Categories
Kasaragod Latest news main-slider top news

45വർഷത്തിനുശേഷം അത്തിക്കോത്ത് ചേരിക്കൽദേവസ്ഥാനത്ത് തെയ്യങ്ങൾ ഉറങ്ങാടി

കാഞ്ഞങ്ങാട്:-അതിപുരാതനമായ അത്തിക്കോത്ത് എ. സി. നഗർ ചേരിക്കൽചാമുണ്ഡി അമ്മദേവസ്ഥാനത്ത് 45വർഷങ്ങൾക്ക് ശേഷംതെയ്യങ്ങൾ ഉറഞ്ഞാടിഭക്തർക്ക് അനുഗ്രഹം നൽകി.രണ്ടുദിവസങ്ങളിലായി നടന്ന കളിയാട്ടത്തിൽഉത്തര കേരളത്തിൽഅപൂർവമായികാണപ്പെടുന്ന തെയ്യങ്ങൾ ഉൾപ്പെടെ10 തെയ്യങ്ങൾചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയുംഭക്തി ആർപ്പുവിളികളുടെയുംഅകമ്പടിയിൽഭക്തർക്ക്മഞ്ഞൾ കുറിപ്രസാദം നൽകി. ഗുരുകാരണവർ, ബീരൻ, മന്ത്രമൂർത്തി,,കരിഞ്ചാമുണ്ഡിഅമ്മ,കുറത്തിയമ്മ, പടിഞാറൻ, കാപ്പളത്തിയമ്മ, വിഷ്ണു മുർത്തി, അട്ടക്കാരത്തി, ചേരിക്കൽ ചാമുണ്ഡിയമ്മഎന്നീ തെയ്യങ്ങളാണ് കെട്ടിയാടിയത്.കലവറ നിറയ്ക്കൽ, തുലാഭാരം, അന്നദാനംഎന്നിവയും നടന്നു

Categories
Kasaragod Latest news main-slider

പഞ്ചരത്ന കീർത്തനാലാപനങ്ങളിലും ഭാവയാമി രഘുരാമ സങ്കീർത്തനങ്ങളിലും മുഴുകി രാമനഗരം ശ്രീരാമ ക്ഷേത്രം

മോഹനം ഗുരു സന്നിധി ഗുരുകുല സംഗീത പഠന കേന്ദ്രത്തിൻ്റെ വാർഷീകാഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

മാവുങ്കാൽ:കർണ്ണാടക സംഗീത ഗുരുവര്യൻമാർ വിവിധ രാഗ- താള – ലയങ്ങളുടെ സഞ്ചാര മധുരിമയിൽ കോർത്തിണക്കി ചിട്ടപ്പെടുത്തി മഹത്തരമാക്കിയ പഞ്ചരത്ന കീർത്തനങ്ങളും ഭാവയാമി രഘുരാമ സംഗീർത്തനങ്ങളും ആലപിച്ച് കൊടവലം മോഹനം ഗുരുസന്നിധി ഗുരുകുല സംഗീത പഠന കേന്ദ്രത്തിൻ്റെ ( 4 ) മത് വാർഷീകാഘോഷങ്ങൾക്കും പുരസ്കാരം സമർപ്പണ ചടങ്ങുകൾക്കും പ്രൗഢോജ്വല തുടക്കമായി.

ഗുരു പരമ്പരകൾ പുലർത്തി പോന്ന വിശുദ്ധിയോടെ കർണ്ണാടക സംഗീതത്തെ തലമുറകളിലേക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത സംഗീതജ്ഞൻ സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസൻ ആചാര്യനായി ദശകങ്ങളായി നടത്തി വന്ന സംഗീത പരിശ്രമങ്ങളുടെ തുടർച്ച എന്ന നിലയിൽ നാല് വർഷം മുമ്പ് ആംരംഭിച്ച മോഹനം ഗുരു സന്നിധിയുടെ നാലാം വാർഷികാഘോഷ പരിപാടികൾക്കാണ് മാവുങ്കാൽ ശ്രീരാമക്ഷേത്രം സാക്ഷ്യം വഹിക്കുന്നത്.
ഇന്ന് രാവിലെ 9 മണിക്ക് ( മോഹനം ഗുരുസന്നിധി ) ആരംഭിച്ച ശ്രീ ത്യാഗരാജ “ഘനരാഗപഞ്ചരത്ന കീർത്തനാപനവും ” തുടർന്ന് മോഹനം ഗുരുസന്നിധി അംഗങ്ങൾ നേതൃത്വമരുളിയ ” ഭാവയാമി രഘുരാമം ” ശ്രീരാമ കീർത്തനാർച്ചയും ഏറെ ശ്രദ്ധേയമായി. സംഗീത പൂർണ്ണശ്രീ ടി.പി. ശ്രീനിവാസൻ സംഗീതാർച്ചനയ്ക്ക് നേതൃത്വം നൽകി. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 3 മണിക്ക്  സാംസ്കാരിക സദസിൽ വെച്ച് മോഹനം ഗുരുസന്നിധി ഏർപ്പെടുത്തിയ ഈ വർഷത്തെ മൂന്നാമത് സംഗീത പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ കോഴിക്കോട് എൻ ഹരിക്ക് പെരിയ ഗോകുലം ഗോശാല കേന്ദ്രം മഠാധിപതി വിഷ്ണു പ്രസാദ് ഹെബ്ബാർ സമർപ്പിച്ചു .

 

Categories
Kasaragod Latest news main-slider

രാവണീശ്വരം കോളിക്കര ഹൗസിൽ നാരായണൻ കോളിക്കര(76) അന്തരിച്ചു.

രാവണീശ്വരം : രാവണീശ്വരം കോളിക്കര ഹൗസിൽ നാരായണൻ കോളിക്കര(76) അന്തരിച്ചു.

പള്ളിക്കര ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് സീനിയർ ടെലികോം (ഫോൺ ) ഓഫീസ് അസിസ്റ്റന്റായി വിരമിച്ച നാരായണൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കമ്മിറ്റിയിലും എൻ.എഫ്.പി.ടി.ഇ.ജില്ലാ കമ്മിറ്റിയിലും ഭാരവാഹിയായിരുന്നു.

കർഷകസംഘം വില്ലേജ് വൈസ് പ്രസിഡന്റ്, സിപിഐഎം മുക്കൂട് ബ്രാഞ്ച് അംഗം, അപ്പകുഞ്ഞി ഗ്രന്ഥാലയം പ്രസിഡന്റ്‌, മുക്കൂട് റെഡ് സ്റ്റാർ ക്ലബ്‌ സ്ഥാപക പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചു. നാടക പ്രവർത്തകനായ അദ്ദേഹം രാവണീശ്വരം കലാകേന്ദ്ര സ്ഥാപകരിൽ ഒരാളായിരുന്നു.

ഭാര്യ: ടി. സാവിത്രി. മക്കൾ :ജിതേഷ്, രതീഷ്, ജിഷ. മരുമക്കൾ : സീന, അംബിക, അജയൻ. സഹോദരൻ: രാജേന്ദ്രൻ കോളിക്കര (സിപിഐഎം രാവണീശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറി).

സംസ്കാരം വീട്ടുവളപ്പിൽ നടന്നു. തുടർന്ന് നടന്ന അനുശോചനയോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ സംസാരിച്ചു. പി. ദാമോദരൻ അധ്യക്ഷനായി. സഞ്ചയനം ചൊവ്വാഴ്ച.

Categories
Kasaragod Latest news main-slider

ബളാൽ ഗവ. ഹയ സെക്കണ്ടറി സ്കൂൾ അധ്യാപിക വൃന്ദ രാകേഷ് ( 33 )നിര്യാതയായി.

ബളാൽ ഗവ. ഹയ സെക്കണ്ടറി സ്കൂൾ അധ്യാപിക വട്ടമലയിൽ വീട് വൃന്ദ രാകേഷ് ( 33 )നിര്യാതയായി.

ഭർത്താവ് : രാകേഷ്

ഏകമകൾ ധ്വനിമ (ഏഴുവയസ്സ് )

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

ഭർത്താവിന്റെ ജോലിസ്ഥലമായ പോണ്ടിച്ചേരിയിലേക്ക് അവധിക്കാലം ചെലവഴിക്കാൻ മകളുമൊത്ത് പോയതായിരുന്നു.

അവിടെ വച്ച് അപ്രതീക്ഷിതമായി അസുഖബാധിതയാവുകയും ഇന്ന് രാവിലെ 5.30 ന് മരിക്കുകയും ആയിരുന്നു.

 

Categories
Kasaragod Latest news main-slider

മഴക്കാല പൂർവ ശുചീകരണം ഉദുമ ഗ്രാമപഞ്ചായത്ത് ബേവൂരി

ഉദുമ : മഴക്കാല പൂർവ ശുചീകരണം ഉദുമ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ബേവൂരിയിൽ വാർഡ് അംഗം ചന്ദ്രൻ നാലാം വാതുക്കൽ ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ സനൂജ സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ അംഗങ്ങൾ,ആശാ വർക്കർമാർ,ക്ലബ് പ്രവർത്തകർ ,കെ വി ബാലകൃഷ്ണൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ നിതിൻ, ലത, രോഹിണി എന്നിവർ പങ്കെടുത്തു.

Categories
Latest news main-slider Other News

മേൽപ്പറമ്പ് കൂവത്തൊട്ടി കുന്നുമ്മൽ ശാരദ (62) അന്തരിച്ചു

മേൽപ്പറമ്പ് : കൂവത്തൊട്ടി കുന്നുമ്മൽ ശാരദ (62) അന്തരിച്ചു. ഭർത്താവ് : പരേതനായ അപ്പു ( കാംക്കോ ജീവനക്കാരൻ).

മക്കൾ: രതീഷ് (ദുബായ്), സുധീഷ് (മസ്കറ്റ്), അനീഷ് (ഇലക്ട്രീഷൻ). മരുമക്കൾ : ശാലിനി(ഉദുമ), പ്രിയ (പറമ്പ് ), അശ്വനി (പെരിയ). സഹോദരങ്ങൾ : അനന്തൻ, ലളിത ബാലൻ (ഇരുവരും പെരിയ), പരേതരായ ചോയ്യമ്പു, കുംഭ, മാധവി, നാരായണൻ, ജനാർദ്ദനൻ.

സഞ്ചയനം വ്യാഴാഴ്ച

Categories
Kasaragod Latest news main-slider

പ്രൊഫ. പിഎ സഹീദ് പുരസ്കാരം മുഹമ്മദ് കുഞ്ഞി തായലക്കണ്ടിക്ക്

തിരുവനന്തപുരം:അഭയ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യ ജീവകാരുണ്യ മേഖലയിൽ നൽകി വരുന്ന ഈ വർഷത്തെ പ്രൊഫ. പിഎ സഹീദ് പുരസ്കാരം കാസർകോട് നീലേശ്വരം സ്വദേശിയായ ശ്രീ. മുഹമ്മദ് കുഞ്ഞി തായലക്കണ്ടിക്ക് നൽകും

25 വർഷമായി ഖത്തറിൽ ഔദ്യോഗിക ജീവിതത്തോടൊപ്പം സ്തുത്യർഹമായ വിധം ജീവകാരുണ്യ പ്രവർത്തനം നടത്തുന്നയാളാണ്, മുഹമ്മദ് കുഞ്ഞി തായലക്കണ്ടി.

പ്രവാസ രോഗികൾക്കായി ആതുരസഹായം ഏർപ്പെടുത്തുക, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുക, ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെടുന്ന പ്രവാസികളെ കണ്ടെത്തി സഹായം എത്തിക്കുക, പ്രവാസികളിൽ സർക്കാരിന്റെ പദ്ധതികൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, ജോലി കണ്ടെത്താൻ സഹായിക്കുക, തുടങ്ങി നിരവധി മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ഏകോപിപ്പിക്കുകയും ചെയ്തുവരുന്ന, മഹത് വ്യക്തിയാണ്, മുഹമ്മദ് കുഞ്ഞി.

കോവിഡ് മഹാമാരി കാലത്ത് സന്നദ്ധ പ്രവർത്തകനായി നൂറു കണക്കിന് രോഗികൾക്ക് ആശ്വാസം പകർന്ന അദ്ദേഹം രോഗവിമുക്തരായവരെയും ജന്മനാട്ടിൽ തിരിച്ചെത്താൻ ആഗ്രഹിച്ചവരെയും നാട്ടിൽ എത്തിക്കാൻ എല്ലാ സഹായവും ചെയ്തു.

ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാനും നിരാലംബർക്ക് ആശ്വാസം പകരാനും വർഷങ്ങളായി സേവനം നൽകുന്നു.

അബദ്ധത്തിൽ കേസുകളിൽ കുടുങ്ങുന്നവർക്ക് നിയമസഹായം ഏർപ്പെടുത്താനും ജയിൽ വിമോചിതരാകുന്നവരെ നാട്ടിൽ എത്തിക്കാനും മുന്നിൽ നിന്നു പ്രവർത്തിക്കുന്നു.

ഖത്തർ പ്രവാസി വെൽഫെയർ ഫോറത്തിൻ്റെ സ്ഥാപക നേതാവുകൂടിയായ അദ്ദേഹം നിലവിൽ ഇന്ത്യൻ എംബസിക്കു കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറ (ഐ സി ബി ഫ് ) ത്തിൻ്റെ സെക്രട്ടറിയുമാണ്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം .

വെഞ്ഞാറമൂട് ആശ്രയതീരം ചാരിറ്റി വില്ലേജിൻ്റെ സേവനങ്ങളും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. വയലാർ ഗോപകുമാർ ചെയർമാനും എം. മെഹബൂബ് ‘ സിദ്ധീഖ് സൈനുദ്ദീൻ’, മുർഷിദ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് അർഹരായവരെ തെരഞെടുത്തു.

Categories
Kasaragod Latest news main-slider top news

പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ദ്വിദിന കുട്ടികളുടെസഹവാസ ക്യാമ്പ് തുടങ്ങി. 

 

ഉദുമ: സാമൂഹ്യ സാംസ്കാരിക മേഖലകളിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന പനയാൽ അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം വായനശാല മഞ്ചാടി എന്ന പേരിൽ കുട്ടികൾക്കായിനടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് എ വി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി രാജൻ, കെ പ്രജിത്ത്, ഗിരീശൻ കീക്കാനം, കെ വി പ്രിയേഷ് എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം മിഥുൻ രാജ് സ്വാഗതം പറഞ്ഞു. എൻ. കെ.മനോജ് കുമാർക്യാമ്പ് കോഡിനേറ്ററായി.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമൽകുമാർ കാടകം ,നവീൻ നാരായണൻ, സുജിത്ത് കൊടക്കാട്, ജയരഞ്ജിത കാടകം , അഭിരാജ് നടുവിൽ എന്നിവർ മഞ്ഞുരുകൽ, സിനിമ പ്രദർശനം, മാജിക് മെൻ്റലിസം ഷോ, വായനാ വെളിച്ചം, വായനയും ജീവിതവും, ഗാനസമാജം, ആടാം പാടാം, എന്നെ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തത്.ക്യാമ്പ് ഫയർ, വിനോദയാത്ര എന്നിവയും നടന്നു.ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ പി രാജീവൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Categories
Kasaragod Latest news main-slider

കുരുന്നുകളെ വരവേൽക്കാൻ വർണ ചിത്ര കാഴ്ചകൾ ഒരുക്കി പാലക്കുന്ന് അംബിക സ്കൂൾ 

പാലക്കുന്ന്: അവധി പൂർത്തിയാക്കി തിരിച്ചെത്തുന്നവരെയും നവാഗതരായ കുരുന്നുകളെയും ഏറെ പുതുമകളോടെ വരവേൽക്കാൻ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സ്കൂൾ തുടങ്ങിയതിന്റെ നാല്പതാം വാർഷികവും സിബിഎസ്ഇ അഫിലിയേഷൻ കിട്ടിയതിന്റെ ഇരുപത്തഞ്ചാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ മനം കവരും വിധം സ്കൂൾ മതിലുകളിൽ വർണ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുന്ന തിരക്കിലാണ് നിറങ്ങളുടെ കൂട്ടുകാരനായ ചിത്രകാരൻ ദേവദാസ് പെരിയയും സ്കൂളിലെ ചിത്രകല അധ്യാപകനായ രാജു മാസ്റ്ററും. ഈ അധ്യയനവർഷം മുതൽ സ്കൂൾ യൂണിഫോമിലും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. അതോടൊപ്പം ക്ലാസ് മുറികളും അതിമനോഹരമാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അധ്യായനം നടത്തുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ സമിതി ഭാരവാഹികളും പ്രിൻസിപ്പൽ എ. ദിനേശനും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അഡ്വ.പുരുഷോത്തമൻ അനുസ്മരണം 

കാഞ്ഞങ്ങാട് -സിപിഐഎം മുൻ ജില്ല കമ്മിറ്റി അംഗവും മുൻ ഉദുമ എം.എൽ.എ യും വിവദ പോഷക സംഘടനകളുടെ ജില്ല ഭാരവാഹിയും വിവിധ സഹകരണ മേഖലകയിലെ പ്രസിഡന്റും, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ,പ്രമുഖ അഭിഭാഷകനും, കാഞ്ഞങ്ങാട്ടെ ജാനകിയനുമായ കെ.പുരുഷോത്തമന്റെ 10 ആം ചരമ അനുസ്മരണ ദിനം കാഞ്ഞങ്ങാട് നടന്നു. .സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണത്തിന്റെ ഭാഗമായി കോട്ടച്ചേരിയിൽ നിന്നും ബാൻഡ് മേളത്തിന്റെ അഗമ്പടിയോടെ കൂടെ പ്രകടനം നടന്നു..100 കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനം നടന്നു.തുടർന്ന് മാന്തോപ്പ് മൈതനിയിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.എം രാഘവൻ അദ്ധ്യക്ഷത വഹിച്ചു, ജില്ല സെക്രട്രിയേറ്റ് അംഗം വി.വി.രമേശൻ നഗര സഭ ചെയർപേഴ്സൺ സുജാത ടീച്ചർ, അഡ്വ: സി കെ ശ്രീധരൻമുലകണ്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.കെ.രാജേമോഹൻ ഉദ്ഘാടനം ചെയ്യ്തു

Back to Top