തിരുവക്കോളി കണ്ണേട്ടൻ അന്തരിച്ചു. 1986 മുതൽ 2016 വരെ തുടർച്ചയായി 30 വർഷം ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു

Share

കാസറഗോഡ് അയേൺ ഗെയിംസ്സിന്റെ സജീവ സാന്നിദ്യം കണ്ണേട്ടൻ ഇന്നലെ കോഴിക്കോട് ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

1986 മുതൽ 2016 വരെ തുടർച്ചയായി 30 വർഷം ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു. ജില്ലാ ചാമ്പ്യൻഷിപ്പിൽ 21 തവണ ഒന്നാം സ്ഥാനം,5 തവണ രണ്ടാം സ്ഥാനം,1 തവണ മൂന്നാം സ്ഥാനം.1988,89,99 വർഷത്തിൽ മിസ്റ്റർ കാസറഗോഡ്.2002 മുതൽ തുടർച്ചയായി 15 തവണ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം.നിരവധി തവണ ജില്ലയ്ക്ക് വേണ്ടി സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.

2009 ൽ തൃശ്ശൂരിൽ വെച്ച് നടന്ന ദേശീയ മാസ്റ്റേഴ്സ് ശരീര സൗന്ദര്യ മത്സരത്തിൽ ആറാം സ്ഥാനം. ജില്ലാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണയും സ്ട്രോങ്ങ്‌ മാൻ കാസറഗോഡ്. സംസ്ഥാന മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 1998,99 വർഷത്തിൽ ചാമ്പ്യൻ.1999ൽ ബെഞ്ച് പ്രസ്സിൽ സംസ്ഥാന റിക്കാർഡ്. 3 തവണ മിസ്റ്റർ കാസറഗോഡും,3 തവണ സ്‌ട്രോങ് മാൻ കാസറഗോഡ് ആയി തെരഞ്ഞെടുക്കുന്നത് സംസ്ഥാന തലത്തിൽ തന്നെ അപ്പൂർവ്വ നേട്ടം.

1998-ൽ ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബെഞ്ച് പ്രസ്സിൽ രണ്ടാം സ്ഥാനം, ടോട്ടലിൽ (ബെഞ്ച് പ്രസ്സ്, സ്കോട്ട്, ഡെഡ് ലിഫ്റ്റ് )അഞ്ചാം സ്ഥാനം. വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ 2 തവണ മത്സരിച്ചു. കബഡിയിൽ 90″കാലഘട്ടത്തിൽ ഉദുമയുടെ സജീവ സാന്നിധ്യമായിരുന്നു, പള്ളം വിക്ടറി ക്ലബിന് വേണ്ടിയായിരുന്നു ജേഴ്സ്സി അണിഞ്ഞത്. കായിക മേഖലയ്ക്ക് തീരാ നഷ്ടമാണ് കണ്ണേട്ടന്റെ വിയോഗം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ തിരുവക്കോളി യിലുള്ള വസതിയിൽ പൊതു ദർശനത്തിന് വെയ്ക്കും. വൈകുന്നേരം 5 മണിക്ക് ശവസംസ്ക്കാരം .

Back to Top