടിയിൽ പങ്കെടുത്തത്.ടീമുകൾ എല്ലാം ചേർന്ന്കളിവിളക്ക് കൊളുത്തിയാണ്കലാപരിപാടി തുടങ്ങിയത്. നീലേശ്വരം തളിയിൽ ക്ഷേത്രം,പുല്ലൂർ മധുരംപാടി മാതൃ സമിതി,സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ടീംഎന്നിവരുടെ തിരുവാതിരയും,ശ്രീ മാതോത്ത് ടീം,ശ്രീദുർഗ്ഗ മേലാംകോട് ടീംഎന്നിവരുടെ കൈ കൊട്ടി കളിയും അരങ്ങേറിപരിപാടി കാണുന്നതിന്നിരവധി ആളുകൾക്ഷേത്രത്തിൽ എത്തി

Categories
Kasaragod Latest news National top news

പൂരക്കളി – മറത്തുകളി കലാകാരൻകക്കുന്നം പത്മനാഭനു പട്ടും വളയും സമ്മാനിച്ച് പണിക്കർ പദവി നൽകും

നീലേശ്വരം: പൂരക്കളി – മറത്തുകളി കലാകാരൻ കക്കുന്നം പത്മനാഭന് (61) പട്ടും വളയും സമ്മാനിച്ച് പണിക്കർ പദവി നൽകും.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പുളിയക്കാട്ട് പുതിയ സ്ഥാനം വിഷ്ണുമൂർത്തി ദേവസ്ഥാനമാണ് പട്ടും വളയും സമ്മാനിക്കുന്നത്. 22ന് രാവിലെ നീലേശ്വരം കിണാവൂർ കോവിലകത്താണ് ചടങ്ങ്. തൃക്കരിപ്പൂർ കക്കുന്നം സ്വദേശിയായ സി. പത്മനാഭൻ കഥാപ്രസംഗവേദിയിലും സംഗീത വേദികളിലും സജീവമായിരുന്നു. തൃക്കരിപ്പൂരിലെ എ.കെ.കുഞ്ഞിരാമൻ പണിക്കരുടെ ശിക്ഷണത്തിൽ 2014 ലാണ് പൂരക്കളി -മറത്തു കളി രംഗത്തെത്തിയത്. കഥാപ്രാസംഗികൻ കെ.എൻ.കീപ്പേരിയുടെ ശിക്ഷണത്തിൽ 1995 വരെ കാസർകോട്, കണ്ണൂർ ജില്ലകളിലെ ഉത്സവവേദികളിൽ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. ആകാശവാണി കണ്ണൂർ നിലയത്തിലെ യുവവാണി ഗായകർക്കായി 25 ൽ അധികം ലളിതഗാനങ്ങൾ എഴുതി സ്വയം ചിട്ടപ്പെടുത്തി. നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ 1989 ൽ ആദ്യമായി നടത്തിയ ഉത്തരമേഖലാ ലളിതഗാന മത്സരത്തിലെ വിജയിയായിരുന്നു. നാടകങ്ങൾക്കു വേണ്ടിയും ഭക്തിഗാനമേളകളിലും 10 വർഷത്തോളം പുല്ലാങ്കുഴൽ വായിച്ചു.

2002 ൽ കെഎസ്ഇബിയിൽ ലൈൻമാൻ ആയി ജോലിയിൽ പ്രവേശിച്ച് 2018ൽ ഓവർസീയറായി വിരമിച്ചു. സർവീസിലിരിക്കെ 2014ൽ ആണ് ആദ്യമായി പൂരക്കളി രംഗത്തെത്തിയത്.

ചെറുവാച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് രാമന്തളി കുറുവ ന്തട്ട കഴകം, നീലേശ്വരം പള്ളിക്കര പാലരെക്കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലും കളിച്ചു. പൂരക്കളി, മറുത്തു കളിയുടെ പ്രചാരണത്തിനായി സ്വന്തം പേരിൽ യൂട്യൂബ് ചാനലും നടത്തി വരുന്നു. ഭാര്യ: എം.പി.തമ്പായി. ഏക മകൻ ശ്രീലാൽ തൃക്കരിപ്പൂർ കീബോർഡ് ആർട്ടിസ്റ്റ് ആണ്.

Categories
International Kasaragod Latest news National top news

സര്‍വ്വനാശത്തിലേക്കാണ് പോവുന്നത് !’ AI ആണവ യുദ്ധത്തേക്കാള്‍ വിനാശകരമെന്ന് ഗവേഷകർ 

സര്‍വ്വനാശത്തിലേക്കാണ് പോവുന്നത് !’ AI ആണവ യുദ്ധത്തേക്കാള്‍ വിനാശകരമെന്ന് ഗവേഷകർ

സാങ്കേതിക വിദ്യ പുതുയുഗത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലേക്ക്. മനുഷ്യനെ മറികടക്കും വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നേറുന്നത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ രീതിയില്‍ ഡാറ്റ കൈകാര്യം ചെയ്യാന്‍ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുന്നുണ്ട്.

മനുഷ്യനെ പോലെ ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ജിപിടി4 എന്ന നിര്‍മിതബുദ്ധി ഏവരെയും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു.

ഒരു വശത്ത് മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാന്‍ എഐ സഹായിക്കും എന്ന പ്രത്യാശിക്കുമ്പോഴും മറുവശത്ത് അതേ കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. അത്തരം ഒരു മുന്നറിയിപ്പ് നല്‍കുകയാണ് എഐ ഗവേഷകനായ എലിസര്‍ യുഡ്‌കോവ്‌സ്‌കി.

അതി മാനുഷികമായ ബുദ്ധിശേഷിയുള്ള ഇത്തരം സംവിധാനങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ചില്ലെങ്കില്‍ ഭൂമിയിലെ എല്ലാവരും മരണപ്പെടും എന്ന് എലിസര്‍ യുഡ്‌കോവ്‌സ്‌കി ടൈം മാഗസിനിൽ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ബെര്‍ക് ലിയിലെ മെഷീന്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് അദ്ദേഹം.

ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നൈയ്ക് ഉള്‍പ്പടെ നിരവധിയാളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു തുറന്ന കത്ത് പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഈ കത്തില്‍ പറയുന്ന ആവശ്യങ്ങള്‍ പോലും യഥാര്‍ത്ഥ പ്രശ്‌നത്തെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് എലിസര്‍ യുഡ്‌കോവ്‌സ്‌കി പറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം ഈ കത്തില്‍ പങ്കാളിയായിട്ടില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹം പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് മത്സരിച്ചാല്‍ മനുഷ്യര്‍ പരാജയപ്പെടുകയേ ചെയ്യുകയുള്ളൂ. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം എന്ന് അദ്ദേഹം പറയുന്നു.

എഐയുടെ വെല്ലുവിളികള്‍ മനസിലാക്കാന്‍ നമ്മള്‍ ഇനിയും തയ്യാറെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍, അതിശക്തമായൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആരെങ്കിലും നിര്‍മിച്ചെടുത്താല്‍, തൊട്ടുപിന്നാലെതന്നെ മനുഷ്യവര്‍ഗത്തിലെ ഓരോരുത്തരും ഭൂമിയിലെ എല്ലാ ജീവിവര്‍ഗങ്ങളും ചത്തൊടുങ്ങും എന്നാണ് ഞാന്‍ കരുതുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്വയം തിരിച്ചറിയാന്‍ കഴിവുണ്ടോ എന്ന് കണ്ടെത്തുക എങ്ങനെയാണെന്ന് നമ്മള്‍ക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.

ഗവേഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്വയം ചിന്തിക്കാന്‍ ശേഷിയുള്ളൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിക്കപ്പെട്ടാല്‍ ബുദ്ധിയുള്ളൊരു ജീവിയുടെ എല്ലാ ധാര്‍മിക പ്രശ്‌നങ്ങളും അതിനുമുണ്ടാവും. ആരിലും കീഴ്‌പ്പെടാതിരിക്കാനുള്ള അവകാശവും അതിനുണ്ടാവും.

അതിമാനുഷിക ബുദ്ധി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തന്നെ ദശാബ്ദങ്ങള്‍ വേണ്ടിവന്നേക്കും. ആ പരിഹാരവും എല്ലാവരും കൊല്ലപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാവും. ചിലപ്പോള്‍ അപ്പോഴേക്കും നമ്മളെല്ലാം മരിച്ചിട്ടുണ്ടാവും അദ്ദേഹം പറഞ്ഞു.

Categories
Kerala Latest news main-slider National

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയില്‍

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയില്‍. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. എ.കെ.ആന്റണി വൈകിട്ട് 5.30ന് കെപിസിസി ആസ്ഥാനത്ത് പ്രതികരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.

പിന്നീട് കോൺഗ്രസിനെ വിമർശിച്ച് പലതവണ രംഗത്തെത്തി. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിലിന്‍റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.

കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

 

ഒരു കുടുംബത്തെ രക്ഷിക്കലാണ് ധർമമെന്ന് കോൺഗ്രസുകാർ വിശ്വസിക്കുന്നുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ച എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി. തന്റെ ധർമം രാജ്യത്തെ സേവിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം നിറവേറ്റാൻ പ്രവർത്തിക്കുമെന്നും അനിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഭഗവദ്ഗീത ഉദ്ധരിച്ചാണ് അനിൽ സംസാരിച്ചു തുടങ്ങിയത്. രാജ്യത്തെ ഉന്നതങ്ങളിലേക്ക് എത്തി‌‌‌‌ക്കാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. ബിജെപി രാജ്യത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് കൃത്യമായി നടപ്പിലാക്കുന്നതിന് പ്രധാനമന്ത്രിയും പാർട്ടിയും പ്രതിജ്ഞാബദ്ധരാണ്. യുവാക്കളുടെ പ്രതിനിധിയെന്ന നിലയ്ക്ക് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾക്കൊപ്പം പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നു കരുതുന്നുവെന്നും അനിൽ പറഞ്ഞു. ബിജെപിയുടെ 44–ാം സ്ഥാപകദിനത്തിൽ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയതിന് അനിൽ നേതൃത്വത്തിന് നന്ദി അറിയിച്ചു.

 

Categories
Kerala Latest news main-slider National

ഷാറുഖിന്റെ ഭീകരബന്ധം പറയാറായിട്ടില്ല, ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്താനാകില്ല: ഡിജിപി

കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീവച്ച പ്രതി ഷാറുഖ് സെയ്ഫിക്ക് വിശദമെഡിക്കല്‍ പരിശോധന നടത്തുമെന്ന് ഡിജിപി അനില്‍കാന്ത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധന ആവശ്യമാണ്. ആരോഗ്യസ്ഥിതി മനസിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യല്‍. ഭീകരബന്ധമടങ്ങമുള്ള കാര്യങ്ങൾ നിലവിൽ പറയാറായിട്ടില്ല. ആക്രമണത്തിന്റെ പൂർണചിത്രം ലഭിച്ചാൽമാത്രമേ യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂയെന്ന് അനിൽകാന്ത് പറഞ്ഞു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ ആരംഭിക്കും. അതിനുശേഷം മാത്രമേ കുറ്റം സമ്മതിച്ചോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാകൂ. ചോദ്യം ചെയ്യലിൽ പ്രതി പറയുന്നതെന്തും പരിശോധിക്കേണ്ടതുണ്ട്. മഹാരാഷ്ട്ര പൊലീസ്, പ്രത്യേക അന്വേഷണസംഘം, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയതെന്നും ഡിജിപി അനിൽകാന്ത് പറഞ്ഞു.

 

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഷാറുഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോവുകയായിരുന്നു. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല. ശേഷം, വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിക്കു സമീപത്തുള്ള െപാലീസ് സർജന്റെ ഓഫിസിലെത്തിക്കുകയായിരുന്നു.

ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്നാണ് ഷാറുഖിന്റെ മൊഴി. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നും മൊഴിയിൽ പറയുന്നു. എന്നാൽ, ഷാറുഖിന്‍റെ മൊഴികള്‍ പലതും ആലോചിച്ചുറപ്പിച്ച നുണയെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണം എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയിട്ടില്ല. തീയിട്ട ശേഷം ഷാറുഖ് ട്രെയിനില്‍ തിരിച്ചുപോയത് ടിക്കറ്റെടുക്കാതെയായിരുന്നു. ജനറല്‍ കംപാര്‍ട്മെന്‍റില്‍ മുഖം മറച്ചിരുന്നു. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടര്‍ന്നുവെന്നും ഷാറുഖിന്റെ മൊഴിയിൽ പറയുന്നു. കണ്ണൂരിൽനിന്ന് എറണാകുളം – അജ്മേർ മരുസാഗർ എക്സ്പ്രസിലാണ് കേരളം വിട്ടത്.

 

Categories
Kerala Latest news main-slider National

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് : മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ അറസ്റ്റിലായ സെയ്ഫി ഡല്‍ഹി സ്വദേശി

ന്യൂഡല്‍ഹി:മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ അറസ്റ്റിലായ സെയ്ഫി ഡല്‍ഹി സ്വദേശി; നോയ്ഡയില്‍ പൊലീസ് പുറത്തിവിട്ട ചിത്രം തിരിച്ചറിഞ്ഞു കുടുംബാംഗങ്ങളും പ്രതിയെ കേരള പൊലീസിന് കൈമാറി; അറസ്റ്റ് സ്ഥിരീകരിച്ച്‌ റെയില്‍വെ മന്ത്രിയും

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷഹരൂഖ് സെയ്ഫി ഡല്‍ഹി സ്വദേശിയെന്ന് സ്ഥിരീകരണം. ഇയാള്‍ നോയിഡയിലെ മരപ്പണിക്കാരന്‍ തന്നെയാണ്. സൈബറിടത്തില്‍ വൈറലായ മരണപ്പണിക്കാരനും ഇയാളാണ്. എന്തിനാണ് ഇയാള്‍ തീവണ്ടിക്ക് തീയിട്ടത് എന്നതാണ് ഇനി അറിയാനുള്ളത്. നോഡിയ സ്വദേശിയായ വ്യക്തി എന്തിന് കേരളത്തില്‍ എത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് ദുരൂഹമായി നില്‍ക്കുന്നത്.

ഇന്നലെ ഷാരൂഖിന്റെ ഷഹീന്‍ ബാഗിലെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അതേസമയം,പുറത്ത് വിട്ട പ്രതിയുടെ ചിത്രം ഈ ഷാരൂഖ് സെയ്ഫിയുടേത് തന്നെയാണ് എന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സെയഫിയെ മാര്‍ച്ച്‌ 31 മുതല്‍ കാണാനില്ലെന്ന് പിതാവ് ഫക്രുദ്ദീന്‍ സെയ്ഫി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഷാരൂഖ് സെയ്ഫി കേരളത്തില്‍ പോയിട്ടില്ലെന്നും തന്റെ മകന് നന്നായി ഇംഗ്ലീഷ് അറിയില്ലെന്നുമായിരുന്നു പിതാവ് പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പിതാവിന്റെ ഒപ്പം തടിഉരുപ്പടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കി വില്‍ക്കുന്നയാളാണ് 24 കാരനായ സെയ്ഫി. കാണാതാകുന്നതിനു മുന്‍പ് ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്ബറുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണു ഡല്‍ഹി പൊലീസ് ഷഹീന്‍ ബാഗിലെ വസതിയില്‍ എത്തിയത്. ഷാറൂഖ് സെയ്ഫിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി റെയില്‍വേ പൊലീസ് നോയ്ഡയിലെത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമി നോയിഡ സ്വദേശിയെന്ന് സംശയം പൊലീസ് പങ്കുവെച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ഫോണിന്റെ IMEA കോഡില്‍ നിന്നാണ് നോയിഡ സ്വദേശിയെന്ന സൂചന ലഭിച്ചത്. മൊബൈലില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല. പ്രതിയുടെ രേഖാ ചിത്രവുമായി സാദൃശ്യമുള്ള ആള്‍ ചികിത്സ തേടിയെന്ന സംശയത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ റെയില്‍വെ പൊലീസ് പരിശോധന നടത്തിയിരുന്നു.

അതേസമയം മഹാരാഷ്ട്ര എടിഎസ് പിടികൂടിയ സെയ്ഫിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം, പ്രതിയുടെ അറസ്റ്റ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചു. ത്നഗിരിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.നോയ്ഡയില്‍ മരപ്പണിക്കാരനായ സെയ്ഫിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പിടിയിലായ ആളിന് ട്രെയിനില്‍ കണ്ട ആളുമായി രൂപസാദൃശ്യമുണ്ടെന്ന് സാക്ഷി ലതീഷ് പറഞ്ഞിരുന്നു. പൊലീസ് പുറത്ത് വിട്ട ചിത്രത്തില്‍ പ്രതി സെയ്ഫിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്.

വിവിധ ഏജന്‍സികളുടെ സാഹയത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് പ്രതിയെ പൊലീസ് പിടികൂിയത്. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പ്രതി അവിടെ നിന്നും അജ്മീറിലേക്ക് പോകാനും പദ്ധതിയിട്ടിരുന്നു. മുംബൈ എടിഎസ് സ്ഥലത്ത് എത്തിയതോടെ പ്രതി രക്ഷപെടുകയായിരുന്നു. പിന്നാലെ നടന്ന തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്

ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ അക്രമി പെട്രോളൊഴിച്ച്‌ യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാര്‍ട്ടുമെന്റിലാണ് ആക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകള്‍ രണ്ടരവയസുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടുമണിക്കാണ് പൊലീസ് നടത്തിയ പരിശോധനയില്‍ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തുന്നത്. ബാഗില്‍ ദ്രാവകം നിറച്ച കുപ്പിയടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തുന്നത്. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും ബാഗ് വിശദമായി പരിശോധിച്ചു. ബാഗില്‍ നിന്ന് മൊബൈല്‍ ഫോണും പെട്രോള്‍ നിറച്ച കുപ്പിയും കണ്ടെത്തി. തിയ്യതി വെച്ച്‌ ഡയറി പോലെ എഴുതിയ നോട്ട്ബുക്കും ബാഗിലുണ്ടായിരുന്നു. ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. നിരവധി ആണികളും ടിഫിന്‍ ബോക്സും കണ്ടെത്തി. ടിഫിന്‍ ബോക്സില്‍ ഭക്ഷണമാണ് ഉണ്ടായിരുന്നത്. കണ്ണട, നാണയങ്ങള്‍, ടീ ഷര്‍ട്ട് എന്നിവയും ബാഗിലുണ്ടായിരുന്നു. മാര്‍ച്ച്‌ 30നാണ് ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

മോട്ടറോള കമ്പനിയുടെ സിം കാര്‍ഡ് ഇല്ലാത്ത പഴയ മൊബൈല്‍ ഫോണാണ് ബാഗിലുണ്ടായിരുന്നത്. ഫോണില്‍ നിന്ന് പോയ കോളുകള്‍, ഫോണിലേക്ക് വന്ന കോളുകള്‍, അവസാനത്തെ ടവര്‍ ലൊക്കേഷന്‍ അടക്കം കണ്ടെത്താനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. ബാഗില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് രേഖപ്പെടുത്തിയത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്. നോയിഡ വിലാസമുള്ള സ്ലിപ്പും കണ്ടെത്തിയിരുന്നു

Categories
Latest news main-slider National top news

കോഴി പക്ഷിയാണോ അതോ മൃഗമാണോ?; ഗുജറാത്ത് ഹൈക്കോടതി പരിശോധിക്കുന്നു

ന്യൂഡല്‍ഹി: കോഴിയാണോ, മുട്ടയാണോ ആദ്യം ഉണ്ടായത്? ഉത്തരം പറയാന്‍ ബുദ്ധിമുട്ടായ ഈ ചോദ്യം ഒരുപക്ഷേ കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ കോഴിയെ സംബന്ധിച്ച മറ്റൊരു ചോദ്യത്തില്‍ ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി. ചോദ്യം ഇതാണ്. കോഴിയെ മൃഗമായി കണക്കാക്കണമോ അതോ പക്ഷിയായി കണക്കാക്കണമോ?കശാപ്പുശാലകള്‍ക്ക് പകരം കോഴികളെ ഇറച്ചിക്കോഴി വില്‍ക്കുന്ന കടകളില്‍ വച്ച് കൊല്ലുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് കോഴി മൃഗമാണോ അല്ലയോ എന്ന ചോദ്യം ഹൈക്കോടതിക്ക് മുന്നില്‍ ഉയര്‍ന്നത്. സന്നദ്ധ സംഘടനകളായ അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാ സംഘ് എന്നിവരാണ് പൊതു താത്പര്യ ഹര്‍ജിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

മൃഗങ്ങളെ കശാപ്പുശാലകളില്‍ വച്ച് മാത്രമേ കൊല്ലാവൂ എന്ന് ഗുജറാത്ത് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി സൂറത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിക്കോഴി വില്‍ക്കുന്ന പല കടകളും അടച്ചിരുന്നു. ഇതിനെതിരെ കോഴി വില്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.കോഴിയെ മൃഗമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടാല്‍, പിന്നെ കശാപ്പ് ശാലകളില്‍ മാത്രമേ കോഴിയെ കൊല്ലാന്‍ കഴിയൂ.

 

 

 

Back to Top