പടന്നക്കാട് മുബാറക് ലൈറ്റ് ആൻഡ് സൗണ്ടിന്റെ ആദ്യകാല ഉടമ അന്തുക്കായ്ച്ച അന്തരിച്ചു

Share

നീലേശ്വരം: ഒരുകാലത്ത് പടന്നക്കാടിന്റെ ശബ്ദവും വെളിച്ചവുമായിരുന്ന അന്തുക്കായ്ച്ച വിടവാങ്ങി. പടന്നക്കാട്ടെ ആദ്യത്തെ മുബാറക് ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായിരുന്നു. ഷർട്ടിൻ്റെ കോളറിനുള്ളിൽ ടവൽ നീട്ടിവെച്ച് സൈക്കിളിൽ സഞ്ചരിച്ച് നാടിന് വെളിച്ചവും ശബ്ദവും നൽകിയ വ്യക്തിയായിരുന്നു. സഹായികളില്ലാതെ ഒറ്റക്കുതന്നെ മൈക്കും ട്യൂബും സുരക്ഷിതമായി തയാറാക്കും. പടന്നക്കാടും പരിസരങ്ങളിലെയും ശബ്ദലോകത്തിൻ്റെ വലിയ ചരിത്രമാണ് അന്തു മായിച്ചയുടെ മരണത്തോടെ ഇല്ലാതായത്.

വാഹനസൗകര്യങ്ങൾ ഇല്ലാത്തകാലത്ത് മണ്ണു പാകിയ നാട്ടിൽപുറങ്ങളിലെ റോഡിൽ മൈക്ക് സെറ്റുമായി സൈക്കിളിൽ പോകുന്ന അന്തുക്കായ്ച്ചയുടെ യാത്ര പഴയ തലമുറക്ക് മറക്കാനാവില്ല. മൈക്കും ടെന്റും വാടകക്ക് നൽകുന്ന ആദ്യത്തെ ഉടമയാണ് കാലത്തിന് പിന്നിലേക്ക് മറഞ്ഞത്.

Back to Top