അബൂദാബിയിൽ നടന്ന ലോക ഇന്‍ഡുറന്‍സ്ചാമ്പ്യൻഷിപ്പിൽ ജേതാവായി ബഹ്റൈന്‍ രാജാകുടുംബാംഗവും റോയല്‍ എന്‍ഡുറന്‍സ് ടീം ക്യാപ്റ്റനുമായ ശൈഖ് നാസര്‍ ബിന്‍ഹമദ് അല്‍ ഖലീഫ.

Share

അബൂദബി: അബൂദാബിയിലെ ബുദൈബ് ഇന്‍റര്‍നാഷനല്‍ വില്ലേജില്‍ നടന്ന ലോക ഇന്‍ഡുറന്‍സ്ചാമ്പ്യൻഷിപ്പ്  ജേതാവായി ബഹ്റൈന്‍ രാജാകുടുംബാംഗവും റോയല്‍ എന്‍ഡുറന്‍സ് ടീം ക്യാപ്റ്റനുമായ ശൈഖ് നാസര്‍ ബിന്‍ഹമദ് അല്‍ ഖലീഫ.

160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുതിരയോട്ട മത്സരത്തിലാണ് ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ചാമ്പ്യനായത് .

ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ ആല്‍ ഖലീഫയുടെ മകനും രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസര്‍ ഏഴ് മണിക്കൂര്‍ 36 മിനിറ്റ് 39 സെക്കന്‍ഡ് സമയത്ത് റെക്കോർഡ് ഓടെആണ് ഫിനിഷ് ചെയ്തത്. പിന്തുണ നല്‍കാന്‍ ഹമദ് രാജാവും അബൂദബിയില്‍ എത്തിയിരുന്നു. 36 രാജ്യങ്ങളില്‍നിന്ന് 126 മത്സരാര്‍ഥികളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. യു.എ.ഇയുടെ സലിം അല്‍ കെത്ബി, സ്പെയിനിന്‍റെ പോന്‍ത് ജുഐമി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. റോയല്‍ എന്‍ഡുറന്‍സ് ടീമംഗമായ ജാഫര്‍ മിര്‍സ നാലാമത് ഫിനിഷ് ചെയ്തു.

നാസര്‍ ബിന്‍ ഹമദിന്‍റെ ജയത്തെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അഭിനന്ദിച്ചു. അസാധ്യം എന്തെന്നറിയാത്ത യുവ നേതാവാണ് നാസര്‍ ബിന്‍ ഹമ്മദ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാസങ്ങള്‍ക്കുമുമ്ബ് സ്പെയിനില്‍ നടന്ന എഫ്.ഇ.ഐ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യൻഷിപ്പിൽ ശൈഖ് നാസര്‍ ജയിച്ചിരുന്നു. കാറ്റുള്ള സാഹചര്യമായിരുന്നതിനാല്‍ യു.എ.ഇയിലെ മത്സരം കടുപ്പമേറിയതായിരുന്നുവെന്ന് ശൈഖ് നാസര്‍ പറഞ്ഞു. നിരവധി തടസ്സങ്ങള്‍ മറികടന്ന് രണ്ടാം ഘട്ടത്തില്‍ ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞു. യു.എ.ഇ, ബ്രിട്ടന്‍, സ്പെയിന്‍, ഉറുഗ്വായ് എന്നിവിടങ്ങളിലെ മത്സരാര്‍ഥികള്‍ വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ ഒളിമ്പിക്ക്കമ്മറ്റി പ്രസിഡന്‍റും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും യുവജന, കായിക പരമോന്നത കൗണ്‍സില്‍ ഒന്നാം ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫയും ശൈഖ് നാസറിനെ പിന്തുണയേകാന്‍ മത്സരവേദിയിലുണ്ടായിരുന്നു. വിജയശേഷം അദ്ദേഹം ശൈഖ് നാസറിനെ അനുമോദിച്ചു.

Back to Top