നീലേശ്വരം നഗരസഭയിൽ വാർഡുതലത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

Share

നീലേശ്വരം: ജില്ലയിൽ ഡെങ്കിപ്പനി രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ നീലേശ്വരം നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇതിൻ്റെ ഭാഗമായി നഗരസഭയിലെ 16,32 വാർഡുകളിലെ ജാഗ്രതാ സമിതികൾ യോഗം ചേർന്ന് പ്രവർത്തന കലണ്ടർ തയ്യാറാക്കി. ഡെങ്കിപ്പനിയുടെ പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമായ കൊതുകിൻ്റെ ഉറവിടനശീകരണം വാർഡിലെ ഓരോ വീടുകളിലും സമയബന്ധിതവും കാര്യക്ഷമവുമായി ജനപങ്കാളിത്തത്തോടെ നടത്താനും ആഴ്ചതോറും പ്രവർത്തനങ്ങൾ പ്രത്യേക യോഗം ചേർന്ന് വിലയിരുത്താനും തീരുമാനിച്ചു.

നീലേശ്വരം കുടുംബാരോഗ്യ ഉപകേന്ദ്രത്തിൽ വെച്ചു നടന്ന ആസൂത്രണ യോഗത്തിൽ
പതിനാറാം വാർഡ് കൗൺസിലർ വത്സല, മുപ്പത്തിരണ്ടാം വാർഡ് കൗൺസിലർ ഇ. ഷജീർ എന്നിവർ പങ്കെടുത്തു.
ജൂനി. ഹെൽത്ത് ഇൻസ്പെക്ടർ രമ്യമോൾ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു.
കെ സലു,
സുകുമാരൻ കെ,സരള,
സി മുഹമ്മദ് കുഞ്ഞി. വന്ദന,സരോജിനി. ലത.
എന്നിവർ സംസാരിച്ചു.
ആശാ പ്രവർത്തകരായ പ്രഭാവതി സ്വാഗതവും, രേണുകാദേവി നന്ദിയും രേഖപ്പെടുത്തി.

Back to Top