Categories
Kasaragod Latest news

കേരളോത്സവം പത്തു ദിനങ്ങളിലായി കള്ളാർ പഞ്ചായത്തത്തിൽ..

കള്ളാർ : കള്ളാർ ഗ്രാമ പഞ്ചായത്തും കേരള സംസ്ഥാന യുവജനബോർഡും നേതൃത്വം നൽകുന്ന കേരളോത്സവം 2022 വിവിധ വേദികളിലായി നടക്കും. ഇന്ന് രാജപുരം സ്റ്റേഡിയം ഗ്രൗണ്ടിൽ ഷട്ടിൽ ടൂർണമെന്റോട് കൂടി കേരളോത്സവത്തിന് ആരംഭിച്ചു കുറിച്ചു. നാളെ നവംബർ 10ന് രാജപുരം സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും നവംബർ 11തീയതി പൂടംകല്ലിൽ വെച്ച് വടംവലി മത്സരം, നവംബർ 13ന് രാജപുരത്ത് വെച്ച് ഫുട്ബോൾ ടൂർണമെന്റ്, നവംബർ 14ന് കള്ളാർ പഞ്ചായത്ത്‌ ഹാളിൽ വെച്ച് കലാമത്സരങ്ങൾ, നവംബർ 16ന് കായിക മത്സരങ്ങൾ, നവംബർ 19തീയതി രാജപുരം പാരിഷ് ഹാളിൽ വെച്ച് കലാമത്സരങ്ങളും സമാപന സമ്മേളങ്ങളും നടക്കുമെന്ന് കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി കെ നാരായണൻ അറിയിച്ചു

Categories
Kasaragod Latest news main-slider top news Uncategorised

അജാനൂർ ഗവ മാപ്പിള എൽ പി സ്കൂളിൽ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ ജനകീയ ചർച്ച സങ്കടിപ്പിച്ചു.

അജാനൂർ ഗവ മാപ്പിള എൽ പി സ്കൂളിൽ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ ജനകീയ ചർച്ച സങ്കടിപ്പിച്ചു
അജാനൂർ: അജാനൂർ ഗവ മാപ്പിള എൽ പി സ്കൂളിൽ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ ജനകീയ ചർച്ച സങ്കടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ പി ടി എ പ്രസിഡൻ്റ് ഷബീർ ഹസ്സൻ്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഷീബ ഉമ്മർ ചർച്ച ഉൽഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങളും പൗരന്റെ ഉത്തരവാദിത്തങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. സ്വകാര്യ ഇടങ്ങളിലും പൊതു ഇടങ്ങളിലും ഒരു പൗരൻ നിർബന്ധമായും പാലിക്കേണ്ട മര്യാദകളും ഉത്തരവാദിത്വങ്ങളും മുതൽ സാമൂഹ്യ ജീവിതത്തിൽ നിലനിർത്തേണ്ട പെരുമാറ്റ മര്യാദകൾ വരെ ഉൾപ്പെടുത്തി വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഷ്കരിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ ജന്മവാസനകളെ കണ്ടെത്തുവാനും അതിന് ചേരും വിധമുള്ള വിദ്യാഭ്യാസം നൽകുവാനും കഴിയണം. അപ്പോൾ മാത്രമെ ഒരു സംസ്കൃതവും പരിഷ്കൃതവും ആയ സമൂഹത്തെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് സാധിക്കുകയുള്ളൂ എന്ന് വിഷയവതരണ ത്തിൽ പ്രശസ്ത വിദ്യാഭ്യാസ വിച്ചന്തകൻ ശ്രീ ഹംസ പാലക്കി അഭിപ്രായപെട്ടു. കുഞ്ഞിമൊയ്തീൻ, ഹമീദ് ചേരകടത്ത്. സി സുലൈമാൻ,പി എം ഫൈസൽ, റസാഖ് കൊളവല് , ഷംസീർ , മാറിയ കുഞ്ഞി, നജ്മ തുടങ്ങിയ സ്കൂൾ ഭാരവാഹികളും രക്ഷിതാക്കളും വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രസന്ന ടീച്ചർ ചർച്ച കൈകാര്യം ചെയ്തു. ഹെഡ് മിസ്റ്റ്റെസ് ബിന്ദു ടീച്ചർ സ്വാഗതവും സീനിയർ അസസ്റ്റൻ്റ് ആശ ടീച്ചർ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ഭാരത് സേവക് സമാജ് അവാർഡ് ശ്രീ ഷൈജു ചുള്ളിപ്പുറത്തിന്:

ഭാരത് സേവക് സമാജ് അവാർഡ് ശ്രീ ഷൈജു ചുള്ളിപ്പുറത്തിന്:
കാസറഗോഡ്: ഭാരതസർക്കാരിൻ്റെ കീഴിലുള്ള സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡിന്, ശ്രീ ഷൈജുചുള്ളിപ്പുറം അർഹനായി പോണ്ടിച്ചേരിയിൽ വെച്ച് നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായ ചീഫ് ജസ്റ്റീസ് ഡോ: പി. ജ്യോ തിമണി അവാർഡ് നൽകി ആദരിച്ചു.

Categories
Kasaragod Latest news main-slider top news

നെഹ്രു ജയന്തി ദിനത്തിൽ എൻ.സി.പി.യുടെ സിമ്പോസിയം അഡ്വ.സി.കെ ശ്രീധരൻ ഉൽഘാടനം ചെയ്യും

 

നെഹ്‌റുവിന്റെ ജന്മദിനത്തിൽ കാഞ്ഞങ്ങാട് എൻ. സി. പി സിമ്പോസിയം

കാഞ്ഞങ്ങാട് : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ഈ മാസം 14 ന് എൻ സി പി കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സിമ്പോസിയം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹാളിൽ ഉച്ചയ്ക്ക് രണ്ടര മണിക്ക് നടത്തുന്ന ‘നെഹ്റുവിയൻ കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ നടത്തുന്ന സിമ്പോസിയം മുൻ കെ.പി.സി.സി വൈസ് പ്രസിഡണ്ടും പ്രമുഖ ക്രിമിനൽ അഭിവാഷകനുമായ സി. കെ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിക്കും. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ. പി സതീഷ് ചന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ മെമ്പർ അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജെ.ഡി.എസ് ജില്ലാ പ്രസിഡണ്ട് പി. പി രാജു എന്നിവർ സിമ്പോസിയത്തിൽ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിന് എൻ സി പി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ അഡ്വക്കേറ്റ് സി. വി ദാമോദരൻ, സി. ബാലൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി. ദേവദാസ്, രാജൂ കൊയ്യൻ, ട്രഷറർ ബെന്നി നാഗമറ്റം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ദാമോദരൻ ബെള്ളിഗെ, സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, എ. ടി വിജയൻ, പി. സി സീനത്ത് എന്നിവർ സംസാരിച്ചു. സംഘടന ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര സ്വാഗതം പറഞ്ഞു

Categories
Kerala Latest news main-slider top news

പരിയാരം മെഡിക്കൽ കോളേജ് എം.വി.ആർ. സ്മാരകമാക്കണം:സി.എം.പി

പരിയാരം മെഡിക്കൽ കോളേജ് എം.വി.ആർ. സ്മാരകമാക്കണം:സി.എം.പി

പയ്യന്നൂർ :- പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് ഇച്ഛാശക്തിയോടെ ഉത്തര മലബാറിലെ ജനങ്ങൾക്കായി എം.വി ആർ സ്ഥാപിച്ച പരിയാരം മെഡിക്കൽ കോളേജിന് എം.വി.ആറിന്റെ പേര് നൽകി എം.വി.ആർ സ്മാരകമാക്കണമെന്ന് സി.എം.പി കണ്ണൂർ ജില്ലാ ജോയിന്റ് സിക്രട്ടറി ബി.സജിത്ത് ലാൽ ആവശ്യപ്പെട്ടു., സി.എം.പി പയ്യന്നൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എം.വി.ആർ അനുസ്മരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എം പി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു
. മുതിർന്ന അംഗം പി.പത്മരാജൻ പതാക ഉയർത്തി. കെ.വി ദാമോദരൻ എം.ശ്രീധരൻ, ടി.പി. ഗംഗാധരൻ പി.പി. കണ്ണൻ , വി.കെ രാമചന്ദ്രൻ , വി.മോഹനൻ , പി. രജനി | പി. സിന്ധു എന്നിവർ പ്രസംഗിച്ചു
പയ്യന്നൂർ എൽ.ഐ സി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രകടനവും നടത്തി

Categories
Latest news main-slider National top news

രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് പറഞ്ഞയച്ചത് മുതല്‍ അദ്ദേഹം രാജ്യം മുഴുവന്‍ ഓടുകയാണ് ; പരിഹാസവുമായി സ്മൃതി ഇറാനി

രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് പറഞ്ഞയച്ചത് മുതല്‍ അദ്ദേഹം രാജ്യം മുഴുവന്‍ ഓടുകയാണ്  പരിഹാസവുമായി സ്മൃതി ഇറാനി
ഭാരത് ജോഡോ യാത്രയെ പരിഹസിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്റെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ ഇറാനിയോട് തോറ്റിരുന്നു.

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി രേണുകാജി നിയമസഭാ മണ്ഡലത്തിലെ പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുലിനും ഭാരത് ജോഡോ യാത്രയ്ക്കുമെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശനമുന്നയിച്ചത്.

Categories
Kasaragod Kerala Latest news main-slider top news

കിടപ്പു രോഗികൾക്കാശ്വാസം റേഷൻ കാർഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം.

കിടപ്പുരോഗികള്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

ഗുരുതര രോഗം ബാധിച്ചവര്‍, കിടപ്പ് രോഗികള്‍, നിത്യ രോഗികള്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. രോഗ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതിന് പ്രത്യേക സമയ പരിധിയില്ലെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Categories
Kasaragod Latest news main-slider top news

ജില്ലയില്‍ ഈ വര്‍ഷം സേഫ് പദ്ധതിയിൽ 250 വീടുകള്‍ 

ജില്ലയില്‍ ഈ വര്‍ഷം സേഫ് പദ്ധതിയിൽ 250 വീടുകള്‍

കാസർഗോഡ് : അടിസ്ഥാന സൗകര്യങ്ങളും അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള വീടുകള്‍ എന്ന സ്വപ്നം കാസർഗോഡ് ജില്ലയില്‍ ഈ വര്‍ഷം 250 പട്ടിക വിഭാഗം കുടുംബങ്ങള്‍ക്കുകൂടി യാഥാര്‍ഥ്യമാകും. പട്ടിക വിഭാഗ വികസന വകുപ്പിന്റെ സേഫ് പദ്ധതിയിലൂടെയാണ് ഈ വര്‍ഷം 250 വീടുകള്‍ക്ക് സഹായം ലഭ്യമാക്കുക. സംസ്ഥാനത്ത് മൊത്തം 7000 വീടുകള്‍ക്കാണ് പദ്ധതിയിലൂടെ സഹായമൊരുക്കുന്നത്. ഇനി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തകര്‍ന്ന വീടുകളില്‍ അരക്ഷിതരായി കഴിയേണ്ടിവരരുതെന്ന നിശ്ചയദാര്‍ഡ്യമാണ് സേഫ് – സെക്യൂര്‍ അക്കോമഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ് പദ്ധതിക്കു പിന്നില്‍. സര്‍ക്കാര്‍ സഹായത്തോടെയും സ്വന്തം നിലക്കും നിര്‍മിച്ച്‌ പൂര്‍ത്തിയാകാത്ത വീടുകള്‍ക്കും പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപവരെ സഹായം ലഭിക്കും. ജില്ലയില്‍ വിവിധ പദ്ധിതികളിലായി നിരവധി പട്ടിക വിഭാഗങ്ങള്‍ക്ക് വീടുണ്ടെങ്കിലും മിക്കവയും അടച്ചുറപ്പുള്ളതല്ല. പലതും പണി പൂര്‍ത്തിയാകാത്തതും, വലിയ തോതില്‍ നവീകരണം ആവശ്യമായതുമാണ്. നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുന്നവര്‍ക്ക് നവീകരണത്തിനുള്ള തുക കണ്ടെത്തുന്നത് വലിയ ബാധ്യതയാണ്. ഇതോടെയാണ് സേഫ് പദ്ധതിയുമായി വകുപ്പ് എത്തുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടുകളിലും നവീകരണത്തിന് പ്രത്യേക തുക അനുവിദിച്ചിട്ടില്ല. ഈ വീടുകളും സേഫ് പദ്ധതി തുക ഉപയോഗിച്ച്‌ നവീകരിക്കും. മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുക. രണ്ട് ലക്ഷം രൂപയില്‍ ഒന്നാം ഗഡു 50,000 രൂപയും, രണ്ടാം ഗഡു ഒരു ലക്ഷവും, മൂന്നാം ഗഡു 50,000 രൂപയുമാണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക നല്‍കുക.

 

Categories
Kasaragod Latest news main-slider top news

ജില്ലയിൽ 11 തദ്ദേശ പദ്ധതികള്‍ക്ക്‌ അംഗീകാരം

കാസർഗോഡ് ജില്ലയിൽ 11 തദ്ദേശ പദ്ധതികള്‍ക്ക്‌ അംഗീകാര

കാസർഗോഡ് : കാസർഗോഡ് ജില്ലയില്‍ 11 തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പുവര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തുകളുടെയും പനത്തടി, ബെള്ളൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, പുത്തിഗെ, പൈവളികെ, കാറഡുക്ക പഞ്ചായത്തുകളുടെയും പദ്ധതിക്കാണ്‌ അംഗീകാരമായത്‌. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി ചടങ്ങിൽ സംസാരിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആസ്തി രജിസ്റ്ററുകള്‍ കാലികമാക്കണമെന്ന്‌ പി.ബേബി നിര്‍ദേശിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, സി.രാമചന്ദ്രന്‍, ഷാനവാസ് പാദൂര്‍, കെ.ശകുന്തള, കെ.പി.വത്സലന്‍, വി.വി.രമേശന്‍, എസ്.എന്‍.സരിത, ആര്‍.റീത്ത, ജാസ്മിന്‍ കബീര്‍ എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം ബ്ലോക്ക് 16 പുതിയ പദ്ധതി. അടങ്കല്‍ തുക 102.12 ലക്ഷം. 38 പദ്ധതി ഭേദഗതി ചെയ്യും. ആറ് പദ്ധതി ഒഴിവാക്കും. പരപ്പ ബ്ലോക്ക് 11 പുതിയ പദ്ധതി. അടങ്കല്‍ തുക 79.21 ലക്ഷം. 14 പദ്ധതി ഭേദഗതി ചെയ്യും. 14 എണ്ണം ഒഴിവാക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് 17 പുതിയ പദ്ധതി. 81.85 ലക്ഷം അടങ്കല്‍. 28 പദ്ധതികള്‍ ഭേദഗതി ചെയ്യും. നാലെണ്ണം ഒഴിവാക്കും. കാസര്‍ഗോഡ് ബ്ലോക്ക് 30 പുതിയ പദ്ധതി. അടങ്കല്‍ തുക 203.43 ലക്ഷം. 14 എണ്ണം ഭേദഗതി ചെയ്യും. 18 പദ്ധതി ഒഴിവാക്കും. പനത്തടി പഞ്ചായത്ത് 27 പുതിയ പദ്ധതി. അടങ്കല്‍ തുക 129.26 ലക്ഷം. 31 പദ്ധതി ഭേദഗതി ചെയ്യും. ഒന്ന്‌ ഒഴിവാക്കും. പിലിക്കോട് 10 പുതിയ പദ്ധതി. അടങ്കല്‍ തുക186.14 ലക്ഷം. 35 പദ്ധതി ഭേദഗതി ചെയ്യും. 15 എണ്ണം ഒഴിവാക്കി. വലിയപറമ്പ 24 പുതിയ പദ്ധതി. 64.49 ലക്ഷം അടങ്കല്‍ തുക. 32 പദ്ധതി ഭേദഗതി ചെയ്യും. രണ്ട് പദ്ധതി ഒഴിവാക്കി. ബെള്ളൂര്‍13 പുതിയ പദ്ധതി. 30.22 ലക്ഷം രൂപയാണ് അടങ്കല്‍. 17 പദ്ധതി ഭേദഗതി ചെയ്യും. കയ്യൂര്‍ ചീമേനി 19 പുതിയ പദ്ധതി. 22 പദ്ധതി ഭേദഗതി ചെയ്യും. പുത്തിഗെ പത്ത് പുതിയ പദ്ധതി.12 പദ്ധതി ഭേദഗതി ചെയ്യും.

Categories
Kasaragod Latest news

നീലേശ്വരം നഗരസഭയിൽ വാർഡുതലത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

നീലേശ്വരം: ജില്ലയിൽ ഡെങ്കിപ്പനി രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ നീലേശ്വരം നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇതിൻ്റെ ഭാഗമായി നഗരസഭയിലെ 16,32 വാർഡുകളിലെ ജാഗ്രതാ സമിതികൾ യോഗം ചേർന്ന് പ്രവർത്തന കലണ്ടർ തയ്യാറാക്കി. ഡെങ്കിപ്പനിയുടെ പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമായ കൊതുകിൻ്റെ ഉറവിടനശീകരണം വാർഡിലെ ഓരോ വീടുകളിലും സമയബന്ധിതവും കാര്യക്ഷമവുമായി ജനപങ്കാളിത്തത്തോടെ നടത്താനും ആഴ്ചതോറും പ്രവർത്തനങ്ങൾ പ്രത്യേക യോഗം ചേർന്ന് വിലയിരുത്താനും തീരുമാനിച്ചു.

നീലേശ്വരം കുടുംബാരോഗ്യ ഉപകേന്ദ്രത്തിൽ വെച്ചു നടന്ന ആസൂത്രണ യോഗത്തിൽ
പതിനാറാം വാർഡ് കൗൺസിലർ വത്സല, മുപ്പത്തിരണ്ടാം വാർഡ് കൗൺസിലർ ഇ. ഷജീർ എന്നിവർ പങ്കെടുത്തു.
ജൂനി. ഹെൽത്ത് ഇൻസ്പെക്ടർ രമ്യമോൾ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു.
കെ സലു,
സുകുമാരൻ കെ,സരള,
സി മുഹമ്മദ് കുഞ്ഞി. വന്ദന,സരോജിനി. ലത.
എന്നിവർ സംസാരിച്ചു.
ആശാ പ്രവർത്തകരായ പ്രഭാവതി സ്വാഗതവും, രേണുകാദേവി നന്ദിയും രേഖപ്പെടുത്തി.

Back to Top