ട്രെയിനിലെ ശുചിമുറിയില്‍ കയറി കഴുത്ത് മുറിച്ച് യുവാവ്; ടിക്കറ്റെടുത്തത് തിരുപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക്

Share

ട്രെയിനില്‍ കഴുത്ത് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം. ചെന്നൈ-മംഗലാപുരം ട്രെയിനിലാണ് ആത്മഹത്യാശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്‍ പ്രവീണിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിലാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്. ശുചിമുറിയില്‍ കയറി കഴുത്ത് മുറിക്കുകയായിരുന്നു. തിരുപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

പ്രവീണിന്റെ കഴുത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാൽ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല.

Back to Top