Categories
Kasaragod Latest news main-slider top news

തുരുത്തി ജുമാമസ്ജിദ് പള്ളിയിൽ വിഷു കൈനീട്ടമായി *ജീവനം നീലേശ്വരം* 500 ഫലവൃക്ഷ തൈകൾ നൽകി

തുരുത്തി ജുമാമസ്ജിദ് പള്ളിയിൽ വിഷു കൈനീട്ടമായി *ജീവനം നീലേശ്വരം* 500 ഫലവൃക്ഷ തൈകൾ നൽകി. പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ ശ്രീ പി വി ദിവാകരൻ സ്വന്തമായി നടപ്പാക്കി വരുന്ന ജീവനം പദ്ധതിയുടെ ഭാഗമായി തുരുത്തി ജുമാ മസ്ജിദ് പള്ളിയുടെ പരിധിയിൽ വരുന്ന വീടുകളിൽ വിതരണം ചെയ്യുന്നതിന് 500 ഫലവൃക്ഷത്തൈകൾ നൽകി. പ്രസ്തുത ചടങ്ങിൽ ശ്രീ നെല്ലിക്കാത്തുരുത്തി കഴകം പ്രസിഡന്റ് കെ. വി. അമ്പാടി തുരുത്തി ജമാഅത്ത് സെക്രട്ടറി എം ടി സി റഫീഖ് ഹാജിക്ക് ഫലവൃക്ഷത്തൈകൾ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചെറുവത്തൂർ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി, കലാം മടക്കര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

കാരുണ്യ മനസ്സുകൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു

 

കാഞ്ഞങ്ങാട് : കാരുണ്യം തിരമാലമകളെ പോലെ കവിഞൊഴുകിയപ്പോൾ മലയാളി മാതാവിന്റെ കവിളിലൂടെ ഒഴുകിയ കണ്ണീർ തുടക്കുന്നതിനും ഏഴാം കടലിനപ്പുറം തൂക്കു കയറിനായി കാത്തു കഴിയുന്ന കോഴിക്കോട് ഫാറൂകിലെ അബ്ദുൽ റഹീം എന്ന സഹോദരന്റെ ജീവിതം തിരിച്ചു പിടിക്കുന്നതിനും നിമിത്തമായി.

 

നന്മ നിറഞ്ഞ മലയാളി മനസ്സ് കൈകോർക്കുന്നതിന് പ്രവാസി സംഘടനകൾ തുടക്കം കുറിച്ചപ്പോൾ 34 കൊടിയെന്ന ഭീമമായ തുക കേവലം നാല് ദിവസം കൊണ്ട് സ്വരൂപിക്കുന്നതിനായി നേതൃത്വം നൽകി മലയാളിക്ക് അഭിമാനമായി മാറിയ ബോച്ചേ എന്ന ബോബി ചെമ്മന്നൂരിന് നന്ദി അറിയിച്ചു കൊണ്ട് കാഞ്ഞങ്ങാട് മണ്ഡലം സ്വതന്ത്ര കർഷക സംഘം കമ്മിറ്റി പുതിയകോട്ട ടി ബി റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലെക്സ് ബോർഡ് ശ്രദ്ധേയമായി

 

സ്വതന്ത്ര കർഷക സംഘം മണ്ഡലം പ്രസിഡന്റ്‌ അബൂബക്കർ ഹാജി ചിത്താരി ജനറൽ സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ലെക്സ് സ്ഥാപിച്ചത്. യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി പി ശകീർ, ഫസിലുൽ റഹ്മാൻ ഹാജിറോട്, സഫീർ കൂളിയങ്കാൽ എന്നിവരും പങ്കെടുത്തു

Categories
Kasaragod Latest news main-slider top news

അത്തിക്കോത്ത് എ സി നഗർ വിഷ്ണുമൂർത്തി കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കളിയാട്ടം തുടങ്ങി

അത്തിക്കോത്ത് കളിയാട്ടം തുടങ്ങി

അത്തിക്കോത്ത്എ സി നഗർ വിഷ്ണുമൂർത്തി കരിഞ്ചാമുണ്ഡിഅമ്മ ദേവസ്ഥാനം രണ്ടുദിവസമായി നടക്കുന്ന കളിയാട്ട ഉത്സവം തുടങ്ങി.ആദ്യദിനത്തിൽതെയ്യങ്ങളുടെ കുളിച്ചു തോറ്റ നടന്നു.രണ്ടാം ദിനത്തിൽപുലർച്ചെകരിഞ്ചാമുണ്ഡി അമ്മ അരങ്ങിലെത്തി.തുടർന്ന്ചാമുണ്ഡി,,വിഷ്ണുമൂർത്തിഗുളിക ൻഎന്നീ തെയ്യങ്ങൾ അരങ്ങിലെത്തും:

ഫോട്ടോ:രതീഷ് കാലിക്കടവ്

Categories
Kasaragod Latest news main-slider top news

നൂറോളം ആളുകളുടെ പങ്കാളിത്തം,നൂറോളം വിഭവങ്ങൾ, കൈത്താങ്ങായി ക്ലബ്ബിൽ വിഷുക്കണി ഒരുക്കി കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്

നൂറോളം ആളുകളുടെ പങ്കാളിത്തം,നൂറോളം വിഭവങ്ങൾ,
കൈത്താങ്ങായിക്ലബ്ബിൽ വിഷുക്കണി ഒരുക്കി
കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്
കാഞ്ഞങ്ങാട്:-ഈ വിഷുവിന് വേറിട്ടപ്രവർത്തനവുമായി25 ആം വാർഷികം ആഘോഷിക്കുന്നകാലിക്കടവ് ഫ്രണ്ട്സ് ക്ലബ് പ്രവർത്തകർ.പ്രദേശത്തെ താമസക്കാരായപ്രശസ്ത ശില്പികാനായി കുഞ്ഞിരാമൻ,പൊതുപ്രവർത്തകൻ അഡ്വ: പി.അപ്പുക്കുട്ടൻ,അന്തരിച്ച നേതാവ്എ കെ നാരായണൻൻ്റെപത്നി കെ.ഇന്ദിരതുടങ്ങിയ നൂറുകളംവീടുകളിൽ നിന്നുംക്ലബ്ബ് പ്രവർത്തകരായവനിതകളും യുവാക്കളും ചേർന്ന്തലേദിവസം ചക്ക,മാങ്ങ,തേങ്ങ,അരി,നാണയങ്ങൾതുടങ്ങി നൂറോളംകണി വിഭവങ്ങൾശേഖരിക്കുകയുംക്ലബ്ബിൽ കണി ഒരുക്കുകയുംപിന്നീട്മലപ്പച്ചേരി ന്യൂമലബാർപുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്ന്കൈമാറിഅപൂർവ്വവും,മാതൃകാപരവുമായപ്രവർത്തനം നടത്തി മാതൃകയാവുകയായിരുന്നുകാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് പ്രവർത്തകർ.രാവിലെ മുതൽ കമ്പവലി,കസേര കളി,ബലൂൺ പൊട്ടിക്കൽ,തുടങ്ങിനിരവധി കായിക മത്സരങ്ങളും നടന്നു.മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.അപ്പുക്കുട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത്കളി വിഭവങ്ങൾപുനരധിവാസ കേന്ദ്രത്തിന് കൈമാറി.സുസ്മിത എം ചാക്കോഏറ്റുവാങ്ങി.25 ആം വാർഷികാഘോഷ സംഘാടകസമിതി ചെയർമാൻരാഘവൻ അധ്യക്ഷത വഹിച്ചു.ക്ലബ്ബ് പ്രസിഡണ്ട് പി മുരളി,ട്രഷറർ എ കെ ലക്ഷ്മണൻ,വനിതാ വിഭാഗംഭാരവാഹികളായ എ. കെ.ലൈല, എം.അജിത,കെ ശ്രീധരൻ, വി.നന്ദഗോപൻ, കെ.വിനീത്എന്നിവർസംസാരിച്ചു.സംഘാടകസമിതി ജനറൽ കൺവീനർരതീഷ് കാലിക്കടവ് സ്വാഗതം പറഞ്ഞു.നിരവധി ആളുകൾപങ്കാളികളായി

Categories
Kasaragod Latest news main-slider

ജില്ലയിലെ ഏറ്റവും തല മുതിർന്ന വോട്ടർ കുപ്പിച്ചിയമ്മയ്ക്ക് ഇത്തവണ വോട്ട് വീട്ടിൽ തന്നെ, വയസ്സ് 111

കുപ്പിച്ചി അമ്മയ്ക്ക് ഇത്തവണയും വോട്ട് വീട്ടിൽ തന്നെ

കാഞ്ഞങ്ങാട് : ജില്ലയിലെ ഏറ്റവും തല മുതിർന്ന വോട്ടർ കുപ്പിച്ചിയമ്മയ്ക്ക് ഇത്തവണയും വോട്ട് വീട്ടിൽ തന്നെ. അ ടോട്ട് കൂലോത്ത് വളപ്പ് ചാപ്പയിൽ വീട്ടിലെ സി കുപ്പി ച്ചിയമ്മയ്ക്ക്

വയസ്സ് 111. ആദ്യ തിരഞ്ഞെടുപ്പിൻ്റെ വോട്ട് ഓർമ്മയും ഈ മുത്തശ്ശി ക്കുണ്ട്. ഇ എം എസ് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പ് മുതൽ വെള്ളിക്കോത്ത് സ്കൂളിലായിരുന്നു വോട്ട്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് വീട്ടിൽ നിന്ന് തന്നെ വോട്ട് ചെയ്തു. ഒരു വോട്ടും പാഴാക്കിയിട്ടില്ല എന്നും ഈ മുത്തശ്ശി പറഞ്ഞു. പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരിയിൽ ഇ എം എസ് , ഇ കെ നായനാർ, ഇ ചന്ദ്രശേഖരൻ ഇവരെയൊക്കെ ഈ മുത്തശ്ശി ഓർക്കുന്നു.

Categories
Kasaragod Latest news main-slider top news

പെരിയ സെൻ്റെർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുടുംബ യോഗം നടത്തി സി രാജൻ പെരിയ ഉത്ഘാടനം ചെയ്തു

പെരിയ സെൻ്റെർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുടുംബ യോഗം സി രാജൻ പെരിയ ഉത്ഘാടനം ചെയ്തു .പുല്ലൂർ പെരിയ പഞ്ചായത്തിലെ ആദ്യ കൂടുംബയോഗമാണ് ഇന്ന് പെരിയ താഴത്ത് വീട്ടിൽ നടന്നത് , പ്രമോദ് പെരിയ ‘സി കെ അരവിന്ദൻ എ കൃഷണൻ ‘പി കുഞ്ഞിരാമൻ നായർ , ‘ സി കമലാക്ഷൻ , ഗൗരി കുഞ്ഞിരാമൻ നായർ , പ്രശാന്ത് നംബ്യാർ , രവിന്ദ്രൻ കെ വിദ്യാ താഴത്ത് വീട് , ശ്രീജിത്ത് പെരിയ എന്നിവർ സംശാരിച്ചു

Categories
Kasaragod Latest news main-slider

ദളിത് ലീഗ് ജില്ലാ കമ്മിറ്റി അംബേദ്കർ ജയന്തി ആഘോഷിച്ചു.

കാസർഗോഡ്: ഭരണഘടനാ ശില്പി ഡോക്ടർ ബാബാസാഹിബ് ബീംറാവു റാംജി അംബേദ്കറുടെ 134 ആം ജയന്തി ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി ആഘോഷിച്ചു.

കാസർകോട് തളങ്കര കൊപ്പൽ എസ്.സി. കോളനിയിൽ ചേർന്ന ആഘോഷ പരിപാടി ജില്ലാ പ്രസിഡണ്ട് ശ്രീ രാജു കൃഷ്ണയുടെ അധ്യക്ഷതയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി അമീർ പള്ളിയാൻ മുഖ്യപ്രഭാഷണം നടത്തി. ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കലാഭവൻ രാജു മുഖ്യാതിഥിയായിരുന്നു. ഡോക്ടർ അംബേദ്കറുടെ ചായ ചിത്രത്തിന് മുന്നിൽ ഊരു മൂപ്പത്തി സരോജിനി അമ്മ പുഷ്പാർച്ചന നടത്തി.

ബാബു കൊപ്പൽ സ്വാഗതവും ഗോപാലൻ ബാങ്കോട് നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider top news

സംസ്ഥാനത്തെ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്തെ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു

മൈതാനമാണ് ആത്യന്തികമായ ക്ലാസ്‌മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട തേവായൂർ ഗവ. എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ വാട്ടർടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പി.ടി.എ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

സ്കൂള്‍ മൈതാനത്തിന്റെ വിസ്തീർണം കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ പ്രത്യേകം നിഷ്കർഷിക്കണം. നിലവില്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ സ്‌കൂളുകള്‍ വേണ്ടത്ര കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്.

കളിസ്ഥലത്തിന്റെ വിസ്തീർണം സി.ബി.എസ്.ഇ രജിസ്‌ട്രേഷൻ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.ഇതടക്കം കണക്കിലെടുത്ത് കേരള വിദ്യാഭ്യാസച്ചട്ടത്തിലും നാലു മാസത്തിനകം ചട്ടങ്ങള്‍ രൂപീകരിക്കണം. ഇത് പാലിക്കാൻ കർശന നിർദ്ദേശം നല്‍കുകയും വേണം. വേണ്ടത്ര സമയം നല്‍കിയിട്ടും ഇക്കാര്യം പാലിക്കാത്ത സ്‌കൂളുകള്‍ പൂട്ടാൻ ഉത്തരവിടണമെന്നാണ് കോടതി നിർദ്ദേശം. ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചുകൊടുക്കും. സ്‌കൂള്‍ കളിസ്ഥലത്ത് വാട്ടർടാങ്ക് നിർമ്മിക്കുന്നതില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പിന്നീട് പിന്മാറിയിരുന്നു.

Categories
Kasaragod Latest news main-slider top news

രാജ്യവ്യാപകമായി 26 കോടി രൂപയുടെ ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയെന്ന കേസില്‍ രണ്ട് കാസർകോട് സ്വദേശികളെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു.

നൗശാദ് സി എച്, അഹ്‌മദ്‌ കബീർ സി എച് എന്നിവരാണ് അറസ്റ്റിലായത്. 2020 മുതല്‍, പ്രതികളും കൂട്ടാളികളും ജോലി വാഗ്ദാനം നല്‍കി രാജ്യത്തുടനീളമുള്ള തൊഴിലന്വേഷകരെ കബളിപ്പിച്ചാണ് ഇത്രയും തുക തട്ടിയെടുത്തതെന്ന് ഡെപ്യൂടി പൊലീസ് കമീഷണർ (സൈബർ ക്രൈം) ദാര കവിത മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 

9.44 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന ഹൈദരാബാദ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കാസർകോട് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ നൗശാദ് ദുബൈയില്‍ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും പാർട് ടൈം ജോലിയുടെ പേരില്‍ ടെലിഗ്രാം ആപ് വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നും ഡിസിപി പറഞ്ഞു. പൊലീസിന്റെ കണ്ണില്‍ പെടാതിരിക്കാൻ പ്രതികള്‍ ഇടപാടുകാരുമായി ആശയവിനിമയം നടത്താൻ വിപിഎൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നതെന്നും ഡിസിപി വിശദീകരിച്ചു.

 

ഡിസിപി പറയുന്നത് ഇങ്ങനെ:

 

‘പ്രതികള്‍ അയച്ച ലിങ്കില്‍ ആരെങ്കിലും ക്ലിക് ചെയ്താല്‍ അവരെ ടെലിഗ്രാമില്‍ ചേർക്കും. സോഷ്യല്‍ മീഡിയ ലിങ്കുകളില്‍ ക്ലിക് ചെയ്യുക, വിവിധ ഓണ്‍ലൈൻ സേവനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുക, അഭിപ്രായങ്ങള്‍ എഴുതുക തുടങ്ങിയ ജോലികള്‍ ചെയ്യാനായിരുന്നു നിർദേശം. ജോലിയില്‍ ചേരുന്നവരോട് പിന്നീട് നിശ്ചിത തുക നിക്ഷേപിക്കാൻ ആവശ്യപ്പെടും. മികച്ച ലാഭവിഹിതം വാഗ്‌ദാനം ചെയ്തായിരുന്നു ആളുകളെ കയ്യിലെടുത്തിരുന്നത്. പ്രലോഭനത്തില്‍ വീണ പലരും തുക നിക്ഷേപിച്ചു. ചിലർക്ക് ഒമ്ബത് ലക്ഷം രൂപ വരെ നഷ്ടമായി.

തട്ടിപ്പ് നടത്താൻ ഇവർ ദുബൈയില്‍ ഏതാനും പേരെയും നിയോഗിച്ചു. ജോലി ആഗ്രഹിക്കുന്നവരുടെ പണം ബാങ്ക് അകൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത ശേഷം, ഇൻഡ്യയില്‍ നിന്ന് പണം പിൻവലിക്കുകയും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ഡോളറാക്കി മാറ്റുകയും ചെയ്യും. പ്രതികള്‍ 18 ബാങ്ക് അകൗണ്ടുകള്‍ പ്രവർത്തിപ്പിച്ചിരുന്നു, അതിലൂടെ 26 കോടി രൂപയാണ് ലഭിച്ചത്. ജനുവരിയില്‍, ഹൈദരാബാദിലെ യുവാവില്‍ നിന്നാണ് പൊലീസിന് ആദ്യം പരാതി ലഭിച്ചത്, ഒരു അജ്ഞാതൻ ടെലിഗ്രാമില്‍ തന്നെ ബന്ധപ്പെടുകയും പാർട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് ഇയാള്‍ പറയുന്നു.

Categories
Latest news main-slider National

ഏകസിവില്‍ കോഡ്, തെക്ക്-വടക്ക് ബുള്ളറ്റ് ട്രെയിൻ, അന്താരാഷ്ട്ര രാമായണോത്സവം, വനിതാ ബില്‍: ബിജെപി പ്രകടന പത്രിക

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.യുവാക്കള്‍, സ്ത്രീകള്‍, കർഷകർ, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രതിനിധികള്‍ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടന പത്രികയുടെ പതിപ്പ് നല്‍കിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്.

മുന്‍ പ്രകടന പത്രികകളിലെ വാഗ്ദാനങ്ങളായ രാമക്ഷേത്രവും ജമ്മുകശ്മീര്‍ പുനഃസംഘടനയും യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെ, ഏക സിവില്‍ കോഡ് പ്രഖ്യാപനവുമായാണ് ബിജെപി ഇക്കുറി എത്തുന്നത്. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏക സിവില്‍ കോഡിനെ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ പെടുത്തിയിട്ടുണ്ടെന്നും ലിംഗ സമത്വത്തിന് ഏക സിവില്‍ കോഡ് വേണമെന്നുമാണ് ബിജെപിയുടെ വാദം.

ഏക സിവില്‍ കോഡിനൊപ്പം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പൊതു വോട്ടര്‍ പട്ടിക തുടങ്ങിയ വാഗ്ദാനങ്ങളും മുന്‍പോട്ട് വയ്ക്കുന്നു. കര്‍ഷകര്‍, യുവജനങ്ങള്‍, വനിതകള്‍, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നുവെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയില്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു. യുവാക്കളെ ആകര്‍ഷിക്കാന്‍ മുദ്ര ലോണ്‍ വായ്പയുടെ പരിധി പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കി. 70 വയസിന് മുകളിലുള്ള എല്ലാവരേയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും, പ്രധാനമന്ത്രി ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ കൂടി നല്‍കുമ്ബോള്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. എല്ലാ വീടുകളിലും വാതക പൈപ്പ് ലൈന്‍, വൈദ്യുതി ബില്‍ പൂജ്യമാക്കാന്‍ പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് വാഗ്ദാനമുണ്ട്. എന്നാല്‍ മണിപ്പൂരിനെ കുറിച്ച്‌ പരാമര്‍ശമില്ല. താങ്ങുവില കൂട്ടുമെന്നല്ലാതെ നിയമവിധേമാക്കുമെന്ന് വ്യക്തമാക്കുന്നില്ല. റബ്ബറിനായും പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല.

Back to Top