കാഞ്ഞങ്ങാട് പൈതൃക ചത്വരത്തിലെ സ്ഥലം കൈയേറി ഹോട്ടൽ നിർമ്മിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധം

Share

കാഞ്ഞങ്ങാട് പൈതൃകം നഗരം പദ്ധതിയിൽ 52 ലക്ഷം മുടക്കി ഈയടുത്ത് ഉദ്ഘാടനം ചെയ്ത പൈതൃക ചത്വരം അതിന്റെ വ്യവസ്ഥകളെല്ലാം ലംഘിച്ചു കൊണ്ട് ഡിടിപിസി യുടെയും കാഞ്ഞങ്ങാട് നഗരസഭയുടെ അറിവോടുകൂടി സ്വകാര്യവ്യക്തിക്ക് നടത്തിപ്പിന് കരാർ നൽകിയതിന്റെ മറവിൽ,വിശ്രമത്തിനും മറ്റ് സാംസ്‌കാരിക പരിപാടികൾക്കുമായി പണിത പൊതു ഇടം അതിൽ ഒരു കഫറ്റേരിയയ്ക് പകരം ഏതാണ്ട് പകുതിയോളം കയ്യേറി വലിയ രീതിയിൽ ഹോട്ടൽ തന്നെ സ്ഥാപിച്ച് നടത്തിയ കയേറ്റത്തിനെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ യൂത്ത് കോൺഗ്രസ്‌ മുന്നിട്ടിറങ്ങുമെന്ന് സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ പറഞ്ഞു.ടൂറിസം വകുപ്പിന്റെ നഗ്നമായ നിയമ ലംഘനത്തിനെതിരെയും കാഞ്ഞങ്ങാട് നഗരസഭയുടെ പുതിയ ബസ്സ്റ്റാന്റിൽ നിയമ വിരുദ്ധമായി പരിപാടി നടത്തുന്നതിനെതിരെയും ഇനിയും സമരങ്ങൾക്ക് യൂത്ത്കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ രതീഷ് കാട്ടുമാടം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ ഭാരവാഹികളായ ഇസ്മായിൽ ചിത്താരി, കാർത്തികേയൻ പെരിയ, സത്യനാഥൻ പത്രവളപ്പിൽ, വിനോദ് കള്ളാർ, അഖിൽ അയ്യങ്കാവ്, രാജിക ഉദുമ, മണ്ഡലം പ്രസിഡന്റ്‌മാരായ ഷിബിൻ ഉപ്പിലിക്കൈ, അജീഷ് കോളിച്ചാൽ, ഉമേശൻ കാട്ടുകുളങ്ങര, നവനീത് ചന്ദ്രൻ പിലിക്കോട്, ശരത്ത് മരക്കാപ്പ്, കൃഷ്‌ണലാൽ തോയമ്മൽ, വിനീത്. എച്ച്. ആർ, സനോജ് കുശാൽ നഗർ, അക്ഷയ എസ് ബാലൻ,തുടങ്ങിയവർ നേതൃത്വം നൽകി

Back to Top