Categories
Kasaragod main-slider

കാഞ്ഞങ്ങാട് കുന്നുമ്മൽ സഹകരണ ആശുപത്രിയിൽ സൗജന്യ ENT പരിശോധനാ ക്യാമ്പ് നവംബർ 30 ഡിസംബർ 1 തീയ്യതികളിൽ നടക്കും.

കാഞ്ഞങ്ങാട് കുന്നുമ്മൽ സഹകരണ ആശുപത്രിയിൽ സൗജന്യ ENT പരിശോധനാ ക്യാമ്പ് നവംബർ 30 ഡിസംബർ 1 തീയ്യതികളിൽ നടക്കും.
പ്രമുഖ ENT സർജൻ ഡോക്ടർ സജിത എസ് ഗoഗാധരൻ്റ സൗജന്യ സേവനം കൂടാതെ ഡോക്ടർ നിർദേശിക്കുന്ന മറ്റു പരിശോധനകൾക്കും ഇളവുകൾ. ലഭ്യമാണ്.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ 04672203120
9447053120

Categories
Kasaragod Latest news main-slider top news

സോഷ്യല്‍ ജസ്റ്റിസ് ഫോറം ചെയര്‍മാനും വിദ്യാഭ്യാസ-സാമൂഹിക- രാഷ്ട്രീയ-മനുഷ്യാവകാശ രംഗങ്ങളിലെ നിസ്വാര്‍ത്ഥ സേവകനും ബി.ആര്‍.ക്യു സഹകാരിയുമായ പി.എം സുബൈര്‍ പടുപ്പിനെ വിവിധ സാമൂഹ്യ സംഘടനകള്‍ ആദരിച്ചു

 സുബൈര്‍ പടുപ്പിനെ ആദരിച്ചു

നീലേശ്വരം: സോഷ്യല്‍ ജസ്റ്റിസ് ഫോറം ചെയര്‍മാനും വിദ്യാഭ്യാസ-സാമൂഹിക- രാഷ്ട്രീയ-മനുഷ്യാവകാശ രംഗങ്ങളിലെ നിസ്വാര്‍ത്ഥ സേവകനും ബി.ആര്‍.ക്യു സഹകാരിയുമായ പി.എം സുബൈര്‍ പടുപ്പിനെ വിവിധ സാമൂഹ്യ സംഘടനകള്‍ ആദരിച്ചു.

നീലേശ്വരം കോട്ടപ്പുറം കായലില്‍ ബോട്ടില്‍ നടന്ന പഠനം, കല, വിനോദ-കായിക പോഗ്രാം ചടങ്ങില്‍ വച്ച് ബി.ആര്‍.ക്യു അസോസിയേറ്റ്സ് ടാക്സ് കണ്‍സള്‍ട്ടന്‍സിയുടെയും ഗ്ലോബല്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് സോഫ്റ്റ്വെയര്‍ കമ്പനിയുടെയും മാനേജ്മെന്‍റും സ്റ്റാഫുകളും സംയുക്തമായാണ് സുബൈര്‍ പടുപ്പിന് അവാര്‍ഡ് നല്‍കി ആദരിച്ചത്.

കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ നല്‍കിവരുന്ന ജില്ലയിലെ മികച്ച ടാക്സ് കണ്‍സള്‍ട്ടന്‍സി സോഫ്റ്റ്വെയര്‍ കമ്പനിയാണ് ബി.ആര്‍.ക്യു. ബി.ആര്‍.ക്യൂ കമ്പനി ചെയര്‍മാന്‍ സി.ടി മുഹമ്മദ് മുസ്തഫ, അഡ്വ: യു.എം സുരേഷ് എല്‍എല്‍ബി എല്‍എല്‍എം, സി.എ അഷ്റഫ് എന്‍.എ, ബി.ആര്‍.ക്യു ഗ്രൂപ്പ് ചീഫ് മാനേജര്‍ പുരുഷോത്തമ.കെ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു. സുബൈര്‍ പടുപ്പ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

Categories
Kasaragod Latest news main-slider

ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന കൂടാനം നീലമന തറവാട് മന്ത്രശാല കളിയാട്ട മഹോത്സവത്തിൻ്റെ ധനസമാഹരണ ഉൽഘാടനം നവംബർ 27 ന് ശ്രീരാജ് മോഹൻ ഉണ്ണിത്താൻ എം.പി. നിർവ്വഹിക്കും.

 

കൂടാനം നീലമന തറവാട് മന്ത്രശാല കളിയാട്ട മഹോത്സവത്തിൻ്റെ ധനസമാഹരണ ഉൽഘാടനം നവംബർ 27 ന് ശ്രീരാജ് മോഹൻ ഉണ്ണിത്താൻ എം.പി. നിർവ്വഹിക്കും.

കൂടാനം: നീലമന തറവാട് മന്ത്രശാല കളിയാട്ട മഹോത്സവം 2023 ഫെബ്രുവരി 3, 4 തീയ്യതികളിൽ നടക്കുന്നതിൻ്റെ ധന സമാഹരണ ഉദ്ഘാടനം 2022 നവംബർ 27 ഞായറാഴ്ച രാവിലെ 10 മണിക്ക് തറവാട് മന്ത്രശാല സന്നിധിയിൽ ബഹുമാനപ്പെട്ട കാസർഗോഡ് എം.പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ നിർവ്വഹിക്കുന്നു.

പെരിയ കൂടാനം നീലമന തറവാട് മന്ത്രശാല നീണ്ട 7 പതിറ്റാണ്ടുകൾക്ക് ശേഷം 1198 മകരം 2023 ഫെബ്രുവരി 3,4 വെള്ളി ശനി ദിവസങ്ങളിൽ കളിയാട്ട മഹോത്സവം നടത്തുന്നതിലേക്കായി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

Categories
International Kasaragod Kerala Latest news main-slider

വെള്ളിക്കോത്ത് സ്വദേശി കൃഷ്ണാ രാജീവിന് കലാ രത്ന കിരീടം, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് പരിസമാപ്തി

ബഹ്റൈൻ : വെള്ളിക്കോത്ത് സ്വദേശി കൃഷ്ണാ രാജീവിന് കലാ രത്ന കിരീടം, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് പരിസമാപ്തി. 2022 തരംഗ് ഫിനാലേയിലാണ് ഏറ്റവും കൂടുതൽ പോയന്റുകൾ കരസ്ഥമാക്കി വിജയിച്ചത്. 120ലധികം ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികളാണ് ജിസിസിയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിൽ പങ്കെടുത്തത്. സ്റ്റേജ് സ്റ്റേജിതര മത്സരങ്ങളിൽ എട്ടോളം ഇനങ്ങളിൽ ഏറ്റവും കൂടുതൽ വ്യക്തികത പോയന്റുകൾ (66 പോയിന്റ്) നേടിയാണ് ഇന്ത്യൻ സ്കൂൾ ബഹറിനിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ കൃഷ്ണാ രാജീവ് കിരീടം ചൂടിയത്.കവിതാ രചനമലയാളം ഉപന്യാസം, മോണോആക്ട്, കർണാടിക്ക് സംഗിതം, ലളിത ഗാനം എട്ടോളം ഇനങ്ങളിൽ പങ്കെടുതാണ് കലാകിരീടം കരസ്ഥമാക്കിയത്.

ഗായകനും മാധ്യമ പ്രവർത്തകനും കാസറഗോഡ് വെള്ളികോത്ത് സ്വദേശിയുമായ രാജീവിന്റെയും ശുഭപ്രഭയുടെയും മകളാണ് കൃഷ്ണ. ഇരട്ട സഹോദരനായ ഹരിയും ബഹറൈൻ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു.

മുൻ വർഷങ്ങളിൽ മൂന്നാം ക്ലാസ്സിൽ ഗ്രൂപ്പ്‌ ചാമ്പ്യൻ, അഞ്ചാം ക്ലാസിൽ കലാ രത്ന, ഏഴാം ക്ലാസിൽ ഗ്രൂപ്പ് ചാമ്പ്യൻ എന്നി നിലകളിൽ ചെറുപ്പം മുതലേ കഴിവ് തെളിയിച്ചു. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരങ്ങളിൽ മികച്ച ബാലതാരമായിരുന്നു. ഇന്റർ സ്കൂൾ മത്സരങ്ങളിൽ ജൂനിയർ അംബാസിഡർ, വിവിധ ചാനൽ പരിപാടികളിൽ അവതാരികയയും പങ്കെടുത്തു കഴിവ് തെളിയിച്ചു.

Categories
Kasaragod main-slider

മാവുങ്കാൽ  കോട്ടപ്പാറയ്ക്ക് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

 

മാവുങ്കാൽ  കോട്ടപ്പാറയ്ക്ക് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മാവുങ്കാൽ കോട്ടപ്പാറയ്ക്ക് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ഇന്ന് വൈകീട്ടാണ് അപകടം പറക്കളായി സ്വദേശി ബാലനാണ് (60 ) മരിച്ചത്.ഭാര്യ’ഇന്ദിര (49) യെ പരിക്കുകളോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിടിച്ചതിന് ശേഷം തെറിച്ച് ലോറിക്കിടയിൽ പ്പെട്ട് ലോറി കയറി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു ബാലൻ .

Categories
Kasaragod Latest news main-slider

കാലിക്കടവ് പാലത്തിന്റെ ശിലാസാഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു

 

കാലിക്കടവ് പാലത്തിന്റെ ശിലാസാഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു

മലയോര മേഖലയുടെ ഏറെ നാളത്തെ സ്വപ്നമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. ചൈത്രവാഹിനി പുഴയിൽ കാലിക്കടവ് കടവിൽ പാലം വേണമെന്നത് ഏറെ നാളായി നാട്ടുകാരുടെ ആവശ്യമായിരുന്നു.
ഇതേത്തുടർന്ന് എം.രാജഗോപാലൻ എം.എൽ.എ ആദ്യ ടേമിൽ തന്നെ ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയിൽ പണം അനുവദിപ്പിച്ചാണ് പാലം നിര്‍മാണത്തിലേക്ക് എത്തിച്ചത്. ഒന്നാംഘട്ട പ്രവർത്തനമായി കാലിക്കടവ് പാലത്തിന് 3.77 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 30 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയതും 200 മീറ്റർ അപ്രോച്ച് റോഡും ഇരു ഭാഗങ്ങളിലും ഓരോ മീറ്റർ വീതം നടപ്പാതയും ഏഴ് മീറ്റർ വീതിയിൽ ടാറിംഗും ഉൾപ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. ചടങ്ങിൽ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ വിജയൻ അധ്യക്ഷയായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം. സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ മോളിക്കുട്ടി പോൾ, സി.വി.അഖില, ടി.വി. രാജീവൻ, നിര്‍മാണ കമ്മിറ്റി ചെയർമാൻ പി.ആർ. ചാക്കോ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ.സുകുമാരൻ, എ.സി.ജോസ്, കെ.പി.സഹദേവൻ, ജാതിയിൽ അസിനാർ, ഷാജി വെള്ളാംകുന്നേൽ, കെ.ജെ. വർക്കി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ എ.പ്രദീപ്കുമാർ സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ സി.ജി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

ഫോട്ടോ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിക്കുന്നു

Categories
Kasaragod Latest news main-slider

മടിക്കൈ ഗ്രാമപഞ്ചായത് ആരംഭിച്ച QR കോഡ് പതിപ്പിക്കലിന്റെ പൂർത്തികരണ പ്രഖ്യപാനവും QR കോഡ് പതിപ്പിച്ച ഹരിത കർമ്മ സേന അംഗങ്ങൾ, SPC,NSS, വോളന്റീർസ് എന്നിവർക്കുള്ള അനുമോദനവും ബഹു. കാങ്ങാങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ മണികണ്ഠൻ അവർകൾ നിർവഹിച്ചു,

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ കെൽട്രോൺന്റെസാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഹരിത മിത്രം മൊബൈൽ അപ്ലിക്കേഷൻ സംവിധാനത്തിലൂടെ മാലിന്യ ശേഖരണ സംസ്‍കരണ സംവിധാനതിന് ഒരു പുതിയ മുന്നേറ്റം കുറിച്ച് കൊണ്ടു മടിക്കൈ ഗ്രാമപഞ്ചായത് ആരംഭിച്ച QR കോഡ് പതിപ്പിക്കലിന്റെ പൂർത്തികരണ പ്രഖ്യപാനവും QR കോഡ് പതിപ്പിച്ച ഹരിത കർമ്മ സേന അംഗങ്ങൾ, SPC,NSS, വോളന്റീർസ് എന്നിവർക്കുള്ള അനുമോദനവും ബഹു. കാങ്ങാങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ മണികണ്ഠൻ അവർകൾ നിർവഹിച്ചു, ചടങ്ങിന് മടിക്കൈ ഗ്രാമപഞ്ചായത് വൈസ് പ്രസി. ശ്രീ വി പ്രകാശൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക്‌ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ റഹിമാൻ എം, പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ എന്നിവർ ആശംസകൾ അറിയിച്ചു,മെമ്പർ മാർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സി ഡി എസ് ചെയർപേഴ്സൺ, കെൽട്രോൺ പ്രധിനിധി ഗിരീഷ് കുമാർ, വി ഇ, ഒ മാർ എന്നിവർ പങ്കെടുത്ത ചടങ്ങിന് വി ഇ ഒ സരിത നന്ദി രേഖപ്പെടുത്തി.

Categories
Kasaragod main-slider

തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന്റ നിക്ഷയിച്ച തിയ്യതി മാറ്റാനുള്ള നീക്കത്തിൽ നിന്നും പിന്മാറണം : തിയ്യ മഹാസഭ

 

തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന്റ നിക്ഷയിച്ച തിയ്യതി മാറ്റാനുള്ള നീക്കത്തിൽ നിന്നും പിന്മാറണം : തിയ്യ മഹാസഭ

പാലക്കുന്ന് :
ദക്ഷിണ കാശി എന്നറിയപ്പെടുന്ന വടക്കൻ മലബാറിലെ ഏറ്റവും പ്രശസ്തമായ ശ്രീ ത്യക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ നിക്ഷയിച്ച ആറാട്ട് മഹോത്സവത്തിന്റ തീയ്യതിയുടെ മാറ്റാനുള്ള ചില ട്രസ്റ്റിമാ രുടെയും അവരുടെ സമുദായ നേതാക്കളുടെയും നീക്കം വിശ്വാസ സമൂഹത്തോടുള്ള വഞ്ചന ആണെന്നും, നിലനിൽക്കുന്ന സമുദായ ഐക്യം തകർക്കുന്ന നീക്കമാണെന്നും ഇതിൽ നിന്നും പിന്മാറണമെന്നും തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ആവിശ്യപ്പെട്ടു.

ശ്രീ ത്യക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര മേൽശാന്തിയുടേയും, 5 ദേവസ്വം ട്രസ്റ്റിമാരുടെയും, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടേയും അനുവാദത്തോടെ തീരുമാനിച്ച ആറാട്ട് മഹോത്സവം 2023 ഫെബ്രുവരി 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ തന്നെ നടത്തണമെന്ന് തിയ്യ മഹാസഭാ ആവിശ്യപ്പെട്ടു. കാലാകാലങ്ങളിൽ കുംഭമാസത്തിലെ അഷ്ടമി വിളക്ക് കണക്കാക്കിയാണ് ത്യക്കണ്ണാട് ആറാട്ട് മഹോത്സവം തീരുമാനിക്കുന്നത്.
ഉൽസവം തുടങ്ങി നാലാം നാളിൽ അഷ്ടമി വിളക്ക് എന്ന മഹോത്സവം നടക്കുന്നു. ഏഴ് ദിവസത്തെ ഉൽസവനാളുകളിൽ അഷ്ടമി വിളക്കാണ് പ്രധാന ഉൽസവമെന്നും അത് പ്രകാരം കാലാകാലങ്ങളിൽ മുടങ്ങാതെ അഷ്ടമി വിളക്ക് കുംഭമാസത്തിൽ തന്നെ നടത്തുകയാണ് പതിവെന്നും ക്ഷേത്രശാന്തിക്കാരും, ഭക്തമാരും പറയുന്നു. വർഷന്തോറും ക്ഷേത്ര ഉൽസവങ്ങളുടെ ശരിയായ തീയ്യതി മുൻകൂട്ടി അറിയിക്കുന്നത് ക്ഷേത്ര മേൽശാന്തിയും തന്ത്രിയുമാണ്. ഈ വിഷയത്തിൽ ദേവസ്വംബോർഡ് ഇടപെടാറില്ല.
ത്യക്കണ്ണാട് ആറാട്ട് കൊടികയറുന്നത് കുംഭമാസത്തിലെ പഞ്ചമി നാളിലാണെങ്കിലും അത് മകരം അവസാനത്തിലെ പഞ്ചമിയിലും കൊടികയറിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അതായത് 2001, 2012, 2020 എന്നീ 3 വർഷങ്ങളിൽ മകരത്തിലെഅവസാന പഞ്ചമി നാളിലാണ് ത്യക്കണ്ണാട് കൊടിയേറ്റം നടന്നതെന്ന തെളിവുകൾ ഉണ്ട്. അതേ പോലെ 2001ന് മുമ്പ് പല തവണ മകര മാസത്തിലെ പഞ്ചമി നാളിൽ ത്യക്കണ്ണാട് ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നിട്ടുണ്ടെന്ന് ഭക്തമാർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് തൃക്കണ്ണാട് ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ നടന്നത് കുംഭ മാസത്തിലെ അഷ്ടമി ദിവസമാണെന്ന് പറയപ്പെടുന്നു, ഏറ്റവും കൂടുതൽ പൂജാകർമ്മങ്ങൾ നടക്കുന്നതും അഷ്ടമി വിളക്കിനാണ്. പണ്ട് കാലം മുതൽ അഷ്ടമി വിളക്ക് ഉൽസവ ദിവസം ഉച്ചയ്ക്ക് മാത്രമാണ് ഭഗവാന്റെ അന്നദാനം ഒരു നിവേദ്യമായി ത്യക്കണ്ണാടിൽ വരുന്ന ഭക്തമാർക്ക് കൊടുക്കാറുള്ളത്. അഷ്ടമി വിളക്കുൽസവത്തിന് രാത്രി കോട്ടിക്കുളം ബേക്കലം ശ്രീ കുറുബാ ഭഗവതി ക്ഷേത്രങ്ങളിൽ നിന്ന് ആർഭാടത്തോടെ ത്രൃക്കണ്ണാട് ക്ഷേത്രത്തിൽ എഴുന്നള്ളത്ത് വന്ന് ത്യക്കണ്ണാടപ്പന്റെ അനുഗ്രഹം വാങ്ങി തിരിച്ച് പോകുന്നു. അന്നാണ് ശിവതാണ്ഡവ നിർത്തവും നടക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ത്രൃക്കണ്ണാട് അഷ്ടമി വിളക്ക് മഹോത്സവം കുംഭമാസത്തിലായിരിക്കണമെന്ന പൂർവ്വികർ എഴുതിവെച്ച തീരുമാനം കാലാകാലങ്ങളിൽ തുടരുന്നത്.
2023 ഫെബ്രുവരി 16 ന് ത്രിക്കണ്ണാട് ആറാട്ട് ഉൽസവ കൊടി ഇറങ്ങിയതിന് ശേഷം തൊട്ടടുത്ത ദിവസം പാലക്കുന്ന് കഴകം ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിനായുള്ള കൊടി കയറുന്നതാണ് പതിവ്, അത് പ്രകാരം ഇതിനകം തന്നെ ഭാരിച്ച ചിലവഴിച്ച് പാലക്കുന്ന് ഭരണി മഹോത്സവ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായികൊണ്ടിരിക്കുകയാണ്. അതേ പോലെ കോവിഡ് മഹാമാരി കാരണം രണ്ട് വർഷം നടക്കാതെ പോയ വയനാട്ടു കുലവൻ തെയ്യം കെട്ട് മഹോത്സവങ്ങൾ ത്യക്കണ്ണാട് ആറാട്ട് മഹോത്സവ തീയ്യതി പ്രകാരമാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരിക്കൽ പൂർണ്ണ സമ്മതത്തോടെ 2023 ഫെബ്രുവരി 10 മുതൽ 16 വരെ ആറാട്ട് മഹോൽസവം നടത്താൻ അംഗീകാരം നൽകിയതാണ് ത്യക്കണ്ണാട് ദേവസ്വം ബോർഡ് 5 ട്രസ്റ്റിമാരും, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറും, പിന്നീട് ചില ട്രസ്റ്റിമാരുടെ തറവാട്ടിൽ ആറാട്ട് ഉൽസവ നാളിൽ കളിയാട്ടം നടത്താൻ തീരുമാനിച്ചത് കൊണ്ടാണ് അഞ്ഞൂർ നായർ സഭയുടെ സമ്മർദ്ദം മൂലം നിലവിലുള്ള ദേവസ്വം ബോർഡിലെ 5 ട്രസ്റ്റിമാരിൽ വ ചെയർമാൻ ഉൾപ്പെടെ വെറും രണ്ട് ട്രസ്റ്റിമാർ ആറാട്ട് മഹോൽസവം മാർച്ച് 12 മുതൽ 18 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിവെക്കണമെന്ന ആശയം ഉന്നയിക്കുന്നത്. അങ്ങനെയാകുബോൾ 2023 ൽ കുംഭമാസത്തിൽ നടക്കേണ്ട അഷ്ടമി വിളക്ക് 2023ലെ മീന മാസത്തിലായിരിക്കും ആഘോഷിക്കുന്നത്, ഇത് ദേവകൊപമുണ്ടാക്കുമെന്നും ഒരിക്കലും അനുവദിക്കാൻ പറ്റില്ലെന്നും മുൻ നിശ്ചയിച്ച പ്രകാരം ത്രൃക്കണ്ണാട് ആറാട്ട് മഹോത്സവം 2023 ഫെബ്രുവരി 10 മുതൽ 16 വരെ തന്നെ നടത്തണമെന്നാണ് ഭൂരിപക്ഷം ഭക്തൻമാരുടെ അഭിപ്രായം. സാധാരണ വർഷന്തോറും ആറാട്ട് മഹോത്സവം കഴിഞ്ഞ് രണ്ടാം ദിവസമാണ് ശിവരാത്രി വരാറുള്ളത്, അത് പ്രകാരം 2023 ലെ ശിവരാത്രി ഫെബ്രുവരി 18നാണ് വരുന്നത്.
2023 ലെ മലയാളമനോരമ കലണ്ടറിലും, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കലണ്ടറിലും ത്യക്കണ്ണാട് ആറാട്ട് മഹോൽസവ കൊടിയേറ്റം പഞ്ചാംഗ പ്രകാരം ഫെബ്രവരി 10 നാണെന്ന് രേഖപെടുത്തിയിട്ടുണ്ട്. തൃക്കണ്ണാട് ദേവസ്വം ബോർഡ് പാരമ്പര്യ നായർ ട്രസ്റ്റിമാരുടെ തറവാട് കഴിയാട്ടത്തിന് വേണ്ടി തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മാറ്റിവെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നാണ് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അഭിപ്രായം. കൂടാതെ ത്യക്കണ്ണാട് ആറാട്ട് മഹോത്സവം മുൻ തീരുമാന പ്രകാരം ആറാട്ട് മഹോത്സവ ആഘോഷപരിപാടികളുടെ നോട്ടീസ് അടിക്കുകയും വിതരണം ചെയ്തിരുന്നതുമാണ്. ഇതേ വിഷയം മാധ്യമങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിച്ചതുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആറാട്ട് മഹോത്സവം 2023 ഫെബ്രുവരി 10ന് പഞ്ചമിനാളിൽ തുടക്കം കുറിക്കണമെന്നും ഗണേഷ് അരമങ്ങാനം ആവിശ്യപ്പെട്ടു.

Categories
Kasaragod Kerala Latest news main-slider

‘ഉണരൂ കേരളം ‘ എന്ന മുദ്രാവാക്യമുയർത്തി സിഎംപി സംസ്ഥാനതല ക്യാമ്പയിൻ നവംബർ 29 കാസർഗോഡ് നിന്നും തുടങ്ങും

കാസറഗോഡ് : സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോരില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ സർട്ടിഫിക്കേറ്റ് കിട്ടാതെ വലയുന്നതായും പിണറായി സര്‍ക്കാറിന്റെ കാലത്ത് അന്ധവിശ്വാസ കൊലകള്‍ നടന്നിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സിപി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഈ വിഷയങ്ങള്‍ അടക്കം ഉന്നയിച്ച് ‘ഉണരൂ കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി അന്ധവിശ്വാസങ്ങള്‍ക്കും വികലമായ ഭരണത്തിനെതിരെ കുടുംബസദസ്സകൾ നടത്തി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 20 വരെ സംസ്ഥാന തല കാംപയിന്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ 29ന് രാവിലെ കാസര്‍കോട്ട് നിന്നാണ് യാത്ര ആരംഭിക്കുന്നത്.

കേന്ദ്ര – കേരള ഭരണകൂടങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ സ്വന്തക്കാരെ സംരക്ഷിക്കുന്ന തിരക്കിലാണ്. വെറുപ്പിന്റെ രാഷ്ട്രീയം സമർത്ഥമമായി കൈകാര്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും അടക്കം വിലകൂട്ടി ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ്. രണ്ടാം പിണറായി സര്‍ക്കാർ ഇടതുഭരണത്തിന്റെ നിഴല്‍ പോലും അല്ലാത്ത വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്
പാർട്ടി നേതാക്കളുടെയും ബന്ധുക്കളുടെയും കാര്യങ്ങള്‍ അല്ലാതെ കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ക്രമസമാധാനപാലനം പൂര്‍ണമായും പരാജയമാണ്. നരബലി പോലുള്ള പൈശാചികമായ സംഭവം ഒരു പ്രദേശിക സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണ് നടന്നതെന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ്. മയക്കുമരുന്നുകളുടെ പറുദീസയായി കേരളം മാറി. പൊലീസ് ഓഫീസര്‍മാര്‍ തന്നെ കൂട്ടബലാത്സംഗം നടത്തുന്നു. സര്‍വകലാശാല വിസിമാരെ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പുറത്താക്കിയതിനാല്‍ അവര്‍ ഒപ്പിട്ട സർട്ടിഫിക്കറ്റിന് വിലയുണ്ടെന്ന് പോലും പറയാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല.

തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളില്‍ 100 കണക്കിന് തൊഴിലാളികളെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പോലെ പ്രവര്‍ത്തിച്ച് പാര്‍ട്ടിക്കാരെ തിരുകി കയറ്റുകയാണ്. കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഉന്നത വിദ്യാഭ്യസത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ തള്ളി വിട്ടിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ നിയമിച്ചിട്ടും അധികാരങ്ങള്‍ കൈമാറാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സർട്ടിഫിക്കറ്റ് കിട്ടാതെ വലയുന്നത്.

Categories
Kasaragod main-slider

ലീഗ് എസ്ഡിപിഐ സംഘർഷം, മൂന്നു പേരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലീഗ് എസ്ഡിപിഐ സംഘർഷം, മൂന്നു പേരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പഴയങ്ങാടി:പഴയങ്ങാടിമുട്ടത്ത് എസ്.ഡി..പി.ഐ-ലീഗ് സംഘർഷം: മൂന്ന് ലീഗ് പ്രവർത്തകർക്ക് പരിക്ക്.
കടയും സ്തൂപങ്ങളും തകർത്തു. റോഡരികിൽ സ്ഥാപിച്ച കൊടിമരങ്ങളെ ചൊല്ലി തർക്കം മുട്ടത്ത് എസ്.ഡി.പി.ഐ-ലീഗ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് മുസ്ലീം ലീഗിൻ്റെ കൊടിമരങ്ങൾ തകർത്തു സ്തൂപങ്ങൾക്ക് നേരെയും കടക്കുനേരെയും അക്രമം നടന്നു. ലീഗ് പ്രവർത്തകനായ ആറ്റക്കോയയുടെ ഉടമസ്ഥതയിലുള്ള കട അടിച്ചു തകർത്തു. മുട്ടം, കക്കാടപ്പുറം തുടങ്ങിയ മേഖലകളിലെ ലീഗിന്റെ കൊടിമരങ്ങളും സ്തൂപങ്ങളും വ്യാപകമായി അടിച്ചു തകർത്ത നിലയിലാണ്.ഇന്നലെ രാത്രി യിലാണ് സംഭവം.സംഘടിച്ചെ ത്തിയ എസ്.ഡി..പി.ഐപ്രവർത്തകരുടെ അക്രമത്തിൽ ലീഗ് പ്രവർത്തകരായ മുട്ടത്തെ ഷിഹാസ് (22) ആറ്റക്കോയ (36) അജ്മൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘർഷ വിവരമറിഞ്ഞ് പഴയങ്ങാടി ഇൻസ്പെക്ടർ.ടി .എൻ
സന്തോഷ് കുമാർ, എസ്.ഐ.രൂപ മധുസൂധനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Back to Top