Categories
Kasaragod Latest news main-slider Sports

ഉത്തരമേഖലാ ക്രിക്കറ്റ് ടൂർണമെന്റിൽ കാസറഗോഡ് ജില്ലാ ടീം ചാംപ്യന്മാരായി

കാസർകോട് ∙ വിവിധ സ്റ്റേഡിയങ്ങളിലായി നടന്ന 23 വയസ്സിനു താഴെയുള്ളവരുടെ ഉത്തരമേഖലാ ക്രിക്കറ്റ് ടൂർണമെന്റിൽ 4 മത്സരത്തിൽ നിന്ന് 13 പോയിന്റ് നേടി കാസറഗോഡ് ജില്ലാ ടീം ചാംപ്യന്മാരായി. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ടീമുകളുമായാണ് കാസർകോട് ടീം കളിച്ചത്. കണ്ണൂരുമായി നടന്ന ആദ്യ മത്സരത്തിൽ ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ കോഴിക്കോട്, മലപ്പുറം ടീമുകളോട് ഫസ്റ്റ് ഇന്നിങ്സ് ലീഡ് നേടുകയും വയനാടിനെതിരെയുള്ള മത്സരത്തിൽ 10 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച എം.എ.അബ്ദുൽ ഫായിസ്, ടി.കെ.അബ്ദുൽ ഫർഹാൻ, മുഹമ്മദ് കൈഫ്, കെ.അഭിജിത്ത് എന്നിവരെ ഉത്തരമേഖലാ ടീമിലേക്ക് തിരഞ്ഞെടുത്തു. ചാംപ്യന്മാരായ ടീം അംഗങ്ങളെയും ഉത്തരമേഖലാ ടീമിലേക്ക് തിരഞ്ഞെടുത്ത കളിക്കാരെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു‌.

Categories
Kasaragod Latest news main-slider Sports

കാസ്ക് ദേശീയ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് സമാപിക്കും

പള്ളിക്കര: കാസ്ക് കല്ലിങ്കാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് സമാപിക്കും. ഫൈനൽ മത്സരത്തിൽ ബ്രദേഴ്സ് തൊട്ടിക്ക് വേണ്ടി കെ.എം.ജി മാവൂരും ഗ്രീൻ സ്റ്റാർ മുക്കൂടിന് വേണ്ടി സൂപ്പർ സ്‌റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടും. ഫൈനൽ മത്സരത്തിൽ വിന്നേഴ്സ് ട്രോഫി തബാസ്കോ ഗ്രൂപ്പ് ചെയർമാൻ ബഷീർ മാളികയിൽ വിതരണം ചെയ്യും. റണ്ണേഴ്സ് ട്രോഫി ഇമ്മാനുവൽ സിൽക്സ് ഗ്രൂപ്പ് എം.ഡി. സി.പി ഫൈസൽ കൈമാറും. മാൻ ഓഫ് ദി സിരീസിനുള്ള ഉപഹാരം പള്ളിക്കര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും സൗത്ത് ചിത്താരി അക്ഷയ സെന്റർ ഡയറക്ടറുമായ അന്താഹു മൂസ നിർവ്വഹിക്കും. ആർ പിസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് റബീഹ്, സിംകോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. നാസർ ഫ്രൂട്ട് എന്നിവർ മുഖ്യാതിഥികളാകും. മത്സരം കൃത്യം 9 മണിക്ക് തന്നെ ആരംഭിക്കുമെന്ന് ടൂർണ്ണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ സി.എച്ച് മിഗ്ദാദ് അറിയിച്ചു

Categories
Kasaragod Latest news main-slider Sports

പാക്കം കെവിആർ ക്ലബ്ബ് ജില്ലാതല മാരത്തോൺ ഓട്ടമത്സരം സംഘടിപ്പിച്ചു

വേൾഡ് അത്‌ലറ്റിക് ഡേ യുടെ ഭാഗമായി പാക്കം കെവിആർ ക്ലബ്ബ് ജില്ലാതല മാരത്തോൺ ഓട്ടമത്സരം സംഘടിപ്പിച്ചു. പള്ളിക്കര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗം ശ്രീ.വിജയൻ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.ആദർശ് കാസറഗോഡ്,ചന്ദ്രൻ പാക്കം,അരുൺ കുമാർ പാക്കം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മേൽപ്പറമ്പ് സി ഐ ഉത്തംദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മത്സരാർത്ഥികൾ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് ഡോക്ടർ ശ്രീനിഷ് ടി കെ സെക്രട്ടറി നിഖിൽ എ എന്നിവർ പ്രസംഗിച്ചു

Categories
Kasaragod Latest news main-slider Sports

വിന്നേഴ്സ് ക്ലബ് സീനിയർ കബഡി ഫെസ്റ്റിൽ വിക്ടറി പള്ളം ജേതാക്കൾ പ്രിയദർശനി അച്ചാംതുരുത്തിക്ക് രണ്ടാം സ്ഥാനം

പൂച്ചക്കാട് കിഴക്കേകര വിന്നേഴ്സ് ക്ലബ് നടത്തിയ സീനിയർ കബഡി ഫെസ്റ്റിൽ വിക്ടറി പള്ളം ജേതാക്കളായി. പ്രിയദർശനി അച്ചാംതുരുത്തി രണ്ടാം സ്ഥാനം നേടി.

വാശിയേറിയ മൽസരത്തിന്റെ രാത്രിയിൽ കാസർഗോഡ് ജില്ലയിലെ പ്രമുഖരായ 28 ടീമുകൾ പങ്കെടുത്തു

റെഡ് വേൾസ് കൊപ്പൽ, ഇന്ദിരാ യൂത്ത് അച്ചാംതുരുത്തി, വിക്ടറി പള്ളം, പ്രിയദർശിനി അച്ചാംതിരുത്തി തുടങ്ങിയ ടീമുകളാണ് സെമി ഫൈനലിസ്റ്റുകളായത്.

വിന്നേഴ്സിന്റെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജില്ലാ സീനിയർ കബഡി ടൂർണമെന്റ് സംഘടിപ്പിച്ചത് . പരിപാടിയിൽ സെയിൽസ് ഇൻകം ടാക്സ് വിജിലൻസ് ഓഫീസർ രത്നാകരൻ കൂട്ടക്കനി , പള്ളിക്കര പഞ്ചായത്ത് സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ വി സൂരജ്, സ്കൂൾ അദ്ധ്യപകൻ രാജേഷ് കൂട്ടക്കനി, സംഘാടക സമിതി ചെയർമാൻ ബി. ബിനോയ് , സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ് പള്ളിപ്പുഴ, ശശി കൂട്ടക്കനി, എഴുത്തുകാരനും ഫിലിം ഡയറക്ടറുമായ ദിനേശൻ പൂച്ചക്കാട്, കരാട്ടെ ടീച്ചർ ആര്യ മധുസുധനൻ, ക്ളബ് സെക്രട്ടറി രതീഷ് പോക്കണം മൂല തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.

ജനറൽ കൺവീനർ പ്രസാദ്പുതിയ വളപ്പിൽ, ട്രഷറർ രഞ്ജിത്ത് കണ്ടത്തിൽ, രാജൻ കരിമ്പുവളപ്പിൽ, പ്രസൂൺ കല്ലടകെട്ട്, നാരായണൻ അടുക്കം, ദീപു അടുക്കം, രാഹുൽ, വിപിൻ തുടങ്ങിയവർ നേത്യത്വം നൽകി

Categories
Latest news main-slider Sports

ടൂര്‍ണമെന്റിന്റെ മൂന്നാം പതിപ്പിനായി ഒരു പുതിയ സെറ്റ് കളിക്കാരെ ഉള്‍പ്പെടുത്തിയതായി ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് (എല്‍എല്‍സി) പ്രഖ്യാപിച്ചു.

ടൂര്‍ണമെന്റിന്റെ മൂന്നാം പതിപ്പിനായി ഒരു പുതിയ സെറ്റ് കളിക്കാരെ ഉള്‍പ്പെടുത്തിയതായി ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് (എല്‍എല്‍സി) പ്രഖ്യാപിച്ചു.

നേരത്തെ മുന്‍ ഇന്ത്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയെയും ഹര്‍ഭജന്‍ സിങ്ങിനെയും ഉള്‍പ്പെടുത്തിയ ഇന്ത്യ മഹാരാജാസ്, മുരളി വിജയ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെ ഉള്‍പ്പെടുത്തി തങ്ങളുടെ ടീമിനെ കൂടുതല്‍ ശക്തമാക്കി.

ഈ വര്‍ഷം ആദ്യമാണ് മുരളി വിജയ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എല്‍എല്‍സി മാസ്റ്റേഴ്സിന്റെ മൂന്നാം സീസണ്‍ ജനുവരിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സര ടൂര്‍ണമെന്റായിരിക്കും. ഇന്ത്യ മഹാരാജാസില്‍ ചേര്‍ന്ന ശേഷം, എല്‍എല്‍സി മാസ്റ്റേഴ്സില്‍ തന്റെ പഴയ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“എല്‍എല്‍സി മാസ്റ്റേഴ്‌സ് 2023-ന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്, കൂടാതെ ഇന്ത്യ മഹാരാജാസിന് വേണ്ടി കളിക്കളത്തിലേക്ക്ചുവടുവെക്കാന്‍ ഞാന്‍ തീര്‍ത്തും ആവേശഭരിതനാണ്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും സന്തുലിതമായി കാണപ്പെടുന്ന ശക്തമായ ഒരു സ്ക്വാഡ് ഞങ്ങളുടെ പക്കലുണ്ട്, എന്റെ പഴയ സുഹൃത്തുക്കളുമായും സഹതാരങ്ങളുമായും കളത്തിലിറങ്ങാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്, “വിജയ് പറഞ്ഞു.

അതേസമയം, മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ആമിറിനെയും സൊഹൈല്‍ തന്‍വീറിനെയും ഏഷ്യ ലയണ്‍സ് അണിനിരത്തി. മറുവശത്ത്, ഉദ്ഘാടന സീസണിലെ കിരീട ജേതാക്കളായ വേള്‍ഡ് ജയന്റ്‌സ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പോള്‍ കോളിംഗ്‌വുഡിന്റെ സേവനം നേടി. എല്‍എല്‍സി മാസ്റ്റേഴ്സിന്റെ മൂന്നാം പതിപ്പ് മാര്‍ച്ച്‌ 10 മുതല്‍ ദോഹയില്‍ ആരംഭിക്കും. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കര്‍ട്ടന്‍ റൈസറില്‍ ഇന്ത്യ മഹാരാജാസ് ഏഷ്യ ലയണ്‍സുമായി കൊമ്പ് കോര്‍ക്കും.

Categories
Kasaragod Latest news main-slider Sports

ബന്തടുക്ക പഞ്ചമി വോളി ഫെസ്റ്റിൽ യൂത്ത് കോൺഗ്രസ്‌ പടുപ്പ് ചാമ്പ്യന്മാർ

ബന്തടുക്ക: പഞ്ചമി പടുപ്പ് മാർച്ച്‌ 1 മുതൽ 5 വരെ പടുപ്പിൽ നടത്തിയ ഇന്റർ കോളേജ് പുരുഷ വിഭാഗത്തിൽ യൂത്ത് കോൺഗ്രസ്‌ പടുപ്പ് ചാമ്പ്യന്മാരായി. ഞായറാഴ്ച നടന്ന കലാശ പോരാട്ടത്തിൽ എതിരില്ലാത്ത 3 സെറ്റ് കൾക്ക് ടീം ഫാസി പടുപ്പിനെ പരാജയപ്പെടുത്തിയാണ് യൂത്ത് കോൺഗ്രസ്‌ ജേതാക്കളായത്.യൂത്ത് കോൺഗ്രസ്‌ പടുപ്പിന് വേണ്ടി SNGC ചേളന്നൂരാണ് കളിക്കള ത്തിലിറങ്ങിയത്. സമ്മാനദാനചടങ്ങിൽ സംഘാടക സമിതി ചെയർമാൻ മൊയ്‌ദീൻ കുഞ്ഞി കുളത്തിങ്കാലിൽ നിന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് വസന്തൻ IS, ജോസഫ് പാറതട്ടേൽ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ രാജേഷ് കുമാർ, വിപിൻ ബണ്ടം കൈ, നിതിൻ കെ വി, ടീം ക്യാപ്റ്റൻ ഫൈസൽ തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് കെ ബലരാമൻ നമ്പ്യാർ, പഞ്ചായത്ത്‌ മെമ്പർ മാരായ, ഷീബ സന്തോഷ്‌, കുഞ്ഞിരാമൻ തവനം, നേതാക്കന്മാരായ ജെയിംസ് പടുപ്പ്, മിനി ചന്ദ്രൻ, ശ്രീനീഷ് ബണ്ടംകൈ, ഗോകുൽ ബന്തടുക്ക, ശുഭ ലോഹിതക്ഷൻ പ്രദീപ്‌ പള്ള ക്കാട്, സിബിൻ ബന്തടുക്ക, നിഷാന്ത് പ്ലാവിലായ, സന്തോഷ്‌ അരമന, രാജേഷ് എം ജെ, മുനീർ ബണ്ടം കൈ, നാസ്സർ മുഹബത്, ഷിന്റോ തുടങ്ങിയവർ സംബന്ധിച്ചു.

Categories
Kerala main-slider Sports

വിന്നേഴ്സ് പൂച്ചക്കാട് കിഴക്കേകര : കാസർഗോഡ് ജില്ലാ സീനിയർ കബഡി ഫെസ് പോസ്റ്റർ പ്രകാശനം നടത്തി

പൂച്ചക്കാട് കിഴക്കേകര വിന്നേഴ്സ് കബഡി ഫെസ്റ്റ്  കാസർഗോഡ് ജില്ലാ സീനിയർ കബഡി ടൂർണമെന്റ് പോസ്റ്റർ സംഘാടക സമിതി ചെയർമാൻ ബി. ബിനോയ് പ്രകാശനം ചെയ്തു.

മാർച്ച് ഇരുപത്തിയാറാം തീയതി ഞായറാഴ്ച്ച പൂച്ചക്കാട് കിഴക്കേകരയിൽ പ്രത്യേകം സജമാക്കിയ വിന്നേഴ്സ് ഗൾഫ് കൂടായ്മ ഗ്രൗണ്ടിൽ വെച്ച് കാസർഗോഡ് ജില്ലാ സീനിയർകബഡി ടൂർണമെന്റ്നടക്കും. രണ്ടര പതിറ്റാണ്ട് തികഞ്ഞ ക്ലബ് ആദ്യമായാണ് സീനിയർ കബഡി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്

ജില്ലയിലെ പ്രമുഖ ടീമുക്കൾ പങ്കെടുക്കുന്ന കബഡി ഫെസ്റ്റ് നാടിന്റെ ഉൽസവമായി മാറും . വനിതാ പോലിസിന്റെ സ്ത്രീ സുരക്ഷാ സെൽഫ് ഡിഫൻസ് ക്ലാസ്സ് ഇടവേളയിൽ നടക്കും. ജില്ലയിൽ കായിക മൽസരങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയ പ്രമുഖരെ ആദരിക്കും

സംഘാടകസമിതി ചെയർമാൻ ബി. ബിനോയ്, ജനറൽ കൺവീനർ പ്രസാദ് പുതിയ വളപ്പിൽ, ട്രഷറർ രഞ്ജിത്ത് കണ്ടത്തിൽ, ക്ലബ് സെക്രട്ടറി രതീഷ് പോക്കണം മൂല, ഭാരവാഹികളായ രാജൻ കരിമ്പ് വളപ്പിൽ, നാരായണൻ അടുക്കം, ദീപു അടുക്കം, അജയ് ബാലൻ,എസ് കെ സാജൻ, രാഹുൽ അടുക്കം, ബാലകൃഷണൻ കരിമ്പ് വളപ്പിൽ, മണികണ്ഠൻ കുളത്തിങ്കാൽ, വിപിൻ, നിധിൻ അടുക്കം തുടങ്ങിയവർ സംസാരിച്ചു

Categories
Kasaragod Latest news main-slider Sports

ഹോസ്ദുർഗ് കോട്ടയുടെ മുകളിൽ നിന്നു വിണ് യുവാവിനു പരിക്ക്

കാഞ്ഞങ്ങാട് : കോടതിക്കു മുന്നിലെ (പുതിയകോട്ട ഗവ: ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട്) ഹോസ്ദുർഗ്കോട്ട മതിൽ കെട്ടിനു മുകളിൽ ഇരിക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ഇതിനു മുകളിൽ നിന്നു താഴേക്കു വീണ് ഗുരുതരമായി പരിക്കേറ്റു .പോലീസ് വിവരം നൽകിയതിനെ തുടർന്ന് അഗ്നിരക്ഷാസേന ആംബുലൻസിൽ ഇദ്ദേഹത്തെ ജില്ലാശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.

Categories
Kasaragod Latest news main-slider Sports

പരപ്പ, സ്കൂൾ ബസിന് നേരെ കരിയോയിൽ ആക്രമണം.

പരപ്പ, സ്കൂൾ ബസിന് നേരെ കരിയോയിൽ ആക്രമണം. ഇന്നലെ രാത്രിയിൽ പരപ്പ സ്‌കൂളിന്റെ ഷെഡിൽ കയറിയ സാമൂഹ്യദ്രോഹികൾ ബസിന്റെ ഡോർ തുറന്ന് അകത്ത് കയറി പിഞ്ചുകുട്ടികൾ ഇരിക്കുന്ന സീറ്റിൽ കരി ഓയിൽ ഒഴിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Categories
Latest news main-slider Sports

അബൂദാബിയിൽ നടന്ന ലോക ഇന്‍ഡുറന്‍സ്ചാമ്പ്യൻഷിപ്പിൽ ജേതാവായി ബഹ്റൈന്‍ രാജാകുടുംബാംഗവും റോയല്‍ എന്‍ഡുറന്‍സ് ടീം ക്യാപ്റ്റനുമായ ശൈഖ് നാസര്‍ ബിന്‍ഹമദ് അല്‍ ഖലീഫ.

അബൂദബി: അബൂദാബിയിലെ ബുദൈബ് ഇന്‍റര്‍നാഷനല്‍ വില്ലേജില്‍ നടന്ന ലോക ഇന്‍ഡുറന്‍സ്ചാമ്പ്യൻഷിപ്പ്  ജേതാവായി ബഹ്റൈന്‍ രാജാകുടുംബാംഗവും റോയല്‍ എന്‍ഡുറന്‍സ് ടീം ക്യാപ്റ്റനുമായ ശൈഖ് നാസര്‍ ബിന്‍ഹമദ് അല്‍ ഖലീഫ.

160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുതിരയോട്ട മത്സരത്തിലാണ് ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ചാമ്പ്യനായത് .

ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ ആല്‍ ഖലീഫയുടെ മകനും രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസര്‍ ഏഴ് മണിക്കൂര്‍ 36 മിനിറ്റ് 39 സെക്കന്‍ഡ് സമയത്ത് റെക്കോർഡ് ഓടെആണ് ഫിനിഷ് ചെയ്തത്. പിന്തുണ നല്‍കാന്‍ ഹമദ് രാജാവും അബൂദബിയില്‍ എത്തിയിരുന്നു. 36 രാജ്യങ്ങളില്‍നിന്ന് 126 മത്സരാര്‍ഥികളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. യു.എ.ഇയുടെ സലിം അല്‍ കെത്ബി, സ്പെയിനിന്‍റെ പോന്‍ത് ജുഐമി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. റോയല്‍ എന്‍ഡുറന്‍സ് ടീമംഗമായ ജാഫര്‍ മിര്‍സ നാലാമത് ഫിനിഷ് ചെയ്തു.

നാസര്‍ ബിന്‍ ഹമദിന്‍റെ ജയത്തെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അഭിനന്ദിച്ചു. അസാധ്യം എന്തെന്നറിയാത്ത യുവ നേതാവാണ് നാസര്‍ ബിന്‍ ഹമ്മദ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാസങ്ങള്‍ക്കുമുമ്ബ് സ്പെയിനില്‍ നടന്ന എഫ്.ഇ.ഐ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യൻഷിപ്പിൽ ശൈഖ് നാസര്‍ ജയിച്ചിരുന്നു. കാറ്റുള്ള സാഹചര്യമായിരുന്നതിനാല്‍ യു.എ.ഇയിലെ മത്സരം കടുപ്പമേറിയതായിരുന്നുവെന്ന് ശൈഖ് നാസര്‍ പറഞ്ഞു. നിരവധി തടസ്സങ്ങള്‍ മറികടന്ന് രണ്ടാം ഘട്ടത്തില്‍ ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞു. യു.എ.ഇ, ബ്രിട്ടന്‍, സ്പെയിന്‍, ഉറുഗ്വായ് എന്നിവിടങ്ങളിലെ മത്സരാര്‍ഥികള്‍ വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ ഒളിമ്പിക്ക്കമ്മറ്റി പ്രസിഡന്‍റും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും യുവജന, കായിക പരമോന്നത കൗണ്‍സില്‍ ഒന്നാം ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫയും ശൈഖ് നാസറിനെ പിന്തുണയേകാന്‍ മത്സരവേദിയിലുണ്ടായിരുന്നു. വിജയശേഷം അദ്ദേഹം ശൈഖ് നാസറിനെ അനുമോദിച്ചു.

Back to Top