എൻ.സി.പി ഉദുമ ബ്ലോക്ക് കൺവെൻഷൻ പള്ളിക്കര ബീച്ച് പാർക്കിൽ ജില്ലാ പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം ചെയ്യുന്നു

എൻ.സി. പി ജില്ലാ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി
പാലക്കുന്ന്: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻ. സി. പി) യുടെ സംസ്ഥാന, ജില്ലാ, ബ്ലോക്ക് ഭാരവാഹികൾക്കും വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് രാജിവച്ച് എൻ.സി.പിയിൽ ചേർന്നവർക്കും ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പള്ളിക്കര ബീച്ച് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ. ടി മത്തായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി. ബാലൻ, അഡ്വ. സി.വി ദാമോദരൻ, ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദേവദാസ്, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം, എൻ. സി.പി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വസന്തകുമാർ കാട്ടുകുളങ്ങര, ദാമോദരൻ ബള്ളിഗെ, സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, എ.ടി വിജയൻ, സിദ്ദീഖ് കൈക്കമ്പ, എൻ. എം. സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്ധ്യ സുകുമാരൻ, പി. സി സീനത്ത്, എൻ. ഷമീമ, ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാൽ, ജനറൽ സെക്രട്ടറി മഞ്ജു ചെമ്പ്രകാനം, ട്രഷറർ ബീഫാത്തിമ കുണിയയും കൂടാതെ മുഹമ്മദ് കൈക്കമ്പ, ഉബൈദുള്ള കടവത്ത്, സതീഷ് പുതുച്ചേരി തുടങ്ങിയവരും പ്രസംഗിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി നാസർ പള്ളം സ്വാഗതവും ചന്ദ്രൻ മുളിയാർ നന്ദിയും പറഞ്ഞു.