കോഴി പക്ഷിയാണോ അതോ മൃഗമാണോ?; ഗുജറാത്ത് ഹൈക്കോടതി പരിശോധിക്കുന്നു

Share

ന്യൂഡല്‍ഹി: കോഴിയാണോ, മുട്ടയാണോ ആദ്യം ഉണ്ടായത്? ഉത്തരം പറയാന്‍ ബുദ്ധിമുട്ടായ ഈ ചോദ്യം ഒരുപക്ഷേ കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ കോഴിയെ സംബന്ധിച്ച മറ്റൊരു ചോദ്യത്തില്‍ ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി. ചോദ്യം ഇതാണ്. കോഴിയെ മൃഗമായി കണക്കാക്കണമോ അതോ പക്ഷിയായി കണക്കാക്കണമോ?കശാപ്പുശാലകള്‍ക്ക് പകരം കോഴികളെ ഇറച്ചിക്കോഴി വില്‍ക്കുന്ന കടകളില്‍ വച്ച് കൊല്ലുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് കോഴി മൃഗമാണോ അല്ലയോ എന്ന ചോദ്യം ഹൈക്കോടതിക്ക് മുന്നില്‍ ഉയര്‍ന്നത്. സന്നദ്ധ സംഘടനകളായ അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാ സംഘ് എന്നിവരാണ് പൊതു താത്പര്യ ഹര്‍ജിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

മൃഗങ്ങളെ കശാപ്പുശാലകളില്‍ വച്ച് മാത്രമേ കൊല്ലാവൂ എന്ന് ഗുജറാത്ത് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി സൂറത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിക്കോഴി വില്‍ക്കുന്ന പല കടകളും അടച്ചിരുന്നു. ഇതിനെതിരെ കോഴി വില്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.കോഴിയെ മൃഗമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടാല്‍, പിന്നെ കശാപ്പ് ശാലകളില്‍ മാത്രമേ കോഴിയെ കൊല്ലാന്‍ കഴിയൂ.

 

 

 

Back to Top