ജില്ലാ സബ്ജൂനിയർ ഹോക്കി ടീമിന്റെ പരിശീലന ക്യാമ്പ് രാജപുരം ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു .

Share

ഒമ്പതാമത് കേരള സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിനായി ഉള്ള കാസർഗോഡ് ജില്ലാ സബ്ജൂനിയർ ഹോക്കി ടീമിന്റെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന പരിശീലന ക്യാമ്പ് രാജപുരം ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു . കാസർഗോഡ് ഹോക്കി സെക്രട്ടറി എം ടി മുബാറക്ക് മാസ്റ്ററും, ശ്രീകാന്ത് പനത്തടിയുടെയും പരിശീലന പരിപാടിക്ക് തുടക്കമിട്ടു.

മെയ് 2 മുതൽ തലശേരിയിലാണ് സംസ്ഥാന സബ് യൂണിയൻ ആൻ,പെൺകട്ടികളുടെയും ഹോക്കി ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

പരിശീലന പരിപാടികൾക്ക് ശേഷം വൈകുന്നേരം പ്രശസ്ത പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്  ട്രയിനറും മോട്ടിവേഷൻ സ്പീക്കറുമായ സിനോ പി. കെ കുട്ടികളുമായി സംവദിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ദേശീയതലത്തിൽ തന്നെ ആദ്യമായായിരിക്കും ഒരു കായിക ടീം പരിശീലന പരിപാടിയിൽ മയക്കുമരുന്നുകളുടെ ഉപയോഗത്തിനും, സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ടു ബോധവൽകരണക്ലാസ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

അവസാന ദിവസമായ ഇന്ന് ഉച്ചയോടു കൂടി മൈതാന പരിശീലനം അവസാനിപ്പിക്കുകയും സംഗീത് ബാബു, മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ താമസസ്ഥലമായ ജോയ്സ് ഹോം സ്റ്റേയിൽ വച്ച് കുട്ടികൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പ്രസിഡന്റ്  രാമകൃഷ്ണൻ മാസ്റ്ററുടെയും കാസർഗോഡ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്  അച്യുതൻ മാസ്റ്ററുടെയും മേൽനോട്ടത്തിൽ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രജിത്ത് എളംബച്ചി, മാജി ജോസഫ് മാങ്ങോട്, നീതു രാജപുരം, അഡ്വക്കേറ്റ് പികെ ബിജു എന്നിവർ പരിശീലന പരിപാടിക്ക് ആശംസകൾ അറിയിച്ചു

 

Back to Top