മടിക്കൈ ഗ്രാമപഞ്ചായത് ആരംഭിച്ച QR കോഡ് പതിപ്പിക്കലിന്റെ പൂർത്തികരണ പ്രഖ്യപാനവും QR കോഡ് പതിപ്പിച്ച ഹരിത കർമ്മ സേന അംഗങ്ങൾ, SPC,NSS, വോളന്റീർസ് എന്നിവർക്കുള്ള അനുമോദനവും ബഹു. കാങ്ങാങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മണികണ്ഠൻ അവർകൾ നിർവഹിച്ചു,

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ കെൽട്രോൺന്റെസാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഹരിത മിത്രം മൊബൈൽ അപ്ലിക്കേഷൻ സംവിധാനത്തിലൂടെ മാലിന്യ ശേഖരണ സംസ്‍കരണ സംവിധാനതിന് ഒരു പുതിയ മുന്നേറ്റം കുറിച്ച് കൊണ്ടു മടിക്കൈ ഗ്രാമപഞ്ചായത് ആരംഭിച്ച QR കോഡ് പതിപ്പിക്കലിന്റെ പൂർത്തികരണ പ്രഖ്യപാനവും QR കോഡ് പതിപ്പിച്ച ഹരിത കർമ്മ സേന അംഗങ്ങൾ, SPC,NSS, വോളന്റീർസ് എന്നിവർക്കുള്ള അനുമോദനവും ബഹു. കാങ്ങാങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മണികണ്ഠൻ അവർകൾ നിർവഹിച്ചു, ചടങ്ങിന് മടിക്കൈ ഗ്രാമപഞ്ചായത് വൈസ് പ്രസി. ശ്രീ വി പ്രകാശൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ റഹിമാൻ എം, പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ എന്നിവർ ആശംസകൾ അറിയിച്ചു,മെമ്പർ മാർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സി ഡി എസ് ചെയർപേഴ്സൺ, കെൽട്രോൺ പ്രധിനിധി ഗിരീഷ് കുമാർ, വി ഇ, ഒ മാർ എന്നിവർ പങ്കെടുത്ത ചടങ്ങിന് വി ഇ ഒ സരിത നന്ദി രേഖപ്പെടുത്തി.