Categories
Kasaragod Latest news main-slider

ബിആർഡിസി’യുടെ കുടിവെള്ളം മുടങ്ങി, പമ്പ് കേടായിട്ട് ദിവസങ്ങളായി ജലഅതോറിട്ടിയുടെ അനാസ്ഥയെന്ന് ഉപയോക്താക്കൾ 

കിട്ടാത്ത വെള്ളത്തിന് ഒരു വർഷമായി പണം അടക്കുന്ന പാലക്കുന്നുകാരുടെ പരാതി വേറെയും

പാലക്കുന്ന് : ജല അതോറിട്ടിയുടെ കീഴിൽ ‘ബിആർഡിസി വെള്ളം’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന പദ്ധതി മുഖേന ഉദുമ, പള്ളിക്കര, അജാനൂർ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള വിതരണം മുടങ്ങിട്ട് ദിവസങ്ങൾ ഏറെയായി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ കൈയൊഴിയുന്നുവെന്ന് നാട്ടുകാർ.

ഈ പദ്ധതി മുഖേന കുടിവെള്ളമെത്തിക്കാൻ വിവിധ ഇടങ്ങളിലായി 12 പടുകൂറ്റൻ ടാങ്കുകളാണ് നിലവിലുള്ളത്.

കരിച്ചേരി പുഴയിൽ നിന്ന് ബെങ്ങാട്ടെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കാൻ അതിതീവ്ര ശക്തിയുള്ള മൂന്ന് പമ്പുകൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം കേടായിട്ട് വർഷങ്ങളായത്രേ . നിലവിലെ രണ്ടെണ്ണത്തിൽ ഒരു പമ്പ്കൂടി ഈയിടെ കേടായതാണ് ഇവിടങ്ങളിൽ ഇപ്പോൾ കുടിവെള്ള വിതരണം താറുമാറാകാൻ കാരണമെന്നറിയുന്നു. വേനൽ ചൂടിൽ വീട്ടുപറമ്പുകളിലെ ജല സ്രോതസ് വറ്റി വെള്ളം കിട്ടാതെ ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് ജല അതോറിട്ടിയുടെ വക മറ്റൊരു പ്രഹരം .

ജലഅതോറിട്ടിയുടെ ‘ബിആർഡിസി വെള്ളം’ പാലക്കുന്ന് ഭാഗത്തെ ഒട്ടേറെ വീടുകളിലെ കുഴലിലൂടെ ഒഴുക്ക് നിലച്ചിട്ട് ഒരു വർഷത്തിലേറെയായെന്നാണ് അവരുടെ പരാതി. കാഞ്ഞങ്ങാട് ഓഫീസിൽ പലപ്പോഴായി പരാതിപെട്ടിട്ടും കിട്ടാത്ത വെള്ളത്തിന് പണം അടച്ചുകൊണ്ടിരിക്കുന്നതാണ്

മാസത്തിൽ ഒന്നോ രണ്ടോ ദിവസം വെള്ളം ‘കിട്ടിയാൽ കിട്ടി’ എന്നതാണ് അവസ്ഥ. ദ്വൈമാസ മീറ്റർ റീഡിങ് മുറക്ക് നടക്കുന്നുണ്ട്. വെള്ളം ഉപയോഗിച്ചാലും ഇല്ലെങ്കിലും മിനിമം വെള്ളക്കരം അടച്ചല്ലേ പറ്റൂ. ഉപയോഗിക്കാൻ ഒരിറ്റ് കിട്ടിയില്ലെങ്കിലും മിനിമം ചാർജിലും അധിക തുക അടക്കാനുള്ള ബില്ലും ഇവിടെ പലർക്കും കിട്ടാറുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് പ്രതീക്ഷിച്ച് ടാപ്പ് തുറന്നുവെക്കുന്നതാണ് പലരുടെയും രീതി . വെള്ളത്തിന് പകരം കാറ്റ് മാത്രം പുറത്തേക്ക് വിടുമ്പോൾ മീറ്റർ പ്രവർത്തിക്കുന്നതാണ് റീഡിങ് കൂടാൻ കാരണം. ബിൽ തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ കാരണം അത് മതിയല്ലോ. മീറ്റർ റീഡിങ്ങിനായി എത്തുന്ന ജീവനക്കാരനോട് പരാതിപെട്ടാൽ അയാൾ നിസ്സഹായകനാകും.

ഈ വേനൽ കാലത്ത് കുടിവെള്ളം മുടങ്ങിയത് ബന്ധപ്പെട്ടവരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. സാങ്കേതിക കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. പമ്പ് റിപ്പയർ ചെയ്ത് ജലവിതരണം ഉടൻ ലഭ്യമാക്കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം. അതേ സമയം കുടിവെള്ള ദുരുപയോഗം തടയാൻ ജലഅതോറിട്ടിയുടെ മിന്നൽ പരിശോധനയും ഉണ്ടാകണം.

Categories
Kasaragod Latest news main-slider top news

പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ 1977 – 78 എസ് എസ് എൽ സി ബാച്ചിൻ്റെ കുടുംബ സംഗമം മാവുങ്കാൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്നു

പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ 1977 – 78 എസ് എസ് എൽ സി ബാച്ചിൻ്റെ കുടുംബ സംഗമം മാവുങ്കാൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്നു. നൂറോളം കുടുംബാo ഗ ങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ വെച്ച് രാഷ്ടപതിയുടെ വിശിഷ്ടാ സേവാ മെഡലും, അതിവിശിഷ്ട സേവാമെഡലും നേടീയ അടുക്കത്തിൽ നാരായണനെ ആദരിച്ചു. കുടുംബാംഗങ്ങളിൽ നിന്നും ഉന്നത വിജയം നേടീയ ഡോ: കെ.മീര, ഡോ: രചന കെ നായർ, ഡോ: ജ്യോതിഷ് രാജ് നമ്പിശൻ, നമിത നാരായണൻ, യോഗേഷ് രാജ് നമ്പീശൻ എന്നിവരെയും, സി ബി എസ് ഇ സംസ്ഥാന തലത്തിൽ ഇംഗ്ലിഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ കുമാരി ശ്രീ ഭദ്രയെയും അനുമോദിച്ചു.കടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ചടങ്ങിൽ ടി. കുഞ്ഞിരാമൻ നായർ , എം.ചന്ദ്രൻ ,കെ.എം വിജയകുമാർ, ഗൗരി, ശാരദ, എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

എൻഡോസൾഫാൻ : സമരം ജനപ്രതിനിധികൾ ഏറ്റെടുക്കണം. ഡോ:ഖാദർ മാങ്ങാട്

എൻഡോസൾഫാൻ :സമരം ജനപ്രതിനിധികൾ ഏറ്റെടുക്കണം.
ഡോ:ഖാദർ മാങ്ങാട്

എൻഡോസൾഫാൻ ദുരിത ബാധിതർ നടത്തുന്ന സമരം ഏറെറടുക്കാൻ അഞ്ച് എം.എൽ.എമാരും എം.പി.യും തയ്യാറാവണമെന്ന് ഡോ : ഖാദർ മാങ്ങാട് ആവശ്യപ്പെട്ടു.

മൂന്ന് മാസം പിന്നിട്ടിട്ടും ഇടതുപക്ഷം ഹൃദയ പക്ഷമാണെന്ന് ഉദ്ഘോഷിക്കുന്ന സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകത്തത് അമ്മമാരെ പട്ടിണിക്കിടുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു ഖാദർ മാങ്ങാട്.

എൻഡോസൾഫാൻ വിഷയത്തിൽ പൊതു സമൂഹം ഇടപെട്ട് സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഡോ:അജയകുമാർ കോടോത്ത് ആവശ്യപ്പെട്ടു.

ഡോ:അംബികാസുതൻ മാങ്ങാട് നിരാഹാരസമരം ഉദ്ഘാടനം ചെയ്തു .
ചർച്ച ചെയ്ത് സമരം അവസാനിപ്പിക്കാനുളള ശ്രമം സർക്കാർ നടത്തണമെന്ന് അംബികാസുതൻ ആവശ്യപ്പെട്ടു.

എം.കെ. അജിത അദ്ധ്യക്ഷം വഹിച്ചു.

ഡോ: ഖാദർ മാങ്ങാട്, ഡോ:അജയകുമാർ കോടോത്ത്,
അഡ്വ: ടി. വി. രാജേന്ദ്രൻ,
ഫറീന കോട്ടപ്പുറം എന്നിവർ ഐകൃദാർഢ്യ നിരാഹാരം നടത്തി.

ഡോ: ടി. എം. സുരേന്ദ്രനാഥ് , മോഹനൻ കുശാൽ നഗർ ,
വി.കമ്മാരൻ , ഉമേശൻ തൈക്കടപ്പുറം,
പി. മുരളീധരൻ ,
എച്ച് സൂര്യഭട്ട് , മാധവൻ കരിവെള്ളൂർ,
തമ്പാൻ മടിയൻ,
ഇ. തമ്പാൻ സംസാരിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും പി. ഷൈനി നന്ദിയും പറഞ്ഞു.

 

Categories
Kasaragod Kerala Latest news main-slider

കണ്ണൂര്‍ ചെറുകുന്ന് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികളാണ്.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു  അപകടം. കണ്ണപുരം പൊലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും കാർ കുത്തിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

മരിച്ചവരിൽ മണ്ഡപം ചൂരിക്കാട്ട് സുധാകരൻ (49), കാലിച്ചാനടുക്കം ശാസ്‌താംപാറ ശ്രീശൈലത്തിൽ കെ.എൻ.പദ്‌മകുമാർ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരുൾപ്പെടെ മൂന്ന് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരിച്ചത്.

പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് ഗ്യാസ് സിലിൻഡർ കയറ്റി പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികളാണ്.

 

Categories
Kasaragod Latest news main-slider top news

ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ്‌   പ്ലാറ്റിനം ജൂബിലി സമാപനവും ഭരണഘടനാശില്പം അനാച്ഛാദനവും മെയ് 2ന്

 

കാഞ്ഞങ്ങാട്:-കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയമായ ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ മെയ് രണ്ടിന് അവസാനിക്കും. സമാപന പരിപാടിയു പ്ലാറ്റിനം ജൂബിലിയുടെ സ്മരണാർത്ഥം പ്രത്യേകം തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ശില്പവും ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് വിരമിക്കുന്ന അധ്യാപകർക്കുള്ള ആദരം, വിദ്യാർഥി പ്രതിഭകൾക്കുള്ള അനുമോദനം,മെഗാ തിരുവാതിര,നാടൻ പാട്ട്, നൃത്തനൃത്ത്യങ്ങൾ, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളുടെ അവതരണവുമുണ്ടാകും.

ഒരു വർഷം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൻ്റെ ഭൗതിക സൗകര്യം വികസിപ്പിക്കുന്നതിനാവശ്യമായ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനായി. പ്ലാറ്റിനം ജൂബിലി വർഷത്തിൽ അക്കാദമിക രംഗത്ത് വലിയ നേട്ടങ്ങൾ വിദ്യാലയം സ്വന്തമാക്കി.

Categories
Kasaragod Latest news main-slider

ഐങ്ങോത്ത് അംഗൺവാടി കമലാക്ഷീ ടീച്ചർക്ക്. യാത്രയയപ്പ് നൽകി

കാഞ്ഞങ്ങാട്:-100 കണക്കിന് കുട്ടികൾക്ക്‌ ആദ്യാക്ഷരവും,കളിയും പാട്ടുംപോഷകാഹാകാരങ്ങളുംപകർന്നു നൽകുകയും,പ്രദേശത്തെ ആളുകളുടെസർക്കാരി നിർദ്ദേശിക്കുന്ന വിവരങ്ങൾ ശേഖരിക്കുകയും,അവ മനസ്സിലും രേഖകളിലും സൂക്ഷിച്ചു വയ്ക്കുകയുംചെയ്തുജീവിതത്തിൻ്റെ ഭൂരിഭാഗവുംനാടിനു സമർപ്പിച്ച്കാഞ്ഞങ്ങാട് നഗരസഭയിലെ40 വർഷമായി വിവിധ അംഗൻവാടികളിൽസേവനം ചെയ്ത് 30ന് ഐങ്ങോത്ത്അംഗൻവാടിയിൽ നിന്നും വിരമിക്കുന്നകമലാക്ഷി ടീച്ചർക്ക്അംഗൻവാടി കുട്ടികളും,പൂർവ്വ വിദ്യാർത്ഥികളും,നാട്ടുകാരുംചേർന്നഎ എൽ എം എസ്സികമ്മിറ്റിയുടെ നേതൃത്വത്തിൽയാത്രയപ്പ് നൽകി.

100 കണക്കിന് ആളുകൾ പങ്കെടുത്ത്അംഗൻവാടിയിൽ നടന്ന ചടങ്ങ്നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ വിനീത് കൃഷ്ണൻ അധ്യക്ഷനായി.

നഗരസഭക്ഷേമകാരിയാ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ പി.അഹമ്മദലിമുഖ്യാതിഥിയായി.ഐസിഡിഎസ് സൂപ്പർവൈസർ കെ.രേഷ്മ,കെ ബാലകൃഷ്ണൻ,എം രാജ്മോഹൻ, പി.സുശാന്ത്, പി.കെ.സുധാകരൻ, വി.സുകുമാരൻ, രാജൻ കുതുമ്മൽ എ.മോഹനൻഎന്നിവർ സംസാരിച്ചു.

കെ കെ ഗീത സ്വാഗതവുംപി ബാബു നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider Sports

ജില്ലാ സബ്ജൂനിയർ ഹോക്കി ടീമിന്റെ പരിശീലന ക്യാമ്പ് രാജപുരം ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു .

ഒമ്പതാമത് കേരള സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിനായി ഉള്ള കാസർഗോഡ് ജില്ലാ സബ്ജൂനിയർ ഹോക്കി ടീമിന്റെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന പരിശീലന ക്യാമ്പ് രാജപുരം ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു . കാസർഗോഡ് ഹോക്കി സെക്രട്ടറി എം ടി മുബാറക്ക് മാസ്റ്ററും, ശ്രീകാന്ത് പനത്തടിയുടെയും പരിശീലന പരിപാടിക്ക് തുടക്കമിട്ടു.

മെയ് 2 മുതൽ തലശേരിയിലാണ് സംസ്ഥാന സബ് യൂണിയൻ ആൻ,പെൺകട്ടികളുടെയും ഹോക്കി ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

പരിശീലന പരിപാടികൾക്ക് ശേഷം വൈകുന്നേരം പ്രശസ്ത പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്  ട്രയിനറും മോട്ടിവേഷൻ സ്പീക്കറുമായ സിനോ പി. കെ കുട്ടികളുമായി സംവദിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ദേശീയതലത്തിൽ തന്നെ ആദ്യമായായിരിക്കും ഒരു കായിക ടീം പരിശീലന പരിപാടിയിൽ മയക്കുമരുന്നുകളുടെ ഉപയോഗത്തിനും, സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ടു ബോധവൽകരണക്ലാസ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

അവസാന ദിവസമായ ഇന്ന് ഉച്ചയോടു കൂടി മൈതാന പരിശീലനം അവസാനിപ്പിക്കുകയും സംഗീത് ബാബു, മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ താമസസ്ഥലമായ ജോയ്സ് ഹോം സ്റ്റേയിൽ വച്ച് കുട്ടികൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പ്രസിഡന്റ്  രാമകൃഷ്ണൻ മാസ്റ്ററുടെയും കാസർഗോഡ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്  അച്യുതൻ മാസ്റ്ററുടെയും മേൽനോട്ടത്തിൽ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രജിത്ത് എളംബച്ചി, മാജി ജോസഫ് മാങ്ങോട്, നീതു രാജപുരം, അഡ്വക്കേറ്റ് പികെ ബിജു എന്നിവർ പരിശീലന പരിപാടിക്ക് ആശംസകൾ അറിയിച്ചു

 

Categories
Kasaragod Latest news main-slider

സൗഹൃദം പങ്കിട്ടും ബന്ധങ്ങളുറപ്പിച്ചും വ്യാപാരി കുടുംബസംഗമം

കാഞ്ഞങ്ങാട്: മർച്ചൻ്റ്സ് അസോസിയേഷൻ ( കെ എം എ ) ഞായറാഴ്ച്ച വൈകീട്ട് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടത്തിയ കുടുംബസംഗമം സൗഹൃദം പങ്കിട്ടും ബന്ധങ്ങളുറപ്പിച്ചും ശ്രദ്ധേയമായി.വ്യാപാരി കുംടുംബങ്ങൾ അവതരിപ്പിച്ച കലാപരിടികളും വ്യാപാരി വനിത വിങ്ങ് അവതരിപ്പിച്ച തിരുവാതിരയും ഫ്യൂഷൻ ഡാൻസും ആകർഷകമായിരുന്നു

തകർന്ന് തരിപ്പണമായി കൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാനും അവരുടെ ക്ഷേമ – ഐശ്വര്യത്തിനും കെ എം എ നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്ന് സംഗമം ഉൽഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് പറഞ്ഞു. കെ എം എ പ്രസിഡണ്ട് സി.യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി ക്ഷേമ പദ്ധതികൾ നാടിൻ്റെയും സർക്കാറിൻ്റെയും പ്രശംസ നേടിയതായി മുഖ്യപ്രഭാഷകൻ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കോട്ടയിൽ ബാബു പറഞ്ഞു.എന്നാൽ വ്യാപാരികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ സന്നദ്ധമാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം അംഗങ്ങളുടെ കുടുംബത്തിനുള്ള മരണാനന്തര ധനസഹായ വിതരണം ജില്ല സെക്രട്ടറി കെ.ജെ.സജിയും ട്രഷറർ മാഹിൻ കോളിക്കരയും ജില്ല വൈസ് പ്രസിഡണ്ട് സി.ഹംസയും നിർവ്വഹിച്ചു. കെ എം എ സെക്രട്ടറി എം.വിനോദ് സ്വാഗതവും ജനറൽ സെക്രട്ടറി കെ.വി.ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

സംഗമത്തിൻ്റെ ഭാഗമായി അംഗങ്ങൾക്കായി നേരത്തെ നടത്തിയ ഫുട്ബോൾ,ക്രിക്കറ്റ്,ഷട്ടിൽ ബാറ്റ്മെൻ്റ്,കരോക്കെ സംഗീതം,പാചക മൽസരം വിജയികൾക്ക് കെ എം എ ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ എം എ അംഗങ്ങൾ കുടുംബാംഗങ്ങൾ സമീപ പ്രദേശത്തെ ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ എന്നിവരുൾപ്പെടെ രണ്ടായിരത്തിലേറെ പേർ സംഗമത്തിലും സൗഹൃദ വിരുന്നിലും സംബന്ധിച്ചു.

Categories
Kerala Latest news main-slider

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൊലപാതകത്തിന് വധശിക്ഷയും ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-2 ജഡ്ജ് എസ് കെ അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.

2021 ജൂൺ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല. പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തു വെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു

അതേവർഷം സെപ്തംബർ പതിനേഴിനാണ് അർജുൻ അറസ്റ്റിലായത്

 

 

Categories
Kerala Latest news main-slider

നടുറോഡില്‍ മേയറോട് തര്‍ക്കിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം: നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനോട് തര്‍ക്കിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കേണ്ടെന്ന നിര്‍ദേശം ഡ്രൈവര്‍ യദുവിന് ലഭിച്ചു. ഡിടിഒ യുടെ മുന്നില്‍ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ ഡ്രൈവര്‍ക്കെതിരെ ഉടന്‍ അച്ചടക്ക നടപടിയെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി. വിഷയത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ. ഡ്രൈവറില്‍ നിന്ന് വിശദമായ മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് ഡിടിഒയെ കാണാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.

ശനിയാഴ്ച രാത്രി 9.45ന് തിരുവനന്തപുരം പാളയത്ത് വച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടി.സി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും വാഹനത്തിലുണ്ടായിരുന്നു.

Back to Top