Categories
Kasaragod Latest news main-slider Other News

ഏ ഐ വൈ എഫ് രാമഗിരി യൂണിറ്റ് സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന സുരേഷ് എം(31) വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ

കാഞ്ഞങ്ങാട് : ഏ ഐ വൈ എഫ് രാമഗിരി യൂണിറ്റ് സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന സുരേഷ് എം 31

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മാക്കി സെൻട്രൽ യൂത്ത് ക്ലബ്ബ് സെക്രട്ടറിയാണ്.

യുവാവിനെ നിർമ്മാണത്തിലുള്ള വീടിനകത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രാവണേശ്വരം കുഞ്ഞിരാമന്റെയും ലളിതയുടേയും മകനാണ്.

രാവണീശ്വരം മാക്കി പുരുഷ സ്വയം സഹായ സംഘം പ്രവർത്തകനാണ്.

ഇന്നലെ രാവിലെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ തിരിച്ചുകിട്ടിയില്ല.കാഞ്ഞങ്ങാട് ബംഗച്ചേരി കോംപ്ലക്സ് കടയിലെ ജീവനക്കാരനാണ്. ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.സഹോദരങ്ങൾ: സതീശൻ എം (ഗൾഫ് ) , സുമേഷ് എം (ഗൾഫ് ) .

Categories
Latest news main-slider Other News

പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താഴത്ത് വീട്ടിൽ കെ.വി. മാധവി അമ്മ (82) അന്തരിച്ചു

പൂച്ചക്കാട്: പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താഴത്ത് വീട്ടിൽ കെ.വി. മാധവി അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ.

പരേതരായ പക്കീരൻ കാരണവരുടേയും ചിരുതേയി അമ്മയുടേയും മകളാണ്.

മകൾ:കെ.വി. പ്രസന്ന (ഖത്തർ) മരുമകൻ ഉണ്ണികൃഷ്ണൻ (ഖത്തർ)

സഹോദരങ്ങൾ: കെ.വി. കുഞ്ഞികൃഷ്ണൻ ( റിട്ട. ഹെഡ് കോൺസ്റ്റബിൾ (കർണാടക പോലീസ് ) പരേതരായ കെ.വി.കല്യാണി,കെ.വി.കുഞ്ഞിപ്പാട്ടി, കെ.വി. കുഞ്ഞിരാമൻ, കെ. വി.കുഞ്ഞമ്പു .

ശവസംസ്ക്കാരം വിദേശത്തുള്ള മകൾ എത്തിയ ശേഷം വീട്ടുവളപ്പിൽ നടക്കും

Categories
Latest news main-slider Other News

നാലാംവാതുക്കൽ ഹൗസിൽ പി.വി.കമലാക്ഷി(74) അന്തരിച്ചു, നാളെ സഞ്ചയനം

പി.വി.. കമലാക്ഷി

ഉദുമ: നാലാംവാതുക്കൽ ഹൗസിൽ പി.വി.കമലാക്ഷി(74) അന്തരിച്ചു

തെക്കേക്കരയിലെ പരേതരായ കുഞ്ഞിക്കണ്ണൻ്റെയും ചപ്പലമ്മയുടെയും മകളാണ്.ഭർത്താവ് :ബാലൻ ചിങ്കാരി

മക്കൾ:നിർമ്മല (മുള്ളേരിയ),രവീന്ദ്രൻ (ഇലക്ട്രീഷ്യൻ) ഉദയകുമാർ(ഉഡുപ്പി),

പരേതനായ ശശിധരൻ.

മരുമക്കൾ: ദാമോദരൻ (മുള്ളേരിയ), സതി, രാഗിണി (അങ്കണവാടി ജീവനക്കാരി) , ലത.

സഹോദരങ്ങൾ: പി.വി. ഭാസ്ക്കരൻ കിളിച്ചി (സംഗീത ഫർണീചർ, ഉദുമ),

പി.വി.രാഘവൻ(മുംബൈ),

പി.വി.ഗംഗാധരൻ (അബുദാബി), പരേതയായ മാധവി.

സഞ്ചയനം ബുധനാഴ്ച്ച.

 

Categories
Latest news main-slider Other News

മുല്ലച്ചേരി പുതിയവളപ്പിൽ കെ.കുഞ്ഞമ്മ (87) അന്തരിച്ചു

മുല്ലച്ചേരി : മുല്ലച്ചേരി പുതിയവളപ്പിൽ കെ.കുഞ്ഞമ്മ (87) അന്തരിച്ചു. ഭർത്താവ് പരേതനായ പി.വി. പക്കീരൻ (മുൻ കേന്ദ്ര കമ്മിറ്റി അംഗം പാലക്കുന്ന് ക്ഷേത്രം ) . മക്കൾ: കെ. കുഞ്ഞിക്കണ്ണൻ (മുൻ സൂപ്രണ്ട് കെഎസ്ആർടിസി), ലക്ഷ്മി (കുവത്തൊട്ടി), മാധവി (വട്ടിയംകോട്ട്), പി.വി.ഗോപാലൻ (മുൻ പോലീസ് സബ്ബ് ഇൻസ്പക്ടർ), പുരുഷോത്തമൻ (ടൈലർ ), പി. വി. രാഘവൻ (ഗൾഫ്) , പി.വി.മധുസൂദനൻ (ഇലക്ട്രീഷൻ). മരുമക്കൾ: ശൈലജ , (പാലക്കുന്ന്),നിഷ ഗോപാലൻ (ബേഡകം), വാസന്തി (തെക്കേക്കര) , സുമിത്ര (വിദ്യാനഗർ ) , സ്വപ്ന (അരമങ്ങാനം ) പരേതരായ കുമാരൻ (കൂവത്തൊട്ടി), വെള്ളുങ്ങൻ (വട്ടിയംകോട്ട്). സഹോദരങ്ങൾ : പരേതരായ കൊറഗൻ, തൊട്ടിയിൽ അപ്പു. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് മുല്ലച്ചേരിയിലെ വീട്ടുപറമ്പിൽ.

Categories
Latest news main-slider Other News

ആനന്ദാശ്രമത്തെ നാരായണി അന്തരിച്ചു.

മാവുങ്കാൽ:ആനന്ദാശ്രമത്തിന് സമീപത്തെ പരേതരായ സി.കുഞ്ഞമ്പു-കുഞ്ഞിപ്പെണ്ണ് ദമ്പതിമാരുടെ മകൾ സി.നാരായണി ( 85 ) നിര്യാതയായി.

ദീർഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്നു.

ഭർത്താവ്:പരേതനായ ആർ.ഗോപാലൻ

സഹോദരങ്ങൾ: സി.പാർവ്വതി,എം.സി.കൃഷ്ണൻ,സി.രാധ,പരേതനായ എം.സി.രാമൻ

ഹോസ്ദുർഗ്ഗ് പൊതു ശ്മാശനത്തിൽ സംസ്കരിച്ചു.

Categories
Latest news main-slider Other News

പനയാൽ നെല്ലിയടുക്കത്തെ പുളിക്കാൽ എൻ അപ്പക്കുഞ്ഞി(67) അന്തരിച്ചു

പള്ളിക്കര: പനയാൽ നെല്ലിയടുക്കത്തെ പുളിക്കാൽ എൻ അപ്പക്കുഞ്ഞി(67) അന്തരിച്ചു. പള്ളിക്കര കൺസ്യൂമർ സ്റ്റോർഴ്സിന്റെ കീഴിൽ റേഷൻ കട നടത്തിപ്പുകാരൻ ആയിരുന്നു . പരേതരായ പുളിക്കാൽ കണ്ണന്റെയു० ചോയിച്ചിയുടെയു० മകനാണ്. ഭാര്യമാർ: കോമളവല്ലി (ഉദുമ), ജാനകി (കോട്ടക്കാൽ) മക്കൾ: അനീഷ് കുമാർ (ദുബായ് ),

അനിതാകുമാരി (മുതിയക്കാൽ), അനുപമ (എരോൽ കുന്നുമ്മൽ), ആതിര (അടുക്കത്തിൽ). മരുമക്കൾ: വിനീതകുമാരി, രതീഷ്, രാമകൃഷ്ണൻ(ഇരുവരും മുൻ പ്രവാസി), കാർത്തികേശ് (ഡ്രൈവർ ). സഹോദരങ്ങൾ: എൻ കൃഷ്ണൻ, പരേതനായ പ്രഭാകരൻ. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ .

Categories
Latest news main-slider Other News

ഉദുമ തെക്കേക്കര സ്വദേശികളും അയൽവാസികളുമായ ദേവകിയും ചിരുതയും ഒരേ ദിനത്തിൽ അന്തരിച്ചത് നാടിനെ ദുഃഖത്തിലാഴ്ത്തി 

തെക്കേക്കര സ്വദേശി പി. വി. കണ്ണന്റെ  ഭാര്യ പി ദേവകിയും തെക്കേക്കര പി. വി. കുട്ടിയപ്പയുടെ (കുട്ട്യപാസ് )  ഭാര്യ പി. വി. ചിരുതയുമാണ് ഒരു ദിവസം തന്നെ മരണപ്പെട്ടത്. രണ്ട് പേരും അയൽവാസികളാണ്

ഇന്ന്  നാല് മണിയോട് കൂടി ദേവകിയുടെയും 7മണിക്ക് ചിരുതയുടെയും മൃതദേഹ സംസ്കാര ചടങ്ങുകൾ നടന്നു

പി. ദേവകി

തെക്കേക്കര ‘സൗപർണിക’യിൽ പി. ദേവകി (74). ഭർത്താവ്: പരേതനായ പി. വി. കണ്ണൻ. മക്കൾ : ഭരതൻ (കച്ചവടം പള്ളം ), ഭാരതി, ഭാസ്കരൻ (ദുബായ്), ഭാർഗവൻ (കച്ചവടം പള്ളം).മരുമക്കൾ : കുമാരൻ (കിഴക്കുംകര), റോഷ്നി (ചെറുവത്തൂർ), വിധുബാല (തെക്കേക്കര), മീനു (കോടോത്ത്). സഹോദരങ്ങൾ : കുമാരൻ പള്ളിക്കര

(പ്രസിഡന്റ് പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി),രോഹിണി (പടിഞ്ഞാർ), ബാലചന്ദ്രൻ (പള്ളിക്കര),

പരേതരായ ചോയ്യമ്പു (പള്ളിക്കര), മാധവി (മാങ്ങാട്). സഞ്ചയനം വെള്ളിയാഴ്ച്ച.

പി.വി. ചിരുത

തെക്കേക്കര ‘കുട്ട്യപ്പാസി’ലെ പി.വി. ചിരുത (83). ഭർത്താവ്: പരേതനായ പി.വി. കുട്ട്യപ്പ. മക്കൾ: പി.വി. സാവിത്രി, പി. വി. ഉപേന്ദ്രൻ, പി. വി. ശ്രീധരൻ (ഇരുവരും മുൻ പ്രവാസി), പി.വി. നാരായണൻ, പി.വി.ജയരാജൻ (ഇരുവരും ഹോട്ടൽ കുട്ട്യപ്പ ഉദുമ) മരുമക്കൾ: ഗംഗാധരൻ (കാസർകോട്), ലത (പടിഞ്ഞാർ) , ശോഭ (കാനത്തൂർ) , പ്രമീള (ഉദയമംഗലം), ബിന്ദു (അധ്യാപിക, ടി.ഐ.എച്ച്.എസ്.എസ്. നായന്മാർമൂല). സഹോദരി: പരേതയായ കുഞ്ഞമ്മ (പാടി).സഞ്ചയനം വെള്ളിയാഴ്ച്ച.

 

Categories
Latest news main-slider Other News

ആർമിയിൽ നേഴ്‌സായിരുന്ന  പെരിങ്ങോത്തെ എ. ആനന്ദവല്ലി (80) അന്തരിച്ചു

പാലക്കുന്ന് : ആർമിയിൽ നേഴ്‌സായിരുന്ന  പെരിങ്ങോത്തെ എ. ആനന്ദവല്ലി (80) അന്തരിച്ചു.ഭർത്താവ്  വിമുക്ത ഭടൻ സി. എം. നാരായണൻ.

മക്കൾ : സിനി, മിനി.

മരുമക്കൾ : സതീഷ്കുമാർ ( പൂർണിമ ബുക്സ് സ്റ്റാൾ, പാലക്കുന്ന് ), സി. എം. ബിജു (പെരിങ്ങം).

Categories
Latest news main-slider Other News

പാലക്കുന്ന് വടക്കേവീട്ടിൽ വി. കെ. രാമൻ (76) അന്തരിച്ചു

പാലക്കുന്ന് : വടക്കേവീട്ടിൽ വി. കെ. രാമൻ (76) അന്തരിച്ചു. ഭാര്യ: യാശോദ.

മക്കൾ : വസന്തകുമാരി (ഉദുമ വനിത സഹകരണ സൊസൈറ്റി,പാലക്കുന്ന്),

സതീഷ്കുമാർ (ദുബായ്), സ്മിത (സൗപർണിക ഡ്രൈവിങ് സ്കൂൾ പെരിയ). മരുമക്കൾ : രാമചന്ദ്രൻ (ഓട്ടോ ഡ്രൈവർ), പ്രഭ (മലാംകുന്ന്), അശോകൻ (പെരിയ). സഹോദരങ്ങൾ : രോഹിണി, പരേതരായ ചിരുത, കുഞ്ഞിപെണ്ണ്, നാരായണി. സംസ്കാരം ഞായറാഴ്ച രാവിലെ മലാംകുന്ന് സമുദായ ശ്മാശനത്തിൽ നടന്നു

Categories
Latest news main-slider Other News

ഇരിയണ്ണി സ്വദേശിയും പൂച്ചക്കാട് ആലക്കോടൻ വീട്ടിൽ താമസകാരനുമായ വൈ. കൃഷ്ണൻ വെളിച്ചപാടൻ (61) മരണപ്പെട്ടു

പൂച്ചക്കാട് : ഇരിയണ്ണി സ്വദേശിയും വർഷങ്ങളായി പൂച്ചക്കാട് ആലക്കോടൻ വീട്ടിൽ താമസകാരനുമായ പരേതനായ കണ്ണന്റെ മകൻ വൈ. കൃഷ്ണൻ വെളിച്ചപാടൻ (61) മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുമ്പോൾ പൂച്ചക്കാട് വെച്ച് വാഹനം ഇടിച്ചതിനെ തുടർന്ന് ആഴചകളോളം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നിരവധി ക്ഷേത്രങ്ങളിൽ വെളിച്ചപ്പാടൻ എന്ന നിലയിൽ സുപരിചിതനാണ് കൃഷ്ണൻ.

ഭാര്യ : വാസന്തി (ജി.എം.യു.പി.സ്കൂൾ പളളിക്കരയിലെ ഹെൽപ്പർ), മക്കൾ ചാന്ദിനി, സന്ധ്യ മരുമക്കൾ : ജയചന്ദ്രൻ, മധു

സഹോദരങ്ങൾ : ജാനകി, കാർത്ത്യായനി, ഓമന (റിട്ട. ഹെഡ് നേഴ്സ് ) സരോജനി (നേഴ്സ് )

ശവസംസ്കാരം ഇന്ന് വൈകുന്നേരം കുടുംബവീടായ ഇരിയണ്ണിയിൽ

Back to Top