വിന്നേഴ്സ് ക്ലബ് സീനിയർ കബഡി ഫെസ്റ്റിൽ വിക്ടറി പള്ളം ജേതാക്കൾ പ്രിയദർശനി അച്ചാംതുരുത്തിക്ക് രണ്ടാം സ്ഥാനം

Share

പൂച്ചക്കാട് കിഴക്കേകര വിന്നേഴ്സ് ക്ലബ് നടത്തിയ സീനിയർ കബഡി ഫെസ്റ്റിൽ വിക്ടറി പള്ളം ജേതാക്കളായി. പ്രിയദർശനി അച്ചാംതുരുത്തി രണ്ടാം സ്ഥാനം നേടി.

വാശിയേറിയ മൽസരത്തിന്റെ രാത്രിയിൽ കാസർഗോഡ് ജില്ലയിലെ പ്രമുഖരായ 28 ടീമുകൾ പങ്കെടുത്തു

റെഡ് വേൾസ് കൊപ്പൽ, ഇന്ദിരാ യൂത്ത് അച്ചാംതുരുത്തി, വിക്ടറി പള്ളം, പ്രിയദർശിനി അച്ചാംതിരുത്തി തുടങ്ങിയ ടീമുകളാണ് സെമി ഫൈനലിസ്റ്റുകളായത്.

വിന്നേഴ്സിന്റെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജില്ലാ സീനിയർ കബഡി ടൂർണമെന്റ് സംഘടിപ്പിച്ചത് . പരിപാടിയിൽ സെയിൽസ് ഇൻകം ടാക്സ് വിജിലൻസ് ഓഫീസർ രത്നാകരൻ കൂട്ടക്കനി , പള്ളിക്കര പഞ്ചായത്ത് സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ വി സൂരജ്, സ്കൂൾ അദ്ധ്യപകൻ രാജേഷ് കൂട്ടക്കനി, സംഘാടക സമിതി ചെയർമാൻ ബി. ബിനോയ് , സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ് പള്ളിപ്പുഴ, ശശി കൂട്ടക്കനി, എഴുത്തുകാരനും ഫിലിം ഡയറക്ടറുമായ ദിനേശൻ പൂച്ചക്കാട്, കരാട്ടെ ടീച്ചർ ആര്യ മധുസുധനൻ, ക്ളബ് സെക്രട്ടറി രതീഷ് പോക്കണം മൂല തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.

ജനറൽ കൺവീനർ പ്രസാദ്പുതിയ വളപ്പിൽ, ട്രഷറർ രഞ്ജിത്ത് കണ്ടത്തിൽ, രാജൻ കരിമ്പുവളപ്പിൽ, പ്രസൂൺ കല്ലടകെട്ട്, നാരായണൻ അടുക്കം, ദീപു അടുക്കം, രാഹുൽ, വിപിൻ തുടങ്ങിയവർ നേത്യത്വം നൽകി

Back to Top