Categories
Latest news main-slider National top news

ബിഎസ്പി നേതാവ് ഹാജി ബാബു കൊല്ലപ്പെട്ടു

ബിഎസ്പി നേതാവ് ഹാജി ബാബു കൊല്ലപ്പെട്ടു ലക്നൗ :ബിഎസ്പി നേതാവ് ഹാജി ബാബു കൊല്ലപ്പെട്ടു ബുലന്ദ്ഷഹറില്‍ ബിഎസ്പി നേതാവ് ഹാജി ബാബുവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കൂട്ടാളികള്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പോലിസ് റിപ്പോര്‍ട്ട്.കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാളിന്ദി കുഞ്ചില്‍ നിന്നാണ് ഹാജി ബാബുവിനെ കാണാതായത്. ഉസ്മാന്‍പൂരിലെ നുള്ളയില്‍ ചാക്കിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ ബിഎസ്പി നേതാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുക്കുചാലില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൃതദേഹം ചാക്കിനുള്ളില്‍ അടുക്കിവെച്ച്‌ ഉസ്മാന്‍പൂരിലെ നുള്ളില്‍ തള്ളുന്നതാണ് ഭയാനകമായ വീഡിയോ കാണിക്കുന്നത്.

Categories
Latest news main-slider National

ത്രിപുരയിലും ബംഗാളിലും കേരളത്തിലും തകർന്നടിഞ്ഞ് സിപിഎം; ത്രിപുരയിൽ രണ്ടു സീറ്റും ബിജെപിക്ക്, ബംഗാളിൽ തൃണമൂൽ

ന്യൂഡൽഹി ∙ പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന ആറു മണ്ഡലങ്ങളിൽ ത്രിപുരയിലെ രണ്ടു സീറ്റിലും തകർപ്പൻ വിജയവുമായി ബിജെപി. ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. ബോക്സാനഗറിൽ ബിജെപി സ്ഥാനാർഥി തഫജൽ ഹുസൈൻ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ധൻപുരിൽ ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്നാഥ് 18,871 വോട്ടിനും ജയിച്ചു. പ്രതിപക്ഷ ഐക്യ മുന്നണി രൂപീകരണത്തിനു ശേഷം ബിജെപിയുമായി നേർക്കുനേരെത്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

ത്രിപുരയിൽ കോൺഗ്രസ് പിന്തുണ സിപിഎം സ്ഥാനാർഥികൾക്കായിരുന്നു. ധൻപുരിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ കൗശിക് ദേബ്നാഥും ബിജെപിയുടെ ബിന്ദു ദേബ്നാഥും തമ്മിലായിരുന്നു മത്സരം. ആദിവാസി വോട്ടുകൾ നിർണായകമായ ഇവിടെ മികച്ച വിജയത്തോടെ ബിജെപി നിലനിർത്തി. അതേസമയം, ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ബോക്സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. അന്തരിച്ച എംഎൽഎ ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനായിരുന്നു സിപിഎം സ്ഥാനാർഥി. ഇദ്ദേഹത്തെ ബിജെപിയുടെ തഫജൽ ഹുസൈൻ തോൽപിച്ചു

ഉത്തർപ്രദേശിലെ ഘോസിയിൽ 18 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിങ് 22,000ൽ അധികം വോട്ടുകൾക്കു മുന്നിലാണ്. ഘോസിയിൽ ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും ചേർന്നു സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാനാർഥി സുധാകർ സിങ്ങിനു പിന്തുണ നൽകുന്നു. എസ്പി വിട്ടു ബിജെപിയിലേക്കു തിരിച്ചുപോയ ധാരാസിങ് ചൗഹാൻ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ധാരാസിങ്ങാണു ബിജെപി സ്ഥാനാർഥി.

ബിജെപിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ കോൺഗ്രസിന്റെ ബസന്ത് കുമാറിനെ ബിജെപിയുടെ പാർവതി ദാസ് തോൽപിച്ചു. അന്തരിച്ച ബിജെപി എംഎൽഎ ചന്ദൻ റാം ദാസിന്റെ ഭാര്യ പാർവതിയാണ് ബിജെപി സ്ഥാനാർഥി. ആം ആദ്മി പാർട്ടി വിട്ടെത്തിയ ബസന്ത് കുമാറാണ് കോൺഗ്രസിനായി മത്സരിച്ചത്. സമാജ്‌വാദി പാർട്ടിക്കും ഇവിടെ സ്ഥാനാർഥിയുണ്ട്.

ബംഗാളിലെ ധുപ്ഗുരിയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി നിർമൽ ചന്ദ്രറോയി വിജയിച്ചു. നാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ സ്ഥാനാർഥിയുടെ വിജയം. ബിജെപി എംഎൽഎ ബിഷു പദറായ് മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ്. കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തപ്സി റോയ് ആയിരുന്നു ബിജെപി സ്ഥാനാർഥി. ഇവിടെ കോൺഗ്രസ്–സിപിഎം സഖ്യം ടിഎംസിയെയും ബിജെപിയെയും എതിർത്താണ് മത്സരിക്കുന്നത്. ചന്ദ്രറോയിയായിരുന്നു സിപിഎം സ്ഥാനാർഥി.

ജാർഖണ്ഡിലെ ഡുംറിയിൽ എൻഡിഎയിലെ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ സ്ഥാനാർഥി യശോദ ദേവിയെ ‘ഇന്ത്യ’ മുന്നണിയിലെ ജെഎംഎം സ്ഥാനാർഥി ബെബി ദേവി തോൽപിച്ചു. മുൻമന്ത്രി ജഗർനാഥ് മഹാതോ മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്

Categories
main-slider National top news

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; ബില്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കും?

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; ബില്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കും?

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സൂചന.ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്‌ നടത്താൻ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനാണ് നീക്കമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അജണ്ട വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ പെട്ടെന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുക. എക്സിലൂടെ പാര്‍ലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഇക്കാര്യം അറിയിച്ചെങ്കിലും സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കിയിട്ടില്ല. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് പരിഭ്രാന്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. പാര്‍ലമെന്റില്‍ അദാനിക്കെതിരെ താൻ സംസാരിക്കുമ്ബോഴും ഇതേ പരിഭ്രാന്തിപാര്‍ലമെന്റ് സമ്മേളനത്തിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ യോഗം നടക്കുന്ന മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഈ ഡിസംബറില്‍ തന്നെ നടത്തിയേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ള നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാണാം. അദാനിയെ തൊട്ടാല്‍ മോദി പരിഭ്രാന്ത്രനാകുമെന്നും പ്രത്യേക

Categories
Latest news main-slider National

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പുഷ്പ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പുഷ്പ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി) കൃതി സനോണുമാണ് (മിമി) മികച്ച നടിമാർ. മികച്ച സംവിധായകൻ നിഖിൽ മഹാജൻ മറാഠിചിത്രം ഗോദാവരി. മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹ നടനുള്ള പുരസ്കാരവും കശ്മീർ

ഫയൽസിലൂടെ പല്ലവി ജോഷി മികച്ച സഹനടി പുരസ്കാരവും നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം “മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മാധവൻ സംവിധായകനും നായകനായുമെത്തിയ “റോക്കടി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം.

‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത “കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം “ചവിട്ട് എന്ന മലയാള ചിത്രം സ്വന്തമാക്കി. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത “ആവാസ വ്യൂഹം’ നേടി. “സർദാർ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം. മികച്ച സംഗീതം (ഗാനം) ദേവി ശ്രീ പ്രസാദ് (പുഷ്പ), മികച്ച പശ്ചാത്തല സംഗീതം: എം.എം. കീരവാണി (ആർആർആർ).

Categories
Latest news main-slider National Sports

പൊരുതി വീണ് പ്രഗ്നാനന്ദ:ഫൈനലിൽ മാഗ്നസ് കാൾസനെതിരെയാണ് പ്രഗ്നാനന്ദ പോരാടിയത്. ലോക ഒന്നാം നമ്പർ താരത്തെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ തളച്ചിട്ട പ്രഗ്ഗ, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചു.

ടൈബ്രേക്കർ വരെയെത്തിയ ഫൈനലിൽ പൊരുതി വീണെങ്കിലും തലയുയർത്തിയാണ് അസർബൈജാനിലെ ബാക്കുവിൽനിന്ന് പ്രഗ്നാനന്ദ മടങ്ങുന്നത്. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്.

2005 ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രശ്ന. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്. കാൻഡിഡേറ്റ് ചെസിൽ യോഗ്യത ഉറപ്പാക്കിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്ഗ

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ ഹിക്കാരു നക്കാമുറയെ

അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പർ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രശ്ന ലോകത്തെ ഞെട്ടിച്ചു. ഫൈനലിൽ മാഗ്നസ് കാൾസനെതിരെ ഭയമേതുമില്ലാതെയാണ് പ്രഗ്നാനന്ദ പോരാടിയത്. ലോക ഒന്നാം നമ്പർ താരത്തെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ തളച്ചിട്ട പ്രഗ്ഗ, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചു.

2005 ഓഗസ്റ്റ് പത്തിന് ചെന്നൈയിലെ പാഡിയിലാണ് പ്രഗ്നാനന്ദയുടെ ജനനം. പിതാവ് രമേഷ് ബാബുവും മാതാവ് നാഗലക്ഷ്മിയും. മൂത്ത മകൾ വൈശാലിയുടെ കാർട്ടൂൺ ഭ്രമം ഇല്ലാതാക്കാനും ടിവിയിൽനിന്ന് അകറ്റാനും ചെസ് കളി പഠിപ്പിച്ചതാണ് മാതാപിതാക്കൾ. ചേച്ചി കളിക്കുന്നതു കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്ഗ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി. പല പ്രമുഖരും പ്രഗ്നാനന്ദയ്ക്കു മുന്നിൽ പലപ്പോഴായി കീടങ്ങി.

2018ൽ 12-ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ് മാസ്റ്ററാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പ്രഗ്നാനന്ദ. ഇന്ത്യൻ താരങ്ങളായ നിഹാൽ സരിൻ, അർജുൻ എരിഗെയ്സി എന്നിവർ പ്രഗ്ഗയുടെ പാത പിന്തുടർന്ന് ഇതേ വർഷം തന്നെ ഗ്രാൻഡ് മാസ്റ്റർമാരായി. മറ്റൊരു ഇന്ത്യൻ താരമായ ഡി. ഗുകേഷ് 2019ലാണ് ഗ്രാൻഡ് മാസ്റ്ററാകുന്നത്. 14-ാം വയസ്സിൽ ഇഎൽ റേറ്റിങ്ങിൽ 2600 എന്ന നേട്ടത്തിലേക്ക് പ്രഗ്നാനന്ദ എത്തി.

Categories
International Latest news main-slider National

ഇന്ത്യൻ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും ഫിഡെ ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിലും സമനില

ഫിഡെ ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിലും സമനില. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും 30 നീക്കങ്ങൾക്കൊടുവിൽ സമനില അംഗീകരിക്കുകയായിരുന്നു. വ്യാഴാ ഴ്ച നടക്കുന്ന ടൈ ബ്രേക്കറിൽ ഇരുവരും വീണ്ടും നേർക്കുനേർ വരും.

വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്. 2005 ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചിരുന്നു. അതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രശ്ന. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രാനന്ദ യോഗ്യത നേടിയിട്ടുണ്ട്

Categories
International Latest news main-slider National

ചന്ദ്രയാൻ-3 ദൗത്യം വിജയം

ആകാംക്ഷ നല്‍കിയ ചന്ദ്രനെ തൊട്ടറിയാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയം. ബഹിരാകാശദൗത്യത്തില്‍ പുതിയ അധ്യായമാണ് ഇന്ത്യയും ഐഎസ്‌ആര്‍ഒയും കുറിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴിലാണ് ഐഎസ്‌ആര്‍ഒ. ഇന്ത്യൻ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച്‌ (ഐഎൻസിഒഎസ്പിഎആര്‍) എന്ന പേരിലായിരുന്നു മുൻപ് ഐഎസ്‌ആര്‍ഒ. 1962-ലായിരുന്ന ഇത് രൂപീകരിച്ചത്. പിന്നീട് 1969-ഓഗസ്റ്റ് 15-നാണ് ഐഎസ്‌ആര്‍ഒ ആയി മാറിയത്. 1972-ലാണ് ബഹിരാകാശ വകുപ്പ് രൂപീകരിച്ച്‌ ഐഎസ്‌ആര്‍ഒയെ അതിന് കീഴിലാക്കിയത്.

ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി. ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

വൈകിട്ട് 5.45നു ചന്ദ്രോപരിതലത്തിൽനിന്ന്

ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു. 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്കിനു (ഇസ്ട്രാക്) കീഴിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലാണ് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങൾ ഉൾപ്പെടെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലെ ഗവേഷകർ പരിശോധിച്ചു വിലയിരുത്തിയിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ അതു വേണ്ടി വന്നില്ല.

ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലേക്ക് ലാൻഡറിനെ എത്തിക്കുന്നതായിരുന്നു ആദ്യപടി. അവിടെവച്ച് പവേഡ് ബ്രേക്കിങ് ഘട്ടത്തിലേക്ക് എത്തി നാല് തർ എൻജിനുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചു. റെട്രോ ഫയറിങ് എന്ന സാങ്കേതികതയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊർജം നൽകുന്നതിനു പകരം, വിപരീത ദിശയിലേക്ക് റോക്കറ്റ് പ്രവർത്തിച്ചു. അതോടെ ലാൻഡറിന്റെ വേഗം കുറഞ്ഞു. പതിയെപ്പതിയെ ഇത്തരത്തിൽ വേഗം കുറച്ചുകൊണ്ടു വന്നു.

Categories
Latest news main-slider National Sports

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്

ചെന്നൈ : ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ മലേഷ്യയെ 4-3നു തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 1-3നു പിന്നിൽനിന്നശേഷമായിരുന്നു ആതിഥേയരുടെ ഉജ്വല തിരിച്ചുവരവ്.

മൂന്നാം ക്വാർട്ടറിൽ ഒരു മിനിറ്റിനുള്ളിൽ ഹർമൻപ്രീത് സിങ്ങും ഗുർജന്ത് സിങ്ങും ഓരോ ഗോൾ വീതം നേടിയാണ് ഇന്ത്യയെ സമനിലയിലെത്തിച്ചത്. അവസാന ക്വാർട്ടറിൽ ആകാശ് ദീപ് സിങ്ങിന്റെ ഫീൽഡ് ഗോളോടെ ഇന്ത്യ ലീഡ് ചെയ്യുകയും കിരീടം ഉറപ്പിക്കുകയുമായിരുന്നു. ജുഗ് രാജ് സിങ്ങാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്.

ഇന്ത്യയുടെ നാലാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടമാണ് ഇത്. ഇതോടെ ഏറ്റവും കൂടുതൽ തവണ

ചാംപ്യന്മാരായതിന്റെ റെക്കോർഡ് ഇന്ത്യ സ്വന്താക്കി. മൂന്നു കിരീടവുമായി പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. സെമിയിൽ 5-0നു ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കയറിയത്. ദക്ഷിണ കൊറിയയെ 6-2നു തോൽപിച്ചാണ് മലേഷ്യ ഫൈനലിലെത്തിയത്. ലീഗ് മത്സരത്തിൽ മലേഷ്യയെ 5-0ന് ഇന്ത്യ തോൽപ്പിച്ചിരുന്നു.

Categories
Latest news main-slider National

മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് ബി .ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐയുടെ ടി. ഇസ്മയിൽ പ്രസിഡന്റായി. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.

മംഗളൂരു: മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐയുടെ ടി. ഇസ്മയിൽ പ്രസിഡന്റായി. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.

24 അംഗ പഞ്ചായത്തിൽ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോൺഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല

ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക്

എസ്ഡിപിഐയുടെ ടി.ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി.ഇസ്മയിലിന്

എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി.ജെ.പി അംഗങ്ങളുടെ വോട്ടുകൾ കൂടി ലഭിച്ചു. ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാർഥികൾക്കും 11 വീതം വോട്ടുകൾ ലഭിച്ചു. തുടർന്നു നടന്ന നറുക്കെടുപ്പിൽ ഇസ്മയിൽ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു.

സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങൾ മത്സരിക്കാൻ ഇല്ലാത്തതിനാൽ പുഷ്പാവതി ഷെട്ടി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Categories
Latest news main-slider National Other News

കന്നഡ നടി സ്പന്ദന അന്തരിച്ചു

കന്നഡ നടി സ്പന്ദന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ്. കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ ബാങ്കോക്കില്‍ എത്തിയതായിരുന്നു നടി. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കും.

പൊലീസ് ഉദ്യോഗസ്ഥനായ ശിവറാമിന്റെ മകളാണ്. 2017ല്‍ രവിചന്ദ്രന്റെ അപൂര്‍വ എന്ന സിനിമയിലൂടെയാണ് സാന്‍ഡല്‍വുഡില്‍ അരങ്ങേറുന്നത്. സ്പന്ദനയുടെ ഭര്‍ത്താവ് വിജയ രാഘവേന്ദ്രയുടെ ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ഈ മാസം 16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് സ്പന്ദനയുടെ വേർപാട്. 2007-ലാണ് സ്പന്ദനയും വിജയ രാഘവേന്ദ്രയും വിവാഹിതരായത്. മകന്‍: ശൗര്യ

Back to Top