Categories
Kasaragod main-slider Sports

അണ്ടർ 21ഫുട്‌ബോൾ ഓൾ കേരള ഓപ്പൺ സെലെക്ഷനിൽ കാസറഗോഡ് ജില്ലയിൽ നിന്നും രണ്ട് പേർ തിരഞ്ഞെടുക്കപ്പെട്ടു

എഫ് സി കേരള ഐ ലീഗ് ഫുട്ബോൾ  2nd ഡിവിഷൻ കേരള ഫുട്ബോൾ അക്കാദമി തൃശ്ശൂരിൽ സംഘടിപ്പിച്ച അണ്ടർ 21 ഓൾ കേരള ഓപ്പൺ സെലെക്ഷനിൽ കാസറഗോഡ് ജില്ലയിൽ നിന്നും രണ്ട് പേർ തിരഞ്ഞെടുക്കപ്പെട്ടു

കാസർഗോഡ് ജില്ലയിൽ പെരിയ നെടുവോട്ട് പാറ സ്വദേശി ആഷിഷ് ശ്രീധറും മൂക്കുട് സ്വദേശി സഫുവാനുമാണ് കാസർഗോഡിന്റെ അഭിമാന താരങ്ങളായത്

GHSS പെരിയ സ്ക്കൂളിൽ പഠിച്ച ആഷിഷ് +2 വിദ്ധ്യാർത്ഥിയാണ്  മുബൈ ഡിസ്റ്റിക്ക് യൂത്ത് ലീഗിലും ബാഗിയോ ഫാൻസ് ഉദുമാ ബേക്കൽ സബ് ജില്ലയിൽ പെരിയ സ്കൂൾ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്, ശ്രീധരന്റെയും സുജാതയുടെ മകനാണ് ആഷിഷ്

രാവണീശ്വരം മുക്കുട് സ്വദേശിയായ സഫ് വാൻ മുക്കൂട് സ്വദേശിയായ ശാദുലിയുടെ  പാത്തുഞ്ഞിയുടെയും  മകനാണ് . റെഞ്ചേഴ്സ് മുക്കൂട് അടക്കം നിരവധി ക്ലബുകൾക്ക് വേണ്ടി സഫ് വാൻ GFHSS ബേക്കൽ സ്കൂളിലാണ് പഠിക്കുന്നത്

Categories
Latest news main-slider Sports

സ്കൈ ബ്ലു പ്രീമിയർ ലീഗ് വൈ എഫ് സ്പോർട്ടിങ്ൻ രണ്ടാം കിരീടം 

മുണ്ടിത്തടുക പള്ളം : നാല്പതാം വാർഷികം പ്രമാണിച്ചു സ്കൈ ബ്ലു ആസൂത്രണം ചെയ്ത വർഷാഘോഷ പരിപാടിയുടെ രണ്ടാമത്തെ പരിപാടിയായ പ്രീമിയർ ലീഗ് സീസൺ സിക്സിൽ ഫൈസൽ യുത്ത് ഫേസ് നയിക്കുന്ന വൈ എഫ് സ്പോർട്ടിങ് റിയാസ് മാടത്തടുക്ക നയിച്ച എച് എം സി യെ തോൽപിച്ചു ചാമ്പ്യൻ പട്ടം ചൂടി

ആദ്യ സീസണിലും വൈ എഫ് ചാമ്പ്യന്മാരായിരുന്നു.

ബദിയടുക ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രി അബ്ബാസ് നാലക്കര വിജയിക്കുള്ള ചാമ്പ്യൻ ട്രോഫിയും പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് എം എച് ക്യാഷ് അവാർഡും കൈമാറി.

റണ്ണേഴ്സിനുള്ള ട്രോഫി ഏന്മകജെ ഗ്രാമ പഞ്ചായത്ത് അംഗം സറീന മുസ്തഫ എച് എം സി ക്ക് കൈമാറിയപ്പോൾ മൂന്ന് പഞ്ചായത്തുകളുടെ സംഗമ വേദിയായി അത് മാറി.സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ സന്തോഷ് കുമാർ റണ്ണേഴ്സിനുള്ള ക്യാഷ് അവാർഡ് കൈമാറി.

ഭാവി തലമുറയെ വാർത്തെടുക്കുന്ന സ്കൈ ബ്ലു എമെർജിങ് പ്ലയെർ അവാർഡ് അഫ്സൽ, ടൂർണമെന്റിലെ താരം അബ്ദുള്ള പൊയ്യക്കണ്ടം, ഫൈനൽ കളിയിലെ താരം മൊയ്‌ദു മലങ്കരെ ബെസ്റ്റ് ബാറ്റിസ്മാൻ അംച്ചു മണിയംപാരെ ബെസ്റ്റ് ബൗളർ ആരിഫ് കോട്ട, ബെസ്റ്റ് ഫീൽഡർ ആബി ഷേണി, ബെസ്റ്റ് വിക്കെറ്റ് കീപ്പർ ഷബീർ മാടത്തടുക്ക എന്നീ പ്രതിഭകളെ സ്കൈ ബ്ലു വായനശാല സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ, സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകർത്താവുമായ ഇബ്രാഹിം മുണ്ടിത്തടുക്ക, ക്ലബ്‌ മുൻ പ്രസിഡന്റ പുണ്ടൂർ അബ്ദുള്ള,ക്ലബ്‌ സീനിയർ മെമ്പർമാരായ ശാഹുൽ ഹമീദ് മടിക്കേരി,മുഹമ്മദ്‌ കുഞ്ഞി മൈദാനി മലങ്കര,എസ് എം എ റഹ്മാൻ എന്നിവർ പ്രതിഭക്കുള്ള പുരസ്‌കാരങ്ങൾ നൽകി.

മജീദ് കൽക്കത്ത, മസ്‌തൂക് മാടത്തടുക്ക, മുസ്തഫ വൊളമുഗർ, കമറുദീൻ പാടലടുക്ക, ലത്തീഫ് കെ എം തുടങ്ങിയ സീനിയർ മെമ്പർമാരും സുദർശന മാസ്റ്റർ വിജിത് തുടങ്ങിയ അയൽ ക്ലബ്‌ പ്രതിനിധികളുടെ സഹകരണവും ടൂർണമെന്റിന്റെ മികവ് വർധിപ്പിച്ചതായി പ്രസിഡന്റ്‌ ഫാറൂക്ക് എഫ് ആർ കെയും സെക്രട്ടറി തൗഫീർ സാബിത്തും വിലയിരുത്തി

Categories
Kasaragod main-slider Sports

പിടി അബ്ദുല്ല ഹാജി മെമ്മോറിയൽ ലൈബ്രറിയുടേയും, സൂപ്പർസ്റ്റാർ കബ്ബിന്റെയും യൂത്ത് വിംഗിന്റെയും ആഭിമുഖ്യത്തിൽ പുതുവത്സര രാവിൽ സോക്കർ പ്രിമിയർ ലീഗ് സംഘടിപ്പിച്ചു.

 

നായൻമാർമൂല:  പിടി അബ്ദുല്ല ഹാജി മെമ്മോറിയൽ ലൈബ്രറിയുടേയും, സൂപ്പർസ്റ്റാർ ക്ലബ്ബിന്റെയും, യൂത്ത് വിംഗിന്റെയും ആഭിമുഖ്യത്തിൽ പുതുവത്സര രാവിൽ ഫുഡ്ബോൾ സോക്കർ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു. നായൻമാർമൂല ഹിൽ ടോപ്പ് അറീന ഇന്റോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ 8 ടീമുകൾ പങ്കെടുത്തു. പുലർച്ചെ വരെ നീണ്ട കളിയിൽ

ആപ്പിൾ ഇന്റീരിയർ ടീം ചാമ്പ്യൻമാരായി, ഹൈക്ലാസ് ടീം റണ്ണർ അപ്പും കരസ്ഥമാക്കി. മികച്ച കളിക്കാരനായി സമാനെയും, ബെസ്റ്റ് ഫോർവേർഡറായി ഹനാനെയും, മികച്ച ഗോൾക്കിപ്പറായി സഹീറിനെയും, മികച്ച ഡിഫന്ററായി നുഹ്മാനെയും,

എമർജിംഗ് പ്ലയറായി അൻച്ചാഫിനെയും തെരഞ്ഞെടുത്തു. ചാമ്പ്യൻമാർക്കുള്ള സമ്മാനം റഹീം സി.എച്, മുനീർ ബി.എച്ച്, ഹമീദ് ബി.എച്ച്, ഹമീദ് കെ.പി എന്നിവർ ചേർന്ന് നൽകി. റണ്ണർ അപ്പിനുള്ള സമ്മനാം ഖാദർ സി.എച്ച്, മൻസൂർ പി എൻ, ഹിഷാം, റാഷിദ്, ജുനൈദ്, ഫവാസ്, ഹിഷാൻ ഷെയ്ക്ക് എന്നിവർ ചേർന്ന് നൽകി.

അബൂബക്കർ പാറപ്പള്ളം,

അദ്രൈ പൈക്ക, ഇബ്രാഹിം എസ് കെ, അബൂബക്കർ ബി.എച്ച്, ബഷീർ കുർസ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Categories
Kerala Latest news main-slider Sports

സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പിച്ച് കേരളത്തിന് ജയത്തുടക്കം

കോഴിക്കോട്: ക്രിസ്‌മസ് ദിനത്തിന്‍റെ പിറ്റേന്ന് ഏഴ് നക്ഷത്രങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്‍റെ ആകാശത്ത് വിരിഞ്ഞു. രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പിച്ച് എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് കേരളം സ്വപ്‌ന തുടക്കമിട്ടു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ 5-0ന്‍റെ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂര്‍ണ മേധാവിത്വവും നല്‍കുന്നതായി വിജയം. ശക്തരായ മിസോറാമും ബിഹാറും ആന്ധ്രാപ്രദേശും ജമ്മു കശ്‌മീരുമുള്ള ഗ്രൂപ്പില്‍ നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ കേരളത്തിന് ഈ വിജയം ആത്മവിശ്വാസമാകും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ കനത്ത ചൂടില്‍ മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് ആശ്വാസമഴ പോലെയാണ് കേരളത്തിന്‍റെ ഏഴ് ഗോളുകള്‍ പെയ്‌തിറങ്ങിയത്. ആദ്യപകുതിയില്‍ അഞ്ച് ഗോളടിച്ച് രാജസ്ഥാനെ ഞെട്ടിച്ച കേരളം രണ്ടാംപകുതിയില്‍ രണ്ടെണ്ണം കൂടി വലയിലെത്തിച്ച് ആഘോഷം പൂര്‍ത്തിയാക്കുകയായിരുന്നു. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് കേരളം.

Categories
Kasaragod Latest news main-slider Sports

ആദ്യ സ്വര്‍ണക്കടത്ത്, ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് പിടിയിലായ കാസർകോട് സ്വദേശിനിയുടെ മൊഴി

മലപ്പുറം: ദുബായിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വർണം കടത്തിയത് ഭർത്താവിന്റെ നിർബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണവുമായി പിടിയിലായ കാസർകോട് സ്വദേശി ഷഹല(19)യാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്. യുവതി സ്വർണം കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 11 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തന്റെ കൈയിൽ സ്വർണമില്ലെന്നായിരുന്നു ഷഹല ആദ്യം പറഞ്ഞിരുന്നത്. ഓരോ ചോദ്യങ്ങൾക്കും ആത്മധൈര്യം കൈവിടാതെയാണ് യുവതി മറുപടി നൽകിയതെന്നും പോലീസ് പറയുന്നു. താൻ സ്വർണക്കടത്തിന്റെ കാരിയറാണെന്നോ തന്റെ കൈയിൽ സ്വർണമുണ്ടെന്നോ ഒരുഘട്ടത്തിൽ പോലും ഇവർ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്.യുവതിയുടെ ലഗേജുകളായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാൽ ലഗേജുകളിൽനിന്ന് സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ദേഹപരിശോധന നടത്തിയതോടെയാണ് ഉൾവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി തുന്നിച്ചേർത്തനിലയിൽ 1.8 കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചത് കണ്ടെത്തിയത്.

മൂന്ന് പാക്കറ്റുകളിലായാണ് ഷഹല ഉൾവസ്ത്രത്തിനുള്ളിൽ സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും.

അതേസമയം, ഷഹല ആദ്യമായാണ് സ്വർണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ചവിവരം. കാസർകോട് സ്വദേശിയായ ഭർത്താവിന്റെ നിർബന്ധപ്രകാരമാണ് സ്വർണം കടത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും നൽകും.

 

Categories
Latest news main-slider Sports top news

ശരിക്കും ഭാവി കാണാൻ കഴിയുന്ന കണ്ണുകളോ; അർജന്റീനയുടെ വിജയം മുൻകൂട്ടി പ്രവചിച്ച ആതോസ് സലോമിയാണ് താരം

ശരിക്കും ഭാവി കാണാൻ കഴിയുന്ന കണ്ണുകളോ; അർജന്റീനയുടെ വിജയം മുൻകൂട്ടി പ്രവചിച്ച ആതോസ് സലോമിയാണ് താരം

ഖത്തർ ലോകകപ്പ് മെസിപ്പട നേടിയതോടെ ലോകമാകെ ചർച്ചകളിൽ നിറയുന്നത് മറ്റൊരാൾ കൂടിയാണ്. ബ്രസിലീയൻ പൗരനായ ആതോസ് സലോമി. ഇദ്ദേഹം ഖത്തർ ലോകകപ്പ് ഫൈനൽ മത്സരം ഉൾപ്പെടെ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായിരിക്കുകയാണ്. ഖത്തറിൽ അർജന്റീന ജേതാക്കലാകുമെന്ന് ആതോസ് സലോമി നേരത്തേ തന്നെ പ്രവചിച്ചിരുന്നു. അതിന് മുമ്പും ഫുട്ബോളുമായും മറ്റ് വിഷയങ്ങളിലും ആതോസ് സലോമി നടത്തിയ പ്രവചനങ്ങളെല്ലാം പിന്നീട് സംഭവിക്കുകയായിരുന്നു. ആധുനിക നോസ്ട്രഡാമസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

വെറുതെ വാർത്തകളിൽ നിറയാൻ ഒരു ടീമിന്റെ പേര് പറഞ്ഞതല്ല ആതോസ് സലോമി. ഇദ്ദേഹം ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം കിറുകൃത്യമായിരുന്നു. ലോകകപ്പ് പ്രവചനത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ പ്രവചന ശക്തി. മറ്റ് പല കാര്യങ്ങളും ഇദ്ദേഹം മുൻകൂട്ടി പ്രവചിക്കുകയും പിന്നീട് അതേപടി സംഭവിക്കുകയും ചെയ്തിരുന്നു.

ഖത്തർ ലോകകപ്പ് മത്സരത്തിന്റെ ഫൈനലിൽ അർജന്റീനയും ഫ്രാൻസുമാകും ഏറ്റുമുട്ടുകയെന്നും ഇദ്ദേഹം പ്രചിച്ചിരുന്നു. അർജന്റീന, ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ രാശിഫലം വച്ച് ഇവർ ഫെെനലിൽ കളിക്കാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ ഇതിൽ കൂടുതൽ സാദ്ധ്യത രണ്ട് ടീമുകൾക്കാണെന്നും സലോമി വെളിപ്പെടുത്തിയിരുന്നു. ഒരു മാസം മുൻപേ ലോകകപ്പിലെ ഫെെനലിസ്റ്റുകൾ അർജന്റീനയും ഫ്രാൻസുമായിരിക്കുമെന്ന് സലോമി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഖത്തർ ലോകകപ്പ് ഇത്തവണ അർജന്റീന നേടുമെന്നാണ് ആതോസ് സലോമിന്റെ പ്രവചനവും സത്യമായിരിക്കുകയാണ്. സലോമിയുടെ പ്രവചനം ഫുട്ബാളിന്റെ കാര്യത്തിൽ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. കൊവിഡിന്റെ വരവും, എലിസബത്ത് രാജ്ഞിയുടെ മരണവും എല്ലാം സലോമി നേരത്തെ പ്രവചിച്ചതാണ്.

Categories
Latest news main-slider Sports top news

വിശ്വകിരീടം ചൂടി അർജ​ന്റീന; 36 വർഷത്തെ കാത്തിരിപ്പിന് അവസാനം

ദോഹ: കാൽപന്തുകളിയുടെ വിശ്വകിരീടം ചൂടി അർജ​ന്റീന. പെനാലിറ്റി ഷൂട്ടൊട്ടിലൂടെയാണ് മെസിപ്പട വിജയ കിരീടമണിഞ്ഞത്. 36 വർഷത്തെ കാത്തിരിപ്പിന് അവസാനം ഫ്രാൻസിനെ തോല്പിച്ചാണ് വിജയം. കലാശപ്പോരിൽ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാൻ ഫ്രാൻസിൻറെ കിലിയൻ എംബാപ്പെയ്ക്കായില്ല.

എയ്ഞ്ചൽ ഡി മരിയയുടെയും ലയണൽ മെസിയുടെയും ഗോളുകളിലൂടെ ആദ്യ പകുതി മുതൽ മുന്നിട്ടുനിന്ന് മെസ്സിപ്പടയെ രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളിലൂടെ ഫ്രഞ്ച് പട സമനിലയിൽ കുരുക്കിയിരുന്നു. എന്നാൽ 108ാം മിനുട്ടിൽ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാർട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോൾ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോൾവര കടന്നിരുന്നു. 80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. അധിക സമയത്തിന്റെ അവസാനത്തിൽ അർജൻറീന മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫ്രഞ്ച് തട്ടിത്തകർന്നു.

23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജൻറീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. തുടർന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 45ാം മിനുട്ടിൽ ഫ്രഞ്ച് പോസ്റ്റിൽ അർജൻറീനയ്ക്ക് ലഭിച്ച അവസരം ലോറിസ് വിഫലമാക്കി. 95ാം മിനുട്ടിൽ എംബാപ്പെയും കാമവിങ്കയും നടത്തിയ മുന്നേറ്റവും 96ാം മിനുട്ടിൽ മെസിയുടെ ഗോളെന്നുറച്ച ഷോട്ടും വിഫലമായി. ഫ്രാൻസിന്റെ മുന്നേറ്റം അർജൻറീനൻ പ്രതിരോധം തടഞ്ഞപ്പോൾ മെസിയുടെ ഷോട്ട് ലോറിസ് തട്ടിമാറ്റി.

ടീമുകളുടെ ലൈനപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ അർജൻറീനൻ നിരയിൽ തിരിച്ചെത്തി. അഡ്രിയാൻ റോബിയോയും ഉപമെകാനോയും ഫ്രാൻസ് ടീമിലും കളിക്കുന്നുണ്ട്. 16ാം മിനുട്ടിൽ മെസിയിലൂടെ ഡി മരിയക്ക് ലഭിച്ച പാസ് എതിർപോസ്റ്റിന് മുകളിലൂടെയാണ് അടിച്ചത്. ഫ്രാൻസിനെതിരെ ഫൈനലിൽ അർജൻറീനയിറങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. 26ാമത് മത്സരമാണ് ഇന്നത്തോടെ താരം കളിച്ചത്.

Categories
main-slider Sports top news

ഖത്തറില്‍ ഇന്ന് കലാശപ്പോര്: ജയിച്ചുമടങ്ങാന്‍ മെസി, രണ്ടാം തവണയും കപ്പുയര്‍ത്താന്‍ എംബാപ്പെ

ഫുട്ബോള്‍ ലോകത്തെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ഖത്തര്‍ ലോകകപ്പിന്‍റെ കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ നേരിടും. ലോക ഫുട്ബോളിലെ ഗ്ലാമര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ഒരേയൊരു അസ്തമയത്തിന്റ ദൂരം. 120 മീറ്റര്‍ നീളമുള്ളൊരു കളം. രണ്ടറ്റങ്ങളിലുമായി നൈലോണ്‍ വലയാല്‍ തീര്‍ത്ത പ്രപഞ്ചം. ഒരറ്റത്ത് നീലയും വെള്ളയും നിറത്തില്‍ 10 പേര് മരിക്കാനിറങ്ങും. അവരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ മുന്നിലൊരു പത്താം നമ്പറുകാരനും. ഇപ്പുറത്ത് സാക്ഷാല്‍ ബോള്‍ട്ടിനെ പോലും ഓടിത്തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളൊരുത്തന്‍ വീണ്ടും പ്രപഞ്ചത്തെ പുല്കാനിറങ്ങും. 360 ഡിഗ്രിയില്‍ ലൈനുകള്‍ കണക്ട് ചെയ്ത് മധ്യത്തിലൊരു ഗ്രീസ്മാനും. ഖത്തറൊരുക്കിയ അതിശയത്തമ്പിലിന്ന് വിശ്വഫുട്ബോളിന്റെ അന്തിമ പോരാട്ടം.

കാറ്റും കോളും കനല്‍ വഴികളും താണ്ടി ഫൈനലിനെത്തിയ അര്‍ജന്റീനയും ഫ്രാന്‍സും. പരിക്കും പനിയും ഫ്രഞ്ച് ക്യാമ്പില്‍ അങ്കലാപ്പുണ്ടാക്കുന്നുവെന്ന് കിംവദന്തികള്‍. വാര്‍ത്ത നിഷേധിച്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ്. അല്ലലേതുമില്ലാത്തതിന്‍റെ ആത്മവിശ്വാസത്തില്‍ അര്‍ജന്‍റീന ക്യാമ്പ്. ഡി മരിയയെ ആദ്യ പതിനൊന്നിലിറക്കി വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ കോച്ച് സ്കലോണിയുടെ നീക്കങ്ങള്‍. പലവട്ടം കൈവിട്ട കളിദൈവങ്ങള്‍ ഇത്തവണയെങ്കിലും മിശിഹായെ കാക്കുമോ? പൂര്‍ണതയെ പുല്കാന്‍ കഴിയാതെ ലയണല്‍ മെസിക്ക് ദോഹയോട് വിടപറയേണ്ടി വരുമോ? 19ലും പിന്നെ 23ലും കപ്പുയര്‍ത്തി എംബാപ്പെ പ്രായം കുറഞ്ഞ ഇതിഹാസമാകുമോ?

ദോഹയുടെ തീരങ്ങളില്‍ ആശങ്കയുടെയും പ്രതീക്ഷകളുടെയും തിരയിളക്കങ്ങള്‍. എന്തായാലും ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് മണി മുഴങ്ങും. 90 മിനുട്ടും ചിലപ്പോള്‍ മാത്രം ഒരധിക മുപ്പതും എന്നിട്ടും തീരുന്നില്ലെങ്കില്‍ പിന്നെയൊരു ഷൂട്ടൌട്ടും കടന്ന് അന്തിമ കാഹളം. കായികലോകത്തിന്‍റെ കനകസിംഹാസനത്തിന് മിശിഹാ അവകാശം പറയുമോ? അതോ ഫ്രഞ്ചുകാര്‍ തന്നെ കാലും നീട്ടിയിരിക്കുമോ….

Categories
Sports

മൊറോക്കോയെ മറികടന്ന് ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി

ശനിയാഴ്ച നടന്ന വേൾഡ് കപ്പ്‌ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ മൊറോക്കോയെ 2-1 ന് തോൽപ്പിച്ച് ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി .

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന്റെ മൊറോക്കോയ്‌ക്കെതിരെ മിസ്ലാവ് ഒർസിക്കിന്റെ മികച്ച പ്രകടനത്തിൽ ഖത്തറിൽ മൂന്നാം സ്ഥാനവുമായി സ്ഥാനവുമായി സ്ലാറ്റ്‌കോ ഡാലിക്കിന്റെ ക്രൊയേഷ്യ മടങ്ങി .

ഏഴാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോളിന്റെ ഹെഡർ ഗോൾ , രണ്ട് മിനിറ്റിനുശേഷം അച്‌റഫ് ദാരിയുടെ
സമനില ഗോൾ ശേഷം 42-ാം മിനിറ്റിൽ ഒർസിക്കിന്റെ വിജയഗോൾ . ലോകകപ്പിലെ മോറോക്കൻ കുതിപ്പിനെ ക്രൊയേഷ്യ തടഞ്ഞതിങ്ങനെ

ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് തന്റെ അന്താരാഷ്ട്ര കരിയർ തുടരുമെന്ന് 37-കാരൻ പറഞ്ഞു, “താൻ യൂറോ 2024 വരെ കളിക്കുമോ എന്ന് അറിയില്ലെങ്കിലും, അടുത്ത സമ്മർ നേഷൻസ് ലീഗ് ഫൈനൽ വരെയെങ്കിലും കളിക്കാൻ ആഗ്രഹിക്കുന്നു.”

ലോകകപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമായി മാറി മൊറോക്കോ . അവർ ചരിത്രം സൃഷ്ടിച്ചതോടെ മൊറോക്കോ ബോസ് വാലിദ് റെഗ്രഗുയി പറഞ്ഞു: “ഞങ്ങൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച നാല് ടീമുകളിലൊന്നാണ്

Categories
Sports

അർജന്റീന VS ഫ്രാൻസ്

62 ഫുട്ബോൾ മത്സരങ്ങൾക്ക് ശേഷം, 2022 ഫിഫ ലോകകപ്പ് ഫൈനലിൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയെ ഹോൾഡർമാരായ ഫ്രാൻസ് നേരിടുമെന്ന് ഞങ്ങൾക്കറിയാം.

ഈ ലോകകപ്പിൽ നിരവധി അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട് – മൊറോക്കോ ഒന്നിന് സെമിഫൈനലിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമായി ചരിത്രമെഴുതി – എന്നാൽ ക്രീം ഇപ്പോൾ മുകളിലേക്ക് ഉയർന്നു, രണ്ട് ഫുട്ബോൾ സൂപ്പർ പവറുകൾ മത്സരിക്കാൻ തയ്യാറാണ് ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയം.

അൽബിസെലെസ്റ്റിനെതിരെ കൂടുതൽ പോരാട്ടം നടത്തുമെന്ന് പലരും കരുതിയ ക്രൊയേഷ്യയെ എളുപ്പത്തിൽ അയച്ച് അർജന്റീന ഷോപീസ് ഇവന്റിലെത്തി. ലയണൽ മെസ്സിയുടെ ഒരു ഗോളിന്റെയും ജൂലിയൻ അൽവാരസിന്റെ ഇരട്ടഗോളിന്റെയും പിൻബലത്തിൽ അർജന്റീന 3-0ന് ജയിച്ചു. ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം, തിയോ ഹെർണാണ്ടസിലൂടെ വളരെ നേരത്തെ ലീഡ് നേടിയെങ്കിലും മൊറോക്കോയ്‌ക്കെതിരെ അവർക്ക് കഠിനമായ സമയമായിരുന്നു.

കളി തീരാൻ 10 മിനിറ്റ് ശേഷിക്കെ റാൻഡൽ കോലോ മുവാനിയുടെ ക്ലിഞ്ചർ വരെ അറ്റ്ലസ് ലയൺസ് ഫ്രാൻസ് ഗോളിന് യഥാർത്ഥ ഭീഷണിയായിരുന്നു, ഗെയിം ദിദിയർ ദെഷാംപ്സിന്റെ ടീമിന് അനുകൂലമായി 2-0 ന് അവസാനിച്ചു.

അർജന്റീനയുടെ കുപ്പായത്തിൽ ലോകകപ്പ് ഉയർത്തുക എന്ന ചിരകാല സ്വപ്നം ലയണൽ മെസ്സി കൈവരിക്കാൻ പോകുന്നുവെന്ന് ചരിത്രം സൂചിപ്പിക്കും, അത് അദ്ദേഹത്തിന്റെ കിരീട നിമിഷമായിരിക്കും. ആൽബിസെലെസ്റ്റെ ആറ് തവണ ഫ്രാൻസിനെ തോൽപ്പിച്ചപ്പോൾ ഫ്രഞ്ചുകാർക്ക് അവരുടെ മീറ്റിംഗുകളിൽ മൂന്ന് തവണ മാത്രമേ വിജയിക്കാനായിട്ടുള്ളൂ. മറ്റ് മൂന്ന് കളികളും സമനിലയിൽ അവസാനിച്ചു.

മുൻകാലങ്ങളിൽ അർജന്റീനിയൻ കളിക്കാർ ഫ്രാൻസിനെ മറികടന്ന് 15 ഗോളുകൾ നേടിയിട്ടുണ്ട്, അതേസമയം ലെസ് ബ്ലൂസ് 11 ഗോളുകൾ മാത്രമാണ് നേടിയത്, അവരുടെ ഏറ്റവും പുതിയ ഏറ്റുമുട്ടൽ 2018ലായിരുന്നു. ഏകദേശം 88 വർഷങ്ങൾക്ക് ശേഷമാണ് അവർ ആദ്യമായി കൊമ്പുകോർത്തത്, ഒരു തെമ്മാടി മീറ്റിംഗും ഉണ്ടായിരുന്നു. 1972-ലെ ബ്രസീൽ ഇൻഡിപെൻഡൻസ് കപ്പ് നല്ല അളവിൽ.

ഇരുപക്ഷത്തിനും ഒരിക്കലും വാക്കോവർ വിജയം ഉണ്ടായിട്ടില്ല, ഇരുപക്ഷവും നേടിയ ഏറ്റവും വലിയ മാർജിൻ 2-0ന് നേടി. 1971-ൽ അർജന്റീനയ്ക്ക് അനുകൂലമായിരുന്നു ആദ്യ അവസരം, 15 വർഷത്തിന് ശേഷം മറ്റൊരു സൗഹൃദ മത്സരത്തിൽ ഫ്രാൻസ് അനുകൂലമായി മടങ്ങി.

Back to Top