Categories
Kerala Latest news main-slider Other News

ചലച്ചിത്ര നടൻ പൂജപ്പുര രവി (84) അന്തരിച്ചു

തൊടുപുഴ : ചലച്ചിത്ര നടൻ പൂജപ്പുര രവി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്നു. ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോകും.

നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടനാണ് പൂജപ്പുര രവി. ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാളസിനിമയിൽ അഭിനയിച്ചു. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവസാന ചിത്രം 2016ൽ പുറത്തിറങ്ങിയ ഗപ്പി.

തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. എം.രവീന്ദ്രൻ നായരെന്നാണ് യഥാർഥ പേര്. നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേർക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ.

ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായിരുന്നു രവി. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂൾ, തിരുമല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയ രംഗത്തോട് താത്പര്യമുണ്ടാകുന്നത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യമായി.

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എൽ. പുരം സദാനന്ദന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. അധ്യാപകരിൽനിന്നുൾപ്പെടെ മികച്ച പ്രതികരണം ലഭിച്ചതോടെ അഭിനയം തന്റെ വഴിയായി അദ്ദേഹം തെരഞ്ഞെടുത്തു. നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് ട്രെയിൻ കയറി. വേലുത്തമ്പി ദളവ ഉൾപ്പെടെ ഏതാനും സിനിമകളിൽ മുഖം കാണിച്ചു.

സിനിമകളിൽ അവസരങ്ങൾ ഇല്ലാതായതോടെ ഗണേഷ് ഇലക്ട്രിക്കൽസ് എന്ന കമ്പനിയിൽ ജോലിക്കാരനായി ചേർന്നു. പിന്നീട് ജഗതി എൻ.കെ. ആചാരിയുടെ നിർദേശപ്രകാരം അദ്ദേഹം തിരികെ തിരുവനന്തപുരത്ത് എത്തി കലാനിലയം നാടകവേദിയിൽ നടനായി. ഹാസ്യ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം കലാനിലയത്തിന്റെ അവിഭാജ്യ ഘടകമായി മാറി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 10 വർഷത്തോളം കലാനിലയത്തിൽ നടനായി തുടർന്നു.

1976ൽ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമയിൽ നിരവധി വേഷങ്ങൾ തേടിയെത്തി. സത്യൻ, നസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥ്വിരാജും ടൊവീനോ തോമസും ഉൾപ്പെടെയുള്ള വിവിധ തലമുറകൾക്കൊപ്പം അഞ്ചു പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു അദ്ദേഹം.

ജോഷി, പ്രിയദർശൻ, സിബി മലയിൽ, കമൽ, വിനയൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെയെല്ലാം ആദ്യ സിനിമകളിൽ അഭിനയിച്ചു. പ്രിയദർശന്റെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. സിനിമയിൽ അവതരിപ്പിച്ചവയിൽ പകുതിയിലധികവും ‘പട്ടർ’ കഥാപാത്രങ്ങളായിരുന്നു എന്നത് പൂജപ്പുര രവിക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു അപൂർവ സവിശേഷതയാണ്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ മിനിസ്ക്രീനിൽ ശ്രദ്ധിച്ച അദ്ദേഹം നിരവധി ടി.വി. സീരിയലുകളിൽ വേഷമിട്ടു.

Categories
Kerala Latest news main-slider

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു. സൈബര്‍ നിയമങ്ങൾ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ ഇടപെടലുകള്‍ കൂടിയതോടെയാണ് നടപടി.

കാലം മാറിയതിനനുസരിച്ചു ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലെത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് 1968ലാണ്. അന്നത്തെ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.

നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നത് പിടികൂടിയാല്‍ നിയമത്തിന്‍റെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോകുന്നെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് സൈബര്‍ നിയമങ്ങള്‍ അധികമായി ഉള്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. ഭരണപരിഷ്കാര വകുപ്പ് നല്‍കിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറിയത്.

മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്താല്‍ ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു എളുപ്പത്തില്‍ കടക്കാം. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലുള്ള സര്‍ക്കാര്‍വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും.

Categories
Kasaragod Kerala Latest news main-slider

എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ തൃക്കരിപ്പൂർ പൊലീസിനു പിന്നാലെ അഗളി പൊലീസും വിദ്യയുടെ വീട്ടിൽ; ബന്ധു വീട് തുറന്നുകൊടുത്തു

കാസർകോട് :  എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയുടെ ‍(വിദ്യ വിജയൻ) വീട്ടിൽ തൃക്കരിപ്പൂർ പൊലീസിനു പിന്നാലെ അഗളി പോലീസും എത്തി. അഗളി സിഐ സലീമിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു.

തൃക്കരിപ്പൂർ പൊലീസ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിദ്യയുടെ ബന്ധു വീട് തുറന്നുകൊടുത്തു. തൃക്കരിപ്പൂർ പൊലീസ് സമീപത്തെ വീട്ടിൽ നിന്നും വിവരങ്ങൾ തിരക്കി. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും അവരെ കണ്ടെത്തിയിട്ടില്ല. കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു ആരോപണം.

വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ. അഗളി പൊലീസ് ഇൻസ്പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അഗളി ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത അഗളി പൊലീസ് ഇന്നലെ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദ്യയ്ക്കെതിരെ മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസും അഗളി സ്റ്റേഷനിലേക്കു വ്യാഴാഴ്ച കൈമാറി.

കാസർകോട് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതുമായി ബന്ധപ്പെട്ടു നീലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.

Categories
Kerala Latest news main-slider

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി

ന്യൂയോർക്ക് :  ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തിൽ നോർക്ക ഡയറക്ടർ ഡോ. എം.അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു.

ശനിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സൗഹൃദ സമ്മേളനമുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഉറപ്പില്ല. തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കും. ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി മറുപടി നല്‍കും.

ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും. അതേസമയം, കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിലുണ്ടായ പുക പൊതുസമ്മേളനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ക്ഷണിക്കപ്പെട്ട ആയിരം മലയാളികളാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക.

Categories
Kerala Latest news main-slider

പൂച്ചക്കാട് എം.സി.ഗഫൂർ ഹാജിയുടെ മരണം: കർമ്മസമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ച 10,000 പ്രതിഷേധ ഒപ്പ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ഡിജിപിക്കും കൈമാറി 

പൂച്ചക്കാട് : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് എം.സി. ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും, അന്വേഷണ വേഗത ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗഫൂർ ഹാജി കർമ്മസമിതിയുടെ നേതൃത്വത്തിൽ പൂച്ചക്കാട് ടൗണിലും പരിസര പ്രദേശങ്ങളിലുമായി സമാഹരിച്ച 10,000 പ്രതിഷേധ ഒപ്പ് ഉദുമ എം.എൽ.എ. സി.എച്ച്.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ കർമ്മസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ഡിജിപിക്കും കൈമാറി.എം.എൽ.എ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറിയത്. കർമസമിതി കൺവീനർ സുകുമാരൻ പൂച്ചക്കാട്, വൈസ് ചെയർമാൻ ബി.കെ.ബഷീർ, ട്രഷറർ ബി.എം.മൂസ്സ എന്നിവരും എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്നു.

ഒപ്പ് ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം പൂച്ചക്കാട് ഇമാം സെയ്യദ് സിറാജുദ്ധീൻ ഫൈസി ആദ്യ ഒപ്പ് ഇട്ടു കൊണ്ട് ജൂൺ 2 ന് നിർവ്വഹിച്ചിരുന്നു.

Categories
Kerala main-slider top news

പ്രോഗ്രസീവ് സോഷ്യലിസ്റ്റ് പാർട്ടി കേരള ഘടകം പ്രഖ്യാപനം.

സോഷ്യലിസ്റ്റ് നേതാവായ ശ്രീ പ്രേം മേടയിൽ ൻ്റെ നേതൃത്വത്തിൽ കേരളമടക്കുള്ള 12 സംസ്ഥാനങ്ങളിൽ പ്രോഗ്രസീവ് സോഷ്യലിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് വച്ച് 07/06/23 , ബുധനാഴ്ച നടന്ന പത്ര സമ്മേളനത്തിൽ പാർട്ടിയുടെ ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ശ്രീ ജോസി മാത്യൂ പാർട്ടിയുടെ കേരള ഘടകം പ്രഖ്യാപിച്ചു.

 

ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അഴിമതിക്കും സ്വജന പക്ഷപാതത്തിനും വിലക്കയറ്റത്തിനും എതിരെയാണ് PSP പ്രവർത്തിക്കുന്നത്.

 

നേതാജിയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് പാർട്ടി മുന്നോട്ട് പോകും.

 

പാർട്ടിയുടെ സംസ്ഥാന ഘടകം പ്രസിഡൻ്റായി ശ്രീ സഞ്ജോയ് സിജോമോൻ ജോർജിനെയും വർക്കിംഗ് പ്രസിഡൻ്റായി ശ്രീ ഇളംകുളം മോഹൻ കുമാറിനെയും ദേശീയ പ്രസിഡൻ്റ് നിയമിച്ചു.

 

പത്രസമ്മേളനത്തിൽ

ശ്രീ ഇളംകുളം മോഹൻകുമാർ, ശ്രീ സനത് ചന്ദ്രൻ, പ്രോഗ്രസീവ് ക്രിസ്റ്റ്യൻ കൗൺസിൽ ദേശീയ അധ്യക്ഷൻ ഫാ.ജോൺ പുതുശ്ശേരിൽ, മഹിളാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് ശ്രീമതി ലതിക കുമാരി, മീഡിയ സെൽ സെക്രട്ടറി ശ്രീ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Categories
Kerala Latest news main-slider

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രിതല ചർച്ച ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രിതല ചർച്ച ആരംഭിച്ചു. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ, ചീഫ് വിപ് എൻ. ജയരാജ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാൻ കോളജിൽ എത്തിയത്. ആദ്യം വിദ്യാർഥികളുമായി ചർച്ച നടത്തിയ ശേഷം മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും

വിദ്യാർഥിനി ജീവനൊടുക്കാനുള്ള കാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചു. ഇതിനായി സിൻഡിക്കറ്റംഗം പ്രഫ. ജി.സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ.വിനു തോമസ് എന്നിവർ ഇന്നു കോളജിലെത്തും. സംസ്ഥാന യുവജന കമ്മിഷൻ സംഭവത്തിൽ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടി.

ഇന്നലെ കെഎസ്‌യു, എബിവിപി പ്രവർത്തകർ കോളജിനു മുന്നിൽ സമരം നടത്തി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാമിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എബിവിപിയുടെ പ്രതിഷേധ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് ഉദ്ഘാടനം ചെയ്തു.

വിദ്യാർഥി സമരത്തിനു പരിഹാരം കാണാൻ ഗവ. ചീഫ് വിപ് എൻ.ജയരാജ്, ഡിവൈഎസ്പി എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോളജിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ചയ്ക്കു ശേഷം പുറത്തു വന്ന ജയരാജിനെ വിദ്യാർഥികൾ തടഞ്ഞു. പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. അധ്യാപകർക്കും ജീവനക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത വിധം കോളജ് കവാടങ്ങൾ അടച്ച് വിദ്യാർഥികൾ ഒരു മണിക്കൂറോളം സമരം നടത്തിയിരുന്നു.

സ്വാശ്രയ കോളജുകളിൽ അച്ചടക്കത്തിന്റെ പേരിലും സദാചാരത്തിന്റെ പേരിലും കുട്ടികൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നു മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായഎറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. ജൂൺ ഒന്നിനു രാവിലെ കോളജിലേക്കു പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു. ഉച്ചയ്ക്ക് വകുപ്പു മേധാവിയുടെ മുറിയിൽ കയറുന്നതുവരെ ശ്രദ്ധ സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികൾ പറഞ്ഞതായും പിതാവ് മൊഴി നൽകി.

Categories
Kerala Latest news main-slider

പടിവാതിക്കലെത്തിയ കാലവർഷക്കാറ്റ് ചക്രവാതച്ചുഴിയിൽപ്പെട്ടതേ‍ാടെ സംസ്ഥാനത്ത് കാലവർഷം വൈകുന്നു.

പാലക്കാട് ∙ സംസ്ഥാനത്ത് കാലവർഷമെത്താൻ വൈകുന്നത്, പടിവാതിക്കലെത്തിയ കാലവർഷക്കാറ്റ് അറബിക്കടലിലെ ശക്തമായ ചക്രവാതച്ചുഴിയിൽപ്പെട്ടതേ‍ാടെ. ഇപ്പേ‍ാഴത്തെ സ്ഥിതി തുടർന്നാൽ കാലവർഷം ശക്തമാകാൻ രണ്ടാഴ്ചകൂടി കഴിഞ്ഞേക്കും. നേരത്തേ, നിരീക്ഷിച്ചതിൽ വ്യത്യസ്തമായി ചക്രവാതച്ചുഴി ചുഴലിയാകുമ്പേ‍ാൾ ദിശമാറിയേക്കുമെന്ന നിരീക്ഷണവുമുണ്ട്.

ഇതിനിടയിൽ, കാലവർഷം എത്തിയാലും അത് ദുർബലമാകാനുള്ള സാധ്യതയും കാണുന്നു. ചുഴലിയുടെ സ്വാധീനത്തിൽ വരുംദിവസം മിക്കയിടത്തും മേ‍ാശമില്ലാത്ത മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. മഴക്കാലം ഇത്തവണ വൈകില്ലെന്നായിരുന്നു ഏജൻസികളുടെ ആദ്യ അറിയിപ്പെങ്കിലും അന്തരീക്ഷത്തിലുണ്ടായ മാറ്റത്തിൽ അതുണ്ടായില്ല. കാലവർഷക്കാറ്റ് അതിന്റെ ഗതികൾ പൂർത്തിയാക്കി നാല്, അഞ്ച് തീയതികളിൽ കേരളത്തിൽ പ്രവേശിക്കുമെന്ന് പിന്നീട് കാലാവസ്ഥകേന്ദ്ര( ഐഎംഡി)വും പ്രവചിച്ചു. ലക്ഷദ്വീപിന്റെ വടക്കുപടിഞ്ഞാറായി മേഘപടലം രൂപംകെ‍ാണ്ടതുൾപ്പെടെ, അതിനുളള അന്തരീക്ഷവും ഒരുങ്ങി.

ഇതിനിടയിലാണ്, അറബിക്കടലിൽ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി( സൈക്ലേ‍ാൺ സർക്കുലേഷൻ)യുടെ സ്വാധീനമുണ്ടായത്. ഇപ്പേ‍ാഴത്തെ അന്തരീക്ഷത്തിൽ, ചക്രവാതചുഴി ന്യൂനമർദമായി മാറി, എട്ടാംതീയതിയേ‍ാടെ ശക്തമായ ചുഴലിയാകും. അത് 12 ന് കൂടുതൽ ശക്തിപ്പെട്ട് 13 ഒ‍ാടെ മംഗളൂരു, ഗേ‍ാവ പ്രദേശത്തേക്ക് നീങ്ങുമെന്നും 15 ഒ‍ാടെ മുംബൈ തീരത്തേക്കോ, ഗുജറാത്ത് തീരത്തേക്കോ മാറുമെന്നുമാണ് നിരീക്ഷണം. ചുഴലി കേരളത്തിൽ നേരിട്ട് ബാധിക്കില്ലെങ്കിലും അതിന്റെ സ്വാധീനത്തിലാണ് ശക്തമായ മഴയും കാറ്റും ലഭിക്കുക.

പ്രധാന കാലാവസ്ഥ ഏജൻസികളുടെ നിലവിലെ മേ‍ാഡലുകൾ അനുസരിച്ച് ചുഴലിക്കാറ്റ് 16 ഒ‍ാടെ കര തൊടാനാണ് സാധ്യത. അതിന്റെ ഫലമായി ആ മേഖലയിൽ അതിശക്തമായ മഴയും കാറ്റും ഉണ്ടാകാം. വടക്ക് കിഴക്ക് സഞ്ചരിക്കേണ്ട ചുഴലി, വടക്ക് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങാനുള്ള സാധ്യതയും ഇപ്പേ‍ാൾ കാണുന്നുണ്ട്. ദുർബലമായി തുടങ്ങുന്ന കാലവർഷം പിന്നീട് മാറിനിൽക്കാനുളള സാധ്യത ചില കാലാവസ്ഥ വിദഗ്ധർ സൂചിപ്പിക്കുന്നു.

ജൂണിലും ജൂലൈയിലും മഴ കുറയുകയും ഒ‍ാഗസ്റ്റ്, സെപ്റ്റംബർ കാലത്ത് അതിശക്തമായ മഴ ലഭിക്കുകയും ചെയ്യുന്ന സ്ഥിതിയും ഉണ്ടാകാം. സാധാരണഗതിയിൽ ന്യൂനമർദം ചുഴലിയായി മാറാൻ രണ്ടുദിവസം വരെ എടുത്തിരുന്നെങ്കിൽ, കാലാവസ്ഥ വ്യതിയാനത്തേ‍ാടെ,അത് മണിക്കൂറുകൾക‍ാണ്ട് സംഭവിക്കുന്നതായി കുസാറ്റ് റഡാർ റിസർച്ച് കേന്ദ്രത്തിലെ കാലാവസ്ഥ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു.

കാലവർഷക്കാറ്റിനെ ചക്രവാതച്ചുഴി വലിച്ചെടുത്തതോടെ കടലിൽ ശക്തമായ മഴ പെയ്യുന്നതായാണ് നിഗമനം. ചക്രവാതം ചുഴലിയാകുന്നതിന് മുൻപ് കാലവർഷം തുടങ്ങുമെന്നും, പിന്നീട് ചുഴലിയുടെ സ്വാധീനത്തിൽ കാലവർഷം ശക്തമാകുമെന്നുമായിരുന്നു ആദ്യനിഗമനം. ഇതിനിടെ, ബംഗാൾ ഉൾക്കടലിൽ മറ്റെ‍ാരു ചക്രവാതം ഉണ്ടാകുന്നതായും സൂചനയുണ്ട്. അതും കാലവർഷക്കാറ്റിനെ ബാധിക്കാം. കഴിഞ്ഞവർഷം മേയ് അവസാന ദിവസം കാലവർഷം ആരംഭിച്ചിരുന്നു.

Categories
Kerala Latest news main-slider

എ.ഐ ക്യാമറ അഴിമതി കൊള്ളയ്ക്കെതിരെ കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ 726 ക്യാമറകൾക്ക് മുന്നിലും പ്രതിഷേധസമരം

പള്ളിക്കര: എ.ഐ ക്യാമറ അഴിമതി കൊള്ളയ്ക്കെതിരെ കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ 726 ക്യാമറകൾക്ക് മുന്നിലും പ്രതിഷേധം.

പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്യാമറ സ്ഥാപിച്ച പള്ളിക്കര മണ്ഡലത്തിലെ പള്ളിക്കരയിലും ബേക്കലിലും പ്രതിഷേധ ധർണ്ണ നടത്തി. പള്ളിക്കരയിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം. രത്നാകരൻ നമ്പ്യാർ അധ്യക്ഷനായി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബി.ബിനോയ്, മാധവ ബേക്കൽ, സി.എച്ച്.രാഘവൻ, റാഷിദ് പള്ളിമാൻ, ബി.ടി.രമേശൻ, പി.കെ. അമ്പാടി, ശശി ആലിന്റടി, ഷെഫീഖ് കല്ലിങ്കാൽ, രാഘവൻ നായർ, വിജയൻ മൊട്ടംചിറ, ദിനേശൻ കിഴക്കേക്കര, വാസു കരുവാക്കോട് എന്നിവർ സംസാരിച്ചു.

ബേക്കലിൽ നടന്ന പരിപാടി ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ചന്തുക്കുട്ടി പൊഴുതല ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം ഷാഫി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ വി.വി.കൃഷ്ണൻ, ബി.ബാലകൃഷ്ണൻ നായർ, സുന്ദരൻ കുറിച്ചിക്കുന്ന്, രവീന്ദ്രൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മഹേഷ് തച്ചങ്ങാട്, ലത പനയാൽ,കെ.കുമാരൻ നായർ, ദിവാകരൻ കരിച്ചേരി, അഡ്വ.മണികണ്ഠൻ നമ്പ്യാർ, എം.സി.ഹനീഫ, ഗോപാലകൃഷ്ണൻ കരിച്ചേരി എന്നിവർ സംസാരിച്ചു.

Categories
Kerala Latest news main-slider Technology

ഇരുപത് വർഷത്തെ സേവന പാരമ്പര്യവുമായി ഐഡീസ് ഇൻഡീരിയർ & മോഡുലാർ കിച്ചൺ. ഫാക്ടറി മെയ്ഡ് പ്രോഡക്റ്റ്, വെൽ ക്വാളിറ്റി, ലൈഫ് ടൈം വാറന്റി, നൂതനമായ നിർമ്മാണ സാമഗ്രമികൾ, ഏറ്റവും പുതിയ ഡിസൈൻ, ഉപഭോക് താവ് ആഗ്രഹത്തിനനുസരിച്ചുള്ള നിർമ്മാണം ബന്ധപ്പെടേണ്ട നമ്പർ 9061195374 9605825374

ഇരുപത് വർഷത്തെ സേവന പാരമ്പര്യവുമായി ഐഡീസ് ഇൻഡീരിയർ & മോഡുലാർ കിച്ചൺ.

ഫാക്ടറി മെയ്ഡ് പ്രോഡക്റ്റ്, വെൽ ക്വാളിറ്റി, ലൈഫ് ടൈം വാറന്റി, നൂതനമായ നിർമ്മാണ സാമഗ്രമികൾ, ഏറ്റവും പുതിയ ഡിസൈൻ, ഉപഭോക് താവ് ആഗ്രഹത്തിനനുസരിച്ചുള്ള നിർമ്മാണം ബന്ധപ്പെടേണ്ട നമ്പർ 9061195374

9605825374

ഏറ്റവും മികച്ച രീതിയിലുളള കിച്ചൺ സ്പെഷ്യലിസ്റ്റുകളാണ് ഐഡീസ് കിച്ചൺ& ഇൻഡീരിയറിനുള്ളത്.

Back to Top