Categories
Latest news main-slider Sports

ജനമൈത്രി കപ്പ്‌ ഫുട്ബോൾ കിരീടം : സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർമെന്റി ചന്തേര പോലീസ് സ്റ്റേഷൻ വിജയികളായി

ചന്തേര പോലീസ് സ്റ്റേഷന്‌: ചന്തേര പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ജനമൈത്രി കപ്പ് സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർമെന്റി ചന്തേര പോലീസ് സ്റ്റേഷൻ വിജയികളായി.പടന്ന കേപ്പ് ടർഫ്‌ ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ 1-0 തിന് ബീറ്റ കണ്ട്രോൾ റൂം കാഞ്ഞങ്ങാടിനെ പരാചയപ്പെടുത്തി.ടൂർണമെന്റിന്റെ ഉദ്ഘാടനം ചന്തേര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. മനുരാജ് ജി. പി നിർവഹിച്ചു.ചടങ്ങിൽ സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ സ്വാഗതവും സബ് ഇൻസ്പെക്ടർ ശ്രീദാസൻ. എം.വി അധ്യകഷതയും വഹിച്ചു.സബ്‌ ഇൻസ്പെക്ടർ മുരളി ധരൻ.കെ നന്ദി രേഖപ്പെടുത്തി. വിശിഷ്ട അതിഥികളായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം. സുരേഷും, മുൻ ഇന്ത്യൻ ഫുട്ബോൾ താര വും ഐ എസ് എൽ താരവുമായ മുഹമ്മദ് റാഫി മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.ടൂർണമെന്റിൽ കാസറഗോഡ് ജില്ലയിലെ നീലേശ്വരം, ചിറ്റാരിക്കൽ, അമ്പലത്തറ, കാഞ്ഞങ്ങാട് കൺട്രോൾ റൂം, ബേക്കൽ, ചന്തേര, തൃക്കരിപ്പൂർ കോസ്റ്റൽ, കാസർഗോഡ്, ആൽഫ കൺട്രോൾ റൂം, ട്രാഫിക്, വിദ്യാനഗർ, എന്നീ പോലീസ് ടീമുകൾ പങ്കെടുത്തു.വിവിധ പോലീസ് ടീമുകൾക്ക് വേണ്ടി സംസ്ഥാന അന്തർ സംസ്ഥാന ജില്ലാ താരങ്ങൾ കളത്തിലിറങ്ങി.

Categories
Latest news main-slider Sports

ലോകകപ്പിൽ രോഹിത്തിന്റെ വെടിക്കെട്ട്‌ സെഞ്ചറി: സച്ചിന്റെയും കപിൽദേവിന്റെയും റെക്കോർഡ് തകർത്തു.

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരാ യ ലോകകപ്പ് മത്സരത്തിൽ രോഹിത് ശർമ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. പിന്നീട് കണ്ടത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഹിറ്ററുടെ ഇന്ദ്രാജാലമാണ്. ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറി കുറിച്ച ഹിറ്റ്മാൻ ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡും സ്വന്തം പേരിൽ ചേർത്തു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ ആറ് ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡ് ഹിറ്റ്മാൻ പഴങ്കഥയാക്കി. 45 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ചുറികൾ നേടിയത്. എന്നാൽ രോഹിത്തിന് ഏഴിലേക്കെത്താൻ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്സുകൾ മാത്രം.

ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപിൽ ദേവ് 40 വർഷം കൈവശം വെച്ചിരുന്ന റെക്കോഡും രോഹിത് തകർത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂൺ 18-ന് ടേൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ സിംബാബ്വെയ്ക്കെതിരായ ഐതിഹാസിക ഇന്നിങ്സിൽ 72 പന്തിൽ നിന്നായിരുന്നു കപിൽ ദേവിന്റെ സെഞ്ചുറി.

ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാർണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അഫ്ഗാനെതിരേ 22 റൺസ് പിന്നിട്ടതോടെയാണ്

ലോകകപ്പിലെ രോഹിത്തിന്റെ റൺനേട്ടം 1000-ൽ എത്തിയത്. 20 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിനെ ഇവിടെയും രോഹിത് മറികടന്നു. 2019 ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടി രോഹിത് റെക്കോഡിട്ടിരുന്നു.

Categories
Latest news main-slider Sports

ഏഷ്യൻ ഗെയിംസിൽ മെഡൽ സെഞ്ചറി : വനിതാ കബഡിയിൽ സ്വർണ മെഡൽ നേടിയതോടെയാണ് 100 മെഡൽ എന്ന സുവർണസംഖ്യയിൽ എത്തി

ഏഷ്യൻ ഗെയിംസിൽ ‘സെഞ്ചറി’ തികച്ച് ഇന്ത്യ. വനിതാ കബഡിയിൽ സ്വർണ മെഡൽ നേടിയതോടെയാണ് 100 മെഡൽ എന്ന സുവർണസംഖ്യയിൽ എത്തിയത്. ഇതോടെ 25 സ്വർണ മെഡലുകളുടെ തിളക്കവും ഇന്ത്യയ്ക്ക് സ്വന്തം. വനിതാ കബഡി ഫൈനലിൽ ചൈനീസ് തായ്‌പേയ്‌യെ 26–24 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഗെയിംസിന്റെ 14–ാം ദിനത്തിൽ രാവിലെ തന്നെ മൂന്നു സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതാ ആർച്ചറിയിൽ ജ്യോതി വെന്നം, പുരുഷ ആർച്ചറിയിൽ ഓജസ് ഡിയോട്ടലെ എന്നിവരാണ് മറ്റു സ്വർണ നേട്ടക്കാർ. പുരുഷ ആർച്ചറിയിൽ വെള്ളിയും വനിതാ ആർച്ചറിയിൽ വെങ്കലവും ഇന്ത്യയ്ക്കാണ്.

ഇന്നലെ വരെ 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവും സഹിതം 95 മെഡലുകളാണ് ഇന്ത്യ നേടിയത്. പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റൻ പുരുഷ ഡബിൾസിലും ഫൈനൽ മത്സരങ്ങളിൽ ഇന്ത്യൻ പ്രാതിനിധ്യമുള്ളതിനാൽ രണ്ടു മെഡലുകൾകൂടി ഉറപ്പാണ്. ഗെയിംസ് ചരിത്രത്തിൽ സർവകാല നേട്ടം ഇന്ത്യ നേരത്തേ ഉറപ്പാക്കിയിരുന്നു. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 70 മെഡലുകൾ നേടിയതായിരുന്നു മുൻറെക്കോർഡ്.

Categories
Kasaragod Latest news main-slider Sports

പാലക്കുന്ന് ബ്രദേർസ് കബഡി ഫെസ്റ്റിൽ മധൂർ സംഘ ശക്തി ചാമ്പ്യൻസ്,  സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : പാലക്കുന്ന് ബ്രദേർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ഉത്തര മേഖല കബഡി ഫെസ്റ്റിൽ മധൂർ സംഘ ശക്തി ഒന്നാം സ്ഥാനം നേടി.30 ടീമുകൾ മാറ്റുരച്ച ആവേശം നിറഞ്ഞ മത്സരത്തിൽ കൊപ്പൽ റെഡ് വേൾഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്,  രണ്ടാം സ്ഥാനം നേടി.

പാലക്കുന്നിൽ പ്രത്യേകം സജ്ജമാക്കിയ അൽസമാൻ സ്റ്റേഡിയത്തിൽ

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ജയാനന്ദൻ പാലക്കുന്ന് അധ്യക്ഷനായി. വാർഡ് അംഗം യാസ്മിൻ റഷീദ്, ക്ലബ് സെക്രട്ടറി മുഹമ്മദ്‌ ഹിജാസ്, ട്രഷറർ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

സമാപന ചടങ്ങിൽ ബേക്കൽ പോലിസ് സബ് ഇൻസ്‌പെക്ടർ കെ. ജയചന്ദ്രൻ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

പടം : പാലക്കുന്ന് ബ്രദേർസ് ക്ലബ് സംഘടിപ്പിച്ച ഉത്തരമേഖല കബഡി ഫെസ്റ്റ് സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

 

2. ഒന്നാം സ്ഥാനം നേടിയ മധൂർ സംഘ ശക്തിക്ക് ബേക്കൽ സബ് ഇൻസ്‌പെക്ടർ കെ. ജയചന്ദ്രൻ സമ്മാനം നൽകുന്നു

 

Categories
Kerala Latest news main-slider Sports

KCEF സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ പുരുഷ-വനിത വടംവലി മത്സരത്തിൽ കെ സി ഈ എഫ്   പെരിയ യൂണിറ്റ് ജേതാകളായി

KCEF 35മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ പുരുഷ-വനിത വടംവലി മത്സരത്തിൽ കെ സി ഇ എഫ്  പെരിയ യൂണിറ്റ് ജേതാകളായി

രണ്ടാം സ്ഥാനം  ടീം കാസറഗോഡ് കുറ്റിക്കോൽ,  കാഞ്ഞങ്ങാട്,  നീലേശ്വരം,  വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ , അജാനൂർ , ബേഡടക്ക, ഉദുമ, ചെറുവത്തൂർ തുടങ്ങി ജില്ലയിലെ നിരവധി സഹകരണ സ്ഥാപനങ്ങൾ മത്സരത്തിൽ പങ്കെടുത്തു.ഇന്ത്യൻ വടം വലി ടീം അംഗമായിരുന്ന ദേവിക ദിനേശിനെ ആദരിച്ചു.

കെ സി ഇ എഫ് സംസ്ഥാന പ്രസിണ്ടന്റ്  പി.കെ വിനയകുമാർ ഉൽഘാടനം ചെയ്തു. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ കെ നീലകണ്ഠൻ മുഖ്യാതിഥിയായി, വി ആർ വിദ്യാസാഗർ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

 

Categories
Kasaragod Latest news main-slider Sports

പാലക്കുന്ന് ബ്രദേർസ് ക്ലബ്ബിന്റെ കബഡി ഫെസ്റ്റ് 24ന്  

 

പാലക്കുന്ന് : പാലക്കുന്ന് ബ്രദേർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ കബഡി ഫെസ്റ്റ് ഞായറാഴ്ച നടക്കും. പാലക്കുന്നിൽ സജ്ജമാക്കുന്ന അൽസമാൻ സ്റ്റേഡിയത്തിൽ രാവിലെ 9ന് ബേക്കൽ ഡിവൈ. എസ്. പി. സി. കെ. സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്യും. വിജയികൾക്ക് 10000, 7000, 4000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫികളും കാഞ്ഞങ്ങാട് ഡിവൈ. എസ്. പി.

പി. ബാലകൃഷ്ണൻ നായർ വിതരണം ചെയ്യും. ഫോൺ : 9747520325.

 

Categories
Latest news main-slider Sports

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് എട്ടാം കിരീടം നടന്നത് ‘ലങ്ക ദഹനം’

കൊളംബോ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് എട്ടാം കിരീടം. ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ 10 വിക്കറ്റുകൾക്ക് ഇന്ത്യ വിജയിച്ചു. ശ്രീലങ്ക ഉയർത്തിയ 51 റൺസ് വിജയ ലക്ഷ്യത്തിൽ 6.1 ഓവറിൽ ഇന്ത്യയെത്തി. ഓപ്പണർമാരായ ശുഭ്മൻ ഗിൽ ( 19 പന്തിൽ 27), ഇഷാന്‍ കിഷൻ (18 പന്തിൽ 23 ) എന്നിവർ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജാണു കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 15.2 ഓവറില്‍ 50 റൺസെടുത്തു പുറത്തായിരുന്നു. ഇന്ത്യയ്ക്കായി പേസർ മുഹമ്മദ് സിറാജ് വീഴ്ത്തിയത് ആറു വിക്കറ്റുകൾ. പതും നിസംഗ (നാല് പന്തിൽ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റൻ ദസുൻ ശനക (പൂജ്യം), കുശാല്‍ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജിന്റെ പന്തുകളിൽ പുറത്തായത്.

ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് 21 റൺസ് മാത്രം. പവർ പ്ലേയിൽ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റൺനേടാൻ ലങ്കൻ താരങ്ങൾക്കു സാധിച്ചില്ല. ഈ അഞ്ച് ഓവറുകളിൽനിന്ന് താരം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകൾ. വഴങ്ങിയത് ഒരു ബൗണ്ടറി. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് കൊളംബോയിൽ സിറാജ് സ്വന്തം പേരിലാക്കിയത്

Categories
Latest news main-slider National Sports

പൊരുതി വീണ് പ്രഗ്നാനന്ദ:ഫൈനലിൽ മാഗ്നസ് കാൾസനെതിരെയാണ് പ്രഗ്നാനന്ദ പോരാടിയത്. ലോക ഒന്നാം നമ്പർ താരത്തെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ തളച്ചിട്ട പ്രഗ്ഗ, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചു.

ടൈബ്രേക്കർ വരെയെത്തിയ ഫൈനലിൽ പൊരുതി വീണെങ്കിലും തലയുയർത്തിയാണ് അസർബൈജാനിലെ ബാക്കുവിൽനിന്ന് പ്രഗ്നാനന്ദ മടങ്ങുന്നത്. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്.

2005 ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രശ്ന. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്. കാൻഡിഡേറ്റ് ചെസിൽ യോഗ്യത ഉറപ്പാക്കിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്ഗ

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ ഹിക്കാരു നക്കാമുറയെ

അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പർ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രശ്ന ലോകത്തെ ഞെട്ടിച്ചു. ഫൈനലിൽ മാഗ്നസ് കാൾസനെതിരെ ഭയമേതുമില്ലാതെയാണ് പ്രഗ്നാനന്ദ പോരാടിയത്. ലോക ഒന്നാം നമ്പർ താരത്തെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ തളച്ചിട്ട പ്രഗ്ഗ, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചു.

2005 ഓഗസ്റ്റ് പത്തിന് ചെന്നൈയിലെ പാഡിയിലാണ് പ്രഗ്നാനന്ദയുടെ ജനനം. പിതാവ് രമേഷ് ബാബുവും മാതാവ് നാഗലക്ഷ്മിയും. മൂത്ത മകൾ വൈശാലിയുടെ കാർട്ടൂൺ ഭ്രമം ഇല്ലാതാക്കാനും ടിവിയിൽനിന്ന് അകറ്റാനും ചെസ് കളി പഠിപ്പിച്ചതാണ് മാതാപിതാക്കൾ. ചേച്ചി കളിക്കുന്നതു കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്ഗ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി. പല പ്രമുഖരും പ്രഗ്നാനന്ദയ്ക്കു മുന്നിൽ പലപ്പോഴായി കീടങ്ങി.

2018ൽ 12-ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ് മാസ്റ്ററാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പ്രഗ്നാനന്ദ. ഇന്ത്യൻ താരങ്ങളായ നിഹാൽ സരിൻ, അർജുൻ എരിഗെയ്സി എന്നിവർ പ്രഗ്ഗയുടെ പാത പിന്തുടർന്ന് ഇതേ വർഷം തന്നെ ഗ്രാൻഡ് മാസ്റ്റർമാരായി. മറ്റൊരു ഇന്ത്യൻ താരമായ ഡി. ഗുകേഷ് 2019ലാണ് ഗ്രാൻഡ് മാസ്റ്ററാകുന്നത്. 14-ാം വയസ്സിൽ ഇഎൽ റേറ്റിങ്ങിൽ 2600 എന്ന നേട്ടത്തിലേക്ക് പ്രഗ്നാനന്ദ എത്തി.

Categories
Latest news main-slider National Sports

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്

ചെന്നൈ : ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ മലേഷ്യയെ 4-3നു തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 1-3നു പിന്നിൽനിന്നശേഷമായിരുന്നു ആതിഥേയരുടെ ഉജ്വല തിരിച്ചുവരവ്.

മൂന്നാം ക്വാർട്ടറിൽ ഒരു മിനിറ്റിനുള്ളിൽ ഹർമൻപ്രീത് സിങ്ങും ഗുർജന്ത് സിങ്ങും ഓരോ ഗോൾ വീതം നേടിയാണ് ഇന്ത്യയെ സമനിലയിലെത്തിച്ചത്. അവസാന ക്വാർട്ടറിൽ ആകാശ് ദീപ് സിങ്ങിന്റെ ഫീൽഡ് ഗോളോടെ ഇന്ത്യ ലീഡ് ചെയ്യുകയും കിരീടം ഉറപ്പിക്കുകയുമായിരുന്നു. ജുഗ് രാജ് സിങ്ങാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്.

ഇന്ത്യയുടെ നാലാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടമാണ് ഇത്. ഇതോടെ ഏറ്റവും കൂടുതൽ തവണ

ചാംപ്യന്മാരായതിന്റെ റെക്കോർഡ് ഇന്ത്യ സ്വന്താക്കി. മൂന്നു കിരീടവുമായി പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. സെമിയിൽ 5-0നു ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കയറിയത്. ദക്ഷിണ കൊറിയയെ 6-2നു തോൽപിച്ചാണ് മലേഷ്യ ഫൈനലിലെത്തിയത്. ലീഗ് മത്സരത്തിൽ മലേഷ്യയെ 5-0ന് ഇന്ത്യ തോൽപ്പിച്ചിരുന്നു.

Categories
Kerala Latest news main-slider Sports

ആലപ്പുഴ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് നെഹ്റു ട്രോഫി.

ആലപ്പുഴ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് നെഹ്റു ട്രോഫി. നാലു വള്ളങ്ങൾ ഇഞ്ചോടിഞ്ചു മത്സരിച്ച ഫൈനലിൽ 4 മിനിറ്റും 21 സെക്കൻഡും എടുത്താണു പിബിസിയുടെ വിജയം. നെഹ്റു ട്രോഫിയിൽ വീയപുരം ചുണ്ടന്റെ കന്നികിരീടവും പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടർച്ചയായ നാലാം കിരീട നേട്ടവുമാണ്. 2018, 19, 2022 വർഷങ്ങളിലായിരുന്നു തുടർനേട്ടം. കുമരകം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മില്ലി സെക്കൻഡുകൾക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും കേരള പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തും എത്തി. വനിതകളുടെ തെക്കനോടി തറ വിഭാഗത്തിൽ ആദ്യമായി മത്സരിച്ച് പുന്നമട സായ് സെന്റർ വിജയികളായി.

Back to Top