യൂത്ത് കോൺ. സംസ്ഥാന സമ്മേളനം തൃശൂരിൽ,ഛായാ ചിത്ര ജാഥ കല്ല്യോട്ട് നിന്നും

Share

നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ചയില്ല എന്ന പ്രമേയത്തിൽ മെയ് 23 മുതൽ 26 വരെ തൃശ്ശൂരിൽ വച്ച് നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഛായാ ചിത്ര ജാഥസംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ മെയ് 21ന് രാവിലെ 8.30 ന് കല്ല്യോട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും രക്‌തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ജാഥ കോർഡിനേറ്ററാണ്. 23ന് വൈകീട്ട് തൃശൂർ നഗരത്തിൽ യാത്ര സമാപിക്കും. 25ന് വൈകിട്ട് മൂന്നിന് ലക്ഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന റാലി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിക്കും. വൈകിട്ട് പൊതുസമ്മേളനം തേക്കിൻകാട് മൈതാനിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. 26ന് പ്രതിനിധി സമ്മേളനതോട് കൂടി സമാപിക്കുന്ന സമ്മേളനത്തിൽ ജില്ലയിൽ നിന്നും ആയിരത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അറിയിച്ചു.

Back to Top