തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന്റ നിക്ഷയിച്ച തിയ്യതി മാറ്റാനുള്ള നീക്കത്തിൽ നിന്നും പിന്മാറണം : തിയ്യ മഹാസഭ

Share

 

തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന്റ നിക്ഷയിച്ച തിയ്യതി മാറ്റാനുള്ള നീക്കത്തിൽ നിന്നും പിന്മാറണം : തിയ്യ മഹാസഭ

പാലക്കുന്ന് :
ദക്ഷിണ കാശി എന്നറിയപ്പെടുന്ന വടക്കൻ മലബാറിലെ ഏറ്റവും പ്രശസ്തമായ ശ്രീ ത്യക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ നിക്ഷയിച്ച ആറാട്ട് മഹോത്സവത്തിന്റ തീയ്യതിയുടെ മാറ്റാനുള്ള ചില ട്രസ്റ്റിമാ രുടെയും അവരുടെ സമുദായ നേതാക്കളുടെയും നീക്കം വിശ്വാസ സമൂഹത്തോടുള്ള വഞ്ചന ആണെന്നും, നിലനിൽക്കുന്ന സമുദായ ഐക്യം തകർക്കുന്ന നീക്കമാണെന്നും ഇതിൽ നിന്നും പിന്മാറണമെന്നും തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ആവിശ്യപ്പെട്ടു.

ശ്രീ ത്യക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര മേൽശാന്തിയുടേയും, 5 ദേവസ്വം ട്രസ്റ്റിമാരുടെയും, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടേയും അനുവാദത്തോടെ തീരുമാനിച്ച ആറാട്ട് മഹോത്സവം 2023 ഫെബ്രുവരി 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ തന്നെ നടത്തണമെന്ന് തിയ്യ മഹാസഭാ ആവിശ്യപ്പെട്ടു. കാലാകാലങ്ങളിൽ കുംഭമാസത്തിലെ അഷ്ടമി വിളക്ക് കണക്കാക്കിയാണ് ത്യക്കണ്ണാട് ആറാട്ട് മഹോത്സവം തീരുമാനിക്കുന്നത്.
ഉൽസവം തുടങ്ങി നാലാം നാളിൽ അഷ്ടമി വിളക്ക് എന്ന മഹോത്സവം നടക്കുന്നു. ഏഴ് ദിവസത്തെ ഉൽസവനാളുകളിൽ അഷ്ടമി വിളക്കാണ് പ്രധാന ഉൽസവമെന്നും അത് പ്രകാരം കാലാകാലങ്ങളിൽ മുടങ്ങാതെ അഷ്ടമി വിളക്ക് കുംഭമാസത്തിൽ തന്നെ നടത്തുകയാണ് പതിവെന്നും ക്ഷേത്രശാന്തിക്കാരും, ഭക്തമാരും പറയുന്നു. വർഷന്തോറും ക്ഷേത്ര ഉൽസവങ്ങളുടെ ശരിയായ തീയ്യതി മുൻകൂട്ടി അറിയിക്കുന്നത് ക്ഷേത്ര മേൽശാന്തിയും തന്ത്രിയുമാണ്. ഈ വിഷയത്തിൽ ദേവസ്വംബോർഡ് ഇടപെടാറില്ല.
ത്യക്കണ്ണാട് ആറാട്ട് കൊടികയറുന്നത് കുംഭമാസത്തിലെ പഞ്ചമി നാളിലാണെങ്കിലും അത് മകരം അവസാനത്തിലെ പഞ്ചമിയിലും കൊടികയറിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അതായത് 2001, 2012, 2020 എന്നീ 3 വർഷങ്ങളിൽ മകരത്തിലെഅവസാന പഞ്ചമി നാളിലാണ് ത്യക്കണ്ണാട് കൊടിയേറ്റം നടന്നതെന്ന തെളിവുകൾ ഉണ്ട്. അതേ പോലെ 2001ന് മുമ്പ് പല തവണ മകര മാസത്തിലെ പഞ്ചമി നാളിൽ ത്യക്കണ്ണാട് ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നിട്ടുണ്ടെന്ന് ഭക്തമാർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് തൃക്കണ്ണാട് ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ നടന്നത് കുംഭ മാസത്തിലെ അഷ്ടമി ദിവസമാണെന്ന് പറയപ്പെടുന്നു, ഏറ്റവും കൂടുതൽ പൂജാകർമ്മങ്ങൾ നടക്കുന്നതും അഷ്ടമി വിളക്കിനാണ്. പണ്ട് കാലം മുതൽ അഷ്ടമി വിളക്ക് ഉൽസവ ദിവസം ഉച്ചയ്ക്ക് മാത്രമാണ് ഭഗവാന്റെ അന്നദാനം ഒരു നിവേദ്യമായി ത്യക്കണ്ണാടിൽ വരുന്ന ഭക്തമാർക്ക് കൊടുക്കാറുള്ളത്. അഷ്ടമി വിളക്കുൽസവത്തിന് രാത്രി കോട്ടിക്കുളം ബേക്കലം ശ്രീ കുറുബാ ഭഗവതി ക്ഷേത്രങ്ങളിൽ നിന്ന് ആർഭാടത്തോടെ ത്രൃക്കണ്ണാട് ക്ഷേത്രത്തിൽ എഴുന്നള്ളത്ത് വന്ന് ത്യക്കണ്ണാടപ്പന്റെ അനുഗ്രഹം വാങ്ങി തിരിച്ച് പോകുന്നു. അന്നാണ് ശിവതാണ്ഡവ നിർത്തവും നടക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ത്രൃക്കണ്ണാട് അഷ്ടമി വിളക്ക് മഹോത്സവം കുംഭമാസത്തിലായിരിക്കണമെന്ന പൂർവ്വികർ എഴുതിവെച്ച തീരുമാനം കാലാകാലങ്ങളിൽ തുടരുന്നത്.
2023 ഫെബ്രുവരി 16 ന് ത്രിക്കണ്ണാട് ആറാട്ട് ഉൽസവ കൊടി ഇറങ്ങിയതിന് ശേഷം തൊട്ടടുത്ത ദിവസം പാലക്കുന്ന് കഴകം ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിനായുള്ള കൊടി കയറുന്നതാണ് പതിവ്, അത് പ്രകാരം ഇതിനകം തന്നെ ഭാരിച്ച ചിലവഴിച്ച് പാലക്കുന്ന് ഭരണി മഹോത്സവ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായികൊണ്ടിരിക്കുകയാണ്. അതേ പോലെ കോവിഡ് മഹാമാരി കാരണം രണ്ട് വർഷം നടക്കാതെ പോയ വയനാട്ടു കുലവൻ തെയ്യം കെട്ട് മഹോത്സവങ്ങൾ ത്യക്കണ്ണാട് ആറാട്ട് മഹോത്സവ തീയ്യതി പ്രകാരമാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരിക്കൽ പൂർണ്ണ സമ്മതത്തോടെ 2023 ഫെബ്രുവരി 10 മുതൽ 16 വരെ ആറാട്ട് മഹോൽസവം നടത്താൻ അംഗീകാരം നൽകിയതാണ് ത്യക്കണ്ണാട് ദേവസ്വം ബോർഡ് 5 ട്രസ്റ്റിമാരും, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറും, പിന്നീട് ചില ട്രസ്റ്റിമാരുടെ തറവാട്ടിൽ ആറാട്ട് ഉൽസവ നാളിൽ കളിയാട്ടം നടത്താൻ തീരുമാനിച്ചത് കൊണ്ടാണ് അഞ്ഞൂർ നായർ സഭയുടെ സമ്മർദ്ദം മൂലം നിലവിലുള്ള ദേവസ്വം ബോർഡിലെ 5 ട്രസ്റ്റിമാരിൽ വ ചെയർമാൻ ഉൾപ്പെടെ വെറും രണ്ട് ട്രസ്റ്റിമാർ ആറാട്ട് മഹോൽസവം മാർച്ച് 12 മുതൽ 18 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിവെക്കണമെന്ന ആശയം ഉന്നയിക്കുന്നത്. അങ്ങനെയാകുബോൾ 2023 ൽ കുംഭമാസത്തിൽ നടക്കേണ്ട അഷ്ടമി വിളക്ക് 2023ലെ മീന മാസത്തിലായിരിക്കും ആഘോഷിക്കുന്നത്, ഇത് ദേവകൊപമുണ്ടാക്കുമെന്നും ഒരിക്കലും അനുവദിക്കാൻ പറ്റില്ലെന്നും മുൻ നിശ്ചയിച്ച പ്രകാരം ത്രൃക്കണ്ണാട് ആറാട്ട് മഹോത്സവം 2023 ഫെബ്രുവരി 10 മുതൽ 16 വരെ തന്നെ നടത്തണമെന്നാണ് ഭൂരിപക്ഷം ഭക്തൻമാരുടെ അഭിപ്രായം. സാധാരണ വർഷന്തോറും ആറാട്ട് മഹോത്സവം കഴിഞ്ഞ് രണ്ടാം ദിവസമാണ് ശിവരാത്രി വരാറുള്ളത്, അത് പ്രകാരം 2023 ലെ ശിവരാത്രി ഫെബ്രുവരി 18നാണ് വരുന്നത്.
2023 ലെ മലയാളമനോരമ കലണ്ടറിലും, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കലണ്ടറിലും ത്യക്കണ്ണാട് ആറാട്ട് മഹോൽസവ കൊടിയേറ്റം പഞ്ചാംഗ പ്രകാരം ഫെബ്രവരി 10 നാണെന്ന് രേഖപെടുത്തിയിട്ടുണ്ട്. തൃക്കണ്ണാട് ദേവസ്വം ബോർഡ് പാരമ്പര്യ നായർ ട്രസ്റ്റിമാരുടെ തറവാട് കഴിയാട്ടത്തിന് വേണ്ടി തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മാറ്റിവെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നാണ് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അഭിപ്രായം. കൂടാതെ ത്യക്കണ്ണാട് ആറാട്ട് മഹോത്സവം മുൻ തീരുമാന പ്രകാരം ആറാട്ട് മഹോത്സവ ആഘോഷപരിപാടികളുടെ നോട്ടീസ് അടിക്കുകയും വിതരണം ചെയ്തിരുന്നതുമാണ്. ഇതേ വിഷയം മാധ്യമങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിച്ചതുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആറാട്ട് മഹോത്സവം 2023 ഫെബ്രുവരി 10ന് പഞ്ചമിനാളിൽ തുടക്കം കുറിക്കണമെന്നും ഗണേഷ് അരമങ്ങാനം ആവിശ്യപ്പെട്ടു.

Back to Top