Categories
Kerala Latest news main-slider

പാപ്പിനിശ്ശേരി അരോളി സ്വദേശിയെ മൂന്ന് ദിവസമായി കാണാനില്ല വിവരം ലഭിക്കുന്നവർ വളപട്ടണം പോലിസിനെയോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണം. 9605994882(സന്തോഷ്‌ )9677159449

ഫോട്ടോയിൽ കാണുന്ന അരോളി സ്വദേശി പദ്മനാഭൻ (62) എന്നയാളെ മൂന്ന് ദിവസമായി കാണാനില്ല KL 13am 5922 മെറൂൺ കളർ സ്കൂട്ടിയും കൊണ്ട് പാപ്പിനിശ്ശേരിയുള്ള വീട്ടിൽ നിന്ന് പോയതാണ് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വളപട്ടണം പോലിസിനെയോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണം.

9605994882(സന്തോഷ്‌ )9677159449

Categories
Kerala Latest news main-slider

യൂത്ത് കോൺ. സംസ്ഥാന സമ്മേളനം തൃശൂരിൽ,ഛായാ ചിത്ര ജാഥ കല്ല്യോട്ട് നിന്നും

നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ചയില്ല എന്ന പ്രമേയത്തിൽ മെയ് 23 മുതൽ 26 വരെ തൃശ്ശൂരിൽ വച്ച് നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഛായാ ചിത്ര ജാഥസംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ മെയ് 21ന് രാവിലെ 8.30 ന് കല്ല്യോട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും രക്‌തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ജാഥ കോർഡിനേറ്ററാണ്. 23ന് വൈകീട്ട് തൃശൂർ നഗരത്തിൽ യാത്ര സമാപിക്കും. 25ന് വൈകിട്ട് മൂന്നിന് ലക്ഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന റാലി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിക്കും. വൈകിട്ട് പൊതുസമ്മേളനം തേക്കിൻകാട് മൈതാനിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. 26ന് പ്രതിനിധി സമ്മേളനതോട് കൂടി സമാപിക്കുന്ന സമ്മേളനത്തിൽ ജില്ലയിൽ നിന്നും ആയിരത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അറിയിച്ചു.

Categories
Kasaragod Kerala Latest news main-slider

കാഞ്ഞങ്ങാട് പൈതൃക ചത്വരത്തിലെ സ്ഥലം കൈയേറി ഹോട്ടൽ നിർമ്മിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധം

കാഞ്ഞങ്ങാട് പൈതൃകം നഗരം പദ്ധതിയിൽ 52 ലക്ഷം മുടക്കി ഈയടുത്ത് ഉദ്ഘാടനം ചെയ്ത പൈതൃക ചത്വരം അതിന്റെ വ്യവസ്ഥകളെല്ലാം ലംഘിച്ചു കൊണ്ട് ഡിടിപിസി യുടെയും കാഞ്ഞങ്ങാട് നഗരസഭയുടെ അറിവോടുകൂടി സ്വകാര്യവ്യക്തിക്ക് നടത്തിപ്പിന് കരാർ നൽകിയതിന്റെ മറവിൽ,വിശ്രമത്തിനും മറ്റ് സാംസ്‌കാരിക പരിപാടികൾക്കുമായി പണിത പൊതു ഇടം അതിൽ ഒരു കഫറ്റേരിയയ്ക് പകരം ഏതാണ്ട് പകുതിയോളം കയ്യേറി വലിയ രീതിയിൽ ഹോട്ടൽ തന്നെ സ്ഥാപിച്ച് നടത്തിയ കയേറ്റത്തിനെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ യൂത്ത് കോൺഗ്രസ്‌ മുന്നിട്ടിറങ്ങുമെന്ന് സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ പറഞ്ഞു.ടൂറിസം വകുപ്പിന്റെ നഗ്നമായ നിയമ ലംഘനത്തിനെതിരെയും കാഞ്ഞങ്ങാട് നഗരസഭയുടെ പുതിയ ബസ്സ്റ്റാന്റിൽ നിയമ വിരുദ്ധമായി പരിപാടി നടത്തുന്നതിനെതിരെയും ഇനിയും സമരങ്ങൾക്ക് യൂത്ത്കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ രതീഷ് കാട്ടുമാടം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ ഭാരവാഹികളായ ഇസ്മായിൽ ചിത്താരി, കാർത്തികേയൻ പെരിയ, സത്യനാഥൻ പത്രവളപ്പിൽ, വിനോദ് കള്ളാർ, അഖിൽ അയ്യങ്കാവ്, രാജിക ഉദുമ, മണ്ഡലം പ്രസിഡന്റ്‌മാരായ ഷിബിൻ ഉപ്പിലിക്കൈ, അജീഷ് കോളിച്ചാൽ, ഉമേശൻ കാട്ടുകുളങ്ങര, നവനീത് ചന്ദ്രൻ പിലിക്കോട്, ശരത്ത് മരക്കാപ്പ്, കൃഷ്‌ണലാൽ തോയമ്മൽ, വിനീത്. എച്ച്. ആർ, സനോജ് കുശാൽ നഗർ, അക്ഷയ എസ് ബാലൻ,തുടങ്ങിയവർ നേതൃത്വം നൽകി

Categories
Kerala Literature top news

എസ്. എസ്.എല്‍.സി പരീക്ഷാ ഫലം  ജില്ലയ്ക്ക് അഭിമാന നേട്ടം

ജില്ലയില്‍ 99.82 ശതമാനം വിജയം

കാസര്‍കോട് ഉപജില്ല – 99.71 ശതമാനം

കാഞ്ഞങ്ങാട് ഉപജില്ല – 99.97 ശതമാനം

ആകെ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.

2667 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി

ആണ്‍ കുട്ടികള്‍ – 878

പെണ്‍ കുട്ടികള്‍ – 1789

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

സര്‍ക്കാര്‍ സകൂളുകള്‍ – 1558 വിദ്യാര്‍ഥികള്‍

എയ്ഡഡ് സ്‌കൂളുകള്‍ – 880 വിദ്യാര്‍ഥികള്‍

അണ്‍എയ്ഡഡ് സ്‌കൂളുകള്‍ – 229 വിദ്യാര്‍ഥികള്‍

കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയില്‍- 1037 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ലയില്‍ – 1630 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ ഇരുത്തിയ ആകെ സ്‌കൂളുകള്‍- 162-

(കാസര്‍കോട് ഉപജില്ല – 85 , കാഞ്ഞങ്ങാട് ഉപജില്ല – 77)

നൂറ് ശതമാനം നേടിയ ആകെ സ്‌കൂളുകള്‍- 144

(കാസര്‍കോട് ഉപജില്ല- 69, കാഞ്ഞങ്ങാട് ഉപജില്ല- 75

നൂറ് ശതമാനം വിജയം

സര്‍ക്കാര്‍ സ്‌കൂളുകള്‍- 85

എയ്ഡഡ് സ്‌കൂളുകള്‍ – 31

അണ്‍എയ്ഡഡ് – 28

Categories
Kerala Latest news main-slider top news

എസ്എസ്എൽസിക്ക് 99.70% വിജയം

തിരുവനന്തപുരം: എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ.

എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂർ. വിജയശതമാനം – 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട്, വിജയശതമാനം–98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല– പാല, മൂവാറ്റുപുഴ. വിജയശതമാനം–100. വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41.

കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 485. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം–97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപിൽ പരീക്ഷ എഴുതിയ 289 വിദ്യാർഥികളിൽ 283പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം–97.92. നാലു സെന്ററുകളിൽ 100 ശതമാനം വിജയം.

ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.9. ഫുൾ എ പ്ലസ് നേടിയവർ–288.

വൈകുന്നേരം 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.

പരീക്ഷ ഫലം ലഭിക്കാൻ 👇

www.prd.kerala.gov.in

Categories
Kasaragod Kerala Latest news main-slider top news

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം

കോട്ടയം: മക്കളും കൊച്ചുമക്കളും വരുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അമ്മമാര്‍ കേരളത്തിലെ വൃദ്ധസദനങ്ങളിലെ നൊമ്ബരക്കാഴ്ചകളില്‍ ഒന്ന് മാത്രം.

 

കോട്ടയം തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ മകന്‍ കൊണ്ടുചെന്നാക്കിയ അമ്മയ്ക്ക് പതിനായിരം രൂപ ജീവനാംശം നല്കാന്‍ കോടതി വിധിച്ചു. ഒരു മാസം നല്കി. മുടങ്ങിയപ്പോള്‍ പരാതി നല്കാമെന്ന് പറഞ്ഞ ജീവനക്കാരോട് ആ അമ്മയുടെ മറുപടി ഇങ്ങനെ ”ഇനി അവനെ കോടതിയില്‍ കയറ്റേണ്ട മോനേയെന്ന്”! ഉള്ളു നിറയെ മാതൃസ്‌നേഹം സൂക്ഷിക്കുന്ന പാവം അമ്മമാരെ കാത്തിരിക്കുന്നതാവട്ടെ വൃദ്ധസദനങ്ങളും.

 

കേരളത്തിലെ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ കൂടുതലുയരുന്നത് മാതൃവിലാപമാണ്. മക്കളും ബന്ധുക്കളും എല്ലാമുണ്ടായിട്ടും വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന അമ്മമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, അമ്മമാര്‍ കേരള സമൂഹത്തില്‍ ബാധ്യതയാകുന്നുവെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍ക്കാരിന്റേയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റേയും കീഴിലുള്ള വൃദ്ധസദനങ്ങളില്‍ അന്തേവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ കാലയളവിലുണ്ടായിട്ടുള്ളത് വന്‍ വര്‍ധനവാണ്.

 

വിവാഹം പോലും കുടുംബത്തിനായി വേണ്ടന്നുവച്ച്‌ അവര്‍ക്കായി ജീവിച്ച്‌ ഒടുവില്‍ ആര്‍ക്കും വേണ്ടാതായവര്‍ മുതല്‍ ഏക മകനോ മകളോ വിദേശത്തായതിനാല്‍ ഒരു വഴിയുമില്ലാതെ അനാഥത്വം പേറേണ്ടിവന്ന വന്ന അച്ഛനമ്മമാരുമുണ്ട് വൃദ്ധസദനങ്ങളില്‍. സ്വത്തെല്ലാം എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളെ തെരുവിലിറക്കിയ മക്കളുമുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം ബാദ്ധ്യതയായി വന്നവരാണ് അമ്മമാരില്‍ ഏറെയും.

 

743 വൃദ്ധസദനങ്ങളാണ് കേരളത്തിലുള്ളത്. ആകെ അന്തേവാസികളുടെ എണ്ണം 14,669. ഇതില്‍ അമ്മമാരുടെ എണ്ണം 9726. എറണാകുളത്താണ് കൂടുതല്‍ വൃദ്ധസദനങ്ങള്‍, 143. കുറവ് മലപ്പുറത്തും. ഫീസ് വാങ്ങുന്നവ 30. കൊവിഡിന്റേയും ലോക്ഡൗണിന്റേയും കാലത്ത് ഒറ്റ വൃദ്ധസദനവും പുതുതായി തുടങ്ങിയിരുന്നില്ല. എന്നാല്‍ കൊവിഡിന് ശേഷം സ്ഥിതി മാറി. പുതിയതായി ആരംഭിച്ചത് 80 വൃദ്ധസദനങ്ങള്‍.

 

2018വരെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍ 631 ആയിരുന്നെങ്കില്‍ 2023 ജനുവരിയില്‍ 727 ആയി ഉയര്‍ന്നു. നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് സ്വകാര്യവ്യക്തികളും സന്നദ്ധ സംഘടനകളും നടത്തുന്നവയാണ് ഇവ. ഇതിനുപുറമേ, സംസ്ഥാന സര്‍ക്കാരിന്റെ 16 വൃദ്ധമന്ദിരങ്ങളുണ്ട്

Categories
Kerala Latest news main-slider National

സിദ്ധരാമയ്യ മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ ഡികെയോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി:കർണാടകയുടെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് സൂചനകൾ. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പാർട്ടി നേതൃത്വത്തെ കാണും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ഇരു നേതാക്കന്മാരുമായി ചർച്ച നടത്തും. ഇതിനു പിന്നാലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടാകും. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നൽകും. സോണിയയുടെ വീട്ടിൽ രാഹുലും ഡികെയും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്.

അതേസമയം, ശിവകുമാർ ഉപമുഖ്യമന്ത്രിയായി വന്നേക്കില്ലെന്നാണ് സൂചന. കർണാടക കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ശിവകുമാർ തുടരും. മുന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ലിംഗായത്ത്, എസ്‌സി, മുസ്‌‍ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചായിരിക്കും ഇവരെത്തുക. മുസ്‌ലിം വിഭാഗവും ഉപമുഖ്യമന്ത്രി പദം ചോദിച്ചിട്ടുണ്ട്. എം.ബി. പാട്ടീൽ (ലിംഗായത്ത്), ഡോ.ജി. പരമേശ്വര (എസ്‌സി), യു.ടി. ഖാദർ (മുസ്‌ലിം) എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാരാകുക. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു യു.ടി. ഖാദർ. അഞ്ചാം വട്ടവും മംഗളൂരു മണ്ഡലത്തിൽനിന്ന് അദ്ദേഹം ജയിച്ചിരുന്നു. ഖാദറിനെ ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചു.

Categories
Kerala Latest news main-slider top news

കേരള സർക്കാർ മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ:ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്‌സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

 

പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടും.

 

ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്റെ ഭാഗമാകും.

 

അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.

 

ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ 1 വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

 

ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കും. വിചാരണാനടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്‌പെഷ്യൽ കോടതിയായി നിയോഗിക്കും.

 

ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം നടത്തുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആക്ട് ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിടുകയായിരുന്നു.

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്.

 

ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയെ കരട് ഓർഡിനൻസ് തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.

 

Categories
Kerala Latest news main-slider

പൊന്നമ്പലമേട്ടിലെ പൂജ ആചാരവിരുദ്ധമെന്ന് പോലീസ് FIR, നാരായണനായി തിരച്ചൽ

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജനടത്തിയ നാരായണൻ നമ്പൂതിരിക്കായി തിരച്ചിൽ തുടരുന്നു. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം മേയ് എട്ടിനാണ്  പൊന്നമ്പലമേട്ടിലെത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നാരായണൻ നമ്പൂതിരിക്ക് അറസ്റ്റിലായവരുമായി മുൻ പരിചയമുണ്ടായിരുന്നു. സംഘത്തെ കൊണ്ടുപോയത് വനംവികസന കോർപ്പറേഷനിലെ താത്കാലിക ജീവനക്കാരായ രാജേന്ദ്രൻ കറുപ്പയ്യയും സാബു മാത്യൂസുമാണെന്നുമാണ് വിവരം.

എട്ടാം തീയതി ചെന്നൈയിൽ നിന്നുള്ള ഏഴംഗ സംഘം വള്ളക്കടവിൽ എത്തി. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു സംഘം. ഇതിൽ ആറുപേർ തമിഴ്നാട് സ്വദേശികളാണ്. തൃശ്ശൂർ സ്വദേശിയായ നാരായണൻ നമ്പൂതിരി എറെക്കാലമായി ചെന്നൈയിലാണ് താമസിച്ചുവരുന്നത്.

7.25-ന് രാവിലെ വള്ളക്കടവിലെത്തിയ സംഘം പത്ത് കിലോമീറ്റർ കാൽനടയായി വനത്തിലൂടെ സഞ്ചരിച്ചാണ് പൊന്നമ്പലമേട്ടിലെത്തിയത്. നാരായണൻ നമ്പൂതിരി ശബരിമല കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന കാലത്ത് ശബരിമല ദർശനത്തിയപ്പോഴാണ് കറുപ്പയ്യയും സാബു മാത്യൂസുമായും പരിചയത്തിലാകുന്നത്.

ആറുപേർക്കൊപ്പമാണ് നാരായണൻ നമ്പൂതിരി വള്ളക്കടവിൽ എത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാൻ കറുപ്പയ്യയ്ക്കും സാബു മാത്യൂസിനും 3,000 രൂപ നൽകി. പണം കൈമാറിയ ശേഷം ഗവി റൂട്ടിൽ മണിയാട്ടി പാലം വഴി പത്ത് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് 11.30-ന് സംഘം പൊന്നമ്പലമേട്ടിലെത്തി. ഒരു മണിക്കൂർ അവിടെ ചെലവഴിച്ചുവെന്നും കണ്ടെത്തി.

ദേവസ്വം ബോർഡിന്റെ പരാതിയിൽ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പത്തനംതിട്ട മൂഴിയാർ പോലീസുകൂടി കേസെടുത്തു. തിരുവിതാംകൂർ ദേവസ്വം കമ്മിഷണറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ദേവസ്വം ബോർഡിന്റെ കൈവശത്തിലും നടത്തിപ്പിലുമുള്ള ഹിന്ദു മതവിശ്വാസികൾ പവിത്രവും പരിപാവനവും ശബരിമല ശാസ്താവിന്റെ മൂലസ്ഥാനവുമായി കരുതുന്ന പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പരിപാവനതയെ കളങ്കപ്പെടുത്തണമെന്നും അയ്യപ്പഭക്തരെ അവഹേളിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ആചാരവിരുദ്ധമായ പൂജ നടത്തി വിശ്വാസികളെ അവഹേളിച്ചുവെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 295, 295-എ, 447, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. പോലീസിന്റെ എഫ്.ഐ.ആറിൽ പ്രതികളായി ആരേയും ചേർത്തിട്ടില്ല.

സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ ദേവസ്വം മന്ത്രിക്ക് സമർപ്പിച്ചു.

Categories
Kerala Latest news main-slider top news

ആശുപത്രി അക്രമത്തിന് കടുത്ത ശിക്ഷ: ഓർഡിനൻസിന് അംഗീകാരം

തിരുവനന്തപുരം: ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ഓർഡിനൻസിൽ പരാതിയുണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ ഔദ്യോഗിക ഭേദഗതി കൊണ്ടുവരും. ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. ആശുപത്രികളില്‍ അക്രമം കാട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ്.

 

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ്. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴു വർഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. പ്രത്യേക കോടതിയിൽ ഒരു വർഷത്തിനകം വിചാരണ തീർക്കണമെന്ന് വ്യവസ്ഥയുണ്ട്.

ആരോഗ്യ പ്രവർത്തകർക്കൊപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനും സുരക്ഷാ ജീവനക്കാർക്കും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്കും പരിരക്ഷ ലഭിക്കും. വസ്തുവകകൾക്ക് നാശം വരുത്തിയാൽ ഇരട്ടിത്തുക നഷ്ടപരിഹാരം ഈടാക്കും.

Back to Top