ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്

Share

ചെന്നൈ : ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ മലേഷ്യയെ 4-3നു തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 1-3നു പിന്നിൽനിന്നശേഷമായിരുന്നു ആതിഥേയരുടെ ഉജ്വല തിരിച്ചുവരവ്.

മൂന്നാം ക്വാർട്ടറിൽ ഒരു മിനിറ്റിനുള്ളിൽ ഹർമൻപ്രീത് സിങ്ങും ഗുർജന്ത് സിങ്ങും ഓരോ ഗോൾ വീതം നേടിയാണ് ഇന്ത്യയെ സമനിലയിലെത്തിച്ചത്. അവസാന ക്വാർട്ടറിൽ ആകാശ് ദീപ് സിങ്ങിന്റെ ഫീൽഡ് ഗോളോടെ ഇന്ത്യ ലീഡ് ചെയ്യുകയും കിരീടം ഉറപ്പിക്കുകയുമായിരുന്നു. ജുഗ് രാജ് സിങ്ങാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്.

ഇന്ത്യയുടെ നാലാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടമാണ് ഇത്. ഇതോടെ ഏറ്റവും കൂടുതൽ തവണ

ചാംപ്യന്മാരായതിന്റെ റെക്കോർഡ് ഇന്ത്യ സ്വന്താക്കി. മൂന്നു കിരീടവുമായി പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. സെമിയിൽ 5-0നു ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കയറിയത്. ദക്ഷിണ കൊറിയയെ 6-2നു തോൽപിച്ചാണ് മലേഷ്യ ഫൈനലിലെത്തിയത്. ലീഗ് മത്സരത്തിൽ മലേഷ്യയെ 5-0ന് ഇന്ത്യ തോൽപ്പിച്ചിരുന്നു.

Back to Top